ആഫ്രിക്കന്‍ സഫാരി എന്ന് കേട്ടിട്ടുണ്ട് ആഫ്രിക്കയുടെ കറുത്തഭൂമിയിലെ പുല്‍മേടുകളാണ് സഫാരികള്‍ മൃഗങ്ങള്‍ ശാന്തമായി വാഴുന്ന സ്ഥലം. വിശപ്പിന്‍റെ വിളിയില്‍ മാത്രം ഇരയെ ആക്രമിക്കുന്ന സിംഹ നീതി നിലനിന്നിരുന്ന ഭൂമിക. അത്തരം ഒരു സ്ഥലത്തേക്ക് വേട്ടയുടെ തത്വവുമായി കടന്നുവന്നത് യൂറോപ്യന്മാരയിരുന്നു. തന്‍റെ പ്രദേശത്ത് നിന്ന് ഞാന്‍ എവിടെ പോകാന്‍ എന്ന് ചോദിക്കും രീതിയില്‍ തല ഉയര്‍ത്തി വേട്ടയാടാന്‍ എത്തിയവന് മുന്നില്‍ നില്‍ക്കുന്ന മൃഗങ്ങളെ വെടിവച്ച് രസിച്ചവര്‍ അത് തന്‍റെ വേട്ടയുടെ ശൂരത്വമായി പുറം ലോകത്തില്‍ കഥകള്‍ വിളമ്പി..പീന്നീട് അവിടം സന്ദര്‍ശിച്ച ഒരു സാഹിത്യകാരന്‍റെ കുറിപ്പ് വായിച്ചപ്പോഴാണ് യൂറോപ്യന്‍റെ വേട്ടക്കഥയുടെ യാഥാര്‍ത്ഥ്യം മനസ്സിലായത്. കുറച്ച് നീണ്ടുപ്പോയ ആമുഖം ആയി ഇത് മാറിയതില്‍ ക്ഷമിക്കുക...

സാധരണമായി നമ്മുക്ക് തോന്നാവുന്ന ചില നല്ല ചിന്തകള്‍ ഉണ്ട് കേസും ബഹളവും ഇല്ലാതെ ആ കുടുംബത്തിന് ജീവിക്കേണ്ടത് ലഭിച്ചല്ലോ എന്ന ചിന്ത. ശരിയായിരിക്കാം പക്ഷെ ഒരു കോടി രൂപ എന്നത് മരിച്ചുപോയവരുടെ ജീവന്‍റെ വിലയാകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. സാധാരണമായ ഒരു മരണമല്ല നിരായുധരായി അന്നം കണ്ടെത്താന്‍ ജോലി ചെയ്യുന്നവരെ പച്ചയ്ക്ക് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് കൂടി ഓര്‍ക്കുക.
നിയമപരമായ ചില സംശയങ്ങള്‍ ചൂണ്ടികാണിക്കുവാനണ് ആദ്യം ഉദ്ദേശിക്കുന്നത്. തങ്ങള്‍ക്ക് അന്താരാഷ്ട്ര കടല്‍ നിയമങ്ങളാണ് ബാധകമാവുക എന്ന് വാദിക്കുന്ന ഇറ്റാലിയന്‍ അധികൃതര്‍ എന്തിന് ഇന്ത്യന്‍ നിയമപ്രകാരമുള്ള ഒരു ഒത്തുതീര്‍പ്പിന് തയ്യാറായി.. ഒരിക്കലും അന്താരാഷ്ട്ര നിയമപ്രകാരം നഷ്ടപരിഹാര തുക ഒരു കോടിയില്‍ ഒതുങ്ങില്ല എന്ന യാഥാര്‍ത്ഥ്യം ഇറ്റലി മറന്നതാണോ അതോ മരിച്ച മത്സതോഴിലാളികളുടെ കുടുംബത്തിന്‍റെ പരാതികള്‍ ഒതുക്കാന്‍ ഇറങ്ങിയ 'പട്ടക്കാര്‍' മറച്ചുവച്ചതാണോ..
ഇറ്റാലിയന്‍ ഇരട്ടത്താപ്പും അതിന് ചൂട്ടുപ്പിടിച്ച ഇടത്തരക്കാരുടെയും കള്ളക്കളി ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.
കൊല കേസില്‍ തങ്ങള്‍ക്ക് ഇന്ത്യന്‍ നിയമം ബാധകമല്ല എന്ന് പറയുന്നവര്‍ പിന്നെ എന്തിന് നഷ്ടപരിഹാര കേസില്‍ ഇന്ത്യന്‍ നിയമം അംഗീകരിക്കണം..?
