Saturday, 26 May 2012

കൊലപാതകങ്ങളുടെ മണികിലുക്കത്തിന് പിന്നില്‍....


ലോകത്തിന്‍റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍  ചുരുക്കം ജനുസ്സില്‍പെടുന്നവരാണ് ഇവര്‍. ധൈര്യശാലികള്‍ എന്ന വിളിക്കാവുന്ന വര്‍ഗ്ഗം. അതില്‍ വരുന്ന ഒരു പേര് ഹിറ്റ്ലറാണ്. മറ്റൊന്ന് സഖാവ് സ്റ്റാലിന്‍. രാഷ്ട്രീയ പ്രതികാരത്തിന്‍റെ കൊലവിളികള്‍ മുഴക്കിയിട്ടും ഞങ്ങളൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ പ്രസ്താവനയിറക്കുന്ന സി പി എം നേതാക്കള്‍ക്കിടയില്‍ നിന്ന് ഇത്തരം ഒരു ധീരന്‍ ഇവര്‍ക്കോപ്പം ചേര്‍ക്കാവുന്ന ഒരു പേര് ഉദിച്ചുയര്‍ന്നിരിക്കുന്നു തറവാട്ടില്‍ പിറന്ന ആണ്‍കുട്ടിയായ എം എം മണി (ഞാന്‍ മുകളില്‍ പുകഴ്ത്തിയത് കണ്ട് മുഖം ചുളിക്കരുത്..എത് വിവരം കേട്ടവനും അപദാനം പാടുന്ന ചരിത്ര ദൌത്യം ചിലപ്പോള്‍ സ്വയം എറ്റെടുക്കെണ്ടി വരും..അതേ യാതോരു തരത്തിലും രാഷ്ട്രീയ ബോധമില്ലത്തയാളണ് എം എം മണി ഒരു വട്ടം രണ്ട് വട്ടം മൂന്ന് വട്ടം)


മണിയുടെ പ്രസംഗം കേട്ട ശേഷം ചാടികയറി അഭിപ്രായം പറയും മുന്‍പ് ചില കാര്യങ്ങള്‍ മനസ്സിലാക്കണം.
സിപിഎം മാഹാത്മജിയുടെ അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ച് ശ്രീബുദ്ധനെ ആരാധിച്ചു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ഒന്നുമല്ല. കൊല്ലുക, കൊലയ്ക്കു കൊടുക്കുക എന്നിവ പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെയും പാര്‍ട്ടി പരിപാടിയുടെയും ഭാഗമായി കൊണ്ടുനടക്കുന്ന വിപ്ലവപ്രസ്ഥാനമാണ്. "അടിച്ചാല്‍ തിരിച്ചടിക്കും" എന്നു മൈക്ക് കെട്ടി പ്രസംഗിക്കുന്ന നേതാക്കളുള്ള പാര്‍ട്ടിയാണിത്. "ചോരയ്ക്കു ചോര,കണ്ണിന് കണ്ണ്  " എന്ന് മുദ്രാവാക്യം വിളിക്കുന്ന  പാര്‍ട്ടിയാണ്. ഇതറിഞ്ഞിട്ടില്ലാത്ത ആരും കേരളക്കരയില്‍ കണില്ല.  ഒട്ടേറെ സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടിവിടെ. ഒട്ടേറെപ്പേരെ സിപിഎമ്മുകാരാലും കൊല്ലപ്പെട്ടിട്ടുമുണ്ടാകാം. ടിപി ചിലപ്പോള്‍ ആ കണ്ണിയില്‍ വരുമായിരിക്കാം.  മരിക്കാന്‍ ഭാഗ്യം കിട്ടാതെ ജീവച്ഛവങ്ങളായി കിടക്കുന്നു. എന്നിട്ടും ഈ പാര്‍ട്ടി ഇവിടെ പ്രവര്‍ത്തിക്കുന്നു, തെരഞ്ഞടുപ്പുകളില്‍ മത്സരിക്കുന്നു, ജയിക്കുന്നു,തോല്‍ക്കുന്നു. പക്ഷെ ഇത്തരം എല്ലവര്‍‌ക്കും അറിയിന്നു അപ്രിയ സത്യം മൈക്ക് കെട്ടിവിളിച്ചു പറയുക എന്ന ഒരിക്കലും ഒരു സാമന്യമനുഷ്യന്‍ കാണിക്കാത്ത പിതൃശൂന്യത കാണിച്ച മണി പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന എറ്റവും വലിയ സഹായം ചെയ്ത് കഴിഞ്ഞു.

