Wednesday 20 June 2012

റീയോ+20 നമ്മള്‍ എന്ത് ചെയ്യുകയായിരുന്നു...????


ജീവന്‍റെ ആലയം എന്ന് നാം വിശ്വസിക്കുന്നതും കാണുന്നതും ഈ ഭൂഗോളത്തെ മാത്രമാണ് അതിനാല്‍ നിലനില്‍പ്പ് നമ്മുടെ മാത്രം പ്രശ്നമാകുന്നു..ഇത്തരം ഒരു ചിന്തയ്ക്കും വിനാശത്തിനുമിടയില്‍ ലോകം യോഗം കൂടി ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്......
1992 മെയ് മാസം ബ്രസീലിലെ റിയോ ഡി ജനീറോവില്‍ 100 രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പടെ ആ 178 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഭൗമ ഉച്ചകോടിക്കായി ഒത്തുചേര്‍ന്നിട്ട് ഇരുപത് വര്‍ഷങ്ങള്‍ തികഞ്ഞു എവിടെ വരെ എത്തി അവിടെ വച്ച് നാം ഭൂഗോള രക്ഷയ്ക്കായി തലകുലുക്കി സമ്മതിച്ച പരിപാടികള്‍ എന്നു മാത്രം ചോദിക്കരുത്. ക്രിയത്മകമായ മാറ്റങ്ങള്‍ സംഭവിച്ചതിനുമപ്പുറം ദുരന്തമായിരുന്നു ആ തീരുമാനങ്ങള്‍ എന്ന് ലോകം സമ്മതിക്കും......
 പങ്കെടുത്ത ഗ്വാട്ടിമാലയിലെ നോബെല്‍ സമ്മാനം നേടിയ സാഹിത്യകാരി റിഗോബെര്‍ട്ട മെഞ്ചു അന്ന് ഉച്ചകോടിയെ പ്പറ്റി ഇങ്ങനെയാണെഴുതിയത്: 'ഭൂമി, സസ്യങ്ങള്‍, പ്രകൃതി എന്നിവയെ പറ്റിയൊക്കെ ഇവരുടെ ധാരണ എന്താണെന്നറിയാനാണ് പോയത്. പക്ഷേ ഞാനവിടെ കണ്ടത് പരിസ്ഥിതിയുടെ വാണിജ്യ രൂപമാണ്. കടുവയുടെയും സിംഹത്തിന്റെയും തത്തയുടെയും ചിത്രങ്ങളടിച്ച ടീ ഷര്‍ട്ടുകള്‍, മൃഗങ്ങളുടെ മുഖങ്ങളുള്ള പ്ലാസ്റ്റിക് ബാഗുകള്‍. പരിസ്ഥിതി വെച്ച് ബിസിനസ്സുകാര്‍ കാശുണ്ടാക്കുന്ന പരിപാടിയായിരുന്നു അത്.'
ഇത് ശരിയായിരുന്നു ആര് ലോകത്തിന് നേരിടേണ്ടി വരുന്ന പരിസ്ഥിതി നാശത്തിന്‍റെ പിതൃത്വം എറ്റെടുക്കും എന്ന ചര്‍ച്ചകളാണ് തുടര്‍ന്ന് ഇങ്ങോട്ട് നടന്നത്. നമ്മള്‍ അത്തരം വേദികളില്‍ നമ്മുടെ രാജ്യം അടക്കം നടത്തുന്ന പിടിവാശ്ശികള്‍ രാജ്യ സ്നേഹത്തിന്‍റെ തുലാസ്സില്‍ തൂക്കുന്നു. നമ്മള്‍ അമേരിക്കയെയും മറ്റു രാജ്യങ്ങളെയും വിമര്‍ശിക്കുന്നു എന്ന തരത്തില്‍ ഹെഡിങ്ങുകള്‍ ആകുന്നു എന്നാല്‍ യാഥാര്‍ത്ഥ്യം എന്തെന്ന് നമ്മള്‍ ചികയുന്നില്ല....
റീയോയില്‍ രണ്ട് കരാറുകളിലാണ് ലോക നേതാക്കള്‍ ഒപ്പ് വച്ചത്.ജൈവവൈവിധ്യ ഉടമ്പടിയും കാലാവസ്ഥ വ്യതിയാന ചട്ടക്കൂട് ഉടമ്പടിയും (കണ്‍വെന്‍ഷന്‍ ഓഫ് ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി, ഫ്രെയിംവര്‍ക് കണ്‍വെന്‍ഷന്‍ ഓഫ് ക്ലൈമേറ്റ് ചെയ്ഞ്ച്) എന്നിവയായിരുന്നു ആ കരാറുകള്‍ എന്നാല്‍ ഇവ ഇന്ന് ലോകത്ത് എത് തരത്തില്‍ പ്രാവര്‍ത്തികമായത്...
