Thursday 28 November 2013

ന്യൂസ് ഇറോട്ടിക്ക അഥവാ വായിപ്പിക്കാനുള്ള തത്രപ്പാട്..!



അഴിമുഖം എന്ന പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച് ഈ ലേഖനം ഇപ്പോള്‍ ഓണ്‍ലെനില്‍ - ജോഷിനാ രാമകൃഷ്ണന്‍ എഴുതിയതാണ് ഈ ലേഖനം - ചര്‍ച്ച വിഷയമാണ്., അടുത്തകാലത്തായി രംഗത്ത് വന്ന ഓണ്‍ലെന്‍ മലയാള പോര്‍ട്ടലുകള്‍ ക്രൈം, ഫയര്‍ എന്നീവയുടെ നിലവരത്തിലേക്ക് താഴുന്നു എന്നതാണ് ഇതിന്റെ രത്നചുരുക്കം.. ഇതില്‍ കണ്ടെത്തിയിരിക്കുന്ന അല്ലെങ്കില്‍ സൂചിപ്പിച്ചിരിക്കുന്ന വാര്‍ത്തകള്‍ ശരിക്കും ആ നിലവാരത്തിലേക്ക് താഴുന്നത് തന്നെയാണ്.. ( ലേഖനത്തിന്റെ ലിങ്ക്- http://www.azhimukham.com/secondtopnews-381.html)


നീണ്ടോരു ലിസ്റ്റ് തന്നെ ഇതിന് അനുബന്ധമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൂലോകം, വൈഗാ, ഇസ്റ്റ് കോസ്റ്റ് ഡെയിലി ഇങ്ങനെ നിങ്ങുന്ന നവമാധ്യമങ്ങളിലെ പുതിയ ഇറോട്ടിക്ക് അവതാരങ്ങളുടെ ലിസ്റ്റ്, ഇതില്‍ വൈഗാന്യൂസ് പോലുള്ളവ മലയാളത്തില്‍ ഓണ്‍ലെന്‍ മാധ്യമങ്ങളിലെ ആദ്യകാലത്തെ ഉള്ളവയാണെന്ന് നാം മറക്കരുത്.  മലയാളത്തിലെ ഓണ്‍ലെന്‍ രംഗത്ത് ഇന്ന് പൂര്‍ണ്ണമായും പിടിച്ചുനില്‍ക്കാന്‍ ശേഷിയുള്ള മാധ്യമങ്ങള്‍ മനോരമ, മാതൃഭൂമി എന്നിവയുടെതടക്കമുള്ള മുഖ്യധാര മാധ്യമങ്ങളുടെ സൈബര്‍ പതിപ്പുകള്‍ക്കാണ്. എന്നാല്‍ പൂര്‍ണ്ണമായ അടിസ്ഥാനത്തില്‍ ഇവ പ്രവര്‍ത്തന - സാമ്പത്തിക സ്വതന്ത്രം അനുഭവിക്കുന്നു എന്ന് ആരും അഭിപ്രായപ്പെടില്ല.


മലയാളിയുടെ കമ്പ്യൂട്ടര്‍ പരിഞ്ജാനം വര്‍ദ്ധിക്കുകയും ഇന്റര്‍നെറ്റ് വ്യാപനവും സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് രംഗത്ത് വന്ന കുതിച്ചുചാട്ടവുമാണ് മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തനത്ത ഇത്ര സജീവമാക്കിയതെന്നതില്‍ ഒരു തര്‍ക്കവുമില്ല. ടെക്നോളജിയുടെ സാധ്യതകള്‍ വിപൂലികരിക്കപ്പെട്ടതോടെയുള്ള സ്വഭാവിക പരിണാമം എന്നും വിലയിരുത്താം. പക്ഷെ മുഖ്യധാരയില്‍ അടിയുറച്ച ഇവിടുത്തെ പരമ്പരഗാത മാധ്യമ പ്രവര്‍ത്തകര്‍ ഈ വ്യാപനം ഇതുവരെ കാര്യമായി മനസ്സിലാക്കിയിട്ടില്ല എന്നതാണ് ഇത്രത്തോളം ചെറിയ പോര്‍ട്ടലുകള്‍ മുളയ്ക്കാന്‍ കാരണമായത്.

