സത്യജിത്ത് റേയുടെ പേര് ആദ്യമായി കണ്ടത് ഒരു ഇയര്‍ ബുക്കിലാണ്.പഥേര്‍ പാഞ്ചാലി എന്ന ചിത്രത്തിന്‍റെ ബ്ലാക്ക് അന്‍റ് വൈറ്റ് ചിത്രവും ഉണ്ടായിരുന്നു.വലിയ മഹാന്‍ തന്നെ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ ചിത്രങ്ങള്‍ ഒന്നും കണ്ടിട്ടില്ലാത്തതിനാല്‍ പഥേര്‍ പാഞ്ചാലി എന്നത് പുരണത്തിലെ പാഞ്ചാലിയുടെ കഥയാണെന്നാണ് വിചാരിച്ചത്.മറ്റൊരു പുസ്തകത്തില്‍ യാഥാര്‍ത്ഥ കഥ വായിക്കുംവരെ. പ്ലസ്ടൂ ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ സംഭവം ഒന്ന് കാണുന്നത്. സത്യം പറഞ്ഞാല്‍ അന്നത്തെ എല്ലാ അലപ്പും മനസ്സില്‍ വച്ച് പറഞ്ഞിട്ടുണ്ട് എന്തോന്ന് ബോര്‍ പടം...
പക്ഷെ ചിന്താകാലം മാറുവാന്‍ സമയം അധികം എടുത്തില്ല. സര്‍ഗാത്മക സിനിമകളുടെ ലോകത്തേക്കുള്ള സഞ്ചാരങ്ങള്‍ കൂടിയും കുറഞ്ഞും നടത്തുവാനും സിനിമയുടെ ലോക ഭാഷയുമായി സമരസ്സപ്പെടുവാനുള്ള ശ്രമങ്ങളും വര്‍ധിച്ചു.അപ്പോഴാണ് സത്യജിത്ത് റേ എന്ന മനുഷ്യന്‍റെ കാഴ്ചപ്പാടും കാഴ്ചയും മനസ്സിലാക്കിയത്. സര്‍ഗാത്മക സിനിമ പിതാവ് എന്ന സ്ഥാനത്തിന് അദ്ദേഹം എന്തുകൊണ്ട് അര്‍ഹനാകുന്നു എന്ന വലിയ തിരിച്ചറിവ് പഥേര്‍ പാഞ്ചാലിയുടെ ഫ്രൈമുകളിലൂടെ വീണ്ടും യാത്ര നടത്തിയപ്പോഴാണ് മനസ്സിലായത്.അപുവും,ദുര്‍ഗ്ഗയും ഓക്കേ മായാത്ത കഥാശില്‍പ്പങ്ങളാക്കിമാറ്റുന്ന ക്യാമറയുടെ മാന്ത്രിക സ്പര്‍ശം തിരിച്ചറിഞ്ഞത് ആ രണ്ടാം ദര്‍ശ്ശനമാണ്.

ഇന്ന് റേ വിട പറഞ്ഞിട്ട് 20 വര്‍ഷങ്ങള്‍...ഓര്‍മ്മയില്‍ മറക്കാത്ത ഓര്‍മ്മകള്‍ക്ക് പ്രണാമം
No comments:
Post a Comment