സോണിസോറി എന്ന യുവതിയെ കുറിച്ച് അറിയാമോ ഇറോം ശര്‍മ്മിള എന്ന യുവതിയുടെ പോരാട്ടത്തിനപ്പുറം.ഭരണകൂടത്തിന്‍റെ ഭീകര കരങ്ങള്‍ പതിച്ച ഒരു പെണ്‍ജീവിതമാണ് ഇവരുടെത്.‘മാവോയിസ്റ്റ് ബന്ധം’ ആരോപിച്ചു കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് ദാന്ധെവാഡയില്‍ അധ്യാപികയായ സോണി സോറിയെ ‘മാവോയിസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇപ്പോള്‍ റായിപൂര്‍ ജയിലില്‍ കഴിയുകയാണ് സോണി സോറി. ക്രൂര പീഡനങ്ങള്‍ നേരിട്ട് കഴിയുന്ന സോണിയുടെ മോചനം ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകര്‍ എഴുതിയ കത്ത് താഴെ ചേര്‍ക്കുന്നു...
"ബഹുമാനം നിറഞ്ഞ ശ്രീ മന്മോഹന്‍ സിംഗ്, ഇന്ത്യന്‍ പ്രധാനമന്ത്രി,
‘മാവോയിസ്റ്റ് ബന്ധം’ ആരോപിച്ചു റായിപൂര്‍ ജയിലില്‍ കഴിയുന്ന സോണി സോറിയിലേക്ക് ഞങ്ങള്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. റായിപൂര്‍ ജയലില്‍ കഴിയുന്ന അവരുടെ ശാരീരിക നില നിരന്തരം മോശമായി കൊണ്ടിരിക്കുന്നു. ഏറെ ക്ഷീണിതരായ അവര്‍ക്ക് നടക്കാനും ഇരിക്കാനും വരെ ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നു. മുത്രം ഒഴിക്കുമ്പോള്‍ പോലും രക്തം . സോണിയുടെ യോനിയിലേക്ക് വലിയ കല്ലുകള്‍ കയറ്റിയതായി എന്‍ ആര്‍ എസ് മെഡിക്കല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടും കാര്യമായ ചികില്‍സയോ വൈദ്യ പരിശോധനയോ നല്‍കാന്‍ സര്‍ക്കാര്‍ ഇത് വരെ തയാറായിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് ദാന്ധെവാഡയില്‍ അധ്യാപികയായ സോണി സോറിയെ ‘മാവോയിസ്റ്റ് ബന്ധം’ആരോപിച്ചു അറസ്റ്റ് ചെയുന്നത്. അറസ്റ്റു ചെയ്യപ്പെട്ട അവരെ ജയിലില്‍ ശാരീരികമായും ലൈംഗികപരമായും ക്രൂര പീഡനങ്ങള്‍ക്കാണ് വിധേയമാക്കിയത്. അറസ്റ്റ് ചെയ്യപ്പെട്ടു ആറു മാസം കഴിഞ്ഞിട്ടും സംഭവത്തെ കുറിച്ച് കൃത്യമായ അന്വേഷണം പോലും നടത്താന്‍ സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ തയ്യാറായിട്ടില്ല. സുപ്രീം കോടതയിലെ അവരുടെ കേസ് നിരന്തരം മാറ്റി വെക്കുകയാണ് ഉണ്ടായത്. ഈ കാലയളവില്‍ സിവില്‍ സമൂഹവുമായുള്ള സോണിയുടെ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാനുള്ള ശ്രമങ്ങളാണ് പോലീസ് അധികാരികള്‍ നടത്തിയത്. കഴിഞ്ഞ ജനുവരിയില്‍ സോണിയെ കാണാന്‍ റായിപൂര്‍ ജയിലില്‍ എത്തിയ, രാജ്യത്തിലെ വിവിധ വനിതാ സംഘടന പ്രധിനിധികളെ തിരിച്ചയക്കുകയായിരുന്നു. സോണി സോറി അനുഭവിക്കുന്ന പീഡനങ്ങളും , നിലവില്‍ ഛത്തീസ്ഗഡില്‍ നിലനില്‍ക്കുന്ന അടിച്ചമര്‍ത്തല്‍ പ്രക്രിയകളും, രാജ്യത്തിലേയും ഛത്തീസ്ഗഡിലേയും വിവിധ ജയിലുകളില്‍ കഴിയുന്ന വനിതകളെ കുറിച്ച് ഞങ്ങളെ ഉല്‍ക്കണ്ഠകുലരാക്കുന്നു. ആയതിനാല്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സോണിയുടെ ശാരീരിക നിലയുടെ നിജസ്ഥിതി അറിയുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഞങ്ങള്‍ താങ്ങളോട് ആവശ്യപെടുന്നു. ദിവസേന വഷളായി കൊണ്ടിരിക്കുന്ന സോണിയുടെ ആരോഗ്യ നില ഞങ്ങളെ വല്ലാതെ ആശങ്കാകുലരാക്കുന്നു. ആയതിനാല്‍ അവരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് വേണ്ടി അടിയന്തരമായി അവരെ വൈദ്യ പരിശോധനക്ക് ഹാജരാക്കണമെന്നും ഞങ്ങള്‍ വിനീതമായി താങ്ങളോട് ആവശ്യപെടുകയാണ്…."
മനുഷ്യവാകശത്തിന്‍റെ പേരിലുള്ള വെറും വാക്കുകള്‍ അല്ല ഈ സ്ത്രീയുടെ കാര്യത്തില്‍ വേണ്ടത്. ബിനായക് സെന്‍ അടക്കമുള്ളവരുടെ അനുഭവങ്ങള്‍ നിങ്ങള്‍ ഓര്‍മ്മയില്‍ കുറിച്ച് ഓര്‍ക്കുക.
ക്ഷോഭവും സങ്കടവും നിറയുന്നു......... എന്താണ് ചെയ്യുക ?
ReplyDelete