Friday, 28 October 2011

അണ്ണാ ടീമിനെതിരെ മേധയുടെ വിമര്‍ശം കെജ്‌രിവാളിന്റെ ആദായനികുതി നോട്ടീസും കിരണ്‍ ബേദിയുടെ വിമാനയാത്രക്കൂലി വിവാദവുമുള്‍പ്പെടെ ലോക്പാല്‍ പൊതുസമൂഹ പ്രതിനിധികള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍, എല്ലാ ആരോപണങ്ങളും വിശദമായി പരിശോധിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്ക്കര്‍ വ്യക്തമാക്കി. ശനിയാഴ്ച നടക്കുന്ന ടീമിന്റെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയില്ലെന്നും മേധാ പട്ക്കര്‍ പറഞ്ഞു.

തന്നെപോലെത്തന്നെ അണ്ണാ ഹസാരെയും ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയും യോഗത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും ഇപ്പോളുയര്‍ന്നു വന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള സുതാര്യമായ തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ടീം അണ്ണയ്ക്കുള്ളില്‍ വിള്ളലുണ്ടായിട്ടില്ലെന്ന് മേധ ആവര്‍ത്തിച്ചു. എന്നാല്‍ ടീമിലെ എല്ലാ അംഗങ്ങളുടെയും സുതാര്യത അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ ലോക്പാലിന് വേണ്ടിയുള്ള യജ്ഞത്തിന് ഇനിയും ജനപിന്തുണ ലഭിയ്ക്കുകയുള്ളൂ- അവര്‍ വ്യക്തമാക്കി.

പി.വി. രാജഗോപാല്‍, രജീന്ദര്‍ സിങ് എന്നീ പ്രമുഖര്‍ ഹസാരെ സംഘത്തില്‍നിന്ന് വിട്ടുപോയതിനെത്തുടര്‍ന്ന് നടക്കുന്ന യോഗമാണ് ശനിയാഴ്ചത്തേത്. ഇതിനിടെ, ബാബാ രാംദേവിനും ഹസാരെക്കും പിന്നാലെ ശ്രീശ്രീ രവിശങ്കറിനെയും ആര്‍.എസ്.എസ്സും ബി.ജെ.പി.യും ഉപയോഗപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആരോപിച്ചിട്ടുണ്ട്. കശ്മീരില്‍ ഹിതപരിശോധന വേണമെന്ന പരാമര്‍ശം നടത്തിയ പ്രശാന്ത് ഭൂഷണിനെയും ഹസാരെ സംഘം അകറ്റിനിര്‍ത്തുകയാണ്.

കെജ്‌രിവാളിനോട് ഒമ്പതര ലക്ഷം രൂപ കുടിശ്ശിക അടയ്ക്കാന്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നല്‍കിയ സമയപരിധി വ്യാഴാഴ്ച അവസാനിച്ചു. പണമടയ്ക്കാന്‍ കെജ്‌രിവാള്‍ തയ്യാറായിട്ടില്ല. അതിനൊപ്പമാണ് കിരണ്‍ ബേദിയ്‌ക്കെതിരെയുള്ള വിവാദവും ഉയര്‍ന്നുവന്നത്.
വാലറ്റം-ഇപ്പോഴും അന്നഹസ്സാരേ സമരത്തെ  തള്ളിപറയുന്നില്ല കാരണം അതുനല്കിയ ഊര്ജത്തെ അത്രവേഗത്തില്  മറക്കുവാനും സാധിക്കില് എന്നിരിക്കിലും അദ്യമെ പറഞഞിരുന്ന ഒരു വസ്നുുതയാണ് ഇപ്പോള്  പ്രകടമായിരിക്കുന്നത്  യാഥാര്ത്ഥ രാഷ്ട്രീയ ധാരയില്ലയ്മ.

No comments:

Post a Comment