Wednesday 28 March 2012

കിംങ് അന്‍റ് കമ്മീഷണര്‍..എന്തിനോ തിളയ്ക്കുന്നു....!!!

മലയാളത്തിന്‍റെ ആക്ഷന്‍ ചിത്രങ്ങളുടെ ആകെ മൊത്തം കരാറുകരാനായ ഷാജി കൈലാസിന്‍റെ പുതിയ ചിത്രം ,കണ്ടിറങ്ങിയപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍.....
കിംങ് കമ്മീഷണര്‍ എന്ന ചിത്രം കണ്ട മാനസിക പിരിമുറുക്കത്തില്‍ നിന്ന് ഉടെലെടുത്തതു കൂടിയാണ് ഈ വാക്കുകള്‍..........പഴയ സിനിമയുടെ ക്ലിപ്പുകളും അതെ പഞ്ച് ഡയലോഗുകളും  തിരുകികയറ്റി തട്ടികൂടിയ ഒരു ചിത്രം.ടിക്കറ്റ് എടുത്ത് തിയറ്ററില്‍ പോയി പടം കണ്ട പ്രേക്ഷകരോട്  മാത്രമല്ല,  കിംഗ്‌, കമ്മിഷണര്‍ പൊലുള്ള നല്ല രാഷ്ട്രീയ ചിത്രങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്ന  പ്രേക്ഷകരേ കൂടിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതക്കളും,സംവിധായകനും എല്ലാം കൂടി പറ്റിക്കുന്നത്.കൂടുതല്‍ നല്ല ഭാഷയില്‍ പറഞ്ഞാല്‍ ഈ   ചിത്രം കനത്ത വഞ്ചനയാണ്, കൊല്ലാകൊലയാണ്.
ഇന്ത്യന്‍ പ്രാധനമന്ത്രി മുതല്‍  ചൈനകാരന്‍വരെ  മലയാളം സംസാരിക്കുന്നതിന്‍റെ യുക്തിരാഹിത്യം ചോദ്യം ചെയ്യുന്നില്ല കാരണം..അതിലും കൂടിയത് പലതും പറയാന്‍ ബാക്കിയാണെന്നതിനാലണ് അത്,......  'ത്രില്ലര്‍' എന്നൊക്കെ പറഞ്ഞിട്ട്, സിനിമ തുടങ്ങി അര മണിക്കൂറിനുള്ളില്‍   ഇവനാണ് വില്ലന്‍ എന്ന് പറഞ്ഞു വില്ലനെ കാണിച്ചാല്‍, പിന്നെയെന്താണ് ത്രില്‍ [നായകന്‍ ഇതുവരെ സ്ക്രീനിലെത്തിയിട്ടില്ല എന്നത് ഓര്‍ക്കുക]
ആലിഭായ് , റെഡ് ചില്ലീസ്, ഓഗസ്റ്റ്‌ 15  തുടങ്ങിയ

