പുസ്തകകെട്ടിന്‍റെ ഭാരമില്ലാതെ സ്‌കൂളില്‍ പോവുക എന്ന വിദ്യാര്‍ഥികളുടെ സ്വപ്‌നമാണ് ചൈനയില്‍ യാഥാര്‍ഥ്യമാകുന്നത്. വിപ്ലവകരമായ ഈ മാറ്റത്തിന് വരുന്ന സെപ്തംബര്‍ മുതല്‍ തുടക്കമിടാനാണ് വിവിധ ചൈനീസ് സ്കൂള്‍ മാനേജ്മെന്‍റുകളുടെ നീക്കം . നാന്‍ജിങ് നഗരത്തിലെ ജിന്‍ലിങ് ഹൈസ്‌കൂളിലാണ് ഇത്തരത്തില്‍ ഒരു നീക്കം പരീക്ഷണാര്‍ത്ഥത്തില്‍ നടപ്പിലാക്കുവാന്‍ ഒരുങ്ങുന്നത്. സപ്തംബറില്‍ പുതിയ ടേം ആരംഭിക്കുമ്പോള്‍ പുസ്തകങ്ങള്‍ക്ക് പകരം ഐ പാഡ് കൊണ്ടുവരാന്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. വൈകാതെ മറ്റ് സ്‌കൂളുകളും ഐപാഡ് ഉപയോഗത്തിന് അനുമതി നല്‍കും
കുട്ടികള്‍ക്ക് എടുകേണ്ടി വരുന്ന ഭാരം കുറയ്ക്കാം എന്നതിന് പുറമെ വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാന്‍ പുതിയ മാറ്റം സഹായിക്കും എന്നാണ് സ്‌കൂള്‍ അധികൃതരുടെ പക്ഷം. ഇതിന് പുറമെ വിദേശ സര്‍വകലാശാലകളുടെ വിജ്ഞാനശേഖരം ഉപയോഗപ്പെടുത്താനും വിദ്യാര്‍ഥികള്‍ക്ക് കഴിയുമെന്നും ഇവര്‍ വിശ്വസിക്കുന്നു. കൂടാതെ പഠനസാമഗ്രികളുടെ ചിലവ് തൊണ്ണൂറു ശതമാനത്തോളം കുറയ്ക്കാനും ഇതുവഴി കഴിയും. പേറ്റന്‍റിന്‍റെ പേരിലും മറ്റും ചൈനയില്‍ ശുഭകരമായ ഒരു കാലവസ്ഥയില്‍ അല്ലാത്ത കാലത്ത് ആപ്പിളിന് വളരെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ വാര്‍ത്ത.

No comments:
Post a Comment