Tuesday, 3 April 2012

ഒരു അട്ടിമറിക്കഥയ്ക്ക് പിന്നില്‍....


ഇന്ത്യന്‍ കരസേനയുടെ രണ്ട് സായുധ യൂണിറ്റുകള്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയതായി വെളിപ്പെടുത്തല്‍. ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ ശേഖര്‍ ഗുപ്ത എക്ലൂസീവായി ഇന്നത്തെ ഇന്ത്യന്‍ എക്സ്പ്രസില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉള്ളത്. എന്നാല്‍ ഇത് സൈനിക അട്ടിമറിക്ക് വേണ്ടിയായിരുന്നോയെന്ന് വാര്‍ത്തയില്‍ ഒരു സ്ഥലത്തും പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്.
സൈനിക വൃത്തങ്ങളില്‍ നിന്നു ലഭിച്ച വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത പുറത്തുവിടുന്നതെന്നും ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നുണ്ട്.
ജനുവരി 16,17 തീയതികളിലാണ് ഡല്‍ഹിയിലേക്ക്  സൈനീക നീക്കം നടന്നത്. പ്രായ വിവാദത്തില്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിങ് സുപ്രീം കോടതിയെ സമീപിച്ചത് ജനുവരി 16നായിരുന്നു. കേന്ദ്രസര്‍ക്കാരും പ്രതിരോധമന്ത്രാലയവും അറിയാതെയായിരുന്നു ഹരിയാനയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള രണ്ട് സായുധ യൂണിറ്റുകള്‍ ദില്ലി ലക്ഷ്യമാക്കി നീങ്ങിയത്. ഹരിയാനയിലെ ഹിസാറില്‍ നിന്നും 150 കിലോമീറ്റര്‍ സൈന്യം നീങ്ങിയതായി വാര്‍ത്തയില്‍ പറയുന്നു.

എന്നാല്‍ മൂടല്‍ മഞ്ഞില്‍  സൈനികനീക്കം നടത്തുന്നത് പരിശീലിക്കുന്നതിന്‍റെ  ഭാഗമായി നടത്തിയ മാര്‍ച്ച് മാത്രമാണ് ഇതെന്നാണ് സൈന്യത്തിന്‍റെ ഔദ്യോഗിക വിശദീകരണം. പട്ടാള അട്ടിമറിക്ക് ഒരു ശ്രമം നടത്തിയിട്ടില്ലെന്നും കരസേന വ്യക്തമാക്കി. എന്നാല്‍ ഹരിയാനയില്‍ നിന്നും 150 കിലോമീറ്ററോളം സഞ്ചരിച്ച് പരിശീലനം നടത്തേണ്ട ആവശ്യമുണ്ടോ എന്നാണ് സംശയം വാര്‍ത്തയില്‍ തന്നെ ഉയരുന്നുണ്ട്...

ഇനി ചില അപ്രിയ സത്യങ്ങള്‍ പറയാം യുപിഎ ഗവണ്‍മെന്‍റിനെ എറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന ഒരു പത്രമാണ് ഇന്ത്യന്‍ എക്സ്പ്രസും അതിന്‍റെ എഡിറ്ററായ ശേഖര്‍ ഗുപ്തയും അതിനാല്‍ തന്നെ ഇത്തരം ഒരു വാര്‍ത്തയ്ക്കെതിരേ ചില സംശയം ഉന്നയിക്കുന്നതില്‍ തെറ്റുണ്ടാകില്ല...

ഒന്നാമത് ഇത്തരം ഒരു വാര്‍ത്ത ഇത്രയും താമസിച്ചത് എന്തിന്..
ഇന്നലെ സൈനിക മേധാവി വികെ സിംങ് അല്ല അദ്ദേഹം അതീവ ഗൌരവമായി പ്രധാന മന്ത്രിക്ക് അയച്ച കത്ത് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് എന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നതിന് പിറകേയാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. ഗവണ്‍മെന്‍റുമായി നിരന്തരം എറ്റുമുട്ടലിലായിരുന്ന സേനാമേധാവിക്ക് മുന്നില്‍ പ്രതിരോധത്തിലേക്ക് ആഴ്ന്ന് പോകുന്ന സര്‍ക്കാറിന് ശ്വാസം നല്‍കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണോ പുതിയ നീക്കം എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
കാരണം വി.കെ സിംഗിനെതിരെ രാഷ്ട്രീയ കക്ഷികളെ ഒരുമിച്ച് നിര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ ശ്രമവും ആകാം പുതിയ നീക്കത്തിനു പിന്നില്‍. സൈന്യത്തില്‍ കാര്യമായ പിന്തുണയില്ലാത്ത ഒരു മേധാവിയായ  വി.കെ സിംഗിന് ഇത്തരം ഒരു സൈനിക നീക്കത്തിന് ചുക്കാന്‍ പിടിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. പിന്നെ സൈന്യത്തേ ഇതിന്‍റെ പേരില്‍ അവിശ്വസിക്കേണ്ട ആവശ്യവും ഇല്ല. ഇതിനെക്കാള്‍ മോശമായ അവസ്ഥയിലും ഇനതയോടപ്പം നിന്നവരാണ് ഇന്ത്യന്‍ സൈന്യം...
അതിനാല്‍ തന്നെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ഇന്ത്യന്‍ എക്സ്പ്രസിന്‍റെ നീക്കമോ.അല്ലെങ്കില്‍ കളിയില്‍ മുന്‍ പന്തി പിടിക്കാനുള്ള ഗവണ്‍മെന്‍റ് നീക്കം എന്ന നിലയിലോ ഈ വാര്‍ത്ത കാണുവാന്‍ സാധിക്കു.....



No comments:

Post a Comment