ചെറിയ വ്യത്യാസത്തിന്  ഓസ്കാര്‍ മിസ്സ്‌ ആയ ഷാജി കൈലാസിന്‍റെ മുന്‍ പടങ്ങള്‍ കണ്ടു കഴിഞ്ഞതോടെ ഇത്തരം ചോദ്യങ്ങള്‍ പാടില്ല എന്ന് മനസ്സിലാക്കിയതാണ്. എന്നാലും ഒരു കൌതുകത്തിന് ചോദിക്കുന്നതാണ്..... നഴ്സറി പിള്ളേര്‍ പോലും വിശ്വസിക്കാത്ത  ഗ്രാഫിക്സ്  കാണിച്ച്  ഹാക്കിംഗ്,  നാസ, എഫ്.ബി.ഐ, ഇന്റര്‍നാഷണല്‍ അസ്സാസിന്‍,   ഐ.സി.ഡി മിസൈല്‍,ഗ്ലോബല്‍ നുക്ലിയര്‍ ബോംബ്‌..ചക്ക..മാങ്ങ..തേങ്ങ എന്നൊക്കെ  പറഞ്ഞു  നടക്കുന്ന നായകന്മാര്‍, അവരുടെ ചേഷ്ടകള്‍ എന്നിവ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന സാമന്യ ചിന്ത എങ്കിലും സംവിധായകനു രചിതാവിനും ഉണ്ടായില്ല എന്നത്..മലയാള സിനിമയുടെ ദുര്യോഗം തന്നെയാണ്...
രഞ്ജി  പണിക്കര്‍ തിരക്കഥ എഴുതിയെന്നു പറയുന്ന സിനിമക്ക്  തിരക്കഥ ഉണ്ടോ, ഉണ്ടെകില്‍ അത് എവിടെ എന്ന് തിയറ്റര്‍ വിടും മുന്‍പ് ചിലര്‍ ചോദിച്ചാല്‍ തെറ്റു പറയാന്‍ സാധിക്കില്ല..എകലവ്യന്‍,കമ്മീഷണര്‍,കിംങ് ഇങ്ങനെ പൊകുന്ന സിനിമയുടെ തിരക്കഥകള്‍ ഫോട്ടോസ്റ്റാറ്റ് മീഷീയനിലൂടെ കയറി ഇറങ്ങിയത് പൊലുണ്ടായിരുന്നു...സ്ഥിരം കാഴ്ചകള്‍.....

ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ സലിം കുമാറിനെ വേഷം ഓര്‍ത്ത് പൊകുന്നു.. കുറെയധികം കഞ്ചാവ് കൊടുത്തിട്ട്, രഞ്ജി പണിക്കരോട് “എനിക്ക് നാല് മണികൂര്‍ ബിഗ്‌ ബജറ്റ് പടം പിടിക്കണം,  ഇഷ്ടം ഉള്ളത് പോലെ എഴുതിക്കോ, ബട്ട്‌ പടം തുടങ്ങി കഴിഞ്ഞാല്‍ കമ്പ്ലീറ്റ്‌ ഇംഗ്ലീഷ് … ഒരുത്തന് പോലും ഒന്നും മനസ്സിലാവരുത്…” എന്ന്  സംവിധായകന്‍ പറഞ്ഞു കാണുമോ എന്ന് മാത്രം അറിഞ്ഞാല്‍ മതി.