''ഏഴാംകൂലികളായാണ് പത്രപ്രവര്‍ത്തക സമൂഹം തന്നെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നത്. ഇതിനു കാരണവുമുണ്ട്. ഇവ തുടങ്ങുന്നതിന് താരതമ്യേന ചെലവുകുറവാണെന്ന ധാരണയും വെറും കോപ്പിപേസ്റ്റ് മാത്രമാണ് ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനമെന്ന തോന്നലുമാണ് ഇവരെ അയിത്തക്കാരാക്കി നിലനിര്‍ത്തുന്നത്.'' (സെബിന്‍ എബ്രഹാം ജേക്കബ് - ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സെല്‍ഫ് റഗുലേഷന്‍ അനിവാര്യം , ചന്ദ്രിക വാരിക, 2012)

വളരെകാലമായി ഇത്തരം മാധ്യമങ്ങളുമായി ഇടപെടുന്ന ഒരു വ്യക്തിയുടെ പ്രതികരണം ഇത്തരത്തില്‍ ആകുമ്പോള്‍ ദിനം പ്രതി പൊട്ടിമുളയ്ക്കുന്ന പോര്‍ട്ടലുകളുടെ അകകാമ്പില്‍ നിങ്ങള്‍ക്ക് എങ്ങനെ നിര്‍ബന്ധം പിടിക്കാന്‍ സാധിക്കും, വേണമെങ്കില്‍ വായിച്ചാല്‍ മതിയെന്ന ധിക്കാരമല്ല ഈ ഓണ്‍ലെനുകാര്‍ കാണിക്കുന്നത് എങ്ങനെയെങ്കിലും ഒന്ന് വായിപ്പിക്കു എന്ന തത്രപ്പാടാണ്.


ഉദാഹരണത്തിന് മേല്‍ സൂചിപ്പിച്ച ജോഷിനാ രാമകൃഷ്ണന്‍ എഴുതിയതാണ് ഈ ലേഖനം പ്രസിദ്ധീകരിച്ച അഴിമുഖത്തില്‍ തന്നെ മുകളില്‍ ഉള്ള സ്ലെഡില്‍ ഈ ലേഖനത്തിന് ശേഷമുള്ള സ്ലെഡിലെ വാര്‍ത്ത നോക്കുക  ഇനി ഹലാല്‍ സെക്സ് ഷോപ്പും! - ബാച്ചിലര്‍ പാര്‍ട്ടിയോടുള്ള വര്‍ദ്ധിച്ചു വരുന്ന താത്പര്യം മനസ്സിലാക്കി ഹാലുക് മ്യുറത്തിറല്‍ എന്ന തുർക്കിഷ് വ്യവസായി രാജ്യത്തെ ആദ്യത്തെ  "ഹലാൽ" ( ഇസ്ലാമിൽ അനുവദനീയമായത്) ഓണ്‍ലൈന്‍ സെക്സ് ഷോപ്പ് തുറന്നിരിക്കുന്നു. - എന്നാണ് ഈ വാര്‍ത്ത തുടങ്ങുന്നത്.

അതിനാല്‍ തന്നെ സൈറ്റുകളെയും അത് നടത്തുന്നവരെയും ഈ കാര്യത്തില്‍ അടച്ച് കുറ്റപ്പെടുത്താന്‍ സാധിക്കുമെന്ന് കരുതാന്‍ കഴിയില്ല. ഇനി സ്വന്തമായ ഒരു അനുഭവത്തിലേക്ക് കടക്കാം. മാധ്യമപ്രവര്‍ത്തനത്തിന്റെ ആരംഭം മുതല്‍ ഓണ്‍ലെന്‍ മാധ്യമങ്ങളില്‍ തന്നെയായിരുന്നു ഈ ലേഖകന്റയും പ്രവര്‍ത്തനം. റൈറ്റിങ്ങ് എന്നത് വകവയ്ക്കാത്ത ഒരു ടീമിന് കീഴില്‍ റിപ്പോര്‍ട്ടര്‍ ടെലിവിഷന്‍ ചാനലിന്റെ വെബ് വിഭാഗത്തില്‍. അതിനാല്‍ തന്നെ ആ സമയത്ത് നിലനില്‍പ്പിനുള്ള മസാല എഴുത്ത് ഉണ്ടായിരുന്നില്ല. എങ്കില്‍ അവിടെ നിന്നും മാറിയപ്പോള്‍ ഉണ്ടായ മാറ്റം ( ആ സെറ്റിന് ) അത്ഭുതവഹമായിരുന്നു, മസാലകള്‍ നിറഞ്ഞപ്പോള്‍ ആ സൈറ്റില്‍ ആളുകയറി, ഇന്ന് ആയിരത്തില്‍ താഴെയാണ് റൈറ്റിങ്ങ്.

അതിരിക്കട്ടെ മലയാളത്തില്‍ നല്ല രീതിയില്‍ വാര്‍ത്ത, വാര്‍ത്ത അവലോകനങ്ങള്‍ നല്‍കിയിരുന്ന ഒരു സൈറ്റാണ് ഡ്യൂള്‍ ന്യൂസ്.കോം , അതില്‍ മസാല വാര്‍ത്തകള്‍ കാണുക അപൂര്‍വ്വം. എന്നാല്‍ 'സാന്ദ്രയുടേയും വിജയുടേയും കല്യാണം' എന്ന വാര്‍ത്തകാണുക  ഫ്രൈഡേ ഹൗസ് എന്ന ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തയാണിത്.  വാര്‍ത്ത ഇങ്ങനെ -

'ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ നിര്‍മാണ രംഗത്ത് ചുവടുറപ്പിച്ച സാന്ദ്ര തോമസും ചിത്രത്തിലെ അഭിനേതാവായ വിജയ് ബാബുവും ഒന്നിക്കുന്നു.
തെറ്റിദ്ധരിക്കല്ലേ, ഒന്നിക്കുന്നത് ജീവിതത്തിലല്ല, അടുത്ത ചിത്രത്തിലാണ്. കല്യാണം എന്നാണ് സിനിമയുടെ പേര്.'


