Thursday, 17 November 2011


കാണാമറയത്തെ മാന്ത്രിക ശബ്ദം

16 Nov 2011

'ഗ്രാമി അവാര്‍ഡ്' ജേതാക്കളുടെ കൂടെയും മറ്റും വേദികള്‍ ലഭിച്ചു എന്നത് ചിലപ്പോള്‍ അത്ഭുതമായി തോന്നാറുണ്ട്.

ഇന്നത്തെ ഇന്ത്യയിലെ സംഗീതം സിനിമയുടെ ചുറ്റും
പ്രദക്ഷിണം വയ്ക്കുകയാണ്. അതില്‍ പാടുന്നവര്‍ക്ക് 
പ്രശസ്തിയും അംഗീകാരവും കിട്ടുന്നു. 
ഈ യാഥാര്‍ത്ഥ്യത്തെ എങ്ങനെ കാണുന്നു...?
 


ഇന്ത്യയില്‍ മാത്രം കണുന്ന ഒരു കാഴ്ചയാണിത്. ലോകത്ത് എവിടെയും സംഗീതമായി കണക്കിലെടുക്കുന്നത് സിനിമാ സംഗീതമല്ല. അതിനാല്‍ തന്നെ ചുരുക്കം പേര്‍ ഒഴികെ, ഇന്ത്യന്‍ സിനിമാ സംഗീതകാരന്‍മാര്‍ ലോകത്തിനു മുന്നില്‍ സംഗീതജ്ഞര്‍ എന്ന നിലയില്‍ അറിയപ്പെടുന്നില്ല. പക്ഷേ, ഇന്ത്യയില്‍ ഇതോരു യാഥാര്‍ത്ഥ്യമാണ്. ഹരിഹരന്‍ എന്ന ഗായകന്‍ എത്രകാലം ഇവിടെ ഉണ്ടായിരുന്നു. എന്നിട്ടും സിനിമാ ഗായകനായപ്പോഴാണ് അദ്ദേഹം തിരിച്ചറിയപ്പെടാന്‍ തുടങ്ങിയത്.

വളരെ കാലത്തിന് ശേഷം കേരളത്തില്‍ 
പാടുന്നു... മലയാളത്തില്‍ ഈ ശബ്ദം 
എന്നാണ് കേള്‍ക്കാന്‍ പറ്റുക...?
 


മാതൃഭാഷയാണ് മലയാളം. പാട്ടിനെ അറിഞ്ഞതും ഏറെ പാടിയതും മറ്റു ഭാഷകളില്‍ ആണെങ്കിലും മലയാളത്തോടുള്ള സ്‌നേഹം എന്നുമുണ്ട്. മലയാളത്തില്‍ പാടണം എന്നത് ആഗ്രഹമായി മായാതെ നില്‍ക്കുന്നുണ്ട്. ഇന്നോളം അവസരങ്ങള്‍ തേടിയെത്തിയിട്ടേയു ള്ളൂ. മലയാളത്തില്‍ നിന്ന് ദൈവം തരുന്ന വിളിക്കായി കാത്തിരിക്കുകയാണ് ഞാന്‍.

കേരളത്തില്‍ പാടുന്നു എന്നത് ലോകത്ത് ഏതുഭാഗത്ത് പാടുന്നു എന്നതുപോലെ തന്നെയാണ്. മുന്‍പ് ബംഗാളിലെ വേദിയില്‍ പാടിയിറങ്ങിയ എന്നെ ബംഗാളിയാണെന്ന് കരുതിയാണ് കാണികള്‍ സന്തോഷപ്രകടനം നടത്തിയത്.

മലയാളത്തിന്റെ കാണാമറയത്ത് നിന്ന ഈ മനോഹരശബ്ദം കൊച്ചിക്കായി പാടുകയാണ്. നവംബര്‍ 18ന് മട്ടാഞ്ചേരിയിലെ അബാദ് ഹോട്ടലില്‍ മ്യൂസിക് മൈറ്റ് സംഘടിപ്പിക്കുന്ന വേദിയിലാണ് തന്റെ 'ശ്രദ്ധ' യുമായി കൊച്ചിയുടെ സംഗീതമനസ്സിലേക്ക് ദേവി നേത്യാര്‍ പെയ്തിറങ്ങുക.

വിപിന്‍ പാണപ്പുഴഫ്രാന്‍സിലെ 'ഫ്രാങ്ക്ഫുട്ട്' ആയിരത്തോളം വിദേശികള്‍ നിറഞ്ഞ സദസ്സ്. പ്രകാശിതമായ വേദിയില്‍ ഭാരതീയാറിന്റെ തമിഴ്ഗാനം ആലപിക്കുകയാണ് ഗായിക. ഒരു തെന്നല്‍ പൊലെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറം ആ ഗാനം പ്രതിധ്വനിച്ചു. പിന്നെ, അത് മിഴിനീരായി ഒഴുകി. സദസ്സ് ആ ഗായികയുടെ അടുക്കലേക്ക് ഓടി അടുത്തു. അവര്‍ക്ക് ഗാനത്തിന്റെ അര്‍ത്ഥമറിയണം. ആ ഗായിക പറഞ്ഞു: എന്റെ ഗാനത്തിന് നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ കഴിയുന്നെങ്കില്‍ അതാണ് ഈ സംഗീതത്തിന്റെ അര്‍ത്ഥം.
ദേവി നേത്യാര്‍ ഇങ്ങനെയാണ് സംഗീതത്തെ സമീപിക്കുന്നത്. ദേശത്തിന്റെ, ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറമുള്ള സംഗീതത്തിന്റെ അത്മാവ് തേടി ഇരുപത്തിയഞ്ചുകൊല്ലം മുന്‍പ് തുടങ്ങിയ യാത്ര... വിദേശരാജ്യങ്ങളിലടക്കം ആയിരക്കണക്കിന് വേദികള്‍... കണ്ടതും കേട്ടതുമായ സംഗീതാനുഭവങ്ങളെ തന്നോടപ്പം ചേര്‍ത്തുനിര്‍ത്തി ആ യാത്ര ഇന്നും തുടരുന്നു. 

