Saturday, 14 April 2012

കാലം പെണ്ണിന്‍റെ കഥ പറയുമ്പോള്‍..



              ആസ്ഥാന നിരൂപകര്‍ നിരൂപിച്ച് കഴിഞ്ഞതിനാല്‍ ഇനി എന്താണ് 22ഫീമെയ്ല്‍ കോട്ടയത്തിനെ കുറിച്ച് പറയാന്‍ ബാക്കിയുള്ളത് എന്ന കണ്‍ഫ്യൂഷനോടെയാണ് ഈ എഴുത്തിന് തുടക്കമിടുന്നത്...
ആദ്യം കേരളത്തില്‍ എറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുന്ന ബ്ലോഗിലെ അഭിപ്രായം പറയാം..
ഇത് ന്യൂ ജനറേഷന്‍ എന്നാ ഗണത്തില്‍ പെടുന്നില്ല ഇത് നിയോ ന്യൂ ജനറേഷന്‍ ചിത്രമാണ്....
മറ്റോന്ന്
ഇത് പെണ്‍ തന്‍റെടത്തിന്‍റെ  ചിത്രം...
എന്നിങ്ങനെ നീളുന്നു പ്രശസ്തി പത്രങ്ങള്‍...ഇത്രയും വായിച്ച് വല്ല തെറ്റിദ്ധരണയും വേണ്ടാ ഞാനും ചിത്രത്തിന് മികച്ച റേറ്റിങ് തന്നെയാണ് നല്‍കുന്നത്.മലയാളത്തില്‍ ചങ്കൂറ്റത്തിന്‍റെ ശബ്ദമായി മാറുവാനുള്ള ആഷിഖ് അബു എന്ന യുവാവിന്‍റെ ശ്രമത്തിന് മറ്റൊരു ബ്രേക്ക് ത്രൂവാണ് ഈ ചിത്രം ...
മലയാളത്തില്‍ വരുന്ന ചലച്ചിത്രങ്ങളില്‍ ചില തരത്തിലുള്ള ഒളിച്ചുവെക്കലുകള്‍(സദാചാരത്തിന്‍റെ പേരില്‍)നടക്കുന്ന സമയത്ത് ആനാദൃശ്യമായ ചങ്കൂറ്റമാണ് ഇത്തരം ഒരു കഥയില്‍ കൂടി ആഷിഖ് അബുവും സംഘവും മുന്നോട്ട് വയ്ക്കുന്നത്...
മുന്‍പുള്ള സിനിമ അനുഭവങ്ങളില്‍ എല്ലാം തന്നെ പറഞ്ഞു വയ്ക്കുന്ന ഒരു സ്ഥിരം സബ്ജക്ട് തന്നെയാണ് ചിത്രവും പറയുന്നത് പെണ്‍പ്രതികാരം എന്നാല്‍ അത് മുന്‍പും മലയാളം കണ്ട രീതിയില്‍ നിന്ന് വ്യത്യസ്ഥമായി ഇന്നത്തെ കാലത്തിന്‍റെ രുചിയിലേക്കും,താളത്തിലേക്കും കഥയും അവതരണവും കൊണ്ടുവരുക എന്നതില്‍ കോട്ടയം പെണ്‍കുട്ടിയുടെ അണിയറക്കാര്‍ വിജയിച്ചിരിക്കുന്നു...
കില്‍-ബില്‍ മുതല്‍ അടുത്തകാലത്ത് ഇറങ്ങിയ കഹാനി വരെ പ്രമേയമാക്കിയിരിക്കുന്ന ഇതെ വിഷയമായിട്ടു കൂടി ഒരു വിരസത ചിത്രം സൃഷ്ടിക്കുന്നില്ല..
മലയാളത്തില്‍ പെണ്‍കേന്ദ്രീകൃത സിനിമകള്‍ ഇല്ലാതാകുന്നു എന്ന പരാതിക്ക് ഉത്തരം നല്‍കാനും ചിത്രത്തിന് കഴിയുന്നുണ്ട്. റീമ കല്ലിങ്കല്‍ എന്ന നടിയുടെ മാറ്റ് ഉറച്ച് ടെറ്റില്‍ ഗാനത്തില്‍ പറയും പൊലെ കണ്ണാടി പൊലെ തിളങ്ങുകയാണ് റീമയുടെ കഥാപാത്രം . ചിത്രത്തിന്‍റെ ട്രൈയിലര്‍  കാണുമ്പോള്‍  ഉണ്ടാക്കുന്ന ഉത്സഹം പ്രതീക്ഷിച്ച് തിയ്യറ്ററില്‍ എത്തുന്ന പ്രേക്ഷകനെ തീര്‍ത്തും ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച സമ്മാനിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത.
ഇത്രയും മാത്രമേ ചിത്രത്തെ കുറിച്ച് പറയാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നുള്ളു..
എക് ഹാസിനാ ദീ, കാബറേ ഡാന്‍സര്‍ തുടങ്ങിയ ചിത്രങ്ങളുമായുള്ള സാമ്യം ചുണ്ടി കാണിക്കുന്നവര്‍ ചുരുക്കമല്ല.. എന്നാല്‍ പേരില്‍ തന്നെ ഇത്തരം സാമ്യതകളെ ബഹുദൂരം പിന്നിലാക്കുന്നുണ്ട് 22എഫ് കെ അതിനാല്‍ തന്നെ തീര്‍ത്തും ഒരു പുത്തന്‍‌ വഴി സഞ്ചാരത്തിന് മലയാള സിനിമയ്ക്ക് വഴി കാണിച്ചു തരുന്ന വഴി വിളക്കുകളില്‍ ഒന്നാണ് ഈ ചിത്രം. എന്നാല്‍ അടുത്ത കാലത്ത് ഇത്തരത്തില്‍ പുതുമ നല്‍കിയ ചിത്രങ്ങളായ ഈ അടുത്ത കാലത്ത്,നിദ്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് നല്‍കപ്പെട്ട തിരസ്കരണം ഈ ചിത്രത്തിന് കിട്ടില്ലെന്ന് പ്രതീക്ഷിക്കപ്പെടുന്നു..(ഉണ്ടാകില്ല അവസാനം ഒന്നും എറ്റില്ലെങ്കില്‍ ആഷിഖ് അബു സിനിമയുടെ തുടക്കത്തില്‍ നേഞ്ചോട് ചേര്‍ക്കുന്ന ഫെയ്സ് ബുക്ക് ഫ്രണ്ട്സ് എങ്കിലും ഉണ്ടാകും)

No comments:

Post a Comment