Thursday, 14 June 2012

കായിക ലോകത്തിന് കലയുടെ കാവ്യ നീതി


കായിക ലോകത്തിന് കലയുടെ കാവ്യ നീതി

കീവില്‍ സംഭവിച്ച ഫുട്ബോള്‍ ദുതന്തത്തില്‍ നിന്നാണ് ഈ ഒരു ചിത്രം പിറവികൊള്ളുന്നത് എന്ന് എസ്ക്കേപ്പ് ടൂ വിക്ടറി എന്ന ചിത്രത്തിന്‍റെ തുടക്കത്തില്‍ പറയുന്നു. കീവിലെ ഡെനാമോ സ്റ്റേഡിയത്തില്‍ അന്ന് നടന്ന ആ മരണക്കളിയുടെ കഥ അഭ്രപാളിയിലേക്ക് എത്തുമ്പോള്‍ അതിന് കായിക വിജയത്തിന്‍റെ ആഗോളമായ മുഖമാണ് സംവിധായകന്‍ ജോണ്‍ഹൂസ്റ്റന്‍ നല്‍കുന്നത്. സില്‍വര്‍സ്റ്റര്‍ സ്റ്റാലിനും മൈക്കിള്‍ കെയ്ന്‍ എന്നി ഹോളിവുഡ് താരങ്ങള്‍ മുഖ്യവേഷത്തില്‍ എത്തുമ്പോള്‍ പോരാളികളായി കളത്തിലിറങ്ങിയത് ലോകത്തിനെ മൈതാനത്ത് പലതവണ തൃസിപ്പിച്ചവര്‍ തന്നെയായിരുന്നു.പേലേ,ബോബി മൂര്‍,ഒസ് വാലോ അര്‍ഡറീസ്,മൈക്കല്‍ സമ്മര്‍ബീ,ഹള്‍വര്‍ തോറിസണ്‍ എന്നിവരാണ് നാസിസത്തെ ഫുട്ബോള്‍ കളത്തില്‍ തോല്‍പ്പിച്ച ഈ ചലച്ചിത്രകഥയിലെ നായകര്‍ ‍. കഥ നടക്കുന്നതും നാസികളുടെ ഭീകരതയില്‍ തന്നെ  രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ടിലെ ഒരു നാസ്സിക്യാമ്പില്‍ തടവുകാരായി പിടിക്കപ്പെട്ട വിവിധ നാട്ടുകാരായ സൈനികര്‍ ഫുട്ബോള്‍ കളത്തിലേക്ക് ആനയിക്കപ്പെടുന്നു. കാല്‍പന്ത് കലകാരന്‍മാരായ ഈ സംഘത്തിന് ജര്‍മ്മന്‍ ടീമിന്‍റെ ക്രൂരമായ ചതികളിയാണ് ആദ്യഘട്ടത്തില്‍ നേരിടേണ്ടി വരുന്നത് എന്നാല്‍ നാലുഗോളിന് പിന്നില്‍ നിന്ന ഈ സംഘം ഒടുവില്‍ നാസിവലയില്‍ ഗോളുകള്‍ നിറച്ച് വിജയം വരിക്കുന്നു. പേലേയുടെ സിസര്‍കട്ട് ഗോള്‍ അതിനിടയിലെ മറക്കാത്ത ഒരു കാഴ്ചയാകുന്നു. ഒടുക്കം കളിയുടെ വിജയഘോഷത്തിനിടയില്‍ കണികള്‍ കളം കീഴടക്കുമ്പോള്‍ ആ വിജയസംഘം നാസ്സി തടവില്‍ നിന്ന് രക്ഷപ്പെടുന്നു. കീവിലെ ആ പഴയ ഫുട്ബോള്‍ സംഘത്തിനോട് ചരിത്രം ചെയ്യാത്ത നീതി അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈ ചലച്ചിത്രം ചെയ്തു..ഒരു കലയുടെ കാവ്യനീതിപോലെ..

No comments:

Post a Comment