Monday, 16 April 2012

മണ്ണിന്‍റെ കഥാകൃത്ത് നൂറിന്‍റെ നിറവ്...




                                                           തകഴി ശിവശങ്കരപ്പിള്ള
                                            1912 ഏപ്രിൽ 17-1999 ഏപ്രിൽ 10


കഥയുടെ താളുകളില്‍ മണമുണ്ടായിരുന്നു...കുട്ടനാടന്‍ ഭൂമികയുടെ ചെളിമണം..ഉദരത്തിന്‍റെ ക്രിയവിക്രിയങ്ങളെ ഊട്ടി ഉറക്കുവാന്‍ അദ്ധ്വനിച്ചവന്‍റെ പാദങ്ങളില്‍ പറ്റിയ മണ്ണിന്‍റെ ഗന്ധം..അറപ്പും വെറുപ്പും തോന്നാം..പക്ഷെ കറുത്തവന്‍റെ സാക്ഷ്യചരിത്രങ്ങള്‍ എന്നും പറഞ്ഞിരുന്നത് ഇത്തരം കഥകളാണ്...മലയാളമനസ്സിന്‍റെ ഭാഷാഭൂമികയില്‍ ആയിരം പറ കൃഷി ചെയ്ത മാഹന് ഇന്ന് നൂറ് വയസ്സ്..
മഹത്തരമായ കൃതികള്‍ എന്നും സാധരണകാരന്‍റ ഇതിഹാസങ്ങളാക്കി മാറ്റിയ ഒരു സാഹിത്യകാരനായിരുന്നു തകഴി ശിവശങ്കരപ്പിള്ള. കേരളത്തിന്‍ മോപ്പസാങ് എന്ന് നാലാം ക്ലാസില്‍ ഒരു പ്രശ്നോത്തര വേദിയില്‍ ചോദിച്ച ചോദ്യത്തിലാണ് തകഴി എന്ന മനുഷ്യനെ ഞാന്‍ ആദ്യമായി അറിയുന്നു മോപ്പസാങ് ആരാണെന്ന് അറിഞ്ഞപ്പോള്‍ അത് പലപ്പോഴും തിരുത്താന്‍ തോന്നിയിട്ടുണ്ട് റഷ്യന്‍ തകഴി ആരാണെന്ന്..?
 ആദ്യമായി വായിച്ച തകഴിയുടെ കഥ എതാണെന്ന് ഇപ്പോഴും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു..വെള്ളപ്പോക്കത്തില്‍..
നാട്ടിലെ എറ്റവും ഉയരമുള്ള സ്ഥാനത്ത് നില്‍ക്കുന്ന ഭഗവാന്‍ പൊലും അരപ്പൊക്കം വെള്ളത്തില്‍ നില്‍കുന്ന ദൃശ്യത്തിന് ഒരു ചാരുതയുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ജയരാജ് എന്ന മലയാള സിനിമാലോകത്തെ തീര്‍ത്തും അല്‍പ്പനായ ചലച്ചിത്രകാരന്‍ ( എന്‍റ അഭിപ്രായം മാത്രം) അത് ടെലിഫിലിമാക്കിയപ്പോള്‍ മനസ്സില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടുത്ത് എത്തുവാന്‍ പോലുമായില്ല എന്നത് തന്നെ തകഴിയുടെ സര്‍‌ഗ്ഗശക്തി വ്യക്തമാക്കുന്നു...
പിന്നെ തകഴിയുടെ പല രചനകളും വായിച്ചു സാധരണക്കാരന്‍റെ ജീവിതത്തില്‍..കയറും,ഏണിപ്പടികളും...
പക്ഷെ തകഴി എന്ന വാക്കിനോപ്പം ചൂണ്ടികാണിക്കപ്പെടുന്ന നോവല്‍ എത് എന്ന ചോദ്യത്തിന്  ഒരു ഉത്തരം മാത്രം ചെമ്മീന്‍ ...പ്രേമത്തിന്‍റെയോ ത്യാഗത്തിന്‍റെയോ പേരില്‍ അല്ല  മലയാളത്തിലെ എറ്റവും മികച്ച പൈങ്കിളി രചന എന്നായിരിക്കും ഇതിനെ ഞാന്‍ വിശേഷിപ്പിക്കുവാന്‍ ഇഷ്ടപ്പെടുന്നത്.ഇത് ഒരു മോശം കമന്‍റായി മുന്‍പ് വൈക്കം മുഹമ്മദ് ബഷീര്‍ ഇങ്ങനെ വിശേഷിച്ചപ്പോള്‍ തകഴിപോലും എടുത്തിട്ടില്ല...അതിനാല്‍ ധൈര്യപൂര്‍വ്വം പറയാം..
മലയാളത്തിന്‍റെ ഉമ്മറതിണ്ണയില്‍ മുറുക്കി ചുവപ്പിച്ചിരുന്ന താറവാട്ട് കാരണവരായിരുന്നു തകഴി.ശരിക്കും ആഢ്യന്‍..പക്ഷെ സവര്‍ണ്ണം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ചിഹ്നങ്ങള്‍ ആ രചനകളില്‍ കടന്നു വന്നിട്ടില്ല....തീര്‍ത്തും യാഥാസ്ഥിതികനായി ജീവിച്ച എഴുത്തിന്‍റെ വിപ്ലവകാരി...അതായിരുന്നു തകഴി
പ്രണാമങ്ങള്‍....

No comments:

Post a Comment