Thursday 2 February 2012

എല്ല..എപ്പോഴും പോലേ..

2G കേസിലെ സുപ്രധാനമായ വിധിയാണ് ഇന്ന് വന്നിരിക്കുന്നതെന്ന് കരുതുന്നത് ഒരു മണ്ടത്തരമായിരിക്കും എന്നത് തന്നെയാണ് ചാനല്‍ ചര്‍ച്ചകള്‍ ഒതുങ്ങിയ ശേഷം തോന്നുന്നത്. കാരണം ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില നൂലാമാലകള്‍ തീര്‍ക്കുന്നതിനപ്പുറം എതെങ്കിലും തരത്തിലുള്ള  ഫലം ഈ വിധിയി കൂടി ഉണ്ടാകുവാന്‍  പൊകുന്നില്ല .
പതിവു പൊലെ കേന്ദ്രത്തിന് കടുത്ത വെല്ലുവിളി എന്ന് പറഞ്ഞുള്ള പ്രസംഗങ്ങള്‍ നടന്നു കഴിഞ്ഞു.എന്നാല്‍ 2G സ്പെക്ട്രം കേസ് ഉണ്ടായ കാലം മുതലുള്ള സുപ്രിം കോര്‍ട്ട് വിമര്ശനങ്ങള്‍ കേട്ട വകയില്‍ മന്‍മോഹന്‍ ഗവണ്‍മെന്റ്  ആത്മഹത്യ ചെയ്യണമായിരുന്നു. അത്തരം ഒരു നല്ല കാര്യം ഇതു വരെ സാധ്യമാകത്തതിനാല്‍ ഇപ്പോള്‍ വന്ന വിധിയില്‍ നിന്ന് ശുഭുമായി ഒന്നും നമ്മുക്ക് പ്രതീക്ഷിക്കുവാന്‍ സാധിക്കില്ല.
2008 ല്‍ നടന്ന ഒരു അഴിമതി കേസിന്റെ പ്രതിയെ ജയിപ്പിച്ച് മന്ത്രിയാക്കി ഒടുവില്‍ എല്ലവര്‍ക്കും വേണ്ടി അയാള്‍ ബലിയാടകുന്ന കാഴ്ചയില്‍ മനം നോന്തതിനാല്‍ അല്ലല്ലോ ഒരു തമിഴ് ബ്രഹ്മണ സ്വാമി കോടതികള്‍ കയറി ഇറങ്ങിയത്. ചെട്ടിയരോടുള്ള കുടിപ്പകയാണ് സ്വാമിയുടെ പടപ്പുറപാടിനുള്ള  പ്രധാന കാരണം. ഒപ്പം അടുത്ത ലക്ഷ്യം മാദമ്മയാണെന്ന് കൂടി പറഞ്ഞതോടെ ഇന്ത്യയ അഴിമതി മുക്തമാക്കുനാനുള്ള അത്യഗ്രഹവുമല്ല മാദമ്മയായെ കുടുക്കല്‍ തന്നെ ലക്ഷ്യം.