വെബ്ബില്‍ ആദ്യമായി പോസ്റ്റ് ചെയ്യപ്പെട്ട ചിത്രം എതാണ് ..ഇന്‍റര്‍നെറ്റില്‍ വിവിധ വഴി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ വഴിയും അല്ലാതെയും ദിവസം കോടികണക്കിന് ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യപ്പെടുന്ന കാലത്താണ് ഈ ചോദ്യം.
 |
''ലെസ് ഹോറിബിള്‍ സെര്‍നെറ്റ്സ്'' |
എന്നാല്‍അതിന് വ്യക്തമായ ഉത്തരമുണ്ട്. ഈ വ രുന്ന ജൂലൈ18 ന് ഇന്‍റര്‍ നെറ്റില്‍ ആദ്യം പോസ്റ്റ് ചെയ്ത ഫോട്ടോ എടുത്തിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.ഇന്ന് കണിക പരീക്ഷണങ്ങളില്‍ കൂടി വാര്‍ത്തകളില്‍ നിറയുന്ന യൂറോപ്യന്‍ ആണവ എജന്‍സിയുടെ ജനീവയിലെ സെര്‍ണ്‍ ലാബുമായി ബന്ധപ്പെട്ടിരിക്കുന്നു വെബ്ബില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഫോട്ടോയും. 1992 ല്‍ സെര്‍ണിന്‍റെ പരീക്ഷണശാലയിലെ വാര്‍ഷിക സംഗീത നിശയില്‍ പരിപാടി അവതരിപ്പിച്ച ''ലെസ് ഹോറിബിള്‍ സെര്‍നെറ്റ്സ്'' എന്ന ഗേള്‍സ് ബാന്‍റിന്‍റെ ചിത്രമായിരുന്നു അത്. സില്‍വാനോ ഡി ജെനീറോ എന്ന സെര്‍ണ്‍ സെന്‍ററിലെ ഐടി ഡെവലപ്പറായിരുന്നു ഈ ചിത്രം തന്‍റെ കാനോന്‍ ഇഒഎസ് 650 ക്യാമറയില്‍ പകര്‍ത്തിയത്. പിന്നീട് ഡി ജെനീറോയുടെ സഹപാഠി കൂടിയായ വേള്‍ഡ് വൈഡ് വെബ്ബിന്‍റെ (www)യുടെ നിര്‍മ്മാതവുമായി ടിം ബര്‍ണേസ് ലീ ഇത് വെബ്ബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.
 |
സില്‍വാനോ ഡി ജെനീറോ
|
 |
ടിം ബര്‍ണേസ് ലീ
|
ഒരു മള്‍ട്ടി മീഡിയ കാലത്തിന്‍റെ തുടക്കം എന്ന നിലയില്‍ ഇന്‍റര്‍ നെറ്റിലെ നാഴിക കല്ലായിരുന്നു ഈ ചിത്രം.സെര്‍ണ്‍ പരീക്ഷണ ശാലയിലെ ശാസ്ത്രഞ്നരും ,അവിടുത്തെ ഗവേഷകരുടെ ഭാര്യമാരും ചേര്‍ന്ന് രൂപം നല്‍കിയ ഒരു ബാന്‍റായിരുന്നു അന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത ''ലെസ് ഹോറിബിള്‍ സെര്‍നെറ്റ്സ്'' .
No comments:
Post a Comment