Wednesday 25 April 2012

ഗൂര്‍ണിക്കോയുടെ ഓര്‍മ്മകള്‍.....




പിക്കസോ
യുദ്ധത്തിന്‍റെ കരിംകാഴ്ചകള്‍ക്ക് കലയുടെ കരങ്ങളാല്‍ നല്‍കിയ ഒരു മറുപടിയായിരുന്നു ഗൂര്‍ണിക്കോ. പിക്കസോ എന്ന മഹാനായ കലാകാരന്‍റെ ചിന്തയില്‍ വിരിഞ്ഞ മഹത്തായ ചിത്രരചന. തീ കാറ്റ് വിഴുങ്ങുന്ന നഗരത്തില്‍ കടിഞ്ഞാണ്‍ പൊട്ടിയോടുന്ന കുതിരയുടെ ദൃശ്യം യുദ്ധ വിരുദ്ധതയുടെ ആഗോളമായ ചിഹ്നമായി മാറുകയായിരുന്നു.

ഗൂര്‍ണീക്കോ
1937 ഏപ്രില്‍ 26 തിങ്കള്‍ സായാഹ്നം.സ്പാനിഷ് നഗരമായ ഗൂര്‍ണിക്കോയുടെ  ടൌണ്‍ മാര്‍ക്കറ്റ് ജനനിബിഡമായിരുന്നു. തലയ്ക്ക് മുകളിലൂടെ പാഞ്ഞ് പോകുന്ന വിമാനങ്ങളുടെ ഇരമ്പലാണ് പിന്നീട് അവര്‍ കേട്ടത്.പീന്നീട് മരണം ഭീകരമായ സ്ഫോടനങ്ങളുമായി ഗൂര്‍ണിക്കന്‍ ജനതയുടെ ജീവിതം കവര്‍ന്നെടുത്തു.  ജര്‍മനിയുടെയും ഇറ്റലിയുടെയും നാസിവ്യോമസേന മൂന്നു മണിക്കൂറുകളാണ് 110 ചതുരശ്ര കീലോ മീറ്റര്‍ മാത്രം വിസ്തീര്‍ണ്ണം ഉണ്ടായിരുന്ന ഗൂര്‍ണിക്കോ നഗരത്തിനു മുകളില്‍ ബോംബുകള്‍ വര്‍ഷിച്ചത്. പോര്‍വിമാനങ്ങള്‍ ഇന്ധനം തീരുന്നതുവരെ ബോംബുകള്‍ ഇട്ട ഫാസിസ്റ്റ് വിമാനങ്ങള്‍. തിരിച്ചുപോയി ഇന്ധനം നിറച്ച്‌ വീണ്ടും ആക്രമണങ്ങള്‍ ആവര്‍ത്തിച്ചു. 4.30 നും 7.30 നും ഇടയ്ക്ക് 31 ടണ്‍ ബോംബുകളാണ് ഗൂര്‍ണിക്കോയില്‍ വര്‍ഷിച്ചത്. ഗൂര്‍ണിക്കോയുടെ മാര്‍ക്കറ്റ്‌ പരിസരം മുഴുവന്‍  മനുഷ്യരുടെയും മൃഗങ്ങളുടെയും ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. ആക്രമണത്തില്‍ ആ നഗരം പൂര്‍ണ്ണമായും തകര്‍ത്തു തരിപ്പണമാക്കി.

1936 -ലെ തെരഞ്ഞെടുപ്പില്‍  ജനകീയമുന്നണിയുടെ റിപബ്ലിക്കന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍.ജര്‍മ്മന്‍‌ ഇറ്റാലിയന്‍ ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ സഹായത്തോടെ സ്പെയ്നിലെ ഫാസിസ്റ്റ് കക്ഷികള്‍  സ്പെയിനിലുടനീളം സൈനിക കലാപം ആരംഭിച്ചു. ഇത് രൂക്ഷമായ അഭ്യന്തരയുദ്ധമായി പരിണമിച്ചു. ജനറല്‍ ഫ്രാങ്കോ എന്ന ക്രൂരനായ സൈനിക തലവനാണ് ഇത്തരം ആക്രമണത്തിന്‍റെ നെടുനായകത്വം വഹിച്ചത്. ക്രൂരമായ പീഡനങ്ങളാണ് ഫ്രങ്കോയുടെ സ്പാനിഷ് ദേശീയസൈന്യം ജനങ്ങള്‍ക്കുനേരെ അഴിച്ചുവിട്ടത്.  ഈ കലാപത്തിന് യാഥാസ്ഥിതികരായ സഭാ പുരോഹിതരുടെയും സൈന്യത്തിന്‍റയും, ഭൂവുടമകളുടെയും ,ഫാസിസ്റ്റുകളുടെയും പിന്തുണയുണ്ടായിരുന്നു. റിപബ്ലിക്കന്‍ പക്ഷത്തിന് തൊഴിലാളികളുടെയും വിദ്യാസമ്പന്നരായ മധ്യവര്‍ഗ്ഗത്തിന്‍റയും കമ്യൂണിസ്റ്റുകാരുടെയും സോഷ്യലിസ്റ്റുകളുടെയും പിന്തുണയുണ്ടായിരുന്നു. ഇവര്‍ക്ക് ലോകമെമ്പാടുനിന്നും സഹാനുഭൂതി ലഭിച്ചിരുന്നു. ലോകമെങ്ങുമുള്ള ജനാധിപത്യവിശ്വാസികളുടെ ഐക്യദാര്‍ഢ്യം സ്പെയിനിലെ പൊരുതുന്ന ജനങ്ങളെ തേടിയെത്തി.ഇന്ത്യയില്‍ നിന്ന് ആക്കാലത്ത് നെഹറുവും ഐക്യദാര്‍ഢ്യം സ്പെയിനില്‍ എത്തിയിരുന്നു. സ്പെയിനിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് വിപ്ലവകാരികള്‍ ഒഴുകിയെത്തി. സ്പെയിനിലെ പൊരുതുന്ന ജനതയ്ക്ക് പിന്തുണയുമായി ലോകമെങ്ങും  ബുദ്ധിജീവികളുടെ കൂട്ടായ്മകള്‍ രൂപം കൊണ്ടു.

ഇത്തരം ജനകീയ മുന്നേറ്റത്തില്‍ ഭീതി പൂണ്ട നാഷനലിസ്റ്റ് ഫാസിസ്റ്റുകള്‍ ഇറ്റലിയും ജര്‍മനിയിലും അധികാരത്തിലിരുന്ന ഫാസിസ്റ്റ് സര്‍ക്കാരുകളുടെ സഹായം തേടി. മുസ്സോളിനിയും ഹിറ്റ്‌ലറും സ്പെയിനിലെ ഫാഷിസ്റ്റു ശക്തികള്‍ക്ക് സൈന്യവും ടാങ്കുകളും പോര്‍വിമാനങ്ങളും എത്തിച്ചുകൊടുത്തു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പദ്ധതികളുമായി നടന്നിരുന്ന ഇറ്റലിയും ജര്‍മനിയും സ്പെയിനിനെ തങ്ങളുടെ പുത്തന്‍ ആയുധക്കോപ്പുകളുടെ പരീക്ഷണശാലയാക്കി മാറ്റി.

ഈ ഫാസിസ്റ്റ് ഭീകരതക്കെതിരായുള്ള ശക്തമായ പ്രതിഷേധം ചിത്രീകരിച്ചുകൊണ്ട് പിക്കാസോ ഗൂര്‍ണിക്കോയെ അനശ്വരമാക്കിയത്. യുദ്ധ വിരുദ്ധതയ്ക്ക് എക്കാലത്തും പ്രചോദനമേകുന്ന അനശ്വര ചിത്രം....

രചിതവിന് പ്രണാമങ്ങള്‍....

മനുഷ്യവേട്ടയുടെ സഫാരികള്‍ സൃഷ്ടിക്കുന്നവര്‍..