ഇതിന് ശേഷം നടന്ന ഒരു വസ്തുത താഴെ
 1990-ല്‍ അന്തരീക്ഷത്തിലേക്ക് പുറത്തുവിട്ടുകൊണ്ടിരുന്ന കാര്‍ബണ്‍ ഡൈയോക്‌സൈഡിന്റെ അളവ് 2270 കോടി ടണ്‍ ആയിരുന്നു. 2010-ലെത്തുമ്പോഴേക്കും അത് 3000 കോടി ടണ്‍ ആയി. 45% വര്‍ദ്ധന. 2010-ല്‍ മാത്രം 5% ഉയര്‍ന്നു. തകര്‍ച്ചയില്‍ കൂപ്പുകുത്തിനിന്ന ആഗോളസാമ്പത്തികാവസ്ഥ പതുക്കെ കര കയറിത്തുടങ്ങിയ 2010-ല്‍ തന്നെ ഇങ്ങനെയൊരു വര്‍ദ്ധനവുണ്ടായത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
മറ്റോരു വസ്തുത ഇതാണ്
 1992-ല്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈയോക്‌സൈഡിന്റെ സാന്നിദ്ധ്യം 360 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍) ഉണ്ടായിരുന്നത് ഇപ്പോള്‍ 400 പി.പി.എം ആയി വര്‍ദ്ധിച്ചു. അനേക ജീവജാലങ്ങള്‍ ഭൂമുഖത്ത് നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായി.
ലോകം അഭിമുഖികരിക്കുന്ന മറ്റൊരു പ്രതിസന്ധി ആഗോള താപനമാണ്. 1997-ല്‍ യുനിറ്റൈഡ് നാഷന്‍സ് ഫ്രെയിംവര്‍ക് കണ്‍വെന്‍ഷന്‍ ഓഫ് ക്ലൈമേറ്റ് ചെയ്ഞ്ച്  പ്രകാരം ജപ്പാനില്‍ വെച്ച് ക്യോട്ടോയില്‍ വച്ച് ഇതിനെതിരെ ഒരു ഉടമ്പടി ഉണ്ടാക്കി എന്നാല്‍ നടന്നതോ 2012 ആയപ്പോള്‍ 7% വരെ ഹരിതഗേഹവാതകങ്ങള്‍ പുറത്ത് വിടുന്നത് കുറഞ്ഞെന്ന് കെട്ടിഘോഷിക്കപ്പെടുമ്പോള്‍ വന്‍വ്യവസായരാഷ്ട്രമായിരുന്ന സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ സാമ്പത്തികപ്രതിസന്ധിയും ഇതിന് സഹായകരമായി എന്നത് കാണാതിരിക്കരുത്. മാത്രമല്ല 1999-നും 2010-നും ഇടയില്‍ അമേരിക്ക 11% വര്‍ദ്ധനവില്‍ ഹരിതഗേഹവാതകങ്ങള്‍ പുറത്തുവിട്ടു. പുരോഗതിയിലേക്ക് പാഞ്ഞടുക്കുന്ന രാജ്യങ്ങളും അമേരിക്കയെ അനുകരിച്ച് വാതകപുറത്തുവിടല്‍ ഇരട്ടിയാക്കി. അതിനിടയില്‍ വീണ്ടും റീയോ ഉണരുകയാണ് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ജൂണ്‍ 20-23 വരെ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വീണ്ടും ഭൗമഉച്ചകോടി നടക്കുകയാണ്.  ജൂണ്‍ 20 തൊട്ട് മൂന്ന് ദിവസങ്ങളില്‍ റിയോ ഡി ജനീറോവില്‍ ലോകനേതാക്കളും പത്തായിരത്തിലധികം ജനങ്ങളും ഒത്തു ചേരുന്നത് ഭൂമിയെ ജീവിക്കാനുള്ള ഇടമായി നിലനിര്‍ത്താനുള്ള അവസാന അവസരമാണിതെന്ന ചിന്തയോടെയാണ് അതിനാല്‍ തന്നെ നമ്മുക്കും ചിന്തിക്കേണ്ട സമയമായിരിക്കുന്നു.....
[കടപ്പാട്- മാതൃഭൂമി]

