Monday, 23 April 2012

മലയാളത്തിന്‍റെ വിസ്മയ കാഴ്ച മറയുമ്പോള്‍...



ഇന്ന് ഒരു സിനിമാപ്രതിഭയെ ഓര്‍മ്മിച്ച ഇടത്ത് വീണ്ടും ഒരു ഓര്‍മ്മ കുറിപ്പ് കുറിക്കേണ്ടി വരും എന്ന് കരുതിയിരുന്നില്ല.
കാക്കനാട് പ്രസ് അക്കദമിയില്‍ ജേര്‍ണലിസം പഠിച്ച് മദിച്ച് നടക്കുന്ന കാലത്ത് പെട്ടെന്ന് വന്ന ഒരു ആഗ്രഹമായിരുന്നില്ല അത്. നവോദയ അപ്പച്ചനെ കാണണം,കൂട്ടത്തിലുള്ള വല്യസിനിമാക്കരന്‍ സുധി ആരോടും പറയാതെ ആ വലിയ മനുഷ്യനെ കാണുവാന്‍ പോയ കുശുമ്പിന് പോയതാണ് സിനിമക്കാര്‍ക്കുള്ള 'സുരക്ഷ'
സംവിധാനങ്ങള്‍ ഇല്ലാത്ത ഒരു മനുഷ്യന്‍. എന്തായലും ആ അനുഭവം വിവരിക്കാന്‍ കഴിയില്ല. പതിനേഴിന്റെ ചുറുചുറുക്കുമായി മലയാളസിനിമയില്‍ വീണ്ടും നവോദയം സൃഷ്ടിക്കാന്‍ ആ മനുഷ്യന് കഴിയും എന്ന് തോന്നിയതായിരുന്നു ആ കൂടികാഴ്ച.
പക്ഷെ എറെയോന്നും കാത്തുനില്‍ക്കാതെ ഇന്ന് ആ ഉദയം അസ്തമിച്ചു ഇന്ന് വൈകിട്ട് 6.30ന് എറണാകുളം ലൈക്ക് ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. നിറഞ്ഞുനില്‍കുന്ന ചിരിയുമായി സിനിമയുടെ വിസ്മയക്കാഴ്ചകള്‍ മലയാളത്തിന് സമ്മാനിച്ച മഹാനായിരുന്നു  എം സി പുന്നൂസ് എന്ന നവോദയ അപ്പച്ചന്‍. സിനിമയുടെ ലോകവുമായി എഴുപത് വര്‍ഷത്തിന്‍റെ ബന്ധമുണ്ടായിട്ടും അപ്പച്ചന് സിനിമ ഇന്നും പുതുമയായിരുന്നു. ഇടയ്‌ക്കെപ്പോഴോ സിനിമയില്‍ നിന്ന്  ഇടവേളയെടുത്തെങ്കിലും സിനിമയെ പൂര്‍ണമായും മറക്കാന്‍ നവോദയ അപ്പച്ചന് തയ്യാറയില്ല. വൈകിയാണെങ്കിലും സിനിമാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ സി ഡാനിയേല്‍ പുരസ്‌കാരവും സ്വീകരിച്ചതിന് ശേഷമാണ്അപ്പച്ചന്‍ വിടപറയുന്നത്. കോച്ചി കാക്കനാട്ടെ നവോദയ സ്റ്റുഡിയോ നവീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചതോടെ അപ്പച്ചന്‍ അതിന്‍റെ തിരക്കിലേക്ക് വ്യപൃതനായി വരുകയായിരുന്നു .

പതിനേഴാം വയസില്‍ ജ്യേഷ്ഠന്‍ കുഞ്ചാക്കോയോടപ്പമാണ് അപ്പച്ചന്‍ ചലച്ചിത്രത്തിന്‍റെ ലോകത്ത് എത്തിച്ചേരുന്നത്. .  യേശുദാസിന്റെ പിതാവും കുഞ്ചാക്കോയുടെ അടുത്ത സുഹൃത്തുമായ അഗസ്റ്റിന്‍ ജോസഫ് അഭിനയിച്ച നല്ലതങ്കയാണ് അപ്പച്ചന്‍ ഭാഗമായ ആദ്യ സിനിമ. ഉദയ പുതുമയുള്ള നിരവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചപ്പോള്‍ കുഞ്ചാക്കോയോടപ്പം നിഴലായി അപ്പച്ചനുണ്ടായിരുന്നു.കുഞ്ചാക്കോയുടെ മരണശേഷമാണ് 'നവോദയ' ജന്മം കൊള്ളുന്നത്. ഉദയയെപ്പോലെ തന്നെ നവോദയയും മലയാളികള്‍ക്ക് പുതുമയും വ്യത്യസ്തതയുമുള്ള ചലച്ചിത്രകാഴ്ചകള്‍ സമ്മാനിച്ചു. ആദ്യ സിനിമാസ്‌കോപ്പ്, 70 എം എം, ത്രീഡി തുടങ്ങി മലയാള സിനിമാപ്രേക്ഷകര്‍ക്ക് എന്നും ഓര്‍മിക്കുവാന്‍ നിരവധി വിസ്മയങ്ങള്‍ നവോദയ നല്‍കി.സിനിമാസ്‌കോപ്പ് ഒരു തുടക്കമായിരുന്നു. ഇത്തരം മാറ്റങ്ങളെ കുറിച്ച് അന്നത്തെ കൂടികാഴ്ചയില്‍ ചോദിച്ചപ്പോള്‍  പഴമയില്‍ നിന്നൊരു മാറ്റം വേണമെന്നുള്ള തന്‍റെ എന്നുമുള്ള  ആഗ്രഹംമൂലമായിരുന്നുവെന്ന് നവോദയ അപ്പച്ചന്‍ പറയുകയുണ്ടായി‍.
 
