Wednesday, 28 March 2012

കിംങ് അന്‍റ് കമ്മീഷണര്‍..എന്തിനോ തിളയ്ക്കുന്നു....!!!

മലയാളത്തിന്‍റെ ആക്ഷന്‍ ചിത്രങ്ങളുടെ ആകെ മൊത്തം കരാറുകരാനായ ഷാജി കൈലാസിന്‍റെ പുതിയ ചിത്രം ,കണ്ടിറങ്ങിയപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍.....
കിംങ് കമ്മീഷണര്‍ എന്ന ചിത്രം കണ്ട മാനസിക പിരിമുറുക്കത്തില്‍ നിന്ന് ഉടെലെടുത്തതു കൂടിയാണ് ഈ വാക്കുകള്‍..........പഴയ സിനിമയുടെ ക്ലിപ്പുകളും അതെ പഞ്ച് ഡയലോഗുകളും  തിരുകികയറ്റി തട്ടികൂടിയ ഒരു ചിത്രം.ടിക്കറ്റ് എടുത്ത് തിയറ്ററില്‍ പോയി പടം കണ്ട പ്രേക്ഷകരോട്  മാത്രമല്ല,  കിംഗ്‌, കമ്മിഷണര്‍ പൊലുള്ള നല്ല രാഷ്ട്രീയ ചിത്രങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്ന  പ്രേക്ഷകരേ കൂടിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതക്കളും,സംവിധായകനും എല്ലാം കൂടി പറ്റിക്കുന്നത്.കൂടുതല്‍ നല്ല ഭാഷയില്‍ പറഞ്ഞാല്‍ ഈ   ചിത്രം കനത്ത വഞ്ചനയാണ്, കൊല്ലാകൊലയാണ്.
ഇന്ത്യന്‍ പ്രാധനമന്ത്രി മുതല്‍  ചൈനകാരന്‍വരെ  മലയാളം സംസാരിക്കുന്നതിന്‍റെ യുക്തിരാഹിത്യം ചോദ്യം ചെയ്യുന്നില്ല കാരണം..അതിലും കൂടിയത് പലതും പറയാന്‍ ബാക്കിയാണെന്നതിനാലണ് അത്,......  'ത്രില്ലര്‍' എന്നൊക്കെ പറഞ്ഞിട്ട്, സിനിമ തുടങ്ങി അര മണിക്കൂറിനുള്ളില്‍   ഇവനാണ് വില്ലന്‍ എന്ന് പറഞ്ഞു വില്ലനെ കാണിച്ചാല്‍, പിന്നെയെന്താണ് ത്രില്‍ [നായകന്‍ ഇതുവരെ സ്ക്രീനിലെത്തിയിട്ടില്ല എന്നത് ഓര്‍ക്കുക]
ആലിഭായ് , റെഡ് ചില്ലീസ്, ഓഗസ്റ്റ്‌ 15  തുടങ്ങിയ

ചെറിയ വ്യത്യാസത്തിന്  ഓസ്കാര്‍ മിസ്സ്‌ ആയ ഷാജി കൈലാസിന്‍റെ മുന്‍ പടങ്ങള്‍ കണ്ടു കഴിഞ്ഞതോടെ ഇത്തരം ചോദ്യങ്ങള്‍ പാടില്ല എന്ന് മനസ്സിലാക്കിയതാണ്. എന്നാലും ഒരു കൌതുകത്തിന് ചോദിക്കുന്നതാണ്..... നഴ്സറി പിള്ളേര്‍ പോലും വിശ്വസിക്കാത്ത  ഗ്രാഫിക്സ്  കാണിച്ച്  ഹാക്കിംഗ്,  നാസ, എഫ്.ബി.ഐ, ഇന്റര്‍നാഷണല്‍ അസ്സാസിന്‍,   ഐ.സി.ഡി മിസൈല്‍,ഗ്ലോബല്‍ നുക്ലിയര്‍ ബോംബ്‌..ചക്ക..മാങ്ങ..തേങ്ങ എന്നൊക്കെ  പറഞ്ഞു  നടക്കുന്ന നായകന്മാര്‍, അവരുടെ ചേഷ്ടകള്‍ എന്നിവ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന സാമന്യ ചിന്ത എങ്കിലും സംവിധായകനു രചിതാവിനും ഉണ്ടായില്ല എന്നത്..മലയാള സിനിമയുടെ ദുര്യോഗം തന്നെയാണ്...
രഞ്ജി  പണിക്കര്‍ തിരക്കഥ എഴുതിയെന്നു പറയുന്ന സിനിമക്ക്  തിരക്കഥ ഉണ്ടോ, ഉണ്ടെകില്‍ അത് എവിടെ എന്ന് തിയറ്റര്‍ വിടും മുന്‍പ് ചിലര്‍ ചോദിച്ചാല്‍ തെറ്റു പറയാന്‍ സാധിക്കില്ല..എകലവ്യന്‍,കമ്മീഷണര്‍,കിംങ് ഇങ്ങനെ പൊകുന്ന സിനിമയുടെ തിരക്കഥകള്‍ ഫോട്ടോസ്റ്റാറ്റ് മീഷീയനിലൂടെ കയറി ഇറങ്ങിയത് പൊലുണ്ടായിരുന്നു...സ്ഥിരം കാഴ്ചകള്‍.....

ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ സലിം കുമാറിനെ വേഷം ഓര്‍ത്ത് പൊകുന്നു.. കുറെയധികം കഞ്ചാവ് കൊടുത്തിട്ട്, രഞ്ജി പണിക്കരോട് “എനിക്ക് നാല് മണികൂര്‍ ബിഗ്‌ ബജറ്റ് പടം പിടിക്കണം,  ഇഷ്ടം ഉള്ളത് പോലെ എഴുതിക്കോ, ബട്ട്‌ പടം തുടങ്ങി കഴിഞ്ഞാല്‍ കമ്പ്ലീറ്റ്‌ ഇംഗ്ലീഷ് … ഒരുത്തന് പോലും ഒന്നും മനസ്സിലാവരുത്…” എന്ന്  സംവിധായകന്‍ പറഞ്ഞു കാണുമോ എന്ന് മാത്രം അറിഞ്ഞാല്‍ മതി.

ബോണ്‍ ഐഡെന്‍റ്റിട്ടി, ജെയിംസ്‌ ബോണ്ട്‌ പടങ്ങളെ കടത്തി വെട്ടുന്ന പടത്തില്‍,  പ്രേക്ഷകന് ഇത്തിരി ഇക്കിളി ഉണ്ടാക്കാന്‍, താണ്ഡവം തുടങ്ങിയ  ചിത്രങ്ങളില്‍ സംവിധായകന്‍ സ്ഥിരമായി ഉള്‍പെടുത്തി വരുന്ന പെറ്റികോട്ട് ധരികളായ ആശ്രമതോഴികളെ മറക്കാതെ  ഉള്‍പെടുത്തിയത് സംവിധായകന്‍റെ 25 വര്‍ഷത്തെ സിനിമ ജീവിതത്തിലേ വളര്‍ച്ച ആലോചിച്ച് മലയാളിയെ പുളകം കൊള്ളിക്കുവാന്‍ സഹായിക്കുന്നു
ഇടവേളയ്ക്ക് മുന്‍പ്  മമ്മൂട്ടിയെ ഇന്ത്യന്‍ ഗുണ്ടകളില്‍ നിന്ന്  സുരേഷ് ഗോപി രക്ഷിക്കുന്നതോടെ‍, ക്ലൈമാക്സ്‌ വരുമ്പോള്‍ പാകിസ്ഥാനി ഗുണ്ടകളില്‍  നിന്ന് സുരേഷ് ഗോപിയെ മമ്മൂട്ടി രക്ഷിക്കുനമെന്ന കാര്യം എതാണ്ട് ഉറപ്പാക്കാം ഫാന്‍സ്‌ അസോസിയേഷന്‍ക്കാരെ കയ്യില്‍ എടുക്കാന്‍ ശ്രമിക്കുന്ന ഈ ഗംഭീരം 'ട്വിസ്റ്റുകള്‍" അങ്ങേയറ്റം പ്രശംസനീയമാണ് [ബോര്‍ എന്ന് മനസ്സില്‍ വയ്ക്കുക]. ഷാജി കൈലാസ് എന്ന സംവിധായകനില്‍ നിന്ന് വലുതായോന്നും മലയാളി പ്രതീക്ഷിക്കുന്നില്ല അവസാനം ഒരു ഉപദേശം ചില കോണുകളില്‍ നിന്നു വരുന്നത് എറ്റു പറയാം...
പണി നിര്‍ത്തി വീട്ടിലിരുന്നുടെ സാറേ...
നല്ല ചില പിള്ളെര്‍ നല്ല ചിത്രത്തിന്‍റെ ഉപ്പും മുളകും കൊണ്ട് രംഗം കീഴടക്കുന്ന കാലമാണ് അതാണ് പറയുന്നത് ഇത്തരം തറ വേലകളുമായി ഇനി രംഗം കുളമാക്കരുത്..... 
ഇനിയും ഇത്തരം പടങ്ങള്‍ ഇറക്കിയാല്‍, പടത്തില്‍ വില്ലന്‍ കാണിക്കുന്നത് പോലെ നടുവിരല്‍ മാത്രമേ പ്രേക്ഷകരും കാണിക്കു. കൂടെ സുരേഷ് ഗോപിയുടെ ഒരു ബുള്‍ഷിറ്റും !!
പഞ്ച് ഡയലോഗ് : ദാവൂദ് ഇബ്രാഹിമിനെ കണ്ടുപിടിക്കുന്ന മിഷന്‍ ഉള്ള അടുത്ത ഭാഗം ഇറക്കാന്‍ പോകുന്നതായി പടത്തിന്റെ അവസാനം മനസ്സിലായി. എങ്ങാനും മലയാളം സംസാരിക്കുന്ന താങ്കളുടെ പടത്തില്‍ , ഒറിജിനല്‍ ദാവൂദ് കാണാന്‍ ഇടയായാല്‍, നല്ല ഒന്നാതരം അടി(സോറി വെടി)താങ്കളെ പാകിസ്താനില്‍ നിന്ന് വരാന്‍ എല്ലാ ചാന്‍സും ഉണ്ട് (കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് അല്ല..ഇത്  ഒറിജിനല്‍ പാകിസ്താന്‍)

No comments:

Post a Comment