Wednesday 14 December 2011

നാസയുടെ ''റേഡിയോ പരിവേക്ഷണം"

നാസയുടെ ''റേഡിയോ പരിവേക്ഷണം"

ബഹിരാകാശ ഗവേഷണവും,മ്യൂസിക്കും തമ്മില്‍  മോരും മുതിരയും പോലെ ഒന്നുമല്ല; പറയുന്നത് നാസയാണ്. അതെ അങ്ങനെ നാസ റേഡിയോ ചാനല്‍ തുടങ്ങി.തേര്‍ഡ് റോക്ക്-അമേരിക്കന്‍ സ്പൈസ് സ്റ്റേഷന്‍ എന്നാണ് ഇന്‍റര്‍നെറ്റ് റേഡിയോ സ്റ്റേഷന്‍റെ പേര്.ഹോസ്റ്റണിലെ അര്‍.എഫ്.സി മീഡിയയുടെ പങ്കാളിത്തോടെയാണ് ഡിസംബര്‍ 11 മുതല്‍ പുത്തന്‍ സംഗീതവും,അറിവുകളുടെ നുറുങ്ങുകളുമായി തേര്‍ഡ് റോക്ക് പ്രക്ഷേപണം അരംഭിച്ചത്.പുത്തന്‍ റോക്ക്,ഇന്‍ഡി,മറ്റു സംഗീതങ്ങള്‍ എന്നിവയോടപ്പം യുവതലമുറയില്‍ ശാസ്ത്രഅഭിമുഖ്യം വളര്‍ത്താന്‍ ഉതകുന്ന നാസയുടെ പരിവാടികളും ഉള്‍പ്പെടുത്തിയാണ് റേഡിയോയുടെ ഉള്ളടക്കം തയ്യറാക്കിയിരിക്കുന്നത്.
സമൂഹത്തില്‍ നിന്നും അടുത്ത തലമുറയിലെ ശാസ്ത്രഞ്നന്മാരുടെ തലമുറയെ കണ്ടെത്താനുള്ള നാസയുടെ പുത്തന്‍ വഴിയിലുള്ളചുവടുവയ്പ്പാണിതെന്നാണ് നാസ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ ഡേവിഡ് ബീവര്‍ പ്രസ്താവനയില്‍ പറഞ്ഞത്.ശ്രോതാക്കളുമായി കൂടുതല്‍ അടുക്കുന്നതിനായി വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ലിങ്കുകളും,ബ്ളോഗിങ്ങ് സൌകര്യവും  റേഡിയോയുടെ ഒഫീഷ്യല്‍

Monday 12 December 2011

ചോവ്വഗ്രഹത്തിലെ ജീവിത ചിന്തയ്ക്ക്ചിറക് മുളയ്ക്കുന്നു

ചോവ്വഗ്രഹത്തിലെ ജീവിത ചിന്തയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു.ഓസ്ത്രലിയന്‍ ബഹിരാകാശ ശാസ്ത്രഞ് രാണ് പുതിയ വെളിപ്പെടുത്തലുകളുമായി വന്നിരിക്കുന്നത്.ചോവ്വ ഗ്രഹത്തിന്‍ വലിയോരു ഭാഗം ആവാസത്തിന് യോജിച്ചതാണെന്നാണ് ഓസ്ത്രലിയന്‍ നാഷണല്‍ യുണിവേഴ്സിറ്റിയിലെ ഭൂമിക്ക് പുറത്തുള്ള ജീവിത സാഹചര്യങ്ങളെ കുറിച്ച് പഠിക്കുന്ന  ചാര്‍ളി ലിന്‍വിവറിന്‍റെ  സംഘമാണ്.

Sunday 11 December 2011

പൃഥ്വിയുടെ ടൈം,ബെസറ്റ് ടൈം

ഇന്ത്യയില്‍ എതു നടനും കൊതിക്കുന്ന നേട്ടവുമായി പൃഥ്വിരാജ്.ഇന്ത്യയിലെ എറ്റവും പ്രചാരമുള്ള വിനോദമാഗസ്സിനായ ഫിലിം ഫെയറിന്‍റെ കവര്‍ ചിത്രമാകുന്ന ആദ്യമലയാളി നടന്‍ എന്ന നേട്ടത്തിലെക്കാണ് പൃഥ്വിരാജ് നടന്നടക്കുന്നത്. ആയ്യ എന്ന പേരില്‍ തന്‍റെ ബോളിവുഡിലെ ആദ്യചിത്രത്തിന്‍റെ ഷൂട്ടിങ്ങിന്‍റെ തിരക്കിലായ പൃഥ്വി തന്നെയാണ് പുതിയ ലക്കം ഫിലിംഫെയറിന്‍റെ കവര്‍സ്റ്റോറിയും.

Saturday 10 December 2011

സോണിയയ്ക്ക് ഹാക്കര്‍മാരുടെ പിറന്നാള്‍ സമ്മാനം

സോണിയയ്ക്ക് ഹാക്കര്‍മാരുടെ പിറന്നാള്‍ സമ്മാനം.സോണിയ ഗാന്ധിയുടെ വ്യക്തി വിവരണങ്ങളടക്കമുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ രണ്ട് സൈറ്റുകളിലാണ്  ഹക്കര്‍മാര്‍ വിളയാടിയത്.സോണിയയുടെ അറുപത്തിയാറാം പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ഹാക്കിങ്ങ് നടന്നത് എന്നാതയിരുന്നു പ്രത്യേകത. സംഭവം സ്ഥീതികരിച്ച കോണ്‍ഗ്രസ്സ് കപ്യൂട്ടര്‍ വിഭാഗം തലവന്‍ വിശ്വജിത്ത് പ്രത്ഥിജിത്ത് സിംഗ് സെവറുകളില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ഉടന്‍തന്നെ സൈറ്റുകളെ സൈബര്‍ സ്പൈസ്സിലെക്ക് തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  കേന്ദ്രമന്ത്രി കപില്‍ സിബലിന്‍റെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ഉള്ളടക്കം നിയന്ത്രിക്കണം എന്ന പ്രസ്താവന വന്നതിനു പിന്നാലെയുള്ള ദിനത്തിലാണ് ഹാക്കിങ്ങ് നടന്നത് എന്നത് അതിനോടുള്ള പ്രതികരണമാണോ എന്ന സംശയിക്കുന്നുണ്ട്.