ബോണ്‍ ഐഡെന്‍റ്റിട്ടി, ജെയിംസ്‌ ബോണ്ട്‌ പടങ്ങളെ കടത്തി വെട്ടുന്ന പടത്തില്‍,  പ്രേക്ഷകന് ഇത്തിരി ഇക്കിളി ഉണ്ടാക്കാന്‍, താണ്ഡവം തുടങ്ങിയ  ചിത്രങ്ങളില്‍ സംവിധായകന്‍ സ്ഥിരമായി ഉള്‍പെടുത്തി വരുന്ന പെറ്റികോട്ട് ധരികളായ ആശ്രമതോഴികളെ മറക്കാതെ  ഉള്‍പെടുത്തിയത് സംവിധായകന്‍റെ 25 വര്‍ഷത്തെ സിനിമ ജീവിതത്തിലേ വളര്‍ച്ച ആലോചിച്ച് മലയാളിയെ പുളകം കൊള്ളിക്കുവാന്‍ സഹായിക്കുന്നു
ഇടവേളയ്ക്ക് മുന്‍പ്  മമ്മൂട്ടിയെ ഇന്ത്യന്‍ ഗുണ്ടകളില്‍ നിന്ന്  സുരേഷ് ഗോപി രക്ഷിക്കുന്നതോടെ‍, ക്ലൈമാക്സ്‌ വരുമ്പോള്‍ പാകിസ്ഥാനി ഗുണ്ടകളില്‍  നിന്ന് സുരേഷ് ഗോപിയെ മമ്മൂട്ടി രക്ഷിക്കുനമെന്ന കാര്യം എതാണ്ട് ഉറപ്പാക്കാം ഫാന്‍സ്‌ അസോസിയേഷന്‍ക്കാരെ കയ്യില്‍ എടുക്കാന്‍ ശ്രമിക്കുന്ന ഈ ഗംഭീരം 'ട്വിസ്റ്റുകള്‍" അങ്ങേയറ്റം പ്രശംസനീയമാണ് [ബോര്‍ എന്ന് മനസ്സില്‍ വയ്ക്കുക]. ഷാജി കൈലാസ് എന്ന സംവിധായകനില്‍ നിന്ന് വലുതായോന്നും മലയാളി പ്രതീക്ഷിക്കുന്നില്ല അവസാനം ഒരു ഉപദേശം ചില കോണുകളില്‍ നിന്നു വരുന്നത് എറ്റു പറയാം...
പണി നിര്‍ത്തി വീട്ടിലിരുന്നുടെ സാറേ...
നല്ല ചില പിള്ളെര്‍ നല്ല ചിത്രത്തിന്‍റെ ഉപ്പും മുളകും കൊണ്ട് രംഗം കീഴടക്കുന്ന കാലമാണ് അതാണ് പറയുന്നത് ഇത്തരം തറ വേലകളുമായി ഇനി രംഗം കുളമാക്കരുത്..... 
ഇനിയും ഇത്തരം പടങ്ങള്‍ ഇറക്കിയാല്‍, പടത്തില്‍ വില്ലന്‍ കാണിക്കുന്നത് പോലെ നടുവിരല്‍ മാത്രമേ പ്രേക്ഷകരും കാണിക്കു. കൂടെ സുരേഷ് ഗോപിയുടെ ഒരു ബുള്‍ഷിറ്റും !!
പഞ്ച് ഡയലോഗ് : ദാവൂദ് ഇബ്രാഹിമിനെ കണ്ടുപിടിക്കുന്ന മിഷന്‍ ഉള്ള അടുത്ത ഭാഗം ഇറക്കാന്‍ പോകുന്നതായി പടത്തിന്റെ അവസാനം മനസ്സിലായി. എങ്ങാനും മലയാളം സംസാരിക്കുന്ന താങ്കളുടെ പടത്തില്‍ , ഒറിജിനല്‍ ദാവൂദ് കാണാന്‍ ഇടയായാല്‍, നല്ല ഒന്നാതരം അടി(സോറി വെടി)താങ്കളെ പാകിസ്താനില്‍ നിന്ന് വരാന്‍ എല്ലാ ചാന്‍സും ഉണ്ട് (കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് അല്ല..ഇത്  ഒറിജിനല്‍ പാകിസ്താന്‍)

