Tuesday, 20 March 2012

പിറവം വിധി:ആദ്യ വീക്ഷണം

ഒരു മാസത്തോളം നീണ്ടു നിന്ന രാഷ്ട്രീയ വാദങ്ങള്‍ക്ക് വിരാമായി. അനൂപ് ജേക്കബ് വിജയിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ വ്യക്തിപരമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും വിശുദ്ധമായ 'ജനാധിപത്യ പശുവിനെ' കളങ്കപ്പെടുത്താന്‍ ഉദ്ദേശമില്ലാത്തതിനാല്‍ ഒന്നും പറയുന്നില്ല. കൂടുതല്‍ വോട്ട് നേടുന്നവര്‍ വിജയിക്കും എന്ന താത്വികമായി വിശദീകരണത്തിനും നില്‍ക്കാന്‍ സാധിക്കില്ല. പിറവം എന്നത് ഒരു വലത് പക്ഷ മണ്ഡലമാണെന്ന് കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല. സ്വന്തം മുന്നണിക്കാര്‍ തന്നെ കാലുവാരിയ കാലത്തു മാത്രമാണ് അവിടെ യുഡിഎഫ് തോറ്റിട്ടുള്ളത്.പുതിയ തിരഞ്ഞെടുപ്പിന്‍റെ കണക്കുകള്‍ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്
കഴിഞ്ഞ പിറവും നിയമസഭ തിരഞ്ഞെടുപ്പിൽ എം.ജെ ജേക്കബിന് ലഭിച്ചത് 66346 വോട്ട് എം.ജെ ജേക്കബ്  പരാജയപ്പെട്ടത് ഏതാണ്ട് 150 ഓളം വോട്ടുകൾക്ക് ഇത്തവണ എം.ജെ ജേക്കബിന്  ലഭി്ച്ചത് 70686. അതായത് 4000 ഇൽ അധികം വോട്ടുകൾ‌ പുതുതായി എംജെ ജേക്കബിന് ലഭിച്ചു. ഇതിൽ എറ്റവും രസകരമാ. കാര്യം ഈ നാലായിരം വോട്ടില്‍ 200 വോട്ടെങ്കിലും കഴിഞ്ഞ തവണ സംഘടിപ്പിച്ചിരുന്നെങ്കിൽ ഈ കോലാഹലങ്ങളുടെ ആവശ്യം  വരില്ലായിരുന്നു
ടി.എം ജേക്കബിനെ കിട്ടിയതിനേക്കാൾ‌ 16254 അധികം വോട്ടുകൾ‌ അനൂപ് ജേക്കബിന്  കൂടുതല്‍ ലഭിച്ചു എന്നതില്‍ നിന്ന് തന്നെ കഴിഞ്ഞ തവണ ജേക്കബിനെ കാലുവാരിയത് ആരായിരുന്നു എന്ന് വ്യക്തമാക്കുന്നു. പക്ഷെ ഇത്തവണ അവർ കാലുവാരിയില്ല എന്ന് മാത്രമല്ല നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്തു. അതിന്റെ ഫലം കിട്ടുകയും ചെയ്തു.
സഭയെയും മറ്റും കുറ്റം പറയുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല കാരണം എതു കാലത്തും സഭകളുടെ നിലപാടുകള്‍ അത്തരത്തില്‍ തന്നെയായിരിക്കും.ഭരണത്തിന്‍റെ വിലയിരുത്തലും,ഭരണം തുടരാനുള്ള ലൈസന്‍സ് തുടങ്ങിയ വാദങ്ങളിലും വലിയ കഴമ്പ് ഇല്ല. പരമ്പരഗതമായ വോട്ട് ബാങ്കുകളില്‍ യാതോരു വിള്ളലും ഇല്ലാതെ തങ്ങളുടെ മിഷണറീസ് ഉപയോഗപ്പെടുത്തുവാന്‍ സാധിച്ചു എന്നതിനാല്‍ യുഡിഎഫ് നേടിയ രാഷ്ട്രീയ വിജയമാണ് പിറവത്ത് സംഭവിച്ചത്.
ഇനി അടുത്ത യുദ്ധം നെയ്യാറ്റിന്‍കരയില്‍..കളവും..കഥയും..കളിയും മാറുന്നു.......

No comments:

Post a Comment