   ആഫ്രിക്കന്‍ സഫാരി എന്ന് കേട്ടിട്ടുണ്ട് ആഫ്രിക്കയുടെ കറുത്തഭൂമിയിലെ പുല്‍മേടുകളാണ് സഫാരികള്‍ മൃഗങ്ങള്‍ ശാന്തമായി വാഴുന്ന സ്ഥലം. വിശപ്പിന്‍റെ വിളിയില്‍ മാത്രം ഇരയെ ആക്രമിക്കുന്ന സിംഹ നീതി നിലനിന്നിരുന്ന  ഭൂമിക. അത്തരം ഒരു സ്ഥലത്തേക്ക് വേട്ടയുടെ തത്വവുമായി കടന്നുവന്നത് യൂറോപ്യന്മാരയിരുന്നു. തന്‍റെ പ്രദേശത്ത് നിന്ന് ഞാന്‍ എവിടെ പോകാന്‍ എന്ന് ചോദിക്കും രീതിയില്‍ തല ഉയര്‍ത്തി വേട്ടയാടാന്‍ എത്തിയവന് മുന്നില്‍ നില്‍ക്കുന്ന മൃഗങ്ങളെ വെടിവച്ച് രസിച്ചവര്‍  അത്  തന്‍റെ വേട്ടയുടെ ശൂരത്വമായി പുറം ലോകത്തില്‍ കഥകള്‍ വിളമ്പി..പീന്നീട് അവിടം സന്ദര്‍ശിച്ച ഒരു സാഹിത്യകാരന്‍റെ കുറിപ്പ് വായിച്ചപ്പോഴാണ് യൂറോപ്യന്‍റെ വേട്ടക്കഥയുടെ യാഥാര്‍ത്ഥ്യം മനസ്സിലായത്. കുറച്ച് നീണ്ടുപ്പോയ ആമുഖം ആയി ഇത് മാറിയതില്‍ ക്ഷമിക്കുക...
             സഫാരിയെ കുറിച്ച് ഓര്‍ക്കുവാന്‍ എന്താണ് കാര്യം എന്ന് ചോദിച്ചാല്‍ ഇന്നലെ വന്ന ഒരു വാര്‍ത്തയാണ്.കുപ്രസിദ്ധമായ കടല്‍ കൊലപാതകത്തിന്‍റെ നഷ്ടപരിഹാര കേസ് ഒത്തുതീര്‍ന്നു. 1 കോടി രൂപവീതം  കടലില്‍ പൊലിഞ്ഞ ജീവിതത്തിന് പകരമായി കുടുംബങ്ങള്‍ക്ക് നല്‍കിയാണ് നഷ്ടപരിഹാര കേസ് ഒത്തുതീര്‍പ്പാക്കിയത്.എല്ലാ മാധ്യമങ്ങളും ഒത്തുതീര്‍പ്പായി എന്ന് തന്നെയാണ് കൊടുത്തിരുന്ന നിയമ പരമായി ഹൈക്കോടതി ലോകയുക്തയ്ക്ക് മുന്നില്‍ നടത്തിയ നടപടിയെ അങ്ങനെ മാത്രമേ പറയാന്‍ കഴിയു എന്നായിരിക്കാം അതിന് ലഭിക്കുന്ന മറുപടി.എന്നാല്‍ ഇത് ഒരു ഒത്തുതീര്‍പ്പാല്ല കേസ് ഒതുക്കലാണ് നടന്നത്.
  സാധരണമായി നമ്മുക്ക് തോന്നാവുന്ന ചില നല്ല ചിന്തകള്‍ ഉണ്ട് കേസും ബഹളവും ഇല്ലാതെ ആ കുടുംബത്തിന് ജീവിക്കേണ്ടത് ലഭിച്ചല്ലോ എന്ന ചിന്ത. ശരിയായിരിക്കാം പക്ഷെ ഒരു കോടി രൂപ എന്നത് മരിച്ചുപോയവരുടെ ജീവന്‍റെ വിലയാകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. സാധാരണമായ ഒരു മരണമല്ല നിരായുധരായി അന്നം കണ്ടെത്താന്‍ ജോലി ചെയ്യുന്നവരെ പച്ചയ്ക്ക് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് കൂടി ഓര്‍ക്കുക.
 നിയമപരമായ ചില സംശയങ്ങള്‍ ചൂണ്ടികാണിക്കുവാനണ് ആദ്യം ഉദ്ദേശിക്കുന്നത്. തങ്ങള്‍ക്ക് അന്താരാഷ്ട്ര കടല്‍ നിയമങ്ങളാണ് ബാധകമാവുക എന്ന് വാദിക്കുന്ന ഇറ്റാലിയന്‍ അധികൃതര്‍ എന്തിന് ഇന്ത്യന്‍ നിയമപ്രകാരമുള്ള ഒരു ഒത്തുതീര്‍പ്പിന് തയ്യാറായി.. ഒരിക്കലും അന്താരാഷ്ട്ര നിയമപ്രകാരം നഷ്ടപരിഹാര തുക ഒരു കോടിയില്‍ ഒതുങ്ങില്ല എന്ന യാഥാര്‍ത്ഥ്യം ഇറ്റലി മറന്നതാണോ അതോ മരിച്ച മത്സതോഴിലാളികളുടെ കുടുംബത്തിന്‍റെ പരാതികള്‍ ഒതുക്കാന്‍ ഇറങ്ങിയ 'പട്ടക്കാര്‍' മറച്ചുവച്ചതാണോ..
ഇറ്റാലിയന്‍ ഇരട്ടത്താപ്പും അതിന് ചൂട്ടുപ്പിടിച്ച ഇടത്തരക്കാരുടെയും കള്ളക്കളി ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.
    കൊല കേസില്‍ തങ്ങള്‍ക്ക് ഇന്ത്യന്‍ നിയമം ബാധകമല്ല എന്ന് പറയുന്നവര്‍ പിന്നെ എന്തിന് നഷ്ടപരിഹാര കേസില്‍ ഇന്ത്യന്‍ നിയമം അംഗീകരിക്കണം..?
ഇനി ചില സത്യങ്ങള്‍  കപ്പലില്‍ നിന്ന് വെടിവെച്ച് മത്സ്യതോഴിലാളികളെ കൊന്ന രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കും ക്രിസ്തുവിന്റെ നാമത്തില്‍ മാപ്പ് നല്‍കുന്നതായി മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ കേസ് ഒതുക്കല്‍ രേഖയില്‍ ഒപ്പുവച്ച ശേഷം വ്യക്തമാക്കി. വെറും വ്യക്തമാക്കല്‍ അല്ല മുദ്രപ്പത്രത്തില്‍ ഇക്കാര്യം രേഖപ്പെടുത്തി ഒപ്പിട്ടു നല്‍കുകയും ചെയ്തു. ഫിബ്രവരി 15-ന് ഉണ്ടായ സംഭവത്തില്‍ കടുത്ത വിഷമമുണ്ടെന്നാണ് കപ്പലില്‍ നിന്നുള്ള വെടിവെപ്പിനെപ്പറ്റി രേഖയില്‍ പറയുന്നത്. അനാവശ്യമായിരുന്ന ആ സംഭവം തങ്ങളുടെ ജീവിതത്തെ എന്നന്നേക്കും ബാധിക്കുന്നതാണ്. എന്നാല്‍ അതിന്റെ പേരില്‍ എടുത്ത കേസുകളില്‍ നാവികരെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും രേഖയില്‍ പറയുന്നു. മാപ്പ് നല്‍കി പ്രതിയെ മോചിതനാക്കുക എന്ന രീതി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അംഗീകരിക്കുന്നില്ല എന്ന യാഥാര്‍‌ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ ഈ രേഖയ്ക്ക് പ്രധാന്യമുണ്ട്. നിലവില്‍ ഈ കുടുംബം കര്‍ത്താവിന്‍റെ പേരില്‍ കേസില്‍ നിന്ന് പിന്മാറി കഴിഞ്ഞു എന്നത് വ്യക്തമായിരിക്കുന്നു അതിനാല്‍ തന്നെ വാദികള്‍ ഇല്ലാത്ത കേസ് എങ്ങനെ നിലനില്‍ക്കും. അതായത് നിലവില്‍ നീണ്ടകര പോലീസിന്‍റെ എഫ്ഐഅറി നുമുകളിലുള്ള കേസ് മാത്രമാണ് കോടതിക്ക് മുന്നില്‍ വരുക. കോടതിയില്‍ കേന്ദ്രത്തില്‍ നിന്നുള്ള മുഖ്യഭാഷകന്‍ കഴിഞ്ഞവാരം ചോല്ലിയ മണ്ടത്തരം വീണ്ടും അവര്‍ത്തികുകയാണെങ്കില്‍ ആ കേസും ഗോപി. അത് മണ്ടത്തരം അല്ല ഇറ്റലിക്കാര്‍ തിരക്കഥ വച്ചാണ് കളിച്ചത് എന്നത് മറ്റോരു കാര്യം. ഇത്തരം ഒരു ഒത്തു കളി അനുവദിച്ച് കൊടുത്തതിലൂടെ നല്‍കുന്ന സന്ദേശത്തിനെ എന്താണ്. നിങ്ങള്‍ ഇന്ത്യയില്‍ വന്ന് കൊന്നാല്‍ ഒരു കോടി നഷ്ടം കൊടുത്തല്‍ നിങ്ങള്‍ക്ക് രക്ഷപ്പെടാം എന്നല്ലെ അതാണ് മുകളില്‍ പറഞ്ഞ സഫാരിയുടെ കാര്യം വരുന്നത് ഇനി വെള്ളക്കാരന്‍ വീണ്ടും വരാം തോക്കുമായി എന്നിട്ട് അറേബ്യന്‍ സീ സഫാരിയാക്കും ഇത് എന്‍റെ സ്ഥാലമാട എന്ന് പറയുന്നവരുടെ തല നോക്കി ഉന്നം പിടിക്കും,വെടിപോട്ടിക്കും...
അപ്പോഴും അന്യന്‍റെ വിയര്‍പ്പിന് അപ്പവും വീഞ്ഞും കഴിച്ച് മദിച്ച കര്‍ദിനാള്‍മാരും (രഞ്ജി പണിക്കര്‍ക്ക് നന്ദി) കരിങ്കാലികളും ഇറങ്ങും ഒത്തുകളിക്ക്...ഇതോക്കെ കാണുമ്പോള്‍ പണ്ട് തമ്പുരക്കന്മാരുടെ ഓളിസേവയ്ക്ക് ചൂട്ടുപിടിച്ച് നടന്ന ചിലരെയാണ് ഓര്‍മ്മ വരുക...നേറിക്കേട്ട ചരിത്രം പുനരവതരിക്കും പുതിയ രൂപത്തില്‍.
പിന്നെ വിദ്യാഭ്യാസം ഇല്ലാത്ത ഒരു അരയ കുടുംബത്തെ പറ്റിച്ചു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിക്ക് ഇടമില്ല....
ഓപ്പം കേരള ഇനതയെയും....
(ബോട്ട് തകര്‍ന്ന്  ലക്ഷങ്ങള്‍ കടക്കാരനായ ഒരു മനുഷ്യന്‍റെ കഥ ഉണ്ടായിരുന്നു അയാളെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ..?)