Sunday 17 June 2012

നിമിത്തം മരണം പൂകുമ്പോള്




റോഡ്നി കിംങിന്‍റെ ശവശരീരം അയാളുടെ വീട്ടിലെ പൂളിന്‍റെ അടിത്തട്ടില്‍ കിടക്കുകയായിരുന്നു. ഒരു കാലത്ത് തന്‍റെ കാരണത്താല്‍ നാട്ടുകാരുടെ അടി എറെ വാങ്ങിയ അതെ ലോസ് അഞ്ജിലോസ് പോലീസ് തന്നെ ആ ശവശരീരം കരയ്ക്കെത്തിച്ചു. ആരാണ് റോഡ്നി കിംങ് എന്നത് ചിന്തിപ്പിക്കുന്ന ഒരു വിഷയമാണ് എന്നാല്‍. പോലീസ് ഭീകരതയ്ക്കെതിരെയും ,  മനുഷ്യാവകാശം പുലര്‍ത്താനുള്ള കാമറ പോരാട്ടങ്ങളുടെയും നിമിത്തമായ അമേരിക്കനാണ് റോഡ്നി കിംങ്...


കഥ അല്‍പ്പം പിന്നോട്ട് മാര്‍ച്ച് 3, 1991 റോഡ്നി കിംങ് അന്ന് 27 വയസ്സുള്ള ചെറുപ്പക്കാരനാണ് തന്‍റെ കാറില്‍ നഗരത്തില്‍ സഞ്ചരിക്കുകയായിരുന്ന റോഡ്നിയെ അമിതമായ വേഗത എന്ന പേരില്‍ ലോസ് അഞ്ജലോസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു എന്നാല്‍ തന്‍റെ കസ്റ്റഡിയെ ചോദ്യം ചെയ്ത ചെറുപ്പക്കാരനെ ക്രൂരമായി മര്‍‌ദ്ദിക്കുകയാണ് ആ പോലീസുക്കാര്‍ ചെയ്തത്. നാല് പോലീസുകാര്‍ നിലത്തിട്ടു ചവിട്ടുകയും നടുറോട്ടിലിട്ട് അകാവുന്ന ക്രൂരതകള്‍ മുഴുവന്‍ ആ യുവാവിനോട് നടത്തി...
എന്നാല്‍ മുകളില്‍ എല്ലാം കാണുന്ന ഒരാള്‍ ഉണ്ട് എന്ന് പറയുന്നത് ശരിവയ്ക്കും പൊലെ ഇതെല്ലാം അടുത്തുള്ള ബാല്‍കണിയില്‍ നിന്ന് ജോര്‍ജ് ഹോളിഡേ എന്ന മനുഷ്യന്‍റെ കാമറയുടെ കണ്ണുകള്‍കാണുന്നുണ്ടായിരുന്നു. ഇത് പിന്നീട് വിവിധ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. പോലീസുകാര്‍ക്കെതിരായ നടപടി വേണം എന്ന് വ്യാപക ആവശ്യം ഉയര്‍ന്നു. നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത ലോസ് അഞ്ജിലസ്സ്  പോലീസ് നടപിടി വന്‍ കലാപത്തിലേക്ക് നീങ്ങി. വര്‍ണ്ണ വിവേചന ആക്രമണമായി ഇത് ചിത്രീകരിക്കപ്പെട്ടതോടെ കലാപം പടര്‍ന്നു എതാണ്ട് 55 പേര്‍ കലാപത്തില്‍കൊല്ലപ്പെട്ടു. 2000 പേര്‍ക്ക് പരിക്ക് പറ്റി. എന്നാല്‍ അമേരിക്കയില്‍ മുഴുവന്‍ പോലീസ് നവീകരണത്തിന് വഴി കുറിക്കുന്ന തരത്തില്‍ ഈ സംഭവം പരിണമിച്ചു .....

