ലോകത്തിന്‍റെ എറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രമെന്ന ബഹുമതി ഇപ്പോഴും ടെറ്റാനിക്കിനാണെന്നാണ് പറയപ്പെടുന്നത്.പക്ഷെ വസ്തുതപരമായി ജീസസ് എന്ന പടമാണ് ലോകത്തില്‍ കൂടുതല്‍ പേര്‍ കണ്ട ചിത്രം അത് അവിടെ നില്‍ക്കട്ടെ എന്തിന് ഇത്തിരി നോസ്റ്റള്‍ജിക്കായി എന്നത് വിശദീകരിക്കാം.....
മനുഷ്യന്‍റെ ഭൌതിക നേട്ടങ്ങളും,ജീവനും പ്രകൃതിക്ക് മുന്നില്‍ തീര്‍ത്തും നിസാരമാണെന്ന വലിയ ചിന്ത ഉണര്‍ത്തുന്ന ദുരന്തമാണ് ടൈറ്റാനിക്ക് എന്ന കപ്പലിന് 1912 ഏപ്രില്‍ 14 ന് സംഭവിച്ചത്. പിന്നീട് പലപ്പോഴും അക്ഷരങ്ങളിലും,അഭ്രപാളിയിലും ഈ ദുരന്തം തെളിഞ്ഞു.
അതില്‍ ആദ്യത്തെ ചിത്രം എന്ന് പറയാന്‍ കഴിയുന്നത് 1958ല്‍ ഇറങ്ങിയ Titanic - A Night to remember എന്ന ചിത്രമാണ് വന്‍ ഗവേഷണങ്ങളുടെ ഫലമായി വള്‍ട്ടര്‍ ലോര്‍ഡ്സിന്‍റെ ഇതെ പേരിലുള്ള പുസ്തകം അടിസ്ഥാനമാക്കിയണ് ഈ ചിത്രം എടുത്തിട്ടുള്ളത്...


കാരണം കാഴ്ചയിലെ വിലയിരുത്തലില്‍ ഇത് മനുഷ്യ പരാജയത്തെ കുറിക്കുന്ന ഒരു ചിത്രമാണ്...
കഴിഞ്ഞ ദിവസം വീണ്ടും ത്രിമാനത്തില്‍ ടെറ്റാനിക്കിന്‍റെ ദുരന്തം വീണ്ടും കണ്ടു...ഒരു മള്‍ടിപ്ലസില്‍ നിന്ന്....
വിജയടാക്കീസിലെ കരിപിടിച്ച ഫാനിന്‍റെ കീഴില്‍ നിന്ന് എസിയിലേക്കും.....കാഴ്ചകള്‍ ദ്വിമാനത്തില്‍ നിന്ന് ത്രിമാനത്തിലേക്കും മാറ്റങ്ങള്‍ സംഭവിച്ചിരുന്നു....
പക്ഷെ
അന്നും ഇന്നു ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസ്സിലുണ്ടാകുന്ന വികാരം ഒന്ന് തന്നെ....
അത് എന്തെന്ന് പറയാന്‍ കഴിയില്ല...സാഗര രഹസ്യമായി മാറുന്ന റോസിന്‍റെ രത്നത്തോളം വരുന്ന ഒരു വികാരം........
No comments:
Post a Comment