മത നിന്ദ ആരോപിച്ച് വെളിച്ചം കാണതിരുന്ന ചിത്രത്തിന് 23 വര്‍ഷത്തിനു ശേഷമാണ് ശാപമോക്ഷം കിട്ടിയിരിക്കുന്നത്. ക്രിസ്തുവിന്റെ ക്രൂശിതരൂപത്തോട് ലൈംഗിക അഭിനിവേശം തോന്നുന്ന സെന്റ് തേരസായുടെ കഥയാണ് 20 മിനിറ്റുള്ള 'വിഷന്‍ ഓഫ് എക്സ്റ്റസി' എന്ന ഹൃസ്വചിത്രം പറയുന്നത്. പതിനാറാം നൂറ്റാണ്ടില്‍ സ്‌പെയിനിലെ അവിലായിയില്‍ ജീവിച്ചിരുന്ന കന്യാസ്ത്രീയാണ് തേരേസ പിന്നീട് കത്തോലിക്ക സഭ ഇവരെ വിശുദ്ധയായി പ്രഖ്യാപിച്ചു.

ക്രൂശിത രൂപത്തില്‍ അനുരാഗാസക്തയായി കന്യാസ്ത്രീ കിടക്കുന്ന ദൃശ്യങ്ങളുള്‍പ്പെടെ ചിത്രീകരിച്ചിരിക്കുന്ന ചിത്രം സെന്‍സറിംങ് നിയമങ്ങളില്‍ കുടുങ്ങിയാണ് ഇത്രയും കാലം വെളിച്ചം കാണതിരുന്നത്. മതനിന്ദ ഉള്‍കൊള്ളുന്ന ചിത്രങ്ങള്‍ക്ക് അനുമതിനല്‍കാതിരിക്കാനുള്ള നിയമങ്ങള്‍ 2008ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് എടുത്തുകളഞ്ഞതോടെയാണ് ചിത്രം പുറത്തിറക്കാന്‍ വീണ്ടും സാധ്യത തെളിഞ്ഞത്. സിനിമ അഡള്‍ട്ട്‌സ് ഒണ്‍ലി വിഭാഗത്തില്‍പ്പെടുത്തിയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.സിനിമയുടെ ഡി.വി.ഡികള്‍ ഇതിനകം തന്നെ മാര്‍ക്കറ്റുകളില്‍ ലഭ്യമായിക്കഴിഞ്ഞു.ക്രൈസ്തവര്‍ വിശുദ്ധവാരം ആചരിക്കുന്നതിനിടയില്‍ തന്നെയായിരുന്നു ചിത്രത്തിന്‍റെ റിലീസ് എന്നതും ശ്രദ്ധേയമാണ്. അതിനിടയില്‍ ചിത്രത്തിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്

സിനിമ പൊതുജനങ്ങള്‍ക്ക് കാണിക്കാന്‍ അനുമതി നല്‍കിയത് പ്രകോപനപരമാണെന്ന് സണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഒരു എം.പി വ്യക്തമാക്കി.
No comments:
Post a Comment