കഹാനി എന്ന ചിത്രത്തിന്‍റെ രസകൂട്ടുകള്‍ ഇത്രയുമാണ് ഗംഭീരമെന്നും തകര്‍ക്കുന്ന പ്രമേയം എന്നുമുള്ള വാക്കുകള്‍ പ്രയോഗിക്കാനും തോന്നില്ല..
ആദിമധ്യന്തം വിദ്യ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് കഹാനി.പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി ലണ്ടനില്‍ നിന്ന് സ്വന്തം ഭര്‍ത്താവിനെ തേടി കൊല്‍ക്കത്ത മഹാനഗരത്തില്‍ എത്തുന്നു ഇവിടെ കഥ തുടങ്ങുന്നു. അതിന് അവര്‍ക്ക് കൂട്ടാകുന്നത് റാണ എന്ന പൊലീസുകാരനാണ്.
തുടര്‍ന്ന് അന്വേഷണങ്ങളാണ് ചിത്രത്തിന്‍റെ ഗതി നിര്‍ണ്ണയിക്കുന്നത്. രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ചില സത്യങ്ങളിലേക്കാണ് വിദ്യയുടെ അന്വേഷണങ്ങള്‍ എത്തിച്ചേരുന്നത്. എല്ലാം ഭദ്രമായ ഒരു സിസ്റ്റത്തിനകത്ത് നാം സ്വതന്ത്രവും ശ്വസിച്ച് ജീവിക്കുകയാണെന്ന മൌഢമായ ധാരണ ചോദ്യം ചെയ്യപ്പെടുകയാണിവിടെ ആരും അറിയാതെ ജീവിത സ്വകാര്യതയിലേക്ക് രാജ്യ സുരക്ഷയുടെ പേരില്‍ ആര്‍ക്കും കടന്നുകയറാം എന്ന് സ്വാതന്ത്യരാജ്യത്തെ പൌരന് സന്ദേശം നല്‍ക്കുന്നുണ്ട് ഈ ചിത്രം.അതിനുമപ്പുറം പെണ്‍ പ്രതികാരത്തിന്‍റെ കാഴ്ചയാണ് ഈ സിനിമ. അത്തരം ഒരു പ്രതികാര കഥ ഒളിപ്പിച്ചിരിക്കുന്നു എന്നതു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയില്‍ നേടിയ വിജയം.അതില്‍ സംവിധായകനടക്കമുള്ള തിരക്കഥകൃത്തുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.അലാവൂദീന്‍ തുടങ്ങിയ മൂന്നാം കിട പടങ്ങളുടെ സംവിധായകനായി അറിയപ്പെടുന്ന സുജോയ് ഘോഷ് എന്ന സംവിധായകന്‍റെ കരിയറില്‍ തിളക്കമുള്ള ഏടായിരിക്കും കഹാനി. മള്‍ട്ടിപ്ലസ് സിനിമയുടെ തരംഗം അലയടിക്കുന്ന സമയത്ത് ഇത്തരം ഒരു ചിത്രത്തിന്‍റെ വിജയം സുനശ്ചിതമാണ് എന്ന് മനസ്സിലാക്കിയവനായിരിക്കും ഈ സംവിധായകന്‍. വിദ്യബാലന്‍ എന്ന നടിയുടെ കരിയറിലെ മികച്ച ഒരു വേഷമാണിത്.ഹീറോകള്‍ വാഴുന്ന ബോളിവുഡില്‍ അവരും വിദ്യയും തമ്മിലായിരിക്കും ഇനി മത്സരം എന്ന് എതോ മാധ്യമത്തില്‍ വന്ന വാക്കുകള്‍ എതാണ്ട് ശരിവയ്ക്കുന്ന പ്രകടനം തന്നെയാണ് വിദ്യ പുറത്തെടുത്തിരിക്കുന്നത്.ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളും അവരുടെ റോളുകളുടെ വ്യപ്തിയില്‍ ഒതുങ്ങുന്നവരാണ് എന്നതാണ് ചിത്രം നല്‍കുന്ന മറ്റൊരു നല്ല കാഴ്ച. കൊല്‍ക്കത്ത എന്ന മഹാനഗരത്തിന്‍റെ പഴമയാണ് ചിത്രം മുഴുവന്‍ കാളി എന്ന പ്രതീകം പലപ്പോഴും കഥയിലേക്ക് കടന്നു വരുന്നു. ഇവിടുത്തെ എതെങ്കിലും ചിത്രത്തിലാണ് ഇത് കടന്നു വരുന്നതെങ്കില്‍ നിരൂപകര്‍ സംഘപരിവാര ബന്ധം ആരോപിച്ച് ചിത്രത്തെ നിഷിധമാക്കുമായിരുന്നു. എന്നാല്‍ പകയുടെ ദേവതയായ കാളിയെ ഉപയോഗപ്പെടുത്തുന്നതില്‍ നിന്നു തന്നെ എതു തരത്തിലുള്ള സന്ദേശമാണ് ചിത്രം നല്‍ക്കുന്നതെന്ന് മനസ്സിലാക്കന്‍ സാധിക്കും.സ്വന്തം ഭര്‍ത്താവിന്‍റെ മരണത്തിന് പകരം വീട്ടുന്ന സ്ഥിരം സ്ത്രീ എന്നത് തീര്‍ത്തും സുപരിചിതമായ ഒരു പ്ലോട്ടാണ് എന്നാല്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ പാതയില്‍ നടത്തുന്നത്. അതിന് സംവിധായകനെ സഹായിക്കുന്നത് കൊല്‍ക്കത്ത സഗരത്തിന്‍റെ പൌരണികതയാണ്. എന്തായലും അവസാനം തന്‍റെ ചരിത്ര ദൌത്യം പൂര്‍ത്തീയാക്കി ഒരു കാളി പൂജയ്ക്കുശേഷം മഞ്ഞു പൊകുന്ന കാളി പ്രതിമ പൊലെ വിദ്യ മായുമ്പോള്‍..കയ്യടിക്കാതിരിക്കാനകില്ല...
No comments:
Post a Comment