Saturday, 16 June 2012

സത്യവഴിയിലെ രക്തസാക്ഷിത്വം


ത് തരുണ്‍ തെഹല്‍ക്കയുടെ ദില്ലിക്കാരന്‍ ജേര്‍ണലിസ്റ് തരുണ്‍ സെറാവത്ത്. പക്ഷെ ഇന്നലെ തരുണ്‍ ഈ ലോകത്തോട് വിടപറഞ്ഞു. തന്‍റെ 22 വര്‍ഷം നീണ്ട ഈ ഭൂമിയിലെ ഹൃസ്വ ജീവിതം അവസാനിപ്പിച്ച്. മെയ്മാസത്തിലെ  തെഹല്‍ക്ക മാസിക വായിച്ചവര്‍ അല്ലെങ്കില്‍ ഓണ്‍ലൈനിലെങ്കിലും വായിച്ചവര്‍ തരുണിന്‍റെ ചിത്രങ്ങള്‍ മറക്കില്ല. തെഹല്‍ക്കയെ നാം ഇഷ്ടപ്പെടുന്ന സവിശേഷതയില്‍ കാണന്‍ പ്രേരിപ്പിക്കുന്ന ഒരു ലക്കം. മാവോയിസ്റുകളുടെ ആയുധപ്പുരയെന്നും, ആസ്ഥാനം എന്നും ഭരണകൂടവും, പോലീസും, ഗ്രീന്‍ഹണ്ട് ഭക്തരായ മാധ്യമങ്ങളും  പറഞ്ഞു തന്നിരുന്ന ഛത്തീസ്ഗഢിലെ അബുജ്മാഢ് എന്ന വനാന്തര്‍ ഗ്രമത്തിന്‍റെ പച്ചയായ ജീവിതയാഥാര്‍ത്ഥങ്ങളായിരുന്നു ആ ലക്കത്തില്‍ ഉണ്ടായിരുന്നത്.  ഗോണ്ഡി ഭാഷയില്‍ ‘അറിയാ കുന്നുകള്‍’ എന്നര്‍ഥം വരുന്ന അബുജ്മാഢ് എന്ന നാടിനെക്കുറിച്ച് പടച്ചുവിട്ടിരുന്ന  പ്രേതകഥകളുടെ   അപാരമായ അറിവ് തിരസ്കരിക്കാന്‍ പ്രേരിപ്പിക്കുന്ന കവര്‍സ്റ്റോറി.  അറിഞ്ഞത് ശരിയാണോ എന്നറിയാന്‍ രണ്ട് പേരാണ് അന്ന് കാട് കയറിയത്.  കാടും മേടും താണ്ടി, മാവോവാദികളും,മാനും,മൈലും മേയുന്ന   ഭൂമികയില്‍ എത്തിച്ചേരുവാന്‍ അവര്‍ക്ക് കഴിഞ്ഞു.തെഹല്‍ക്കയുടെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ്  തുഷാ മിത്തലും ദില്ലിക്കാരന്‍ ഫോട്ടോ തരുണ്‍ സെറാവത്തും. കാമറയും, പേപ്പറും,വെള്ളക്കുപ്പികളും,ബിസ്ക്കറ്റും, നൂഡില്‍സുമായി കാടുകയറിയ അവര്‍ ആ സോകോള്‍ഡ് ഭീകര ഗ്രാമത്തിന്‍റെ യാഥാര്‍ത്ഥ്യം കണ്ടു പിടിച്ചു. ദാരിദ്രത്തിന്‍റ അപ്പുറവും ഇപ്പുറവും ഭരണകൂടത്തിന്‍റെയും മവോയിസ്റ്റുകളുടെയും പീഢനത്തിരയാകുന്ന ഒരു ജനത അവിടെ ഒരു മനുഷ്യവാകാശവും പുലരുന്നുണ്ടായിരുന്നില്ല. അവര്‍ അതിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തി. എഴുതി. ശുദ്ധജലം പൊലും ലഭിക്കാത്ത ആ നാട്ടുകാരോട് ഒപ്പം കഴിഞ്ഞ അവര്‍ അവര്‍ കുടിക്കുന്ന ജലമാണ് കുടിച്ചത്. മലേറിയ  കൊതുകുകള്‍  ചോരയൂറ്റുന്ന ചോലക്കാടുകളില്‍ ജീവിക്കുന്ന അവരുടെ ചോര്‍ന്നോലിക്കുന്ന കൂരകളില്‍തന്നെയായിരുന്നു അവരുടെയും ഉറക്കം ഒടുക്കം യാഥാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞ അവര്‍ മടങ്ങി തങ്ങളുടെ സ്റ്റോറി ദില്ലിയിലേക്ക് സബ്മിറ്റ് ചെയ്തു എന്നാല്‍അവര്‍ക്ക് അവരുടെ ആ സ്റ്റോറി ഇതുവരെ കാണുവാന്‍സാധിച്ചില്ല. അവര്‍ മലേറിയ ബാധിതരായി ഐസിയുവിലായി ....അതില്‍ തരുണ്‍ സെറാവത്തിന് ഇനി തെഹല്‍ക്കയില്‍ വന്ന തന്‍റെ ചിത്രം ഒരിക്കലും കാണുവാന്‍ സാധിക്കില്ല കഴിഞ്ഞ രാത്രി അവന്‍ ഈ ലോകത്തോട് വിടപറഞ്ഞു.....
ഒരു ജനതയുടെ മുകളില്‍ ഭീകരമുദ്രകുത്തി ദാരിദ്രത്തിന്‍റെ കരിംപാടുകള്‍ മായിച്ചുകളയുന്ന ഭരണകൂട ഭീകരതയോട് തന്‍റെ ജീവിതം പണയം വച്ച് സമരം ചെയ്ത തരുണ്‍ സെറാവത്ത് നീ ഒരു ഹീറോയാണ്...ചിലപ്പോള്‍ ചില പോരാളികള്‍ പടകളത്തില്‍ മരിച്ച് അമരന്‍മാരാകും ചിലപ്പോള്‍ നീയും.....