Monday 23 April 2012

മലയാളത്തിന്‍റെ വിസ്മയ കാഴ്ച മറയുമ്പോള്‍...



ഇന്ന് ഒരു സിനിമാപ്രതിഭയെ ഓര്‍മ്മിച്ച ഇടത്ത് വീണ്ടും ഒരു ഓര്‍മ്മ കുറിപ്പ് കുറിക്കേണ്ടി വരും എന്ന് കരുതിയിരുന്നില്ല.
കാക്കനാട് പ്രസ് അക്കദമിയില്‍ ജേര്‍ണലിസം പഠിച്ച് മദിച്ച് നടക്കുന്ന കാലത്ത് പെട്ടെന്ന് വന്ന ഒരു ആഗ്രഹമായിരുന്നില്ല അത്. നവോദയ അപ്പച്ചനെ കാണണം,കൂട്ടത്തിലുള്ള വല്യസിനിമാക്കരന്‍ സുധി ആരോടും പറയാതെ ആ വലിയ മനുഷ്യനെ കാണുവാന്‍ പോയ കുശുമ്പിന് പോയതാണ് സിനിമക്കാര്‍ക്കുള്ള 'സുരക്ഷ'
സംവിധാനങ്ങള്‍ ഇല്ലാത്ത ഒരു മനുഷ്യന്‍. എന്തായലും ആ അനുഭവം വിവരിക്കാന്‍ കഴിയില്ല. പതിനേഴിന്റെ ചുറുചുറുക്കുമായി മലയാളസിനിമയില്‍ വീണ്ടും നവോദയം സൃഷ്ടിക്കാന്‍ ആ മനുഷ്യന് കഴിയും എന്ന് തോന്നിയതായിരുന്നു ആ കൂടികാഴ്ച.
പക്ഷെ എറെയോന്നും കാത്തുനില്‍ക്കാതെ ഇന്ന് ആ ഉദയം അസ്തമിച്ചു ഇന്ന് വൈകിട്ട് 6.30ന് എറണാകുളം ലൈക്ക് ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. നിറഞ്ഞുനില്‍കുന്ന ചിരിയുമായി സിനിമയുടെ വിസ്മയക്കാഴ്ചകള്‍ മലയാളത്തിന് സമ്മാനിച്ച മഹാനായിരുന്നു  എം സി പുന്നൂസ് എന്ന നവോദയ അപ്പച്ചന്‍. സിനിമയുടെ ലോകവുമായി എഴുപത് വര്‍ഷത്തിന്‍റെ ബന്ധമുണ്ടായിട്ടും അപ്പച്ചന് സിനിമ ഇന്നും പുതുമയായിരുന്നു. ഇടയ്‌ക്കെപ്പോഴോ സിനിമയില്‍ നിന്ന്  ഇടവേളയെടുത്തെങ്കിലും സിനിമയെ പൂര്‍ണമായും മറക്കാന്‍ നവോദയ അപ്പച്ചന് തയ്യാറയില്ല. വൈകിയാണെങ്കിലും സിനിമാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ സി ഡാനിയേല്‍ പുരസ്‌കാരവും സ്വീകരിച്ചതിന് ശേഷമാണ്അപ്പച്ചന്‍ വിടപറയുന്നത്. കോച്ചി കാക്കനാട്ടെ നവോദയ സ്റ്റുഡിയോ നവീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചതോടെ അപ്പച്ചന്‍ അതിന്‍റെ തിരക്കിലേക്ക് വ്യപൃതനായി വരുകയായിരുന്നു .

പതിനേഴാം വയസില്‍ ജ്യേഷ്ഠന്‍ കുഞ്ചാക്കോയോടപ്പമാണ് അപ്പച്ചന്‍ ചലച്ചിത്രത്തിന്‍റെ ലോകത്ത് എത്തിച്ചേരുന്നത്. .  യേശുദാസിന്റെ പിതാവും കുഞ്ചാക്കോയുടെ അടുത്ത സുഹൃത്തുമായ അഗസ്റ്റിന്‍ ജോസഫ് അഭിനയിച്ച നല്ലതങ്കയാണ് അപ്പച്ചന്‍ ഭാഗമായ ആദ്യ സിനിമ. ഉദയ പുതുമയുള്ള നിരവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചപ്പോള്‍ കുഞ്ചാക്കോയോടപ്പം നിഴലായി അപ്പച്ചനുണ്ടായിരുന്നു.കുഞ്ചാക്കോയുടെ മരണശേഷമാണ് 'നവോദയ' ജന്മം കൊള്ളുന്നത്. ഉദയയെപ്പോലെ തന്നെ നവോദയയും മലയാളികള്‍ക്ക് പുതുമയും വ്യത്യസ്തതയുമുള്ള ചലച്ചിത്രകാഴ്ചകള്‍ സമ്മാനിച്ചു. ആദ്യ സിനിമാസ്‌കോപ്പ്, 70 എം എം, ത്രീഡി തുടങ്ങി മലയാള സിനിമാപ്രേക്ഷകര്‍ക്ക് എന്നും ഓര്‍മിക്കുവാന്‍ നിരവധി വിസ്മയങ്ങള്‍ നവോദയ നല്‍കി.സിനിമാസ്‌കോപ്പ് ഒരു തുടക്കമായിരുന്നു. ഇത്തരം മാറ്റങ്ങളെ കുറിച്ച് അന്നത്തെ കൂടികാഴ്ചയില്‍ ചോദിച്ചപ്പോള്‍  പഴമയില്‍ നിന്നൊരു മാറ്റം വേണമെന്നുള്ള തന്‍റെ എന്നുമുള്ള  ആഗ്രഹംമൂലമായിരുന്നുവെന്ന് നവോദയ അപ്പച്ചന്‍ പറയുകയുണ്ടായി‍.
 
അന്നത്തെ കൂടികാഴ്ച മറക്കുവാന്‍ കഴിയില്ല കാരണം തന്‍റകാലത്ത് ചെയ്ത മഹത്തായ കാര്യങ്ങള്‍ ഒരു കഥപോലെ അദ്ദേഹം വിവരിച്ചു അക്കാലത്ത് പത്തോളം തിയേറ്ററുകളില്‍ മാത്രമായിരുന്നു സിനിമാ സ്‌കോപ്പ് സ്‌ക്രീനുണ്ടായിരുന്നത്. ബാക്കി തിയേറ്ററുകള്‍ക്ക് സിനിമാസ്‌കോപ്പ് സ്‌ക്രീനും ലെന്‍സും

വാങ്ങി നല്‍കി. വലിയൊരു മാറ്റമാണ് മലയാള സിനിമയില്‍ അത് സൃഷ്ടിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ പോലും തിയേറ്ററുകള്‍ വന്നു. വലിയോരു വിഭാഗത്തിന് പുതിയൊരു വരുമാനമാര്‍ഗമാണ് ഇത് വഴി തുറന്നുകിട്ടിയതെന്ന് അദ്ദേഹം അന്ന് അഭിമാനത്തോടെ പറഞ്ഞത് ഓര്‍ക്കുന്നു.മകന്‍ ജിജോയാണ് പലപ്പോഴും മാറ്റങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.ഇത്തരം മാറ്റങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുമെന്നാ വിശ്വാസത്തിലാണ്  മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീഡി സിനിമയുടെ

നിര്‍മാണത്തിനു പിന്നിലെന്നും അപ്പച്ചനും പറയുന്നു‍.