റോഡ്നി കിംങാണ് ഇന്ന് മരിച്ച നിലയില്‍ കാണപ്പെട്ടത് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇല്ലെന്നും വാദങ്ങളുണ്ട്.,,,..എന്തായലും ഒരു നിമിത്തം  മറഞ്ഞിരിക്കുന്നു......................

Saturday 16 June 2012

സത്യവഴിയിലെ രക്തസാക്ഷിത്വം


ത് തരുണ്‍ തെഹല്‍ക്കയുടെ ദില്ലിക്കാരന്‍ ജേര്‍ണലിസ്റ് തരുണ്‍ സെറാവത്ത്. പക്ഷെ ഇന്നലെ തരുണ്‍ ഈ ലോകത്തോട് വിടപറഞ്ഞു. തന്‍റെ 22 വര്‍ഷം നീണ്ട ഈ ഭൂമിയിലെ ഹൃസ്വ ജീവിതം അവസാനിപ്പിച്ച്. മെയ്മാസത്തിലെ  തെഹല്‍ക്ക മാസിക വായിച്ചവര്‍ അല്ലെങ്കില്‍ ഓണ്‍ലൈനിലെങ്കിലും വായിച്ചവര്‍ തരുണിന്‍റെ ചിത്രങ്ങള്‍ മറക്കില്ല. തെഹല്‍ക്കയെ നാം ഇഷ്ടപ്പെടുന്ന സവിശേഷതയില്‍ കാണന്‍ പ്രേരിപ്പിക്കുന്ന ഒരു ലക്കം. മാവോയിസ്റുകളുടെ ആയുധപ്പുരയെന്നും, ആസ്ഥാനം എന്നും ഭരണകൂടവും, പോലീസും, ഗ്രീന്‍ഹണ്ട് ഭക്തരായ മാധ്യമങ്ങളും  പറഞ്ഞു തന്നിരുന്ന ഛത്തീസ്ഗഢിലെ അബുജ്മാഢ് എന്ന വനാന്തര്‍ ഗ്രമത്തിന്‍റെ പച്ചയായ ജീവിതയാഥാര്‍ത്ഥങ്ങളായിരുന്നു ആ ലക്കത്തില്‍ ഉണ്ടായിരുന്നത്.  ഗോണ്ഡി ഭാഷയില്‍ ‘അറിയാ കുന്നുകള്‍’ എന്നര്‍ഥം വരുന്ന അബുജ്മാഢ് എന്ന നാടിനെക്കുറിച്ച് പടച്ചുവിട്ടിരുന്ന  പ്രേതകഥകളുടെ   അപാരമായ അറിവ് തിരസ്കരിക്കാന്‍ പ്രേരിപ്പിക്കുന്ന കവര്‍സ്റ്റോറി.  അറിഞ്ഞത് ശരിയാണോ എന്നറിയാന്‍ രണ്ട് പേരാണ് അന്ന് കാട് കയറിയത്.  കാടും മേടും താണ്ടി, മാവോവാദികളും,മാനും,മൈലും മേയുന്ന   ഭൂമികയില്‍ എത്തിച്ചേരുവാന്‍ അവര്‍ക്ക് കഴിഞ്ഞു.