പഴയ വി.എസ് ഗ്രൂപ്പിലെ അംഗമാണ് മണി. ബുള്‍ഡോസര്‍ മാന്തി മാന്തി വന്നപ്പോള്‍ ഗ്രൂപ്പ് മാറിയ വിദ്വാന്‍. ആങ്ങനെയുള്ള എം.എം. മണി. ഇപ്പോള്‍ പറഞ്ഞിരിക്കുന്ന അരുംകൊലകള്‍ എതുകാലത്ത് നടന്നതാണെന്ന് ഒര്‍ക്കുക.  ഒരാളെ വെടിവച്ചു കൊന്നു, ഒരാളെ തല്ലിക്കൊന്നു, ഒരാളെ കുത്തിക്കൊന്നു... ഇതൊക്കെ നടന്നപ്പോള്‍ വിഎസ്  എവിടെയായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും വിഎസ്സ് സംസ്ഥാന സെക്രട്ടറിയായിരുന്നു അന്ന്. അന്നൊക്കെ വിഎസ്സിന്‍റെ അടുത്ത ആളായിരുന്നു മണി എന്നോര്‍ക്കുക..! ഒരുപക്ഷെ ബുദ്ധിമാനായ മണിയും ഔദ്യോഗിക പക്ഷം എന്ന് അറിയപ്പെടുന്ന വിഭാഗം നടത്തിയ ഒരു ഗുഢതന്ത്രമാണ് ഈ വെളിപ്പെടുത്തല്‍ എന്നും സംശയിക്കാം. ഈ വെളിപ്പെടുത്തല്‍ നടത്തിയത് വിഎസ്സിനെക്കൂടി കൊലക്കേസില്‍ വലിച്ചിടാനുള്ള ശ്രമമായും ഇത് സംശയിക്കാം.   പാര്‍ട്ടിയില്‍ വിഎസ്സിന്‍റെ കാലത്തും കൊലകള്‍ ധാരാളം നടന്നിട്ടുണ്ട് എന്നതാണ്  പരിശോധിച്ചാല്‍ മണി പറഞ്ഞതിന്‍റെ യഥാര്‍ത്ഥ പൊരുള്‍....! ഇപ്പോള്‍ ടിപി വധം വഴി പിണറായിയെ ലക്ഷ്യമിടുന്നവര്‍ക്ക് ഒരു സന്ദേശം നല്‍കുന്നുണ്ട് മണി.പോലീസ് ചോദ്യം ചെയ്യുമ്പോള്‍ ഇതൊക്കെ വിഎസ്സിനും അറിയാമായിരുന്നു എന്ന് മണി പറഞ്ഞുപോയാല്‍...! അയ്യോ..!

ഇനി വിഎസ്സിനോട് ചിലവാക്കുകള്‍....
അച്യൂതാനന്ദന്‍ ഇപ്പോള്‍ അഖില കമ്യൂണിസ്റ്റ് തിരുത്തല്‍ വാദിയാണല്ലോ , അദ്ദേഹത്തിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ആദ്യം കഴിഞ്ഞകാല സിപിഎം കൊലപാതകങ്ങള്‍ക്കെല്ലാം ഞാനടക്കമുള്ള ജനങ്ങളോട് മാപ്പ് ചോദിക്കണം.എന്നിട്ട് മതി സഖാവേ തിരുത്തല്‍ വാദം. ചന്ദ്രശേഖരന്‍റെ വധം മാത്രമല്ല കൊലപാതകം അപലപിക്കുന്ന അപഹാസ്യമായ നിലപാട് നിര്‍ത്തട്ടെ. ഒരു പാട് രാഷ്ട്രീയ കൊലപാതകങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. അതൊന്നും കണ്ട് രോഷം വരാത്ത ഈ മനുഷ്യന്‍റെ ഇപ്പോഴത്തെ രോഷത്തില്‍ എനിക്ക് സംശയമുണ്ട്‌. അവരുടെയൊക്കെ കുടുംബങ്ങളോട് ക്ഷമ ചോദിക്കാന്‍ ധൈര്യമുണ്ടോ  വിഎസ്സിന് ?  ഒരാളെപ്പോലും ഞാന്‍ കൂടി ഉള്‍പ്പെടുന്ന ഈ പാര്‍ട്ടി ഇനി കൊല്ലില്ല എന്ന് പ്രഖ്യാപിച്ചിട്ട് ആകട്ടെ തിരുത്തല്‍ വാദം  സഖാവേ.!

1 comment:

  1. അച്യൂതാനന്ദന്‍ ഇപ്പോള്‍ അഖില കമ്യൂണിസ്റ്റ് തിരുത്തല്‍ വാദിയാണല്ലോ , അദ്ദേഹത്തിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ആദ്യം കഴിഞ്ഞകാല സിപിഎം കൊലപാതകങ്ങള്‍ക്കെല്ലാം ഞാനടക്കമുള്ള ജനങ്ങളോട് മാപ്പ് ചോദിക്കണം.എന്നിട്ട് മതി സഖാവേ തിരുത്തല്‍ വാദം. ചന്ദ്രശേഖരന്‍റെ വധം മാത്രമല്ല കൊലപാതകം അപലപിക്കുന്ന അപഹാസ്യമായ നിലപാട് നിര്‍ത്തട്ടെ. ഒരു പാട് രാഷ്ട്രീയ കൊലപാതകങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. അതൊന്നും കണ്ട് രോഷം വരാത്ത ഈ മനുഷ്യന്‍റെ ഇപ്പോഴത്തെ രോഷത്തില്‍ എനിക്ക് സംശയമുണ്ട്‌. അവരുടെയൊക്കെ കുടുംബങ്ങളോട് ക്ഷമ ചോദിക്കാന്‍ ധൈര്യമുണ്ടോ വിഎസ്സിന് *******************************ചരിത്രം ഒരിക്കല്‍ തിരിഞ്ഞു കൊത്തും എന്ന് അന്ന് വി എസ് ഓര്‍ക്കണമായിരുന്നു.

    ReplyDelete