Tuesday 9 October 2012

ചാരമാകാത്ത ചാരക്കേസ്



സുപ്രസിദ്ധമായ ചാരക്കേസ് പത്രങ്ങളില്‍ നിറയുമ്പോള്‍ ഈ എഴുതുന്നവന് ഒന്നോ-രണ്ടോ വയസ്സുണ്ടാകും അതിനാല്‍ തന്നെ വലിയ വായയില് വര്‍ത്തമാനം പറയുകായണെന്ന് കരുതരുത്. ഇനി കാര്യത്തിലേക്ക് കടക്കാം.മാധ്യമത്തിന്റെ അപരാമായ ശക്തി ഇത്രയും ഹിംസപരമായി ഉപയോഗിച്ച മറ്റോരു ഉദാഹരണം മലയാള പത്രചരിത്രത്തിലുണ്ടാകില്ല.

1992 ല്‍ ചാരക്കേസിനെക്കുറിച്ച് ജോണ്‍ മുണ്ടക്കയം എന്ന മനോരമയുടെ സീനിയര്‍ പത്രപ്രവര്‍ത്തകന്‍ എഴുതിയ പരമ്പരയാണ് കേസിനെ ഇത്രയും രൂക്ഷമാക്കിയതെന്ന് ആരും സമ്മതിക്കും. കോണ്‍ഗ്രസിലെ ഒരു വിഭാഗവുമായി ബന്ധപ്പെട്ട് ആദ്യം പുറത്തുവന്ന വാര്‍ത്ത പതിപുപോലെ പ്രതിപക്ഷ മാധ്യമങ്ങള്‍ ഏറ്റെടുത്തു എന്നാല്‍ അന്ന് സര്‍ക്കാറിനെ ആക്രമിക്കുക എന്നതിനപ്പുറം ഈ കേസ് വളര്‍ത്തുവാനുള്ള ഒരു അടിസ്ഥാന വിവരങ്ങളും ആ റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ രണ്ടാം ഘട്ടത്തിലാണ് ഇതിലേക്ക് മനോരമ കടന്നുവരുന്നത് മാലി കഥയും മറിയം റഷീദയും ഒക്കെ ചേര്‍ന്ന മസാലനന്നായി ചമയ്ക്കുന്നതും. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ എജന്റായിരുന്ന മാതഹരിയോട് ഉപമിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളും ഇതിലാണ് വന്നത്. അതില്‍ മറിയം റഷീദയെ വിശേഷിപ്പിച്ച ഒരു വാചകം മലയാള പത്രപ്രവര്‍ത്തക ചരിത്രത്തിലെ എറ്റവും വലിയ പൈങ്കിളിയാണെന്ന് പറയാം 'കിടപ്പറയിലെ ട്യൂണ മത്സ്യം' എന്നാണ് മറിയം റഷീദയെ ഇത്തരം ഒരു പരമ്പരയില്‍ വിലരുത്തിയത്. . നമ്പി നാരയണന്‍ കുറ്റവിമുക്തനാകുന്നതോടെ, ഐ.എസ്. ആര്‍. ഒ ചാരക്കേസ് ഒരു ഗൂഢലോചനയാണ് എന്ന സംശയം ബലപ്പെടുമ്പോള്‍ മറിയം റഷീദയെക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്രയും ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ആ പെണ്‍ജന്മത്തോടും മാപ്പിരക്കേണ്ടിയിരിക്കുന്നു കേരളത്തിലെ ഇന്നത്തെ പത്രപ്രവര്‍ത്തക പുലികള്‍

മനോരമയുടെ എല്ലാമായ തോമസ് ജേക്കബ്ബ് ചാരക്കേസിനെ ന്യായീകരിക്കുന്നത് വായിക്കുക...അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ നാഴിയെത്ര എന്നാണ് തോമസ് ജേക്കബ്ബ് ഉത്തരം നല്‍കുന്നത്. (തന്റെ പത്ര പ്രവര്‍ത്തക ജീവിതത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ മാധ്യമം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നും