തെഹല്‍ക്കയുടെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ്  തുഷാ മിത്തലും ദില്ലിക്കാരന്‍ ഫോട്ടോ തരുണ്‍ സെറാവത്തും. കാമറയും, പേപ്പറും,വെള്ളക്കുപ്പികളും,ബിസ്ക്കറ്റും, നൂഡില്‍സുമായി കാടുകയറിയ അവര്‍ ആ സോകോള്‍ഡ് ഭീകര ഗ്രാമത്തിന്‍റെ യാഥാര്‍ത്ഥ്യം കണ്ടു പിടിച്ചു. ദാരിദ്രത്തിന്‍റ അപ്പുറവും ഇപ്പുറവും ഭരണകൂടത്തിന്‍റെയും മവോയിസ്റ്റുകളുടെയും പീഢനത്തിരയാകുന്ന ഒരു ജനത അവിടെ ഒരു മനുഷ്യവാകാശവും പുലരുന്നുണ്ടായിരുന്നില്ല. അവര്‍ അതിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തി. എഴുതി. ശുദ്ധജലം പൊലും ലഭിക്കാത്ത ആ നാട്ടുകാരോട് ഒപ്പം കഴിഞ്ഞ അവര്‍ അവര്‍ കുടിക്കുന്ന ജലമാണ് കുടിച്ചത്. മലേറിയ  കൊതുകുകള്‍  ചോരയൂറ്റുന്ന ചോലക്കാടുകളില്‍ ജീവിക്കുന്ന അവരുടെ ചോര്‍ന്നോലിക്കുന്ന കൂരകളില്‍തന്നെയായിരുന്നു അവരുടെയും ഉറക്കം ഒടുക്കം യാഥാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞ അവര്‍ മടങ്ങി തങ്ങളുടെ സ്റ്റോറി ദില്ലിയിലേക്ക് സബ്മിറ്റ് ചെയ്തു എന്നാല്‍അവര്‍ക്ക് അവരുടെ ആ സ്റ്റോറി ഇതുവരെ കാണുവാന്‍സാധിച്ചില്ല. അവര്‍ മലേറിയ ബാധിതരായി ഐസിയുവിലായി ....അതില്‍ തരുണ്‍ സെറാവത്തിന് ഇനി തെഹല്‍ക്കയില്‍ വന്ന തന്‍റെ ചിത്രം ഒരിക്കലും കാണുവാന്‍ സാധിക്കില്ല കഴിഞ്ഞ രാത്രി അവന്‍ ഈ ലോകത്തോട് വിടപറഞ്ഞു.....
ഒരു ജനതയുടെ മുകളില്‍ ഭീകരമുദ്രകുത്തി ദാരിദ്രത്തിന്‍റെ കരിംപാടുകള്‍ മായിച്ചുകളയുന്ന ഭരണകൂട ഭീകരതയോട് തന്‍റെ ജീവിതം പണയം വച്ച് സമരം ചെയ്ത തരുണ്‍ സെറാവത്ത് നീ ഒരു ഹീറോയാണ്...ചിലപ്പോള്‍ ചില പോരാളികള്‍ പടകളത്തില്‍ മരിച്ച് അമരന്‍മാരാകും ചിലപ്പോള്‍ നീയും.....