3 comments:

  1. Great person...keralathile journalistukal kandu padikatte....

    ReplyDelete
  2. ഒരു സംശയം......മാവോയിസ്റ്റുകളാണ് നമ്മുടെ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണി എന്ന് പ്രധാനമന്ത്രി..അവരെ കൊന്നോടുക്കണമെന്നു ചിദംബരം...
    എന്തിനു ????
    എന്തിനാണ് നിങ്ങള്‍ മാവോയിസ്റ്റുകളെ കൊല്ലുന്നത് ???

    രാജ്യത്തിന്റെ നിയമത്തെ ബഹുമാനിക്കാത്തവരെയാണ് കൊല്ലേണ്ടതെങ്കില്‍ നിങ്ങള്‍ രാജ്യത്തിന്റെ നിയമനിര്മാണ സഭകളില്‍ ഇരുന്നു ബ്ലൂഫിലിംകാണുന്ന ജനപ്രതിനിധികളെയല്ലേ കൊല്ലേണ്ടത് ...

    കൊള്ളക്കാരെയാണ് നിങ്ങള്ക്ക് കൊല്ലേണ്ടതെങ്കില്‍ നാടിന്റെ ഘജനാവില്‍ നിന്നും ശതകോടികള്‍ കൊള്ളയടിക്കുന്ന രാഷ്ട്രീയക്കരെയല്ലേ നിങ്ങള്‍ കൊല്ലേണ്ടത് ???

    കൊലപാതകികലെയാണ് നിങ്ങള്ക്ക് വേണ്ടതെങ്കില്‍ , രാഷ്ട്രീയത്തിന്റെ പേരില്‍ വിദ്യാര്തികളുടെ മുന്‍പിലിട്ടും, മക്കളുടെയും ഭാര്യയുടെയും മുന്‍പിലിട്ടും എതിരാളികളെ അ രിഞ്ഞുകൊന്നിട്ടു സ്വാര്‍ത്ഥ ലാഭം നേടുന്നവരെയല്ലേ നിങ്ങള്‍ വേട്ടയാടെണ്ടത് ??

    സമാധാന ലംഘകരെയാണ് നിങ്ങള്ക്ക് ആവശ്യമെങ്കില്‍ , മതത്തിന്റെ പേരില്‍ സ്പര്‍ധ ഇളക്കിവിട്ടു വര്‍ഗീയകലാപം ഉണ്ടാക്കി കോടിക്കണക്കിനു ജനങളുടെ സമാധാനം കെടുത്തുന്ന മത നേതാക്കളെയല്ലേ നിങ്ങള്‍ നേരിടേണ്ടത് ???