Tuesday 20 March 2012

പിറവം വിധി:ആദ്യ വീക്ഷണം

ഒരു മാസത്തോളം നീണ്ടു നിന്ന രാഷ്ട്രീയ വാദങ്ങള്‍ക്ക് വിരാമായി. അനൂപ് ജേക്കബ് വിജയിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ വ്യക്തിപരമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും വിശുദ്ധമായ 'ജനാധിപത്യ പശുവിനെ' കളങ്കപ്പെടുത്താന്‍ ഉദ്ദേശമില്ലാത്തതിനാല്‍ ഒന്നും പറയുന്നില്ല. കൂടുതല്‍ വോട്ട് നേടുന്നവര്‍ വിജയിക്കും എന്ന താത്വികമായി വിശദീകരണത്തിനും നില്‍ക്കാന്‍ സാധിക്കില്ല. പിറവം എന്നത് ഒരു വലത് പക്ഷ മണ്ഡലമാണെന്ന് കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല. സ്വന്തം മുന്നണിക്കാര്‍ തന്നെ കാലുവാരിയ കാലത്തു മാത്രമാണ് അവിടെ യുഡിഎഫ് തോറ്റിട്ടുള്ളത്.പുതിയ തിരഞ്ഞെടുപ്പിന്‍റെ കണക്കുകള്‍ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്
കഴിഞ്ഞ പിറവും നിയമസഭ തിരഞ്ഞെടുപ്പിൽ എം.ജെ ജേക്കബിന് ലഭിച്ചത് 66346 വോട്ട് എം.ജെ ജേക്കബ്  പരാജയപ്പെട്ടത് ഏതാണ്ട് 150 ഓളം വോട്ടുകൾക്ക് ഇത്തവണ എം.ജെ ജേക്കബിന്  ലഭി്ച്ചത് 70686. അതായത് 4000 ഇൽ അധികം വോട്ടുകൾ‌ പുതുതായി എംജെ ജേക്കബിന് ലഭിച്ചു. ഇതിൽ എറ്റവും രസകരമാ. കാര്യം ഈ നാലായിരം വോട്ടില്‍ 200 വോട്ടെങ്കിലും കഴിഞ്ഞ തവണ സംഘടിപ്പിച്ചിരുന്നെങ്കിൽ ഈ കോലാഹലങ്ങളുടെ ആവശ്യം  വരില്ലായിരുന്നു
ടി.എം ജേക്കബിനെ കിട്ടിയതിനേക്കാൾ‌ 16254 അധികം വോട്ടുകൾ‌ അനൂപ് ജേക്കബിന്  കൂടുതല്‍ ലഭിച്ചു എന്നതില്‍ നിന്ന് തന്നെ കഴിഞ്ഞ തവണ ജേക്കബിനെ കാലുവാരിയത് ആരായിരുന്നു എന്ന് വ്യക്തമാക്കുന്നു. പക്ഷെ ഇത്തവണ അവർ കാലുവാരിയില്ല എന്ന് മാത്രമല്ല നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്തു. അതിന്റെ ഫലം കിട്ടുകയും ചെയ്തു.
സഭയെയും മറ്റും കുറ്റം പറയുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല കാരണം എതു കാലത്തും സഭകളുടെ നിലപാടുകള്‍ അത്തരത്തില്‍ തന്നെയായിരിക്കും.ഭരണത്തിന്‍റെ വിലയിരുത്തലും,ഭരണം തുടരാനുള്ള ലൈസന്‍സ് തുടങ്ങിയ വാദങ്ങളിലും വലിയ കഴമ്പ് ഇല്ല. പരമ്പരഗതമായ വോട്ട് ബാങ്കുകളില്‍ യാതോരു വിള്ളലും ഇല്ലാതെ തങ്ങളുടെ മിഷണറീസ് ഉപയോഗപ്പെടുത്തുവാന്‍ സാധിച്ചു എന്നതിനാല്‍ യുഡിഎഫ് നേടിയ രാഷ്ട്രീയ വിജയമാണ് പിറവത്ത് സംഭവിച്ചത്.
ഇനി അടുത്ത യുദ്ധം നെയ്യാറ്റിന്‍കരയില്‍..കളവും..കഥയും..കളിയും മാറുന്നു.......