കുട്ടിച്ചാത്തന്‍റെ നിര്‍മ്മാണത്തെ കുറിച്ചും അപ്പച്ചാന്‍  വാചലനായി. കുട്ടിച്ചാത്തന്‍ സാക്ഷാത്കരിക്കുന്നതിനായി ഒരുപാട് അലയേണ്ടിവന്നു. ഒടുവില്‍ രഘുനാഥ് പലേരിയും ജിജോയും ചേര്‍ന്ന് തിരക്കഥയൊരുക്കി. ത്രീഡി ലെന്‍സ് ഇംഗ്ലണ്ടില്‍ നിന്നാണ് വാങ്ങിയത്. വളരെ കഷ്ടപ്പെട്ടാണ് ത്രീഡി ലെന്‍സ് ഫോക്കസ് പുള്ളറെയും കണ്ടെത്തിയത്. ഡേവിഡ് സ്മിയര്‍ എന്ന സായിപ്പിനെ പൊന്നിന്‍ വിലകൊടുത്ത്  നവോദയയിലെത്തിച്ചു. ക്യാമറമാന്‍ അശോക് കുമാറായിരുന്നു. ആദ്യ ഒരാഴ്ച തിയേറ്ററില്‍ സിനിമ കണ്ട് കുട്ടികള്‍ കരയാന്‍ തുടങ്ങിയതോടെ പടം പൊട്ടുമെന്നാണ് കരുതിയത്.പിന്നെ കുട്ടികള്‍ തന്നെയാണ് കുട്ടിച്ചാത്തനെ വിജയിപ്പിച്ചു എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് അപ്പച്ചാന്‍. കുട്ടിച്ചാത്തന്‍ മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും വിജയമായി. പ്രേംനസീര്‍, അമിതാഭ് ബച്ചന്‍, രജനീകാന്ത് എന്നിങ്ങനെ എല്ലാ സൂപ്പര്‍താരങ്ങളെയും ചിത്രത്തിന്റെ പ്രമോഷന് ഉപയോഗിച്ച  കാര്യവും അദ്ദേഹം ഓര്‍ത്തെടുത്തു . 15 വര്‍ഷം കഴിഞ്ഞ് ഡിജിറ്റലാക്കി റിലീസ് ചെയ്തപ്പോഴും കുട്ടിച്ചാത്തന്‍ ഹിറ്റായിരുന്നു എന്ന കാര്യവും സന്തോഷത്തോടെയാണ് അദ്ദേഹം പങ്കുവച്ചത്. തന്‍റ വിജയങ്ങള്‍ എന്നും കൂട്ടായ്മയുടെ വിജയമായി വിലയിരുത്തിയിരുന്ന അപ്പച്ചാന്‍ തന്‍റെ വിജയങ്ങള്‍ കൂട്ടായ്മയുടെ വിജയമാണെന്ന് വിലയിരുത്തുന്നു.അന്ന് ഓരോ സിനിമയിലെയും അഭിനേതാക്കളെല്ലാം ഒരു കുടുംബംപോലെയായിരുന്നു.ഇന്നത്തെ സിനിമയുടെ രംഗത്തെ കുറിച്ച് അദ്ദേഹം ഇങ്ങനെ വിലയിരുത്തി ജാതിയും മതവും രാഷ്ട്രീയവുമെല്ലാം കൂട്ടിച്ചേര്‍ത്ത് സിനിമയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. അന്ന് സിനിമാ രംഗത്ത് പല സംഘടനകളില്ലായിരുന്നു. അതിനാല്‍ പ്രശ്നങ്ങളും
ഒടുവില്‍ ഭാവിയിലെ പത്രപ്രവര്‍ത്തകര്‍ക്ക് നന്മ എഴുതാനും പ്രവര്‍ത്തിക്കാനുമുള്ള ഉപദേശം നല്‍കിയാണ് പറഞ്ഞ് അയച്ചത്.....


ആ ഓര്‍മ്മയ്ക്ക് മുന്നില്‍  അഞ്ജലി പുഷ്പങ്ങള്‍....


റേ:ഓര്‍മ്മയിലെ മായാത്ത ഫ്രൈ





സത്യജിത്ത് റേയുടെ പേര് ആദ്യമായി കണ്ടത് ഒരു ഇയര്‍ ബുക്കിലാണ്.പഥേര്‍ പാഞ്ചാലി എന്ന ചിത്രത്തിന്‍റെ ബ്ലാക്ക് അന്‍റ് വൈറ്റ് ചിത്രവും ഉണ്ടായിരുന്നു.വലിയ മഹാന്‍ തന്നെ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ ചിത്രങ്ങള്‍ ഒന്നും കണ്ടിട്ടില്ലാത്തതിനാല്‍ പഥേര്‍ പാഞ്ചാലി എന്നത് പുരണത്തിലെ പാഞ്ചാലിയുടെ കഥയാണെന്നാണ് വിചാരിച്ചത്.മറ്റൊരു പുസ്തകത്തില്‍ യാഥാര്‍ത്ഥ കഥ വായിക്കുംവരെ. പ്ലസ്ടൂ ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ സംഭവം ഒന്ന് കാണുന്നത്. സത്യം പറഞ്ഞാല്‍ അന്നത്തെ എല്ലാ അലപ്പും മനസ്സില്‍ വച്ച് പറഞ്ഞിട്ടുണ്ട് എന്തോന്ന് ബോര്‍ പടം...
പക്ഷെ ചിന്താകാലം മാറുവാന്‍ സമയം അധികം എടുത്തില്ല. സര്‍ഗാത്മക സിനിമകളുടെ ലോകത്തേക്കുള്ള സഞ്ചാരങ്ങള്‍ കൂടിയും കുറഞ്ഞും നടത്തുവാനും സിനിമയുടെ ലോക ഭാഷയുമായി സമരസ്സപ്പെടുവാനുള്ള ശ്രമങ്ങളും വര്‍ധിച്ചു.അപ്പോഴാണ് സത്യജിത്ത് റേ എന്ന മനുഷ്യന്‍റെ കാഴ്ചപ്പാടും കാഴ്ചയും മനസ്സിലാക്കിയത്. സര്‍ഗാത്മക സിനിമ പിതാവ് എന്ന സ്ഥാനത്തിന് അദ്ദേഹം എന്തുകൊണ്ട് അര്‍ഹനാകുന്നു എന്ന വലിയ തിരിച്ചറിവ് പഥേര്‍ പാഞ്ചാലിയുടെ ഫ്രൈമുകളിലൂടെ വീണ്ടും യാത്ര നടത്തിയപ്പോഴാണ് മനസ്സിലായത്.അപുവും,ദുര്‍ഗ്ഗയും ഓക്കേ മായാത്ത കഥാശില്‍പ്പങ്ങളാക്കിമാറ്റുന്ന ക്യാമറയുടെ മാന്ത്രിക സ്പര്‍ശം തിരിച്ചറിഞ്ഞത്  ആ രണ്ടാം ദര്‍ശ്ശനമാണ്.
 1921 മെയ് 2ന് ബംഗാളിലെ അറിയപ്പെടുന്ന ചിത്രകാരനും കാര്‍ടൂണിസ്റ്റുമായ സുകുമാര്‍ റേയുടെയും സംഗീതത്തില്‍ പ്രശസ്തയായ സുപ്രഭാ ദേവിയുടെയും മകനായണ് റേയുടെ പിറവി. കുട്ടിക്കാലത്തെ ചിത്രരചനയിലും കവിതയെഴുത്തിലും കഴിവു പ്രകടിപ്പിച്ച റേയ്ക്ക് പിന്നീട് സിനിമ ജീവിതമാകുകയായിരുന്നു. ടാഗോറിന്‍റെ ശാന്തി നികേതനില്‍ ചിത്രരചനാ പഠനത്തിന് ചേര്‍ന്നതില്‍ പിന്നെയാണ് റേയുടെ ചിന്തകള്‍ വഴിമാറുന്നത്.കൊല്‍ക്കത്തയുടെ നദീജീവിതം പകര്‍ത്തിയ  ദ റിവര്‍ എന്ന സിനിമ ചിത്രീകരിക്കാന്‍ എത്തിയ സംഘത്തോട് ചേര്‍ന്നതോടെയാണ്   സിനിമയുടെ പാഠങ്ങള്‍ കരസ്ഥാമാക്കുന്നത്.ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ഡിസീക്കയുടെ ബൈസിക്കിള്‍ തീവ്സ് എന്ന ചിത്രം കാണാനിടയായത് അദേഹത്തിന്‍റെ സിനിമാ സ്വപ്നങ്ങളെ കൂട്ടിയുറപ്പിക്കാന്‍ കാരണമായി.കല്‍ക്കത്തിയില്‍ തിരിച്ചെത്തിയ എണ്ണിയാലൊടുങ്ങാത്ത തടസ്സങ്ങള്‍ക്കൊടുവില്‍ ആദ്യ ചിത്രം പൂര്‍ത്തീകരിച്ചു.  പഥേര്‍ പാഞ്ചാലി എന്ന ഇന്ത്യന്‍ സിനിമയുടെ ചരിത്രം മാറ്റിമറിച്ച ചിത്രം. തുടര്‍ന്ന് റേ എന്നാല്‍ ഇന്ത്യന്‍ സിനിമ എന്ന നിലയിലേക്ക് മാറി. 29 കഥാചിത്രങ്ങളും ഏഴോളം ഡോക്യുമെന്‍ററികളും ഹൃസ്വചിത്രങ്ങളും റേയുടെ സംഭാവനകള്‍ നീളുന്നു. ആയുഷകാല നേട്ടങ്ങള്‍ക്കായുള്ള പ്രത്യേക ഓസ്കാര്‍ പുരസ്കാരം ഡി ലിറ്റ് പദവി, ഫ്രാന്‍സില്‍ നിന്ന് ലിജിയന്‍ ഡി ഹോണിയന്‍ പദവിയടക്കം എണ്ണമറ്റ വിദേശ പുരസ്കാരം നേടിയ  ഇന്ത്യന്‍ ചലച്ചിത്രകാരന്‍ കൂടിയാണ് റേ
ഇന്ന് റേ വിട പറഞ്ഞിട്ട് 20 വര്‍ഷങ്ങള്‍...ഓര്‍മ്മയില്‍ മറക്കാത്ത ഓര്‍മ്മകള്‍ക്ക് പ്രണാമം