അന്നത്തെ കൂടികാഴ്ച മറക്കുവാന്‍ കഴിയില്ല കാരണം തന്‍റകാലത്ത് ചെയ്ത മഹത്തായ കാര്യങ്ങള്‍ ഒരു കഥപോലെ അദ്ദേഹം വിവരിച്ചു അക്കാലത്ത് പത്തോളം തിയേറ്ററുകളില്‍ മാത്രമായിരുന്നു സിനിമാ സ്‌കോപ്പ് സ്‌ക്രീനുണ്ടായിരുന്നത്. ബാക്കി തിയേറ്ററുകള്‍ക്ക് സിനിമാസ്‌കോപ്പ് സ്‌ക്രീനും ലെന്‍സും

വാങ്ങി നല്‍കി. വലിയൊരു മാറ്റമാണ് മലയാള സിനിമയില്‍ അത് സൃഷ്ടിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ പോലും തിയേറ്ററുകള്‍ വന്നു. വലിയോരു വിഭാഗത്തിന് പുതിയൊരു വരുമാനമാര്‍ഗമാണ് ഇത് വഴി തുറന്നുകിട്ടിയതെന്ന് അദ്ദേഹം അന്ന് അഭിമാനത്തോടെ പറഞ്ഞത് ഓര്‍ക്കുന്നു.മകന്‍ ജിജോയാണ് പലപ്പോഴും മാറ്റങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.ഇത്തരം മാറ്റങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുമെന്നാ വിശ്വാസത്തിലാണ്  മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീഡി സിനിമയുടെ

നിര്‍മാണത്തിനു പിന്നിലെന്നും അപ്പച്ചനും പറയുന്നു‍.

കുട്ടിച്ചാത്തന്‍റെ നിര്‍മ്മാണത്തെ കുറിച്ചും അപ്പച്ചാന്‍  വാചലനായി. കുട്ടിച്ചാത്തന്‍ സാക്ഷാത്കരിക്കുന്നതിനായി ഒരുപാട് അലയേണ്ടിവന്നു. ഒടുവില്‍ രഘുനാഥ് പലേരിയും ജിജോയും ചേര്‍ന്ന് തിരക്കഥയൊരുക്കി. ത്രീഡി ലെന്‍സ് ഇംഗ്ലണ്ടില്‍ നിന്നാണ് വാങ്ങിയത്. വളരെ കഷ്ടപ്പെട്ടാണ് ത്രീഡി ലെന്‍സ് ഫോക്കസ് പുള്ളറെയും കണ്ടെത്തിയത്. ഡേവിഡ് സ്മിയര്‍ എന്ന സായിപ്പിനെ പൊന്നിന്‍ വിലകൊടുത്ത്  നവോദയയിലെത്തിച്ചു. ക്യാമറമാന്‍ അശോക് കുമാറായിരുന്നു. ആദ്യ ഒരാഴ്ച തിയേറ്ററില്‍ സിനിമ കണ്ട് കുട്ടികള്‍ കരയാന്‍ തുടങ്ങിയതോടെ പടം പൊട്ടുമെന്നാണ് കരുതിയത്.പിന്നെ കുട്ടികള്‍ തന്നെയാണ് കുട്ടിച്ചാത്തനെ വിജയിപ്പിച്ചു എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് അപ്പച്ചാന്‍. കുട്ടിച്ചാത്തന്‍ മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും വിജയമായി. പ്രേംനസീര്‍, അമിതാഭ് ബച്ചന്‍, രജനീകാന്ത് എന്നിങ്ങനെ എല്ലാ സൂപ്പര്‍താരങ്ങളെയും ചിത്രത്തിന്റെ പ്രമോഷന് ഉപയോഗിച്ച  കാര്യവും അദ്ദേഹം ഓര്‍ത്തെടുത്തു . 15 വര്‍ഷം കഴിഞ്ഞ് ഡിജിറ്റലാക്കി റിലീസ് ചെയ്തപ്പോഴും കുട്ടിച്ചാത്തന്‍ ഹിറ്റായിരുന്നു എന്ന കാര്യവും സന്തോഷത്തോടെയാണ് അദ്ദേഹം പങ്കുവച്ചത്. തന്‍റ വിജയങ്ങള്‍ എന്നും കൂട്ടായ്മയുടെ വിജയമായി വിലയിരുത്തിയിരുന്ന അപ്പച്ചാന്‍ തന്‍റെ വിജയങ്ങള്‍ കൂട്ടായ്മയുടെ വിജയമാണെന്ന് വിലയിരുത്തുന്നു.അന്ന് ഓരോ സിനിമയിലെയും അഭിനേതാക്കളെല്ലാം ഒരു കുടുംബംപോലെയായിരുന്നു.ഇന്നത്തെ സിനിമയുടെ രംഗത്തെ കുറിച്ച് അദ്ദേഹം ഇങ്ങനെ വിലയിരുത്തി ജാതിയും മതവും രാഷ്ട്രീയവുമെല്ലാം കൂട്ടിച്ചേര്‍ത്ത് സിനിമയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. അന്ന് സിനിമാ രംഗത്ത് പല സംഘടനകളില്ലായിരുന്നു. അതിനാല്‍ പ്രശ്നങ്ങളും
ഒടുവില്‍ ഭാവിയിലെ പത്രപ്രവര്‍ത്തകര്‍ക്ക് നന്മ എഴുതാനും പ്രവര്‍ത്തിക്കാനുമുള്ള ഉപദേശം നല്‍കിയാണ് പറഞ്ഞ് അയച്ചത്.....


ആ ഓര്‍മ്മയ്ക്ക് മുന്നില്‍  അഞ്ജലി പുഷ്പങ്ങള്‍....


No comments:

Post a Comment