Wednesday, 18 April 2012

ഓര്‍മ്മകളുടെ പ്രകാശവേഗം


                                                  ആൽബർട്ട് ഐൻസ്റ്റൈൻ
                                             (1879 മാർച്ച് 14-1955 ഏപ്രിൽ 18)

ശാസ്ത്രകാമനകള്‍ മതിക്കുന്ന മനസ്സില്‍ ഒരായിരം ഭൌതികാത്ഭുതങ്ങള്‍ തിരുത്തുകയും വ്യഖ്യാനിക്കുകയും ചെയ്ത മഹാനായ  മനുഷ്യന്‍ വിട വാങ്ങിയിട്ട് 57 വര്‍ഷങ്ങള്‍. ശാസ്ത്ര സത്യങ്ങള്‍ സിദ്ധാന്തവത്കരിച്ചപ്പോഴും പ്രയോഗികതയുടെ അര്‍ത്ഥങ്ങളില്‍ നൂറ്റാണ്ട് മുന്നില്‍ നടന്ന വ്യക്തിയായിരുന്നു ആൽബർട്ട് ഐൻസ്റ്റൈൻ. കണക്കുകള്‍ മാറി മറയുന്ന കടലാസ്സ്  കഷ്ണങ്ങളില്‍ നിന്ന് മഹത്തരമായ ബൌദ്ധികത വിരിയിച്ച പ്രതിഭയ്ക്ക്  ഭാഷ്യങ്ങളും അലങ്കാരങ്ങളും അനവധി നല്‍കുവാന്‍ കഴിയുമെങ്കിലും ആൽബർട്ട് ഐൻസ്റ്റൈൻ അതിനും അപ്പുറമാണ്. കണിക പരീക്ഷണത്തിന്‍റെ അറ്റവും മൂലയും കൂട്ടിയോജിപ്പിക്കാനുള്ള നൂതന ശ്രമങ്ങള്‍ പുരോഗമിക്കുന്ന കാലത്ത് ഐൻസ്റ്റൈൻ തിരസ്കരണം ഒരു ഫാഷനായി മാറുകയാണ്.ശാസ്ത്ര ശാവകളില്‍ വരുന്ന കണക്കുകൂട്ടല്‍ പിഴവുകള്‍‌ ഐൻസ്റ്റൈൻ സിദ്ധാന്തങ്ങളുടെ ചുമലില്‍ കെട്ടിവയ്ക്കാനുള്ള വ്യഗ്രത ഏറിവരുമ്പോഴാണ് വീണ്ടും ഐൻസ്റ്റൈൻ ഓര്‍മ്മകള്‍ കടന്നുവരുന്നത്.
ആധുനിക ഭൗതിക ശാസ്ത്രത്തി‌ന്റെ പിതാവായി വിശേഷിക്കപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റൈൻ 1879 മാർച്ച് 14നാണ്‌ ജർമ്മനിയില്‍ ജനിച്ചത്. രണ്ടാം വയസ്സില്‍ മാത്രം ആല്‍ബര്‍ട്ട് സംസാരിക്കാന്‍ തുടങ്ങിയത്. ചെറുപ്പത്തിലേ സംഗീതത്തിൽ അതീവ തല്പരനായിരുന്നു ആല്‍ബര്‍ട്ട്. 1905ൽ അഞ്ച് ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധം ചെയ്തു. അതിലെ വിപ്ലവകരമായ ചില ആശയങ്ങൾ ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. അതിലൊരു പ്രബന്ധം പ്രശസ്തമായ ‘ആപേക്ഷികതാ സിദ്ധാന്തം’ ആയിരുന്നു . അതിൽ പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളു എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തിൽ അദ്ദേഹം വസ്തുവും ഊർജ്ജവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്തു. ഈ പ്രസിദ്ധ നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ് 1945ൽ ആറ്റംബോംബ് ഉണ്ടാക്കിയത്.
ആറ്റം ബോംബിന്‍റെ വഴി മരുന്നിട്ടവന്‍ എന്ന പേരുദോഷം തുടര്‍ന്നുള്ള ജീവിതത്തില്‍ പലപ്പോഴും ഐന്‍സ്റ്റൈനെ വേട്ടയാടിയിരുന്നു. ആണവാക്രമണങ്ങള്‍ക്ക് ശേഷമുള്ള കാലത്ത് ആണവ വിരുദ്ധ യുദ്ധ വിരുദ്ധ പ്രസംഗങ്ങളുമായണ് ഐൻസ്റ്റൈൻ തള്ളി നീക്കിയത്. എന്തായാലും മനുഷ്യന്‍റെ ചിന്താവേഗത്തിനേക്കാള്‍ ഉയരത്തില്‍ ചിന്തിച്ച ഈ മനുഷ്യന്‍ ശാസ്ത്രസത്യങ്ങളുടെ അപ്പോസ്തലനായി എന്നും വാഴും..

No comments:

Post a Comment