Wednesday 18 April 2012

ഓര്‍മ്മകളുടെ പ്രകാശവേഗം


                                                  ആൽബർട്ട് ഐൻസ്റ്റൈൻ
                                             (1879 മാർച്ച് 14-1955 ഏപ്രിൽ 18)

ശാസ്ത്രകാമനകള്‍ മതിക്കുന്ന മനസ്സില്‍ ഒരായിരം ഭൌതികാത്ഭുതങ്ങള്‍ തിരുത്തുകയും വ്യഖ്യാനിക്കുകയും ചെയ്ത മഹാനായ  മനുഷ്യന്‍ വിട വാങ്ങിയിട്ട് 57 വര്‍ഷങ്ങള്‍. ശാസ്ത്ര സത്യങ്ങള്‍ സിദ്ധാന്തവത്കരിച്ചപ്പോഴും പ്രയോഗികതയുടെ അര്‍ത്ഥങ്ങളില്‍ നൂറ്റാണ്ട് മുന്നില്‍ നടന്ന വ്യക്തിയായിരുന്നു ആൽബർട്ട് ഐൻസ്റ്റൈൻ. കണക്കുകള്‍ മാറി മറയുന്ന കടലാസ്സ്  കഷ്ണങ്ങളില്‍ നിന്ന് മഹത്തരമായ ബൌദ്ധികത വിരിയിച്ച പ്രതിഭയ്ക്ക്  ഭാഷ്യങ്ങളും അലങ്കാരങ്ങളും അനവധി നല്‍കുവാന്‍ കഴിയുമെങ്കിലും ആൽബർട്ട് ഐൻസ്റ്റൈൻ അതിനും അപ്പുറമാണ്. കണിക പരീക്ഷണത്തിന്‍റെ അറ്റവും മൂലയും കൂട്ടിയോജിപ്പിക്കാനുള്ള നൂതന ശ്രമങ്ങള്‍ പുരോഗമിക്കുന്ന കാലത്ത് ഐൻസ്റ്റൈൻ തിരസ്കരണം ഒരു ഫാഷനായി മാറുകയാണ്.ശാസ്ത്ര ശാവകളില്‍ വരുന്ന കണക്കുകൂട്ടല്‍ പിഴവുകള്‍‌ ഐൻസ്റ്റൈൻ സിദ്ധാന്തങ്ങളുടെ ചുമലില്‍ കെട്ടിവയ്ക്കാനുള്ള വ്യഗ്രത ഏറിവരുമ്പോഴാണ് വീണ്ടും ഐൻസ്റ്റൈൻ ഓര്‍മ്മകള്‍ കടന്നുവരുന്നത്.
ആധുനിക ഭൗതിക ശാസ്ത്രത്തി‌ന്റെ പിതാവായി വിശേഷിക്കപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റൈൻ 1879 മാർച്ച് 14നാണ്‌ ജർമ്മനിയില്‍ ജനിച്ചത്. രണ്ടാം വയസ്സില്‍ മാത്രം ആല്‍ബര്‍ട്ട് സംസാരിക്കാന്‍ തുടങ്ങിയത്. ചെറുപ്പത്തിലേ സംഗീതത്തിൽ അതീവ തല്പരനായിരുന്നു ആല്‍ബര്‍ട്ട്. 1905ൽ അഞ്ച് ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധം ചെയ്തു. അതിലെ വിപ്ലവകരമായ ചില ആശയങ്ങൾ ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. അതിലൊരു പ്രബന്ധം പ്രശസ്തമായ ‘ആപേക്ഷികതാ സിദ്ധാന്തം’ ആയിരുന്നു . അതിൽ പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളു എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തിൽ അദ്ദേഹം വസ്തുവും ഊർജ്ജവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്തു. ഈ പ്രസിദ്ധ നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ് 1945ൽ ആറ്റംബോംബ് ഉണ്ടാക്കിയത്.
ആറ്റം ബോംബിന്‍റെ വഴി മരുന്നിട്ടവന്‍ എന്ന പേരുദോഷം തുടര്‍ന്നുള്ള ജീവിതത്തില്‍ പലപ്പോഴും ഐന്‍സ്റ്റൈനെ വേട്ടയാടിയിരുന്നു. ആണവാക്രമണങ്ങള്‍ക്ക് ശേഷമുള്ള കാലത്ത് ആണവ വിരുദ്ധ യുദ്ധ വിരുദ്ധ പ്രസംഗങ്ങളുമായണ് ഐൻസ്റ്റൈൻ തള്ളി നീക്കിയത്. എന്തായാലും മനുഷ്യന്‍റെ ചിന്താവേഗത്തിനേക്കാള്‍ ഉയരത്തില്‍ ചിന്തിച്ച ഈ മനുഷ്യന്‍ ശാസ്ത്രസത്യങ്ങളുടെ അപ്പോസ്തലനായി എന്നും വാഴും..

Monday 16 April 2012

മണ്ണിന്‍റെ കഥാകൃത്ത് നൂറിന്‍റെ നിറവ്...




                                                           തകഴി ശിവശങ്കരപ്പിള്ള
                                            1912 ഏപ്രിൽ 17-1999 ഏപ്രിൽ 10


കഥയുടെ താളുകളില്‍ മണമുണ്ടായിരുന്നു...കുട്ടനാടന്‍ ഭൂമികയുടെ ചെളിമണം..ഉദരത്തിന്‍റെ ക്രിയവിക്രിയങ്ങളെ ഊട്ടി ഉറക്കുവാന്‍ അദ്ധ്വനിച്ചവന്‍റെ പാദങ്ങളില്‍ പറ്റിയ മണ്ണിന്‍റെ ഗന്ധം..അറപ്പും വെറുപ്പും തോന്നാം..പക്ഷെ കറുത്തവന്‍റെ സാക്ഷ്യചരിത്രങ്ങള്‍ എന്നും പറഞ്ഞിരുന്നത് ഇത്തരം കഥകളാണ്...മലയാളമനസ്സിന്‍റെ ഭാഷാഭൂമികയില്‍ ആയിരം പറ കൃഷി ചെയ്ത മാഹന് ഇന്ന് നൂറ് വയസ്സ്..
മഹത്തരമായ കൃതികള്‍ എന്നും സാധരണകാരന്‍റ ഇതിഹാസങ്ങളാക്കി മാറ്റിയ ഒരു സാഹിത്യകാരനായിരുന്നു തകഴി ശിവശങ്കരപ്പിള്ള. കേരളത്തിന്‍ മോപ്പസാങ് എന്ന് നാലാം ക്ലാസില്‍ ഒരു പ്രശ്നോത്തര വേദിയില്‍ ചോദിച്ച ചോദ്യത്തിലാണ് തകഴി എന്ന മനുഷ്യനെ ഞാന്‍ ആദ്യമായി അറിയുന്നു മോപ്പസാങ് ആരാണെന്ന് അറിഞ്ഞപ്പോള്‍ അത് പലപ്പോഴും തിരുത്താന്‍ തോന്നിയിട്ടുണ്ട് റഷ്യന്‍ തകഴി ആരാണെന്ന്..?
 ആദ്യമായി വായിച്ച തകഴിയുടെ കഥ എതാണെന്ന് ഇപ്പോഴും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു..വെള്ളപ്പോക്കത്തില്‍..
നാട്ടിലെ എറ്റവും ഉയരമുള്ള സ്ഥാനത്ത് നില്‍ക്കുന്ന ഭഗവാന്‍ പൊലും അരപ്പൊക്കം വെള്ളത്തില്‍ നില്‍കുന്ന ദൃശ്യത്തിന് ഒരു ചാരുതയുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ജയരാജ് എന്ന മലയാള സിനിമാലോകത്തെ തീര്‍ത്തും അല്‍പ്പനായ ചലച്ചിത്രകാരന്‍ ( എന്‍റ അഭിപ്രായം മാത്രം) അത് ടെലിഫിലിമാക്കിയപ്പോള്‍ മനസ്സില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടുത്ത് എത്തുവാന്‍ പോലുമായില്ല എന്നത് തന്നെ തകഴിയുടെ സര്‍‌ഗ്ഗശക്തി വ്യക്തമാക്കുന്നു...
പിന്നെ തകഴിയുടെ പല രചനകളും വായിച്ചു സാധരണക്കാരന്‍റെ ജീവിതത്തില്‍..കയറും,ഏണിപ്പടികളും...
പക്ഷെ തകഴി എന്ന വാക്കിനോപ്പം ചൂണ്ടികാണിക്കപ്പെടുന്ന നോവല്‍ എത് എന്ന ചോദ്യത്തിന്  ഒരു ഉത്തരം മാത്രം ചെമ്മീന്‍ ...പ്രേമത്തിന്‍റെയോ ത്യാഗത്തിന്‍റെയോ പേരില്‍ അല്ല  മലയാളത്തിലെ എറ്റവും മികച്ച പൈങ്കിളി രചന എന്നായിരിക്കും ഇതിനെ ഞാന്‍ വിശേഷിപ്പിക്കുവാന്‍ ഇഷ്ടപ്പെടുന്നത്.ഇത് ഒരു മോശം കമന്‍റായി മുന്‍പ് വൈക്കം മുഹമ്മദ് ബഷീര്‍ ഇങ്ങനെ വിശേഷിച്ചപ്പോള്‍ തകഴിപോലും എടുത്തിട്ടില്ല...അതിനാല്‍ ധൈര്യപൂര്‍വ്വം പറയാം..
മലയാളത്തിന്‍റെ ഉമ്മറതിണ്ണയില്‍ മുറുക്കി ചുവപ്പിച്ചിരുന്ന താറവാട്ട് കാരണവരായിരുന്നു തകഴി.ശരിക്കും ആഢ്യന്‍..പക്ഷെ സവര്‍ണ്ണം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ചിഹ്നങ്ങള്‍ ആ രചനകളില്‍ കടന്നു വന്നിട്ടില്ല....തീര്‍ത്തും യാഥാസ്ഥിതികനായി ജീവിച്ച എഴുത്തിന്‍റെ വിപ്ലവകാരി...അതായിരുന്നു തകഴി
പ്രണാമങ്ങള്‍....

