(ഇതോരു ന്യായീകരണമല്ല ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം തീര്‍ച്ചയായും മണിയുടെ വസ്തുതകള്‍ പരിശോധിക്കപ്പെടണം പക്ഷെ അതിന്‍റെ ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കണം)
മണിയുടെ കേസ് അന്വഷിക്കാന്‍ ഇറങ്ങും മുന്‍പ് യുഡിഎഫ് ഗവണ്‍മെന്‍റ് ഈ കാര്യം ഒന്ന് വായിക്കുക ഗാന്ധിയുടെ കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തല്‍ പോലും നന്നായി അന്വേഷിക്കാന്‍ കഴിയാത്ത നിങ്ങള്‍ ഹൈറേഞ്ചില്‍ പോയി എന്ത് കാട്ടുവാനണ്...
ഈ ചരിത്രം ഒന്ന് പഠിക്കുക
ഗോപാല്‍ ഗോഡ്‌സെ, വിഷ്‌ണു കര്‍ക്കരെ, മദന്‍ലാല്‍ പഹ്‌വാ എന്നിവര്‍ ഗാന്ധിവധക്കേസിലെ ശിക്ഷാ കാലാവധി കഴിഞ്ഞ് 1964ല്‍ പുറത്തിറങ്ങി. പൂനയില്‍ അവര്‍ക്കായിട്ടൊരുക്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിച്ചത് ബാലഗംഗാധര തിലകന്റെ കൊച്ചുമകനും തരുണ്‍ഭാരത് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമായിരുന്ന ഡോ. ജി.വി. കേത്‌കറാണ്. ഗാന്ധി വധിക്കപ്പെടുമെന്നു സംഭവത്തിന്റെ ആറുമാസം മുമ്പുതന്നെ തനിക്കറിയാമായിരുന്നുവെന്നും വിവരം അന്നുതന്നെ ബോംബെ പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്ന ബി.ജി. ഖേറിനെ അറിയിച്ചിരുന്നുവെന്നും കൊലപാതകം തടയാന്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും കേത്‌കര്‍ വെളിപ്പെടുത്തി. മഹാരാഷ്‌ട്ര നിയമസഭയിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും വന്‍ ബഹളമായി. ആഭ്യന്തരമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ഗാന്ധിവധത്തിന്റെ ഗൂഢാലോചന പുനരന്വേഷിക്കാന്‍ ആര്‍.എസ്. പാഠക് എന്ന സുപ്രീംകോടതി വക്കീലിനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചു. കേത്‌കര്‍ അറസ്‌റ്റിലായി. താമസിയാതെ പാഠക് കേന്ദ്ര നിയമമന്ത്രിയായി നിയമിതനായി. അങ്ങനെ 1966ല്‍ സുപ്രീംകോടതിയിലെ റിട്ടയേര്‍ഡ് ജഡ്‌ജി ജീവന്‍ലാല്‍ കപൂര്‍ ഏകാംഗ കമ്മിഷന്റെ തലവനായി. 1969ല്‍ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മൊറാര്‍ജി ദേശായി അടക്കം 101 സാക്ഷികളെ വിസ്‌തരിച്ചു കഴിഞ്ഞിരുന്നു. നാനൂറില്‍പരം രേഖകള്‍ പരിശോധിച്ചുനോക്കിയ കമ്മിഷന് പ്രത്യേകിച്ച് ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേത്‌കര്‍ പൊടിയുംതട്ടി പോകുകയും ചെയ്‌തു. സര്‍ക്കാര്‍ ഖജനാവില്‍നിന്നു ലക്ഷങ്ങള്‍ ചെലവായതു മിച്ചം.
ഇനി ഇത് ദേശീയ കാര്യമല്ലെ എന്ന് പറഞ്ഞ് കയ്യോഴിയുകായണെങ്കില്‍ മറ്റോരു കാര്യം തരാം...
വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പ്രമുഖ ചാനലിനു കൊടുത്ത അഭിമുഖത്തില്‍ കേരളഗാന്ധി എന്നറിയപ്പെട്ടിരുന്ന കേളപ്പനെ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ കൊലയില്‍നിന്നു കേളപ്പന്‍ രക്ഷപ്പെട്ടെന്നും നായനാര്‍ വെളിപ്പെടുത്തി. അന്നും കുറെ ബഹളമൊക്കെ നടന്നെങ്കിലും നായനാര്‍ക്കെതിരേ കേസോ നടപടികളോ ഗൂഢാലോചനയുടെ പുനരന്വേഷണമോ ഒന്നും നടന്നില്ല. ആ ക്ലിപ്പ് ഇപ്പോഴും കാണും ഒന്ന് തപ്പിയെടുത്താലോ..?
(മംഗളം പത്രത്തില്‍ വന്ന ലേഖനത്തോട് കടപ്പാട്)
No comments:
Post a Comment