Sunday 18 March 2012

കഹാനി-ഒരു കഥ അനുഭവം


അംഗീകാരത്തിന്‍റെ ഉന്നതിയില്‍ നില്‍ക്കുന്ന വിദ്യ ബാലന്‍റെ നിറഞ്ഞു നില്‍ക്കുന്ന പ്രകടനം,കഥ പറച്ചിലിന്‍റെ  പുത്തന്‍ താളം, പഴമയുടെ മുഖം അണിഞ്ഞ് കണ്ണിന് കാഴ്ചയാകുന്ന കൊല്‍ക്കത്തയുടെ സൌന്ദര്യം..
കഹാനി എന്ന ചിത്രത്തിന്‍റെ രസകൂട്ടുകള്‍ ഇത്രയുമാണ് ഗംഭീരമെന്നും തകര്‍ക്കുന്ന പ്രമേയം എന്നുമുള്ള വാക്കുകള്‍ പ്രയോഗിക്കാനും തോന്നില്ല..
ആദിമധ്യന്തം വിദ്യ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് കഹാനി.പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി ലണ്ടനില്‍ നിന്ന് സ്വന്തം ഭര്‍ത്താവിനെ തേടി കൊല്‍ക്കത്ത മഹാനഗരത്തില്‍ എത്തുന്നു ഇവിടെ കഥ തുടങ്ങുന്നു. അതിന് അവര്‍ക്ക് കൂട്ടാകുന്നത് റാണ എന്ന പൊലീസുകാരനാണ്.
തുടര്‍ന്ന് അന്വേഷണങ്ങളാണ് ചിത്രത്തിന്‍റെ ഗതി നിര്‍ണ്ണയിക്കുന്നത്.  രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ചില സത്യങ്ങളിലേക്കാണ് വിദ്യയുടെ അന്വേഷണങ്ങള്‍ എത്തിച്ചേരുന്നത്. എല്ലാം ഭദ്രമായ ഒരു സിസ്റ്റത്തിനകത്ത് നാം സ്വതന്ത്രവും ശ്വസിച്ച് ജീവിക്കുകയാണെന്ന മൌഢമായ ധാരണ ചോദ്യം ചെയ്യപ്പെടുകയാണിവിടെ ആരും അറിയാതെ ജീവിത സ്വകാര്യതയിലേക്ക് രാജ്യ സുരക്ഷയുടെ പേരില്‍ ആര്‍ക്കും കടന്നുകയറാം എന്ന് സ്വാതന്ത്യരാജ്യത്തെ പൌരന് സന്ദേശം നല്‍ക്കുന്നുണ്ട് ഈ ചിത്രം.അതിനുമപ്പുറം പെണ്‍ പ്രതികാരത്തിന്‍റെ കാഴ്ചയാണ് ഈ സിനിമ. അത്തരം ഒരു പ്രതികാര കഥ ഒളിപ്പിച്ചിരിക്കുന്നു എന്നതു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയില്‍ നേടിയ വിജയം.അതില്‍ സംവിധായകനടക്കമുള്ള തിരക്കഥകൃത്തുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.അലാവൂദീന്‍ തുടങ്ങിയ മൂന്നാം കിട പടങ്ങളുടെ സംവിധായകനായി അറിയപ്പെടുന്ന സുജോയ് ഘോഷ് എന്ന സംവിധായകന്‍റെ കരിയറില്‍ തിളക്കമുള്ള ഏടായിരിക്കും കഹാനി. മള്‍ട്ടിപ്ലസ് സിനിമയുടെ തരംഗം അലയടിക്കുന്ന സമയത്ത് ഇത്തരം ഒരു ചിത്രത്തിന്‍റെ വിജയം സുനശ്ചിതമാണ് എന്ന് മനസ്സിലാക്കിയവനായിരിക്കും ഈ സംവിധായകന്‍. വിദ്യബാലന്‍ എന്ന നടിയുടെ കരിയറിലെ മികച്ച ഒരു വേഷമാണിത്.ഹീറോകള്‍ വാഴുന്ന ബോളിവുഡില്‍ അവരും വിദ്യയും തമ്മിലായിരിക്കും ഇനി മത്സരം എന്ന് എതോ മാധ്യമത്തില്‍ വന്ന വാക്കുകള്‍ എതാണ്ട് ശരിവയ്ക്കുന്ന പ്രകടനം തന്നെയാണ് വിദ്യ പുറത്തെടുത്തിരിക്കുന്നത്.ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളും അവരുടെ റോളുകളുടെ വ്യപ്തിയില്‍ ഒതുങ്ങുന്നവരാണ് എന്നതാണ് ചിത്രം നല്‍കുന്ന മറ്റൊരു നല്ല കാഴ്ച. കൊല്‍ക്കത്ത എന്ന മഹാനഗരത്തിന്‍റെ പഴമയാണ് ചിത്രം മുഴുവന്‍ കാളി എന്ന പ്രതീകം പലപ്പോഴും കഥയിലേക്ക് കടന്നു വരുന്നു. ഇവിടുത്തെ എതെങ്കിലും ചിത്രത്തിലാണ് ഇത് കടന്നു വരുന്നതെങ്കില്‍ നിരൂപകര്‍ സംഘപരിവാര ബന്ധം ആരോപിച്ച് ചിത്രത്തെ നിഷിധമാക്കുമായിരുന്നു. എന്നാല്‍ പകയുടെ ദേവതയായ കാളിയെ ഉപയോഗപ്പെടുത്തുന്നതില്‍ നിന്നു തന്നെ എതു തരത്തിലുള്ള സന്ദേശമാണ് ചിത്രം നല്‍ക്കുന്നതെന്ന് മനസ്സിലാക്കന്‍ സാധിക്കും.സ്വന്തം ഭര്‍ത്താവിന്‍റെ മരണത്തിന് പകരം വീട്ടുന്ന സ്ഥിരം സ്ത്രീ എന്നത് തീര്‍ത്തും സുപരിചിതമായ ഒരു പ്ലോട്ടാണ് എന്നാല്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ പാതയില്‍ നടത്തുന്നത്. അതിന് സംവിധായകനെ സഹായിക്കുന്നത് കൊല്‍ക്കത്ത സഗരത്തിന്‍റെ പൌരണികതയാണ്. എന്തായലും അവസാനം തന്‍റെ ചരിത്ര ദൌത്യം പൂര്‍ത്തീയാക്കി ഒരു കാളി പൂജയ്ക്കുശേഷം മഞ്ഞു പൊകുന്ന കാളി പ്രതിമ പൊലെ വിദ്യ മായുമ്പോള്‍..കയ്യടിക്കാതിരിക്കാനകില്ല...