എന്തോരു ജോലി....


എറ്റവും മോശമായ ജോലി എന്താണെന്ന് ചോദിച്ചാല്‍ ഉത്തരം ലഭിക്കുക ജേര്‍ണലിസം എന്നാണെങ്കില്‍...
അമേരിക്കയിലെ 2012ലെ എറ്റവും വെറുക്കപ്പെട്ട ജോലി എന്ന പട്ടികയില്‍ ഹോട്ടല്‍ വെയ്റ്റര്‍,ഇറച്ചിവെട്ടുക്കാരന്‍,പത്രം കഴുകുന്നവര്‍ എന്നിവര്‍ക്കോപ്പം വരുന്ന ജോലിയായി  ജേര്‍ണലിസം മാറി എന്നാണ് കരിയര്‍ കാസ്റ്റ് എന്ന വെബ്ബ് സൈറ്റ് നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നത്.
സര്‍വ്വേയില്‍ പങ്കെടുത്ത 34ന് വയസ്സില്‍ താഴെയുള്ള മിക്ക മാധ്യമ പ്രവര്‍ത്തകരും ജോലിയുടെ സ്വഭാവം ഇതിനെ വെറുക്കാന്‍ കാരണമാകുന്നു എന്നാണ് അഭിപ്രായപ്പെടുന്നത്...
ആകര്‍ഷണീയം എന്ന് തോന്നുവെങ്കിലും ജോലിസമയം,ജോലിയുടെ ഭാരം,പ്രഷര്‍ എന്നീവ ജോലിയില്‍ എത്തിപ്പെടുന്നവര്‍ക്ക് അത്ര നല്ല അനുഭവമല്ല നല്‍കുന്നതെന്ന് സര്‍വ്വേ കൂട്ടിച്ചേര്‍‌ക്കുന്നു.....
റിപ്പോര്‍ട്ട് പൂര്‍ണ്ണ രൂപത്തില്‍ ഇവിടെ ലഭിക്കും
http://www.careercast.com/jobs-rated/10-worst-jobs-2012

Saturday 14 April 2012

കാലം പെണ്ണിന്‍റെ കഥ പറയുമ്പോള്‍..



              ആസ്ഥാന നിരൂപകര്‍ നിരൂപിച്ച് കഴിഞ്ഞതിനാല്‍ ഇനി എന്താണ് 22ഫീമെയ്ല്‍ കോട്ടയത്തിനെ കുറിച്ച് പറയാന്‍ ബാക്കിയുള്ളത് എന്ന കണ്‍ഫ്യൂഷനോടെയാണ് ഈ എഴുത്തിന് തുടക്കമിടുന്നത്...
ആദ്യം കേരളത്തില്‍ എറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുന്ന ബ്ലോഗിലെ അഭിപ്രായം പറയാം..
ഇത് ന്യൂ ജനറേഷന്‍ എന്നാ ഗണത്തില്‍ പെടുന്നില്ല ഇത് നിയോ ന്യൂ ജനറേഷന്‍ ചിത്രമാണ്....
മറ്റോന്ന്
ഇത് പെണ്‍ തന്‍റെടത്തിന്‍റെ  ചിത്രം...
എന്നിങ്ങനെ നീളുന്നു പ്രശസ്തി പത്രങ്ങള്‍...ഇത്രയും വായിച്ച് വല്ല തെറ്റിദ്ധരണയും വേണ്ടാ ഞാനും ചിത്രത്തിന് മികച്ച റേറ്റിങ് തന്നെയാണ് നല്‍കുന്നത്.മലയാളത്തില്‍ ചങ്കൂറ്റത്തിന്‍റെ ശബ്ദമായി മാറുവാനുള്ള ആഷിഖ് അബു എന്ന യുവാവിന്‍റെ ശ്രമത്തിന് മറ്റൊരു ബ്രേക്ക് ത്രൂവാണ് ഈ ചിത്രം ...
മലയാളത്തില്‍ വരുന്ന ചലച്ചിത്രങ്ങളില്‍ ചില തരത്തിലുള്ള ഒളിച്ചുവെക്കലുകള്‍(സദാചാരത്തിന്‍റെ പേരില്‍)നടക്കുന്ന സമയത്ത് ആനാദൃശ്യമായ ചങ്കൂറ്റമാണ് ഇത്തരം ഒരു കഥയില്‍ കൂടി ആഷിഖ് അബുവും സംഘവും മുന്നോട്ട് വയ്ക്കുന്നത്...
മുന്‍പുള്ള സിനിമ അനുഭവങ്ങളില്‍ എല്ലാം തന്നെ പറഞ്ഞു വയ്ക്കുന്ന ഒരു സ്ഥിരം സബ്ജക്ട് തന്നെയാണ് ചിത്രവും പറയുന്നത് പെണ്‍പ്രതികാരം എന്നാല്‍ അത് മുന്‍പും മലയാളം കണ്ട രീതിയില്‍ നിന്ന് വ്യത്യസ്ഥമായി ഇന്നത്തെ കാലത്തിന്‍റെ രുചിയിലേക്കും,താളത്തിലേക്കും കഥയും അവതരണവും കൊണ്ടുവരുക എന്നതില്‍ കോട്ടയം പെണ്‍കുട്ടിയുടെ അണിയറക്കാര്‍ വിജയിച്ചിരിക്കുന്നു...
കില്‍-ബില്‍ മുതല്‍ അടുത്തകാലത്ത് ഇറങ്ങിയ കഹാനി വരെ പ്രമേയമാക്കിയിരിക്കുന്ന ഇതെ വിഷയമായിട്ടു കൂടി ഒരു വിരസത ചിത്രം സൃഷ്ടിക്കുന്നില്ല..
മലയാളത്തില്‍ പെണ്‍കേന്ദ്രീകൃത സിനിമകള്‍ ഇല്ലാതാകുന്നു എന്ന പരാതിക്ക് ഉത്തരം നല്‍കാനും ചിത്രത്തിന് കഴിയുന്നുണ്ട്. റീമ കല്ലിങ്കല്‍ എന്ന നടിയുടെ മാറ്റ് ഉറച്ച് ടെറ്റില്‍ ഗാനത്തില്‍ പറയും പൊലെ കണ്ണാടി പൊലെ തിളങ്ങുകയാണ് റീമയുടെ കഥാപാത്രം . ചിത്രത്തിന്‍റെ ട്രൈയിലര്‍  കാണുമ്പോള്‍  ഉണ്ടാക്കുന്ന ഉത്സഹം പ്രതീക്ഷിച്ച് തിയ്യറ്ററില്‍ എത്തുന്ന പ്രേക്ഷകനെ തീര്‍ത്തും ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച സമ്മാനിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത.
ഇത്രയും മാത്രമേ ചിത്രത്തെ കുറിച്ച് പറയാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നുള്ളു..
എക് ഹാസിനാ ദീ, കാബറേ ഡാന്‍സര്‍ തുടങ്ങിയ ചിത്രങ്ങളുമായുള്ള സാമ്യം ചുണ്ടി കാണിക്കുന്നവര്‍ ചുരുക്കമല്ല.. എന്നാല്‍ പേരില്‍ തന്നെ ഇത്തരം സാമ്യതകളെ ബഹുദൂരം പിന്നിലാക്കുന്നുണ്ട് 22എഫ് കെ അതിനാല്‍ തന്നെ തീര്‍ത്തും ഒരു പുത്തന്‍‌ വഴി സഞ്ചാരത്തിന് മലയാള സിനിമയ്ക്ക് വഴി കാണിച്ചു തരുന്ന വഴി വിളക്കുകളില്‍ ഒന്നാണ് ഈ ചിത്രം. എന്നാല്‍ അടുത്ത കാലത്ത് ഇത്തരത്തില്‍ പുതുമ നല്‍കിയ ചിത്രങ്ങളായ ഈ അടുത്ത കാലത്ത്,നിദ്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് നല്‍കപ്പെട്ട തിരസ്കരണം ഈ ചിത്രത്തിന് കിട്ടില്ലെന്ന് പ്രതീക്ഷിക്കപ്പെടുന്നു..(ഉണ്ടാകില്ല അവസാനം ഒന്നും എറ്റില്ലെങ്കില്‍ ആഷിഖ് അബു സിനിമയുടെ തുടക്കത്തില്‍ നേഞ്ചോട് ചേര്‍ക്കുന്ന ഫെയ്സ് ബുക്ക് ഫ്രണ്ട്സ് എങ്കിലും ഉണ്ടാകും)

Tuesday 10 April 2012

വിവാദങ്ങളുടെ നീണ്ട 23 വര്‍ഷങ്ങള്‍ കടന്ന് ഒരു ചിത്രം......