Thursday 14 June 2012

കായിക ലോകത്തിന് കലയുടെ കാവ്യ നീതി


കായിക ലോകത്തിന് കലയുടെ കാവ്യ നീതി

കീവില്‍ സംഭവിച്ച ഫുട്ബോള്‍ ദുതന്തത്തില്‍ നിന്നാണ് ഈ ഒരു ചിത്രം പിറവികൊള്ളുന്നത് എന്ന് എസ്ക്കേപ്പ് ടൂ വിക്ടറി എന്ന ചിത്രത്തിന്‍റെ തുടക്കത്തില്‍ പറയുന്നു. കീവിലെ ഡെനാമോ സ്റ്റേഡിയത്തില്‍ അന്ന് നടന്ന ആ മരണക്കളിയുടെ കഥ അഭ്രപാളിയിലേക്ക് എത്തുമ്പോള്‍ അതിന് കായിക വിജയത്തിന്‍റെ ആഗോളമായ മുഖമാണ് സംവിധായകന്‍ ജോണ്‍ഹൂസ്റ്റന്‍ നല്‍കുന്നത്. സില്‍വര്‍സ്റ്റര്‍ സ്റ്റാലിനും മൈക്കിള്‍ കെയ്ന്‍ എന്നി ഹോളിവുഡ് താരങ്ങള്‍ മുഖ്യവേഷത്തില്‍ എത്തുമ്പോള്‍ പോരാളികളായി കളത്തിലിറങ്ങിയത് ലോകത്തിനെ മൈതാനത്ത് പലതവണ തൃസിപ്പിച്ചവര്‍ തന്നെയായിരുന്നു.പേലേ,ബോബി മൂര്‍,ഒസ് വാലോ അര്‍ഡറീസ്,മൈക്കല്‍ സമ്മര്‍ബീ,ഹള്‍വര്‍ തോറിസണ്‍ എന്നിവരാണ് നാസിസത്തെ ഫുട്ബോള്‍ കളത്തില്‍ തോല്‍പ്പിച്ച ഈ ചലച്ചിത്രകഥയിലെ നായകര്‍ ‍. കഥ നടക്കുന്നതും നാസികളുടെ ഭീകരതയില്‍ തന്നെ  രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ടിലെ ഒരു നാസ്സിക്യാമ്പില്‍ തടവുകാരായി പിടിക്കപ്പെട്ട വിവിധ നാട്ടുകാരായ സൈനികര്‍ ഫുട്ബോള്‍ കളത്തിലേക്ക് ആനയിക്കപ്പെടുന്നു. കാല്‍പന്ത് കലകാരന്‍മാരായ ഈ സംഘത്തിന് ജര്‍മ്മന്‍ ടീമിന്‍റെ ക്രൂരമായ ചതികളിയാണ് ആദ്യഘട്ടത്തില്‍ നേരിടേണ്ടി വരുന്നത് എന്നാല്‍ നാലുഗോളിന് പിന്നില്‍ നിന്ന ഈ സംഘം ഒടുവില്‍ നാസിവലയില്‍ ഗോളുകള്‍ നിറച്ച് വിജയം വരിക്കുന്നു. പേലേയുടെ സിസര്‍കട്ട് ഗോള്‍ അതിനിടയിലെ മറക്കാത്ത ഒരു കാഴ്ചയാകുന്നു. ഒടുക്കം കളിയുടെ വിജയഘോഷത്തിനിടയില്‍ കണികള്‍ കളം കീഴടക്കുമ്പോള്‍ ആ വിജയസംഘം നാസ്സി തടവില്‍ നിന്ന് രക്ഷപ്പെടുന്നു. കീവിലെ ആ പഴയ ഫുട്ബോള്‍ സംഘത്തിനോട് ചരിത്രം ചെയ്യാത്ത നീതി അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈ ചലച്ചിത്രം ചെയ്തു..ഒരു കലയുടെ കാവ്യനീതിപോലെ..

Tuesday 5 June 2012

വെളിപ്പെടുത്തലുകള്‍..


(ഇതോരു ന്യായീകരണമല്ല ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം തീര്‍ച്ചയായും മണിയുടെ വസ്തുതകള്‍ പരിശോധിക്കപ്പെടണം പക്ഷെ അതിന്‍റെ ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കണം)
മണിയുടെ കേസ് അന്വഷിക്കാന്‍ ഇറങ്ങും മുന്‍പ്  യുഡിഎഫ് ഗവണ്‍മെന്‍റ് ഈ കാര്യം ഒന്ന് വായിക്കുക ഗാന്ധിയുടെ കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തല്‍ പോലും നന്നായി അന്വേഷിക്കാന്‍ കഴിയാത്ത നിങ്ങള്‍ ഹൈറേഞ്ചില്‍ പോയി എന്ത് കാട്ടുവാനണ്...
ഈ ചരിത്രം ഒന്ന് പഠിക്കുക                                              

