Wednesday, 20 June 2012

റീയോ+20 നമ്മള്‍ എന്ത് ചെയ്യുകയായിരുന്നു...????


ജീവന്‍റെ ആലയം എന്ന് നാം വിശ്വസിക്കുന്നതും കാണുന്നതും ഈ ഭൂഗോളത്തെ മാത്രമാണ് അതിനാല്‍ നിലനില്‍പ്പ് നമ്മുടെ മാത്രം പ്രശ്നമാകുന്നു..ഇത്തരം ഒരു ചിന്തയ്ക്കും വിനാശത്തിനുമിടയില്‍ ലോകം യോഗം കൂടി ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്......
1992 മെയ് മാസം ബ്രസീലിലെ റിയോ ഡി ജനീറോവില്‍ 100 രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പടെ ആ 178 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഭൗമ ഉച്ചകോടിക്കായി ഒത്തുചേര്‍ന്നിട്ട് ഇരുപത് വര്‍ഷങ്ങള്‍ തികഞ്ഞു എവിടെ വരെ എത്തി അവിടെ വച്ച് നാം ഭൂഗോള രക്ഷയ്ക്കായി തലകുലുക്കി സമ്മതിച്ച പരിപാടികള്‍ എന്നു മാത്രം ചോദിക്കരുത്. ക്രിയത്മകമായ മാറ്റങ്ങള്‍ സംഭവിച്ചതിനുമപ്പുറം ദുരന്തമായിരുന്നു ആ തീരുമാനങ്ങള്‍ എന്ന് ലോകം സമ്മതിക്കും......
 പങ്കെടുത്ത ഗ്വാട്ടിമാലയിലെ നോബെല്‍ സമ്മാനം നേടിയ സാഹിത്യകാരി റിഗോബെര്‍ട്ട മെഞ്ചു അന്ന് ഉച്ചകോടിയെ പ്പറ്റി ഇങ്ങനെയാണെഴുതിയത്: 'ഭൂമി, സസ്യങ്ങള്‍, പ്രകൃതി എന്നിവയെ പറ്റിയൊക്കെ ഇവരുടെ ധാരണ എന്താണെന്നറിയാനാണ് പോയത്. പക്ഷേ ഞാനവിടെ കണ്ടത് പരിസ്ഥിതിയുടെ വാണിജ്യ രൂപമാണ്. കടുവയുടെയും സിംഹത്തിന്റെയും തത്തയുടെയും ചിത്രങ്ങളടിച്ച ടീ ഷര്‍ട്ടുകള്‍, മൃഗങ്ങളുടെ മുഖങ്ങളുള്ള പ്ലാസ്റ്റിക് ബാഗുകള്‍. പരിസ്ഥിതി വെച്ച് ബിസിനസ്സുകാര്‍ കാശുണ്ടാക്കുന്ന പരിപാടിയായിരുന്നു അത്.'
ഇത് ശരിയായിരുന്നു ആര് ലോകത്തിന് നേരിടേണ്ടി വരുന്ന പരിസ്ഥിതി നാശത്തിന്‍റെ പിതൃത്വം എറ്റെടുക്കും എന്ന ചര്‍ച്ചകളാണ് തുടര്‍ന്ന് ഇങ്ങോട്ട് നടന്നത്. നമ്മള്‍ അത്തരം വേദികളില്‍ നമ്മുടെ രാജ്യം അടക്കം നടത്തുന്ന പിടിവാശ്ശികള്‍ രാജ്യ സ്നേഹത്തിന്‍റെ തുലാസ്സില്‍ തൂക്കുന്നു. നമ്മള്‍ അമേരിക്കയെയും മറ്റു രാജ്യങ്ങളെയും വിമര്‍ശിക്കുന്നു എന്ന തരത്തില്‍ ഹെഡിങ്ങുകള്‍ ആകുന്നു എന്നാല്‍ യാഥാര്‍ത്ഥ്യം എന്തെന്ന് നമ്മള്‍ ചികയുന്നില്ല....
റീയോയില്‍ രണ്ട് കരാറുകളിലാണ് ലോക നേതാക്കള്‍ ഒപ്പ് വച്ചത്.ജൈവവൈവിധ്യ ഉടമ്പടിയും കാലാവസ്ഥ വ്യതിയാന ചട്ടക്കൂട് ഉടമ്പടിയും (കണ്‍വെന്‍ഷന്‍ ഓഫ് ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി, ഫ്രെയിംവര്‍ക് കണ്‍വെന്‍ഷന്‍ ഓഫ് ക്ലൈമേറ്റ് ചെയ്ഞ്ച്) എന്നിവയായിരുന്നു ആ കരാറുകള്‍ എന്നാല്‍ ഇവ ഇന്ന് ലോകത്ത് എത് തരത്തില്‍ പ്രാവര്‍ത്തികമായത്...