മത നിന്ദ ആരോപിച്ച് വെളിച്ചം കാണതിരുന്ന ചിത്രത്തിന് 23 വര്‍ഷത്തിനു ശേഷമാണ് ശാപമോക്ഷം കിട്ടിയിരിക്കുന്നത്. ക്രിസ്തുവിന്റെ ക്രൂശിതരൂപത്തോട് ലൈംഗിക അഭിനിവേശം തോന്നുന്ന സെന്റ് തേരസായുടെ കഥയാണ് 20 മിനിറ്റുള്ള  'വിഷന്‍ ഓഫ് എക്സ്റ്റസി' എന്ന ഹൃസ്വചിത്രം പറയുന്നത്. പതിനാറാം നൂറ്റാണ്ടില്‍ സ്‌പെയിനിലെ അവിലായിയില്‍ ജീവിച്ചിരുന്ന കന്യാസ്ത്രീയാണ് തേരേസ പിന്നീട് കത്തോലിക്ക സഭ ഇവരെ  വിശുദ്ധയായി പ്രഖ്യാപിച്ചു.
 ക്രൂശിത രൂപത്തില്‍ അനുരാഗാസക്തയായി കന്യാസ്ത്രീ കിടക്കുന്ന ദൃശ്യങ്ങളുള്‍പ്പെടെ ചിത്രീകരിച്ചിരിക്കുന്ന ചിത്രം സെന്‍സറിംങ് നിയമങ്ങളില്‍ കുടുങ്ങിയാണ് ഇത്രയും കാലം വെളിച്ചം കാണതിരുന്നത്. മതനിന്ദ ഉള്‍കൊള്ളുന്ന ചിത്രങ്ങള്‍ക്ക് അനുമതിനല്‍കാതിരിക്കാനുള്ള നിയമങ്ങള്‍ 2008ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് എടുത്തുകളഞ്ഞതോടെയാണ് ചിത്രം പുറത്തിറക്കാന്‍ വീണ്ടും സാധ്യത തെളിഞ്ഞത്. സിനിമ അഡള്‍ട്ട്‌സ് ഒണ്‍ലി വിഭാഗത്തില്‍പ്പെടുത്തിയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.സിനിമയുടെ ഡി.വി.ഡികള്‍ ഇതിനകം തന്നെ മാര്‍ക്കറ്റുകളില്‍ ലഭ്യമായിക്കഴിഞ്ഞു.ക്രൈസ്തവര്‍ വിശുദ്ധവാരം ആചരിക്കുന്നതിനിടയില്‍ തന്നെയായിരുന്നു ചിത്രത്തിന്‍റെ റിലീസ് എന്നതും ശ്രദ്ധേയമാണ്. അതിനിടയില്‍ ചിത്രത്തിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്
സിനിമ പൊതുജനങ്ങള്‍ക്ക് കാണിക്കാന്‍ അനുമതി നല്‍കിയത് പ്രകോപനപരമാണെന്ന് സണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഒരു എം.പി വ്യക്തമാക്കി.

Monday 9 April 2012

ഒരു രണ്ടാം കാഴ്ച...


1998ല്‍  മാതമംഗലം വിജയാ ടാക്കീസിന്‍റെ ഓലക്കീറുകള്‍ക്ക് താഴെ 11 രൂപ ടിക്കറ്റ് എടുത്ത് സിനിമ കാണന്‍ കേറിയ ഒരു യുപി സ്കൂള്‍ കുട്ടിയെ എറെ അമ്പരപ്പിച്ച ചിത്രം....
ലോകത്തിന്‍റെ എറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രമെന്ന ബഹുമതി ഇപ്പോഴും ടെറ്റാനിക്കിനാണെന്നാണ് പറയപ്പെടുന്നത്.പക്ഷെ വസ്തുതപരമായി ജീസസ് എന്ന പടമാണ് ലോകത്തില്‍ കൂടുതല്‍ പേര്‍ കണ്ട ചിത്രം അത് അവിടെ നില്‍ക്കട്ടെ എന്തിന് ഇത്തിരി നോസ്റ്റള്‍ജിക്കായി എന്നത് വിശദീകരിക്കാം.....
മനുഷ്യന്‍റെ ഭൌതിക നേട്ടങ്ങളും,ജീവനും പ്രകൃതിക്ക് മുന്നില്‍ തീര്‍ത്തും നിസാരമാണെന്ന വലിയ ചിന്ത ഉണര്‍ത്തുന്ന ദുരന്തമാണ് ടൈറ്റാനിക്ക് എന്ന കപ്പലിന് 1912 ഏപ്രില്‍ 14 ന് സംഭവിച്ചത്. പിന്നീട് പലപ്പോഴും അക്ഷരങ്ങളിലും,അഭ്രപാളിയിലും ഈ ദുരന്തം തെളിഞ്ഞു.
അതില്‍ ആദ്യത്തെ ചിത്രം എന്ന് പറയാന്‍ കഴിയുന്നത് 1958ല്‍ ഇറങ്ങിയ Titanic - A Night to remember എന്ന ചിത്രമാണ് വന്‍ ഗവേഷണങ്ങളുടെ ഫലമായി വള്‍ട്ടര്‍ ലോര്‍ഡ്സിന്‍റെ  ഇതെ പേരിലുള്ള പുസ്തകം അടിസ്ഥാനമാക്കിയണ് ഈ ചിത്രം എടുത്തിട്ടുള്ളത്...
എന്നാല്‍ അതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജെയിംസ് കാമറൂണ്‍ ടെറ്റാനിക്ക് പദ്ധതിയുമായി വരുന്നത് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങളുടെ ഫലത്തില്‍ തന്നെയാണ് കാമറൂണ്‍ തന്‍റെ ടെറ്റാനിക്കിന് രൂപം നല്‍കിയത്.അതിനാല്‍ തന്നെ സാങ്കേതികമായി വലിയ മെച്ചമില്ലാത്ത 1958ല്‍ പുറത്തിറങ്ങിയ Titanic - A Night to remember എന്ന ചിത്രവുമായി കാമറൂണിന്‍റെ ചിത്രത്തിന് സാമ്യങ്ങള്‍ എറെയാണ് പക്ഷെ ടെറ്റാനിക്കിന്‍റെ മൌലികത ഒളിച്ചിരിക്കുന്നത് അതില്‍ പറയുന്ന മനോഹരമായ പ്രണയകഥയിലാണ്....റോസും ജാക്കും.....
 നമ്മുടെ നാട്ടിലെ ബുദ്ധിജീവി സുഹൃത്തുകള്‍ കിം കിഡുക്ക് എന്നും ജീവനുള്ള സിനിമ എന്നോക്കെ പറഞ്ഞ് പേടിപ്പിക്കുകയും..ടെറ്റാനിക്കിനെ കോളോണിയല്‍ വെളളിത്തിരയുടെ അസുരജന്മമായി വിലയിരുത്തിയാലും അത് അംഗീകരിക്കാന്‍ ഇത്തിരി വിഷമം ഉണ്ട്....
കാരണം കാഴ്ചയിലെ വിലയിരുത്തലില്‍ ഇത് മനുഷ്യ പരാജയത്തെ കുറിക്കുന്ന ഒരു ചിത്രമാണ്...
കഴിഞ്ഞ ദിവസം വീണ്ടും ത്രിമാനത്തില്‍ ടെറ്റാനിക്കിന്‍റെ ദുരന്തം വീണ്ടും കണ്ടു...ഒരു മള്‍ടിപ്ലസില്‍ നിന്ന്....
വിജയടാക്കീസിലെ കരിപിടിച്ച ഫാനിന്‍റെ കീഴില്‍ നിന്ന് എസിയിലേക്കും.....കാഴ്ചകള്‍ ദ്വിമാനത്തില്‍ നിന്ന് ത്രിമാനത്തിലേക്കും മാറ്റങ്ങള്‍ സംഭവിച്ചിരുന്നു....
പക്ഷെ
അന്നും ഇന്നു ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസ്സിലുണ്ടാകുന്ന വികാരം ഒന്ന് തന്നെ....
അത് എന്തെന്ന് പറയാന്‍ കഴിയില്ല...സാഗര രഹസ്യമായി മാറുന്ന റോസിന്‍റെ രത്നത്തോളം വരുന്ന ഒരു വികാരം........


Tuesday 3 April 2012

ഒരു അട്ടിമറിക്കഥയ്ക്ക് പിന്നില്‍....