ഗോപാല്‍ ഗോഡ്‌സെ, വിഷ്‌ണു കര്‍ക്കരെ, മദന്‍ലാല്‍ പഹ്‌വാ എന്നിവര്‍ ഗാന്ധിവധക്കേസിലെ ശിക്ഷാ കാലാവധി കഴിഞ്ഞ്‌ 1964ല്‍ പുറത്തിറങ്ങി. പൂനയില്‍ അവര്‍ക്കായിട്ടൊരുക്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിച്ചത്‌ ബാലഗംഗാധര തിലകന്റെ കൊച്ചുമകനും തരുണ്‍ഭാരത്‌ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമായിരുന്ന ഡോ. ജി.വി. കേത്‌കറാണ്‌. ഗാന്ധി വധിക്കപ്പെടുമെന്നു സംഭവത്തിന്റെ ആറുമാസം മുമ്പുതന്നെ തനിക്കറിയാമായിരുന്നുവെന്നും വിവരം അന്നുതന്നെ ബോംബെ പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്ന ബി.ജി. ഖേറിനെ അറിയിച്ചിരുന്നുവെന്നും കൊലപാതകം തടയാന്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും കേത്‌കര്‍ വെളിപ്പെടുത്തി. മഹാരാഷ്‌ട്ര നിയമസഭയിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും വന്‍ ബഹളമായി. ആഭ്യന്തരമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ഗാന്ധിവധത്തിന്റെ ഗൂഢാലോചന പുനരന്വേഷിക്കാന്‍ ആര്‍.എസ്‌. പാഠക്‌ എന്ന സുപ്രീംകോടതി വക്കീലിനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചു. കേത്‌കര്‍ അറസ്‌റ്റിലായി. താമസിയാതെ പാഠക്‌ കേന്ദ്ര നിയമമന്ത്രിയായി നിയമിതനായി. അങ്ങനെ 1966ല്‍ സുപ്രീംകോടതിയിലെ റിട്ടയേര്‍ഡ്‌ ജഡ്‌ജി ജീവന്‍ലാല്‍ കപൂര്‍ ഏകാംഗ കമ്മിഷന്റെ തലവനായി. 1969ല്‍ അദ്ദേഹം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമ്പോള്‍ മൊറാര്‍ജി ദേശായി അടക്കം 101 സാക്ഷികളെ വിസ്‌തരിച്ചു കഴിഞ്ഞിരുന്നു. നാനൂറില്‍പരം രേഖകള്‍ പരിശോധിച്ചുനോക്കിയ കമ്മിഷന്‌ പ്രത്യേകിച്ച്‌ ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേത്‌കര്‍ പൊടിയുംതട്ടി പോകുകയും ചെയ്‌തു. സര്‍ക്കാര്‍ ഖജനാവില്‍നിന്നു ലക്ഷങ്ങള്‍ ചെലവായതു മിച്ചം.
ഇനി ഇത് ദേശീയ കാര്യമല്ലെ എന്ന് പറഞ്ഞ് കയ്യോഴിയുകായണെങ്കില്‍ മറ്റോരു കാര്യം തരാം...
വര്‍ഷങ്ങള്‍ക്കു മുന്‍പാണ്  പ്രമുഖ ചാനലിനു കൊടുത്ത അഭിമുഖത്തില്‍ കേരളഗാന്ധി എന്നറിയപ്പെട്ടിരുന്ന കേളപ്പനെ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ കൊലയില്‍നിന്നു കേളപ്പന്‍ രക്ഷപ്പെട്ടെന്നും നായനാര്‍ വെളിപ്പെടുത്തി. അന്നും കുറെ ബഹളമൊക്കെ നടന്നെങ്കിലും നായനാര്‍ക്കെതിരേ കേസോ നടപടികളോ ഗൂഢാലോചനയുടെ പുനരന്വേഷണമോ ഒന്നും നടന്നില്ല. ആ ക്ലിപ്പ് ഇപ്പോഴും കാണും ഒന്ന് തപ്പിയെടുത്താലോ..?
(മംഗളം പത്രത്തില്‍ വന്ന ലേഖനത്തോട് കടപ്പാട്)

Monday 4 June 2012

ടിന്യയമനില്‍ വീണ ചോരയുടെ നിറവും ചുവപ്പാണ്.........