    ജനചൂഷകരെയാണ് നിങ്ങള്ക്ക് ആവശ്യമെങ്കില്‍ , എന്റെ രാജ്യത്തെ കോടിക്കണക്കിനു ജനങളുടെ ജീവിതം ചൂഷണം ചെയ്യുന്ന,അവനു അവകാശപ്പെട്ട മുതല്‍ കൊള്ളയടിക്കുന്ന കോര്‍പറേറ്റ്കളെയല്ലേ നിങ്ങള്‍ എതിര്‍ക്കേണ്ടത് ????

    ഇതൊന്നും ചെയ്യാതെ നിങ്ങള്‍ എന്തിനാണ് വീണ്ടും മാവോയിസ്റ്റുകളെ വേട്ടയാടുന്നത്, അവരെ കൊല്ലുന്നത് ???

    മാവോയിസ്റ്റ് നിയന്ത്രണ പ്രദേശങ്ങള്‍ എന്ന് നിങ്ങള്‍ പറയുന്നത് ജനവാസമില്ലാത്ത കൊടും വനങ്ങളാണെങ്കില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്ന് ഓമനപ്പേരിട്ട് വന്‍കിട കുത്തകകള്‍ക്ക് നിങ്ങള്‍ ദാനംകൊടുതിരിക്കുന്നത് ഇവിടുത്തെ ഗ്രാമീണരുടെ വിയര്‍പ്പുവീനു ഫലഭൂയിഷ്ടമായ കൃഷിഭൂമിയല്ലേ?? ആദ്യം നിങ്ങള്‍ തിരിച്ചുപിടിക്കേണ്ടത് അതല്ലേ ??

    ഈ പറയപ്പെട്ട മാവോയിസ്റ്റ് നിയന്ത്രണ പ്രദേശങ്ങളില്‍ സഞ്ചരിക്കാന്‍ സ്വന്തം ആള്‍ക്കാരോട് അവര്‍ ചുങ്കം പിരിക്കാറില്ല !!!

    പക്ഷെ ബി ഓ റ്റി എന്ന പകല്‍കൊള്ളയുടെ പേരില്‍ ഞങ്ങള്‍ സ്വന്തം പൌരന്മാരുടെ പൌരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു ചുങ്കം പിരിക്കുന്നത് ആരാണ്??

    എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി അടിച്ചു അവര്‍ എപ്പോളാണ് എന്റെ പ്രിയപ്പെട്ടവരേ കൊന്നൊടുക്കിയതും എന്റെ കുഞ്ഞുങ്ങളെ വികലാംഗരാക്കിയതും ??.

    അല്ലെങ്കില്‍ ഇപ്പോളാണ് അവര്‍ ഭോപ്പാലിലെ യുനിയന്‍ കാര്‍ബൈഡിനെപ്പോലെ ഫാക്ടറികളിലെ വിഷവാതകം തുറന്നുവിട്ടു ആയിരങ്ങളെ കൂട്ടക്കൊല ചെയ്തിട്ടു സുരക്ഷിതമായി രക്ഷപെട്ടതും.??

    ഇതൊന്നുമല്ലെങ്കില്‍ ഇപ്പോളാണ് കൊടും ക്രൂരരെന്നു നിങ്ങള്‍ പറയുന്ന മാവോയിസ്റ്റുകള് കൂടംകുളത്ത് നിങ്ങള്‍ കാണിക്കുന്നതുപോലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളെ ഉപരോധത്തിലൂടെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരത കാണിച്ചത്??

    ഉത്തരം ഇല്ലാത്ത ചോദ്യങ്ങളാണെങ്കിലും ഇതിനും ഉത്തരം തേടി ഒരു ജനത തെരുവുകളിലെയ്ക്ക് ഇറങ്ങുന്ന കാലം വിദൂരമല്ല...

    അന്ന് ആ തെരുവുകളുടെ നിറം ചുവപ്പായിരിക്കും ...ചോരയുടെ ചുവപ്പ്...ആകാശത്തിന്റെ നിറം കറുപ്പും ..വെടിമരുന്നിന്റെ പുകയുടെ കറുപ്പ്...

    ReplyDelete
  3. jacob jose paranjathinodu nhaan 100 sathamaanam yojikkunnu.

    ReplyDelete