പാലക്കാട് ചിറ്റൂരാണ് ദേവി നേത്യാരിന്റെ ജനനം. സംഗീതത്തെ ജീവിതമാക്കിയ കുടുംബത്തിന്റെ പ്രോത്സാഹനത്തില്‍ മൂന്നാം വയസ്സിലാണ് ദേവി സംഗീത വഴിയില്‍ പിച്ചവച്ചു തുടങ്ങിയത്. സ്‌കൂള്‍ യുവജനോത്സവ വേദികളിലും അന്ന് ദേവി താരമായിരുന്നു. തുടര്‍ന്ന്, കര്‍ണാടക സംഗീതത്തിന്റെ കുലപതി ഡോ. ടി.പി. ഗോപാലകൃഷ്ണന്റെ ശിഷ്യയായി ചെന്നൈയിലേക്ക്. അദ്ദേഹത്തോടപ്പം നീണ്ട 20 വര്‍ഷങ്ങള്‍. അതിനിടയില്‍, പണ്ഡിറ്റ് കൃഷ്ണാനന്ദിന്റെ കീഴില്‍ ഹിന്ദുസ്ഥാനി, ഡോ. രവീന്ദ്രനാഥിന് കീഴില്‍ ഫോക്ക് മ്യൂസിക്. ജര്‍മനിയില്‍ നിന്ന് പാശ്ചാത്യ സംഗീതം തുടങ്ങിയ 20 ഓളം സംഗീതശാഖകളെക്കുറിച്ച് പഠിച്ചു. ഇളയരാജ, എം.എസ്. വിശ്വനാഥന്‍ തുടങ്ങിയവരുടെ സംഗീതത്തില്‍ നിരവധി സിനിമാഗാനങ്ങള്‍. പണ്ഡിറ്റ് രവിശങ്കറുടെ കണ്‍സെര്‍ട്ടില്‍, സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ പാടാനുള്ള ഭാഗ്യവും ഈ ഗായികയെ തേടി എത്തി.

'ശ്രദ്ധ' എന്ന പേരില്‍ തന്റെ അനുഭവ പരിചയത്തിലെ സംഗീതമുത്തുകള്‍ കോര്‍ത്തിണക്കുന്ന ഒരു സംഗീത പരീക്ഷണവുമായി ലോകംചുറ്റുകയാണ് ഇവരിപ്പോള്‍. തന്റെ സംഗീതയാത്രയെ കുറിച്ച് ദേവി സംസാരിക്കുന്നു:

എന്താണ് ശ്രദ്ധ....?
 

സംഗീതത്തിന് ലൗകികമായ ഒരു ഭാഷയുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടത്തിയ പരിപാടികളില്‍ നിന്നും, പഠിച്ച വൈവിദ്ധ്യമാര്‍ന്ന സംഗീതത്തില്‍ നിന്നും മനസ്സിലായതിന്റെ വെളിച്ചത്തിലാണ് ഇത്തരം ഒരു പരീക്ഷണവുമായി മുന്നോട്ട് പോകുന്നത്. വിവിധ രാജ്യങ്ങളിലായി 150 ഓളം വേദികള്‍ ഇതിനകം പിന്നിട്ടുകഴിഞ്ഞു. 'ശ്രദ്ധ' യുടെ ഓരോ വേദിയിലും പുതുമ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. മലയാളി താലോലിക്കുന്ന പഴയ സിനിമാ ഗാനങ്ങളുടെ കണ്‍സെര്‍ട്ടാണ് കൊച്ചിക്ക് നല്‍കുന്ന 'ശ്രദ്ധ' യുടെ സ്‌പെഷല്‍.

പണ്ഡിറ്റ് രവിശങ്കര്‍, ഇളയരാജ, 
എം.എസ്. വിശ്വനാഥന്‍... ഒപ്പം 
പ്രവര്‍ത്തിച്ചവരൊക്കെ വലിയ പേരുകള്‍...?
 


ഈശ്വരന്‍ വരച്ചുവച്ചതേ എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളൂ. അതിനാല്‍ തന്നെ ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതും ഇത്തരം ഒരനുഗ്രഹമാണ്. ഇവരുടെയൊക്കെ ആശിര്‍വാദത്തിന് പാത്രമാകാന്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന് വന്ന എനിക്ക് കഴിഞ്ഞു.

No comments:

Post a Comment