ഭരണകൂടങ്ങളുടെ അടിച്ചമര്‍ത്തലുകളുടെ ചരിത്രത്തിലെ കറുത്തദിനത്തിന് ഇന്ന് 23 വയസ്സ് . ജനകീയ ചൈനയുടെ അഭിമാന ചത്വരത്തില്‍ ലക്ഷകണക്കിന് യുവാക്കള്‍ കുടിയേറപ്പെടുകയായിരുന്നില്ല. എണ്‍പതിന് ശേഷം ചൈനീസ് യുവത്വത്തിനിടയില്‍ ഉണര്‍ന്ന സ്വാതന്ത്ര ബോധത്തില്‍ നിന്നായിരുന്നു ആ പ്രക്ഷോഭത്തിന്‍റെ പിറവി 1989 എപ്രില്‍ 15ന് അവര്‍ ടിന്യയാമന്‍ ചത്വരം കൈയ്യടക്കി പാട്ടുപാടിയും മുദ്രവാക്യങ്ങളും വിളിച്ച് അവര്‍ സ്വതന്ത്രത്തിനായി മുറവിളി കൂട്ടി എന്നാല്‍ ആദ്യഘട്ടത്തില്‍  ഈ സമരത്തെ പുച്ഛീച്ച് തള്ളിയ ചൈനീസ് ഭരണകൂടം. സമരത്തിന് അന്താരാഷ്ട്രമാനങ്ങള്‍ കൈവരാന്‍ തുടങ്ങിയതോടെയാണ്  ഇതില്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ജൂണ്‍3 അര്‍ദ്ധ രാത്രിയില്‍ ഉറങ്ങി കിടക്കുന്ന സമരക്കാര്‍ക്കിടയിലേക്ക് ചൈനീസ് പട്ടളം ഇരച്ചുകയറി.ആയിരകണക്കിന് പേരേ അടിച്ചോടിച്ചു. 5000ത്തോളം പേര്‍ ആറസ്റ്റ് ചെയ്യപ്പെട്ടു. എന്നീട്ടും പിരിഞ്ഞു പോകാത്ത ആയിരങ്ങളെ പുറത്താക്കാന്‍ അടുത്ത ദിവസം ചൈനീസ് സര്‍ക്കാര്‍ ഇറക്കിയത് ടാങ്കുകളാണ്.. കൂറ്റന്‍ ടാങ്കുകള്‍ പാഞ്ഞുവരുമ്പോള്‍ അതിന് മുന്നിലേക്ക് എകാനായി എടുത്തുചാടിയ ഒരു പോരാളിയുടെ ദൃശ്യം ഇന്നും ലോകത്തിലെ ജനധിപത്യപോരാട്ടങ്ങളുടെ അവേശകരമായ ദൃശ്യമാണ്. ഈ കലാപത്തില്‍ എത്രപേര്‍ മരിച്ചു എന്നതില്‍ വ്യക്തമായ ഉത്തരം ഇന്നും ലഭിച്ചിട്ടില്ല. അമേരിക്കന്‍ സ്പോണ്‍സര്‍ഷിപ്പില്‍ നടന്ന കലാപ ശ്രമം എന്ന് ടിന്യയാമന്‍ പ്രക്ഷോഭത്തെ കുറിച്ച് ഇന്നും പറയുന്ന ചൈന പിന്നീടും ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വേട്ടയാടി അതിന്‍റെ ജീവിക്കുന്ന ഉദഹരണങ്ങളാണ് 2010ലെ നോബല്‍ സമ്മാന ജേതാവ് ലീയോ സീയബോയും ഈ അടുത്തക്കാലത്ത് അമേരിക്കയിലെക്ക് കുടിയേറിയ ചൈനീസ് മനുഷ്യവകാശ പ്രവര്‍ത്തകന്‍  ചെന്‍ ഗുങ്ചെനും .