മുന്‍പ് ഹൗസ്ബോട്ട് എന്ന ചിത്രത്തില്‍ ഫഹദും റീമയും ഒന്നിക്കുന്നു എന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ കൊടുത്തത് ഇങ്ങനെ 'റീമയും ഫഹദും ഹൗസ്ബോട്ടില്‍'

അത്യന്തികമായി നാം തന്നെയാണ് ഇതിന് ഉത്തരവാദി, മലയാളിയിലെ  കപടസദാചാരവാദി എത്തിനോക്കുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ വായിക്കാനും ഹിറ്റാക്കാനും ആളുണ്ടാകും. അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. വായനക്കാര്‍ ഇത്തരം വാര്‍ത്തകള്‍ക്ക് കൂടുന്നു എന്നത് ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും അറിയാം. ഏഷ്യനെറ്റ് പൊലുള്ള ഒരു മാധ്യമത്തിന്റെ വെബ് പോര്‍ട്ടലില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ദിവസം വായിക്കുന്ന ക്രൈം വാര്‍ത്തകളാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് താല്‍പ്പര്യം ക്രൈം വീഡിയോസും. എന്നാല്‍ ഇതിനെല്ലാം അപ്പുറം നല്ലത് വായിക്കാനും കുറച്ചുപേര്‍ അവശേഷിക്കുന്നതിനലാണ് ഈ സൈറ്റുകള്‍ ആത്യന്തികമായി നിലനിര്‍ക്കുന്നത് എന്ന് മനസ്സിലാക്കാം.

മേല്‍പറഞ്ഞ ജോഷിനാ രാമകൃഷ്ണന്റെ ലേഖനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നടന്ന ചര്‍ച്ചയിലെ ചില കമന്റുകള്‍ കൂടി ചേര്‍ക്കാം..

Ratheesh R Menon (സുഹൃത്ത്.കോം) -  ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്താല്‍ ന്യൂസ് സ്ട്രീമിന്റെ വലതുഭാഗത്ത് മോശമായ പരസ്യങ്ങള്‍ കാണാം,ഫേസ്ബുക്ക് മുതലാളി പോലും ഇതു ചെയ്യുന്നതിന്റെ അര്‍ഥം നമ്മള്‍ യൂസേഴ്സിന്റെ ഇന്റെറെസ്റ്റ് ഇത്തരം കാര്യങ്ങള്‍ക്കാണു എന്ന്‍ മനസ്സിലാക്കി തന്നെ ആണു, ഈ പരസ്യത്തില്‍ ക്ലിക്ക് ചെയ്താലെത്തപ്പെടുന്നത് അവയുമായി പുലബന്ധം പോലുമില്ലാത്ത വെബ്‌സൈറ്റുകളിലാണു എന്നതും ശ്രദ്ധേയമാണു,നാടുനന്നാക്കാന്‍ നടന്നിട്ട് കാര്യമൊന്നുമില്ല,മലയാളി ഹൌസിനെ ഫേസ്ബുക്കില്‍ തെറിവിളിക്കയും യൂടൂബില്‍ പോയി റീപ്ലേ ചെയ്തു കണ്ടവരുമാണു നമ്മള്‍,

Rajesh Mc -(കേരള ഓണ്‍ലൈവ്.കോം) മലയാളത്തിലെ ഒട്ടുമിക്ക ന്യൂസ് പോര്‍ട്ടലുകളും (മുഖ്യധാരയെന്നു പറയുന്നവ അടക്കം) കൊടുക്കുന്ന വാര്‍ത്തകളില്‍ പലതും ഇറോട്ടിക്കാണ്. അത് എന്തുകൊണ്ടാണെന്ന് മനസിലാക്കാത്തവര്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടിയാണ് ആ ലിങ്ക്.  നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് പറയുന്നതെന്ന് നിങ്ങള്‍ക്ക് മാത്രമേ അറിയൂ. നൂറിലധികം ന്യൂസ് പോര്‍ട്ടലുകളുള്ള മലയാളത്തില്‍ അഞ്ചാറുപേരുടെ പേരുകള്‍ മാത്രം പരാമര്‍ശിക്കുന്നത് തീര്‍ച്ചയായും കരിവാരിത്തേക്കുക എന്നതിനുമാത്രമാണ്.

ഒഴിഞ്ഞുനില്‍ക്കല്‍ എന്നതാണ് നല്ലത് ക്രൈം ,ഫയര്‍ വായിക്കുന്നവര്‍ വായിക്കട്ടെ....

No comments:

Post a Comment