Monday, 7 May 2012

അമീര്‍ ചോദിക്കുന്നു ''ഞായറാഴ്ച എന്താ പരുവാടി''




ഒരു ഞായറാഴ്ച പനി പിടിച്ച് വീട്ടില്‍ കിടക്കുമ്പോള്‍ പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ..പതിവ് പരുവാടി ടിവി കാണുക..
ഞായറാഴ്ചത്തെ ടിവി കാണലിന് ഒരു പ്രത്യേകതയുണ്ട്..സോറി ഒരു നോസ്റ്റാള്‍ജിക്ക് മൂഡുണ്ട്...
കളി മടുത്ത (അല്ലെങ്കില്‍ കാലം മടുപ്പിച്ച) ഒരു തലമുറ ടിവിക്ക് മുന്നിലേക്ക് പറിച്ചു നടപ്പെട്ട കാലത്തിന്‍റെ തുടക്കമായിരുന്നു അത് ഞായറാഴ്ചകള്‍ ടിവി കാഴ്ചകളുടെതായി മാറിയ കാലം രാമയണവും,മഹാഭാരതവും കഴിഞ്ഞ് ശ്രീ കൃഷ്ണയില്‍ എത്തിയിരുന്നു ഒപ്പം ഒരു ശക്തിമാനും.....
അതോക്കെ ഒരു കാലം.
ഇനി കാര്യത്തിലേക്ക് വരാം ആമീര്‍ ഖാന്‍ എന്ന ചലച്ചിത്രത്ത താരത്തെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത് ലഗാന്‍ എന്ന ചിത്രം മുതലാണ് തുടര്‍ന്ന് ആമീര്‍ ചെയ്ത വേഷങ്ങള്‍ സാധരണ ബോളിവുഡ് നടന്മാര്‍ ചെയ്യുന്നതില്‍ ഒരു വ്യത്യസ്ഥത പൂര്‍ണ്ണമായും പാലിച്ചിരുന്നു. കൂടാതെ സാധരണമായ ബോളിവുഡ് സ്വയം പുകഴ്ത്തല്‍ വേദികളില്‍..അവാര്‍ഡ് നൈറ്റുകള്‍ എന്നിവയില്‍ ഒന്നും ആമീര്‍‌ ഉണ്ടായിരുന്നില്ല. പക്ഷെ നര്‍മ്മദാ സമരവേദിയിലും അഴിമതിവിരുദ്ധ പോരാട്ട വേദിയിലും കാണുവാനും സാധിച്ചു....
പ്ലാച്ചിമടയില്‍ കോളഭീമനെ തോല്‍പ്പിച്ചപ്പോള്‍ അതിന്‍റെ എതിര്‍ വശത്തുണ്ടായിരുന്ന ആമീറിനോട് ദേഷ്യവും തോന്നിയിട്ടുണ്ട്.....
അപ്പോഴാണ് നാട്ടുകാരേ കോടീശ്വരന്മാരക്കാനും,സ്വന്തം മകളുടെ പ്രായം ഉള്ളവരോപ്പം ഡാന്‍സ്സ് കളിക്കാനും പ്രൈഡ് ഓഫ് സ്റ്റേറ്റ് തുടങ്ങിയ അവര്‍ഡുകള്‍ വാങ്ങുവാനും നടക്കുന്ന താര നക്ഷത്രങ്ങളുടെ കൂട്ടത്തിലേക്കാണോ ആമീറും എന്ന് തോന്നിക്കുന്ന വിധം ആമീര്‍ അത് പ്രഖ്യാപിച്ചത്. ഒരു ടെലിവിഷന്‍ പരിവാടി താനും തുടങ്ങുന്നു  ...
എന്നാല്‍ അവതരണ ഗാനത്തിലും മറ്റും പുലര്‍ത്തിയ പുതുമ പുതിയ മാറ്റം എന്നതിലേക്ക് വിരല്‍ ചൂണ്ടലായി മാറിയിരുന്നു....പിന്നീടു ചില തീരുമാനങ്ങള്‍ ദൂരദര്‍ശനില്‍ കൂടി പരിവാടി സംപ്രേക്ഷണം ചെയ്യും..ഇങ്ങനെ ചിലത്...പക്ക പ്രഫഷണലായ ആമീരിന്‍റെ കയ്യില്‍ ഇത്തരം നമ്പറുകള്‍ കുറേ ഉണ്ട് എന്നത് മറ്റോരു കാര്യമായതിനാല്‍ അതില്‍ അധികം ശ്രദ്ധ പതിപ്പിക്കണം എന്ന് തോന്നിയിട്ടുമില്ല....
പക്ഷെ സമയം കേട്ടപ്പോഴാണ് ആ മുകളില്‍ പറഞ്ഞ നോസ്റ്റള്‍ജിക്ക് മൂഡ് കിട്ടിയത്....
