Thursday, 3 May 2012

നാരികള്‍ നയിക്കും നാട് !


അതുകൊണ്ടാവും നമ്മുടെ രാഷ്ട്രീയക്കാര്‍ വനിതാ സംവരണ ബില്ല് പസ്സാക്കത് എന്ന് അറിയാമോ..?
അത് അറിയണം എങ്കില്‍ ഐസ് ലാന്‍റ് എന്ന രാജ്യത്തെ കുറിച്ച് അറിയണം..അവിടെ സംഭവിച്ച മാറ്റത്തെ കുറിച്ച് അറിയണം....
അതിലെ നെല്ലും പതിരും തിരിക്കുന്നത് പിന്നീട് എന്നാല്‍ ഈ സത്യം വായിക്കൂ...

 ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു കുഞ്ഞു ദ്വീപ്.  ജനസംഖ്യ  3.20 ലക്ഷം. പക്ഷേ, ലോകത്തെ മറ്റൊരു രാജ്യവും കാട്ടാത്ത ധൈര്യം ഈ കുഞ്ഞുരാജ്യം കാട്ടി. രാജ്യത്തെ എല്ലാ നിശ ക്ലബ്ബുകളും അടച്ചു പൂട്ടാനുള്ള നിയമം അവര്‍ പാസ്സാക്കി. വ്യഭിചാരം നിയമ വിധേയമായിരുന്ന ഇവിടെ ഇപ്പോള്‍ അതും നിരോധിച്ചു. സ്ത്രീകളെ കടത്തുന്നത് തടയാന്‍ ശക്തമായ നടപടികളുമെടുത്തു. എല്ലാറ്റിനും മുന്നില്‍ നിന്നത് രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ജൊഹാന സിഗുറാര്‍ടോട്ടിര്‍.

മതപരമായ കാരണങ്ങളാലല്ലാതെ ഫെനിനിസ്റ്റ് ചിന്തയുടെ അടിസ്ഥാനത്തില്‍ എല്ലാത്തരം സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളും നിരോധിക്കുന്ന ആദ്യരാജ്യമായിരിക്കുകയാണ്  ഐസ് ലാന്‍ഡ്.  ദേശീയ പാര്‍ലമെന്റായ 'ആള്‍തിങ്ങി'ല്‍ കോള്‍ബണ്‍ ഹാള്‍ദോര്‍സ്‌ടോട്ടിന്‍ എന്ന വനിത  നേതാവാണ് പുതിയ നിയമം അവതിരപ്പിച്ചത്. സ്ത്രീകള്‍ തുല്യ പൗരന്മാരാണ്, വിലയ്ക്കു വാങ്ങാനുള്ള വസ്തുക്കളല്ല എന്ന ശക്തമായ ആശയം ഉള്‍‌കൊള്ളുന്നതായിരുന്നു നിയമം

 ശക്തമായ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുള്ള രാജ്യങ്ങള്‍ക്കു പോലും സാധിക്കാത്തത് എങ്ങനെ ഐസ് ലാന്‍ഡ് സാധിച്ചു? അതിലുള്ള പ്രധാന കാര്യം അവിടുത്തെ പാര്‍ലമെന്റില്‍ പകുതില്‍ എറെ സ്ത്രീകളാണ് എന്നതു തന്നെ. രാഷ്ട്രീയരംഗം അടക്കി വാഴുകയാണ് സ്ത്രീകള്‍ അവിടെ. ഫെമിനിസ്റ്റ് . 130 ലോകരാജ്യങ്ങളുടെ ജന്‍ഡര്‍ സ്ത്രീ-പുരുഷ സമത്വ സൂചികയില്‍ നാലാം സ്ഥാനമാണ് ഐസ് ലാന്‍ഡിനുള്ളത്. രാഷ്ട്രീയക്കാരില്‍ മൂന്നിലൊന്നിലേറെ സ്ത്രീകളാണെങ്കില്‍ രാഷ്ട്രീയത്തിന്റെ സ്വഭാവം തന്നെ മാറുമെന്നാണ് ഐസ് ലാന്‍ഡുകാര്‍ പറയുന്നത്. പിന്നെ, തീരുമാനങ്ങള്‍ സ്ത്രീപക്ഷത്തു നിന്നുള്ളവയായിരിക്കും.

രണ്ടാമത്തെ കാര്യം, ഈ നിയമം പാസ്സക്കണം  എന്ന കാര്യത്തില്‍ അവിടെ അഭിപ്രായ ഐക്യം ഉണ്ടായിരുന്നു എന്നതാണ്.
ഇതിന്‍റെ അനുകൂല പ്രതികൂല വാദങ്ങള്‍ നിങ്ങള്‍ക്ക് വിടുന്നു.....

No comments:

Post a Comment