ഇനി ചില സത്യങ്ങള്‍ കപ്പലില്‍ നിന്ന് വെടിവെച്ച് മത്സ്യതോഴിലാളികളെ കൊന്ന രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കും ക്രിസ്തുവിന്റെ നാമത്തില്‍ മാപ്പ് നല്‍കുന്നതായി മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ കേസ് ഒതുക്കല്‍ രേഖയില്‍ ഒപ്പുവച്ച ശേഷം വ്യക്തമാക്കി. വെറും വ്യക്തമാക്കല്‍ അല്ല മുദ്രപ്പത്രത്തില്‍ ഇക്കാര്യം രേഖപ്പെടുത്തി ഒപ്പിട്ടു നല്‍കുകയും ചെയ്തു. ഫിബ്രവരി 15-ന് ഉണ്ടായ സംഭവത്തില്‍ കടുത്ത വിഷമമുണ്ടെന്നാണ് കപ്പലില്‍ നിന്നുള്ള വെടിവെപ്പിനെപ്പറ്റി രേഖയില്‍ പറയുന്നത്. അനാവശ്യമായിരുന്ന ആ സംഭവം തങ്ങളുടെ ജീവിതത്തെ എന്നന്നേക്കും ബാധിക്കുന്നതാണ്. എന്നാല്‍ അതിന്റെ പേരില്‍ എടുത്ത കേസുകളില്‍ നാവികരെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും രേഖയില്‍ പറയുന്നു. മാപ്പ് നല്‍കി പ്രതിയെ മോചിതനാക്കുക എന്ന രീതി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അംഗീകരിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ ഈ രേഖയ്ക്ക് പ്രധാന്യമുണ്ട്. നിലവില്‍ ഈ കുടുംബം കര്‍ത്താവിന്‍റെ പേരില്‍ കേസില്‍ നിന്ന് പിന്മാറി കഴിഞ്ഞു എന്നത് വ്യക്തമായിരിക്കുന്നു അതിനാല്‍ തന്നെ വാദികള്‍ ഇല്ലാത്ത കേസ് എങ്ങനെ നിലനില്‍ക്കും. അതായത് നിലവില്‍ നീണ്ടകര പോലീസിന്‍റെ എഫ്ഐഅറി നുമുകളിലുള്ള കേസ് മാത്രമാണ് കോടതിക്ക് മുന്നില്‍ വരുക. കോടതിയില്‍ കേന്ദ്രത്തില്‍ നിന്നുള്ള മുഖ്യഭാഷകന്‍ കഴിഞ്ഞവാരം ചോല്ലിയ മണ്ടത്തരം വീണ്ടും അവര്‍ത്തികുകയാണെങ്കില്‍ ആ കേസും ഗോപി. അത് മണ്ടത്തരം അല്ല ഇറ്റലിക്കാര്‍ തിരക്കഥ വച്ചാണ് കളിച്ചത് എന്നത് മറ്റോരു കാര്യം. ഇത്തരം ഒരു ഒത്തു കളി അനുവദിച്ച് കൊടുത്തതിലൂടെ നല്‍കുന്ന സന്ദേശത്തിനെ എന്താണ്. നിങ്ങള്‍ ഇന്ത്യയില്‍ വന്ന് കൊന്നാല്‍ ഒരു കോടി നഷ്ടം കൊടുത്തല്‍ നിങ്ങള്‍ക്ക് രക്ഷപ്പെടാം എന്നല്ലെ അതാണ് മുകളില്‍ പറഞ്ഞ സഫാരിയുടെ കാര്യം വരുന്നത് ഇനി വെള്ളക്കാരന്‍ വീണ്ടും വരാം തോക്കുമായി എന്നിട്ട് അറേബ്യന്‍ സീ സഫാരിയാക്കും ഇത് എന്‍റെ സ്ഥാലമാട എന്ന് പറയുന്നവരുടെ തല നോക്കി ഉന്നം പിടിക്കും,വെടിപോട്ടിക്കും...
അപ്പോഴും അന്യന്‍റെ വിയര്‍പ്പിന് അപ്പവും വീഞ്ഞും കഴിച്ച് മദിച്ച കര്‍ദിനാള്‍മാരും (രഞ്ജി പണിക്കര്‍ക്ക് നന്ദി) കരിങ്കാലികളും ഇറങ്ങും ഒത്തുകളിക്ക്...ഇതോക്കെ കാണുമ്പോള്‍ പണ്ട് തമ്പുരക്കന്മാരുടെ ഓളിസേവയ്ക്ക് ചൂട്ടുപിടിച്ച് നടന്ന ചിലരെയാണ് ഓര്‍മ്മ വരുക...നേറിക്കേട്ട ചരിത്രം പുനരവതരിക്കും പുതിയ രൂപത്തില്‍.
പിന്നെ വിദ്യാഭ്യാസം ഇല്ലാത്ത ഒരു അരയ കുടുംബത്തെ പറ്റിച്ചു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിക്ക് ഇടമില്ല....
ഓപ്പം കേരള ഇനതയെയും....
(ബോട്ട് തകര്‍ന്ന് ലക്ഷങ്ങള്‍ കടക്കാരനായ ഒരു മനുഷ്യന്‍റെ കഥ ഉണ്ടായിരുന്നു അയാളെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ..?)
pandoru china-kappalu kore ennathine konnittu poi !!! aa kappalinte peru enkilum ariyumo maashinu ???
ReplyDeletesarkaarinte nakkapicha nashtaparihaaram kittaan govt office motham kerry narakikkaathe avar rakshapettille ? vallappolenkilum nalla vashangal koody cheinthikku mashey!! 24 manikkoorum communist aavathe oru 30 min enkilum manushyan aavan nokku...
Nintappane vedivechu konnittu ninakoru kodi thannal nee ok anoda ___mone?
DeleteManushyanayi Chinthichal Thaan Ingane Orikkalum Parayilaunnu Ajai....
ReplyDeleteAjai.....nanamille naykkale...... nakkappicha kasinu swantham rajyathinte abhimaanam kalanju kulichittu suvishesha prasangam nadathan...... neeyokke 30 vellikkasu vangiya yoodasinte anuyayikalano????
ReplyDelete