മറിയം റഷീദ കിടപ്പറയിലെ ട്യൂണ മത്സ്യം തുടങ്ങി പരമ്പരയിലെ ചില വിശേഷണങ്ങള്‍ അത്യുക്തിയായിപ്പോയിട്ടില്ളേ?*

അത്തരം പ്രയോഗങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. ഇല്ളെന്നു പറയുന്നില്ല. ഇപ്പോഴത്തെ രാജ്യാന്തരബന്ധങ്ങളുടെ കാര്യമെടുത്താല്‍ ഇത്തരം കേസുകളിലെ സത്യാവസ്ഥ എങ്ങനെ അറിയാനാണ്? ഇവിടെ വേറൊരു ചാരക്കേസുണ്ടായി. ആ കേസില്‍ ഉള്‍പ്പെട്ടവര്‍ നിരപരാധികളാണെന്ന് കോടതി വിധിക്കുകയുണ്ടായി. കോടതിവിധിയുണ്ടായ പശ്ചാത്തലത്തെപ്പറ്റി ഇപ്പോഴും സംശയമുണ്ട്. വിദേശികളായ മൂന്നുനാലു പേരെപ്പറ്റിയായിരുന്നു. ആ രാജ്യത്തിന്‍െറ തലവനെ റിപ്പബ്ളിക് ദിന പരേഡിന്‍െറ മുഖ്യാതിഥിയായി കൊണ്ടുവരേണ്ട ആവശ്യം ഇന്ത്യക്കുണ്ടായിരുന്നു. ആയുധ ഇടപാടിലോ മറ്റോ അവരെക്കൊണ്ട് എന്തോ കാര്യം നേടാനുണ്ടായിരുന്നു. കേസ് തീര്‍ക്കണം എന്ന ഒറ്റ ഉപാധിയിലാണ് അദ്ദേഹം വരാന്‍ സമ്മതിച്ചത്. ആനന്ദമാര്‍ഗികള്‍ക്ക് വിമാനത്തില്‍ ആയുധങ്ങള്‍ ഒളിച്ചുകടത്തിക്കൊണ്ടുവന്ന കിം ഡേവി ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുകയായിരുന്നു. ഒരു സുപ്രഭാതത്തില്‍ അദ്ദേഹം മോചിതനായി. ബ്രിട്ടനില്‍നിന്ന് നമുക്ക് അനുകൂലമായ എന്തോ തീരുമാനമുണ്ടാക്കുന്നതിനായിരുന്നു ഡേവിയുടെ മോചനം. ഇന്ദിരഗാന്ധി അധികാരത്തിലിരുന്നപ്പോള്‍ ഒരു ഗള്‍ഫ് രാജ്യത്ത് അവിടത്തെ ഒരു പ്രമുഖ  കുടുംബത്തില്‍ ഒരു കല്യാണം നടന്നു. വിദേശത്തു ഡിസൈന്‍ ചെയ്യിപ്പിച്ച പ്രത്യേക ആഭരണങ്ങളാണ് വധുവിന് ഒരുക്കിയിരുന്നത്. കല്യാണത്തിന് ഒരാഴ്ച മുമ്പ് അവരുടെ ഏറ്റവും വിശ്വസ്തനായ മലയാളി  മുഴുവന്‍ ആഭരണങ്ങളുമായി കടന്നുകളഞ്ഞു. തൃശൂര്‍ ജില്ലക്കാരനായിരുന്നു ഇയാള്‍. എങ്ങനെയെങ്കിലും കല്യാണത്തിനു മുമ്പ് ആഭരണം കണ്ടെടുക്കുന്നതിന് ഊര്‍ജിത അന്വേഷണമായി. ഇന്ത്യ ഉടനീളം ജാഗ്രതപാലിക്കാനും തിരച്ചില്‍ നടത്താനും പ്രധാനമന്ത്രി പ്രത്യേക ഉത്തരവ് നല്‍കി. ഒടുവില്‍ തൃശൂര്‍ ജില്ലയില്‍നിന്നുതന്നെ ഇയാളെ പിടികൂടി. ആഭരണങ്ങള്‍ കൈയോടെ കോടതിയില്‍ നിക്ഷേപിച്ചു. ഗള്‍ഫിലേക്ക് വിവരം നല്‍കി. പ്രധാനമന്ത്രി ക്ഷുഭിതയായി. കോടതിയില്‍ കൊടുക്കാന്‍ ആരു പറഞ്ഞു, ഇന്നു രാത്രി ഗള്‍ഫിലേക്ക് അയക്കേണ്ടതാണ്. അന്നു രാത്രിതന്നെ അയക്കുകയുംചെയ്തു. കോടതിയില്‍നിന്ന് എങ്ങനെ വിട്ടുകിട്ടിയെന്നോ കേസിന് എന്തു സംഭവിച്ചുവെന്നോ ഇന്നും എനിക്കറിയില്ല. എല്ലായിടത്തും രാജ്യതാല്‍പര്യത്തിനുവേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.
മഹത്തായ രാജ്യതാല്‍പര്യമാണ് ഇവര്‍ നടത്തിയതെന്ന് ഇന്ന് സംശയമില്ല...