ഇതിന് ശേഷം നടന്ന ഒരു വസ്തുത താഴെ
 1990-ല്‍ അന്തരീക്ഷത്തിലേക്ക് പുറത്തുവിട്ടുകൊണ്ടിരുന്ന കാര്‍ബണ്‍ ഡൈയോക്‌സൈഡിന്റെ അളവ് 2270 കോടി ടണ്‍ ആയിരുന്നു. 2010-ലെത്തുമ്പോഴേക്കും അത് 3000 കോടി ടണ്‍ ആയി. 45% വര്‍ദ്ധന. 2010-ല്‍ മാത്രം 5% ഉയര്‍ന്നു. തകര്‍ച്ചയില്‍ കൂപ്പുകുത്തിനിന്ന ആഗോളസാമ്പത്തികാവസ്ഥ പതുക്കെ കര കയറിത്തുടങ്ങിയ 2010-ല്‍ തന്നെ ഇങ്ങനെയൊരു വര്‍ദ്ധനവുണ്ടായത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
മറ്റോരു വസ്തുത ഇതാണ്
 1992-ല്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈയോക്‌സൈഡിന്റെ സാന്നിദ്ധ്യം 360 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍) ഉണ്ടായിരുന്നത് ഇപ്പോള്‍ 400 പി.പി.എം ആയി വര്‍ദ്ധിച്ചു. അനേക ജീവജാലങ്ങള്‍ ഭൂമുഖത്ത് നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായി.
ലോകം അഭിമുഖികരിക്കുന്ന മറ്റൊരു പ്രതിസന്ധി ആഗോള താപനമാണ്. 1997-ല്‍ യുനിറ്റൈഡ് നാഷന്‍സ് ഫ്രെയിംവര്‍ക് കണ്‍വെന്‍ഷന്‍ ഓഫ് ക്ലൈമേറ്റ് ചെയ്ഞ്ച്  പ്രകാരം ജപ്പാനില്‍ വെച്ച് ക്യോട്ടോയില്‍ വച്ച് ഇതിനെതിരെ ഒരു ഉടമ്പടി ഉണ്ടാക്കി എന്നാല്‍ നടന്നതോ 2012 ആയപ്പോള്‍ 7% വരെ ഹരിതഗേഹവാതകങ്ങള്‍ പുറത്ത് വിടുന്നത് കുറഞ്ഞെന്ന് കെട്ടിഘോഷിക്കപ്പെടുമ്പോള്‍ വന്‍വ്യവസായരാഷ്ട്രമായിരുന്ന സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ സാമ്പത്തികപ്രതിസന്ധിയും ഇതിന് സഹായകരമായി എന്നത് കാണാതിരിക്കരുത്. മാത്രമല്ല 1999-നും 2010-നും ഇടയില്‍ അമേരിക്ക 11% വര്‍ദ്ധനവില്‍ ഹരിതഗേഹവാതകങ്ങള്‍ പുറത്തുവിട്ടു. പുരോഗതിയിലേക്ക് പാഞ്ഞടുക്കുന്ന രാജ്യങ്ങളും അമേരിക്കയെ അനുകരിച്ച് വാതകപുറത്തുവിടല്‍ ഇരട്ടിയാക്കി. അതിനിടയില്‍ വീണ്ടും റീയോ ഉണരുകയാണ് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ജൂണ്‍ 20-23 വരെ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വീണ്ടും ഭൗമഉച്ചകോടി നടക്കുകയാണ്.  ജൂണ്‍ 20 തൊട്ട് മൂന്ന് ദിവസങ്ങളില്‍ റിയോ ഡി ജനീറോവില്‍ ലോകനേതാക്കളും പത്തായിരത്തിലധികം ജനങ്ങളും ഒത്തു ചേരുന്നത് ഭൂമിയെ ജീവിക്കാനുള്ള ഇടമായി നിലനിര്‍ത്താനുള്ള അവസാന അവസരമാണിതെന്ന ചിന്തയോടെയാണ് അതിനാല്‍ തന്നെ നമ്മുക്കും ചിന്തിക്കേണ്ട സമയമായിരിക്കുന്നു.....
[കടപ്പാട്- മാതൃഭൂമി]

No comments:

Post a Comment