Friday 9 March 2012

ഒരു രാഷ്ട്രീയ സ്ഫോടനം..ബൂം..ബൂം...

രാവിലെ സംഭവിച്ച രാഷ്ട്രീയ വിസ്ഫോടനം ...
എന്തോരോ ഒരു പാറശ്ശാലക്കാരന്‍ രാജി വച്ച്....
മനുഷ്യന്മാര്‍ക്ക് രാവിലെ മുതല്‍ പണിയായി...
വിഭഗീയത ഭീകരന്‍റെ കരളഹസ്തങ്ങളില്‍ ഉഴറുന്ന താന്‍ പാര്‍ട്ടിയുടെ ഇരുമ്പറകള്‍ തകര്‍ത്ത് ഓക്സിജന്‍ കഴിക്കാന്‍ പുറത്തിറങ്ങിയതാണെന്ന് (എക്സ്)എംഎല്‍എ പറഞ്ഞത്...
എന്തിരിക്കിലും ആസ്ഥാനത്ത് ഞെട്ടല്‍ മാറിയിട്ടില്ല.....
എന്തിര് ഈ ഇത് പറ്റിയതെന്ന്..ചിന്തിക്കാനുള്ള നേരം പൊലും എകെജി സെന്‍ററിലെ വീര ഭാഷയില്‍ പറയുന്ന മാടമ്പികള്‍ക്ക് കിട്ടിയില്ലെന്നതാണ് നേര്......അത്രയ്ക്കും പ്ലാന്‍ ചെയ്തായിരുന്നു പറശ്ശാല സഖാവിന്‍റെ കളി.......
ചാനല്‍ ചര്‍ച്ചയില്‍ വന്ന ആദ്യത്തെ യുഡിഎഫ് പ്രതിനിധി ചോദിക്കും മുന്‍പെ  പ്രതികരിച്ചു ...
യു.ഡി.എഫിന് ഒരു പങ്കുമില്ല....
അച്ഛന്‍ പത്തായത്തില്‍ ഇല്ല...എന്നു പറയും പൊലെ...
പിന്നെ പതിവ് പൊലെ വിപ്ലവ പ്രതികരണങ്ങള്‍ ഉയര്‍ന്നു കേട്ടും...
കുലംകുത്തി...വര്‍ഗ്ഗ വഞ്ചകന്‍.....
പറശ്ശാല ആശാനും വിട്ടില്ല
ദല്ലാളന്മാര്‍,രഹസ്യ നിക്ഷേപം..ഒടുക്കം കണ്ണൂര്‍ ലോബിക്ക് ഇട്ട് ഒരു കോട്ടും....
എതായലും ശെല്‍വ രാജ് ഒരു ഒന്ന് ഒന്നര പണിയാണ് സിപിഐഎമ്മിന് കൊടുത്തത്...
ഇനി പിറവത്ത് രക്ഷയ്ക്ക് മന്‍മോഹന്‍ കനിഞ്ഞ് ആ പെട്രോള്‍ വില ഒന്ന് വര്‍ധിപ്പിച്ച് തരണം.....