ഇന്ത്യന്‍ കരസേനയുടെ രണ്ട് സായുധ യൂണിറ്റുകള്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയതായി വെളിപ്പെടുത്തല്‍. ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ ശേഖര്‍ ഗുപ്ത എക്ലൂസീവായി ഇന്നത്തെ ഇന്ത്യന്‍ എക്സ്പ്രസില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉള്ളത്. എന്നാല്‍ ഇത് സൈനിക അട്ടിമറിക്ക് വേണ്ടിയായിരുന്നോയെന്ന് വാര്‍ത്തയില്‍ ഒരു സ്ഥലത്തും പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്.
സൈനിക വൃത്തങ്ങളില്‍ നിന്നു ലഭിച്ച വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത പുറത്തുവിടുന്നതെന്നും ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നുണ്ട്.
ജനുവരി 16,17 തീയതികളിലാണ് ഡല്‍ഹിയിലേക്ക്  സൈനീക നീക്കം നടന്നത്. പ്രായ വിവാദത്തില്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിങ് സുപ്രീം കോടതിയെ സമീപിച്ചത് ജനുവരി 16നായിരുന്നു. കേന്ദ്രസര്‍ക്കാരും പ്രതിരോധമന്ത്രാലയവും അറിയാതെയായിരുന്നു ഹരിയാനയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള രണ്ട് സായുധ യൂണിറ്റുകള്‍ ദില്ലി ലക്ഷ്യമാക്കി നീങ്ങിയത്. ഹരിയാനയിലെ ഹിസാറില്‍ നിന്നും 150 കിലോമീറ്റര്‍ സൈന്യം നീങ്ങിയതായി വാര്‍ത്തയില്‍ പറയുന്നു.

എന്നാല്‍ മൂടല്‍ മഞ്ഞില്‍  സൈനികനീക്കം നടത്തുന്നത് പരിശീലിക്കുന്നതിന്‍റെ  ഭാഗമായി നടത്തിയ മാര്‍ച്ച് മാത്രമാണ് ഇതെന്നാണ് സൈന്യത്തിന്‍റെ ഔദ്യോഗിക വിശദീകരണം. പട്ടാള അട്ടിമറിക്ക് ഒരു ശ്രമം നടത്തിയിട്ടില്ലെന്നും കരസേന വ്യക്തമാക്കി. എന്നാല്‍ ഹരിയാനയില്‍ നിന്നും 150 കിലോമീറ്ററോളം സഞ്ചരിച്ച് പരിശീലനം നടത്തേണ്ട ആവശ്യമുണ്ടോ എന്നാണ് സംശയം വാര്‍ത്തയില്‍ തന്നെ ഉയരുന്നുണ്ട്...

ഇനി ചില അപ്രിയ സത്യങ്ങള്‍ പറയാം യുപിഎ ഗവണ്‍മെന്‍റിനെ എറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന ഒരു പത്രമാണ് ഇന്ത്യന്‍ എക്സ്പ്രസും അതിന്‍റെ എഡിറ്ററായ ശേഖര്‍ ഗുപ്തയും അതിനാല്‍ തന്നെ ഇത്തരം ഒരു വാര്‍ത്തയ്ക്കെതിരേ ചില സംശയം ഉന്നയിക്കുന്നതില്‍ തെറ്റുണ്ടാകില്ല...

ഒന്നാമത് ഇത്തരം ഒരു വാര്‍ത്ത ഇത്രയും താമസിച്ചത് എന്തിന്..
ഇന്നലെ സൈനിക മേധാവി വികെ സിംങ് അല്ല അദ്ദേഹം അതീവ ഗൌരവമായി പ്രധാന മന്ത്രിക്ക് അയച്ച കത്ത് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് എന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നതിന് പിറകേയാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. ഗവണ്‍മെന്‍റുമായി നിരന്തരം എറ്റുമുട്ടലിലായിരുന്ന സേനാമേധാവിക്ക് മുന്നില്‍ പ്രതിരോധത്തിലേക്ക് ആഴ്ന്ന് പോകുന്ന സര്‍ക്കാറിന് ശ്വാസം നല്‍കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണോ പുതിയ നീക്കം എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
കാരണം വി.കെ സിംഗിനെതിരെ രാഷ്ട്രീയ കക്ഷികളെ ഒരുമിച്ച് നിര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ ശ്രമവും ആകാം പുതിയ നീക്കത്തിനു പിന്നില്‍. സൈന്യത്തില്‍ കാര്യമായ പിന്തുണയില്ലാത്ത ഒരു മേധാവിയായ  വി.കെ സിംഗിന് ഇത്തരം ഒരു സൈനിക നീക്കത്തിന് ചുക്കാന്‍ പിടിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. പിന്നെ സൈന്യത്തേ ഇതിന്‍റെ പേരില്‍ അവിശ്വസിക്കേണ്ട ആവശ്യവും ഇല്ല. ഇതിനെക്കാള്‍ മോശമായ അവസ്ഥയിലും ഇനതയോടപ്പം നിന്നവരാണ് ഇന്ത്യന്‍ സൈന്യം...
അതിനാല്‍ തന്നെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ഇന്ത്യന്‍ എക്സ്പ്രസിന്‍റെ നീക്കമോ.അല്ലെങ്കില്‍ കളിയില്‍ മുന്‍ പന്തി പിടിക്കാനുള്ള ഗവണ്‍മെന്‍റ് നീക്കം എന്ന നിലയിലോ ഈ വാര്‍ത്ത കാണുവാന്‍ സാധിക്കു.....



ഐപാഡ് പുസ്തകം..ഒരു ചൈനീസ് പരീക്ഷണം.....

പുസ്തകകെട്ടിന്‍റെ ഭാരമില്ലാതെ സ്‌കൂളില്‍ പോവുക എന്ന വിദ്യാര്‍ഥികളുടെ സ്വപ്‌നമാണ് ചൈനയില്‍ യാഥാര്‍ഥ്യമാകുന്നത്. വിപ്ലവകരമായ ഈ മാറ്റത്തിന് വരുന്ന സെപ്തംബര്‍ മുതല്‍ തുടക്കമിടാനാണ് വിവിധ ചൈനീസ് സ്കൂള്‍ മാനേജ്മെന്‍റുകളുടെ നീക്കം . നാന്‍ജിങ് നഗരത്തിലെ ജിന്‍ലിങ് ഹൈസ്‌കൂളിലാണ് ഇത്തരത്തില്‍ ഒരു നീക്കം പരീക്ഷണാര്‍ത്ഥത്തില്‍  നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നത്. സപ്തംബറില്‍ പുതിയ ടേം ആരംഭിക്കുമ്പോള്‍ പുസ്തകങ്ങള്‍ക്ക് പകരം ഐ പാഡ് കൊണ്ടുവരാന്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. വൈകാതെ മറ്റ് സ്‌കൂളുകളും ഐപാഡ് ഉപയോഗത്തിന് അനുമതി നല്‍കും
കുട്ടികള്‍ക്ക് എടുകേണ്ടി വരുന്ന  ഭാരം കുറയ്ക്കാം എന്നതിന് പുറമെ വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാന്‍ പുതിയ മാറ്റം സഹായിക്കും എന്നാണ് സ്‌കൂള്‍ അധികൃതരുടെ പക്ഷം. ഇതിന് പുറമെ വിദേശ സര്‍വകലാശാലകളുടെ വിജ്ഞാനശേഖരം ഉപയോഗപ്പെടുത്താനും  വിദ്യാര്‍ഥികള്‍ക്ക് കഴിയുമെന്നും ഇവര്‍ വിശ്വസിക്കുന്നു. കൂടാതെ പഠനസാമഗ്രികളുടെ ചിലവ് തൊണ്ണൂറു ശതമാനത്തോളം കുറയ്ക്കാനും ഇതുവഴി കഴിയും. പേറ്റന്‍റിന്‍റെ പേരിലും മറ്റും ചൈനയില്‍ ശുഭകരമായ ഒരു കാലവസ്ഥയില്‍ അല്ലാത്ത കാലത്ത് ആപ്പിളിന് വളരെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ വാര്‍ത്ത.

Sunday 1 April 2012

സൂചിയുടെ വിജയം....ജനാധിപത്യം വിജയം...


 മ്യാന്‍മറിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആങ് സാന്‍ സ്യൂചി വിജയിച്ചതായി സ്യൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.) അവകാശപ്പെട്ടു. പട്ടാള ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ മുപ്പതുവര്‍ഷത്തിലേറെയായി പോരാടുന്ന സ്യൂചി ഇതോടെ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റിലെത്തും. 1990 ലെ തിരഞ്ഞെടുപ്പില്‍ സ്യൂചിയുടെ എന്‍.എല്‍.ഡി ചരിത്രവിജയം നേടിയെങ്കിലും പട്ടാളഭരണകൂടം ആ വിജയം അംഗീകരിച്ചില്ല. കേവലം 45 സീറ്റുകളില്‍ മാത്രമാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നത്.
   ആത്യന്തികമായുള്ള ജനാധിപത്യ വിജയത്തിനോപ്പം തൂക്കുവാന്‍ കഴിയുന്ന മികച്ച തുടക്കാമണ്  2010 നവംബറില്‍ വീട്ടു തടങ്കലില്‍ നിന്ന് മോചിതയായ ശേഷം സൂചിക്ക് ലഭിച്ചിരിക്കുന്നത്. ഈ വിജയം പ്രതിപക്ഷ ശബ്ദങ്ങള്‍ കൂടുതല്‍ ഉയരാത്ത മ്യാന്‍മാറിലെ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് ശക്തി പകരുമെന്ന് പ്രതിക്ഷീക്കപ്പെടുന്നു .
പാശ്ചാത്യരാജ്യങ്ങള്‍ മ്യാന്മാറിനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കാന്‍ സ്യൂചിയുടെ വിജയം വഴിതെളിക്കുമെന്നും പ്രതീക്ഷകളുണ്ട്.