 'സത്യമേവ ജയതേ' കണ്ടു. അടുത്തകാലത്ത് ഒരു സാമൂഹിക വിഷയത്തെ ഇത്രയും നന്നായി ചര്‍ച്ച ചെയ്യാനും,അപഗ്രഥിക്കാനും രാത്രികാല ചര്‍ച്ച സദസ്സുകള്‍ നടത്തുന്ന ഒരു വാര്‍ത്ത ചാനലിനും കഴിഞ്ഞിട്ടില്ല എന്ന കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. കേരളത്തിന്‍റെ പ്രതലത്തില്‍ നിന്ന് ആലോചിക്കുമ്പോള്‍ നമ്മുടെ സാമൂഹികന്തരീക്ഷത്തെ സ്വാദീനിക്കുന്ന വിഷയമല്ല പെണ്‍ ഭ്രൂണഹത്യ.എന്നാല്‍ അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായ ഒരു അവസ്ഥയിലാണ് ഉത്തരേന്ത്യയും മറ്റും.വിദ്യസമ്പന്നമായ ഒരു ജനത തന്നെ ഇത്തരം ഒരു മഹാവിപത്തിന് കൂട്ടുനില്‍ക്കുന്നു എന്ന സത്യം ആമീര്‍ കാട്ടിതരുന്നുണ്ട്. ഒപ്പം കാലം നടത്തിയ പോരാട്ടത്തിലൂടെ ഇത്തരം വിപത്ത് അതിജീവിച്ച പഞ്ചാബ് ഗ്രാമത്തിന്‍റെ ഉദഹരണത്തില്‍ നിന്ന് നമ്മുക്ക് ഒരു പ്രത്യശയും നല്‍കുന്നുണ്ട് ആമീറിന്‍റെ 'സത്യമേവ ജയതേ'.
പിന്നെ പെണ്ണുകെട്ടാന്‍ കഴിയാതെ 'പുരനിറഞ്ഞ്' നില്‍ക്കുന്ന ഹരിയാനയിലെ യുവക്കളേ കാണിച്ചപ്പോള്‍ ഞാന്‍ ഒരു കാര്യം ഓര്‍ത്തു...
4-5 വര്‍ഷം മുന്‍പാണ് എന്‍റെ ബന്ധുവായ ഒരു ചേച്ചിയെ ഒരു ഹരിയാനയിലെ ജന്മി കല്ല്യാണം കഴിച്ചു. ഇങ്ങോട്ടു കൊണ്ടുപോകുകയും ചെയ്തു പക്ഷെ അവര്‍ക്ക് അവിടെ നേരിടേണ്ടി വന്ന പീഡനങ്ങള്‍ ക്രൂരമായിരുന്നു.കല്ല്യാണം കഴിക്കാന്‍ കഴിയാത്ത മറ്റുള്ള കുടുംബത്തിലെ പുരുഷന്മാരയിരുന്നു ദുരിതങ്ങള്‍ എറെ സൃഷ്ടിച്ചത് നാട്ടില്‍ തിരിച്ചെത്തിയ അവര്‍ പറഞ്ഞിട്ടുണ്ട്........
മനുഷ്യകടത്ത് എന്നത് ആഭ്യന്തരമായ മനുഷ്യകച്ചവടം എന്ന നിലയിലേക്ക് തരം താണുന്ന രീതിയിലാണ് ഈ വിഷയങ്ങള്‍ പരിണമിക്കുന്നതെന്ന് നാം ഞെട്ടലോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇതിനോപ്പം ഭ്രൂണഹത്യയെ ശക്തമായി നേരിട്ട മാധ്യമ പ്രവര്‍ത്തകരുടെ അനുഭവം കൂടിയാകുമ്പോള്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ എത്രവലുതാണെന്ന് തെളിയിക്കുന്നു.....
കാലത്തിന്‍റെ മാറ്റോലി എന്നതായിരിക്കാം ചിലപ്പോള്‍ ഈ പുതിയ നീക്കത്തിന് നല്‍കേണ്ട പേര്,  'സത്യമേവ ജയതേ'. അവസാനിച്ച ഉടന്‍ അതിന്‍റെ വെബ്ബ് സെറ്റ് ഓവര്‍ ട്രാഫിക്കാല്‍ തകര്‍ന്നത്. വിവിധ ഭാഷകളിലും ദൂരദര്‍ശനിലും നടത്തുന്ന പ്രക്ഷേപണമാണ് ഇതിന് ഒറ്റ എപ്പിസോഡില്‍ ഇത്രയും ജനപ്രീതി നല്‍കിയത്.......
വൈകീട്ട് എന്താ പരുവാടി എന്ന് ചോദിച്ച് നടക്കുന്ന നമ്മുടെ താരരാജക്കന്മാര്‍ക്ക്....
ആമീറിന്‍റെ രീതിയില്‍ ഒന്നു മാറ്റി ചോദിച്ചുടെ ഞായറാഴ്ച എന്താ പരുവാടി..?

No comments:

Post a Comment