ദില്ലിയില്‍ നിന്നും ആര്‍ പ്രസനനും, തിരുവനന്തപുരത്ത് നിന്ന് മാലിവരെയെത്തിയ ജോണ്‍ മുണ്ടക്കയം, രാമചന്ദ്രനും, എസ് രാധാകൃഷ്ണനും, കോയമ്പത്തൂരില്‍ നിന്ന് ബാല ചന്ദ്രന്‍. എ ഡി റിതി ബാഗ്ലൂര്‍,ഗോപന്‍ കോട്ടയം തുടങ്ങിയവരുടെ പരിശ്രമമായിരുന്ന അന്നത്തെ മനോരയുടെ അപസര്‍പ്പക പരമ്പര . ചാരക്കേസിനെ  ആഘോഷമാക്കി മാറ്റിയത് ഈ പരമ്പരയാണ്. പതിയേ ഇത് മറ്റ് പത്രങ്ങളും എറ്റെടുത്തു. ഒരു പാട് കുടുംബ ബന്ധങ്ങളും,ജീവിതങ്ങളും തകര്‍ന്നു. നമ്പി നാരായണനെപോലുള്ളവര്‍ കാലത്തിനോടും അതിനു പിന്നിലെ കറുത്ത ശക്തികളോടും പോരാടി വിജയം നേടി...
എന്നീട്ടും നുണക്കഥയുടെ ബാക്കി ഇന്നും പുറത്തു വരാതെയിരിക്കുന്നു...
പത്ര സര്‍ക്കുലേഷന്‍ ലഭ്യമാക്കുവാന്‍ മനോരമ നടത്തിയ വെറും നുണപ്രചരണമായിരുന്നോ ഇത്...
അല്ലെങ്കില്‍ കെ.കരുണാകരന്‍ എന്ന രാഷ്ട്രീയ താരത്തിന്റെ അവസാനം കുറിക്കാന്‍ കുറിച്ച തിരക്കഥയോ...
കാലം കാത്തിരിക്കുന്ന ഉത്തരങ്ങള്‍ ആവശ്യമാണ് ഈ ചോദ്യത്തിന് അത് നല്‍കാന്‍ കഴിയുന്നത് അന്ന് ഈ ഇല്ലാകഥകള്‍ എഴുതിയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ലോകം പൊട്ടിവീണാലും സ്വന്തം അഹങ്കാരം മറക്കാത്ത മാധ്യമക്കാരില്‍ നിന്ന് അത് പ്രതീക്ഷിച്ചാല്‍ നമ്മള്‍ അഹങ്കാരികളാകുമെന്നതിനാല്‍...
മുരളീധരന്റെ കത്തിനുള്ള മറുപടിക്കായി കാത്തിരിക്കാം.......

അന്നത്തെ ചില പത്രതാളുകള്‍



 (കടപ്പാട് -മറുനാടന്‍ മലയാളി)