Thursday, 3 May 2012

നാരികള്‍ നയിക്കും നാട് !


അതുകൊണ്ടാവും നമ്മുടെ രാഷ്ട്രീയക്കാര്‍ വനിതാ സംവരണ ബില്ല് പസ്സാക്കത് എന്ന് അറിയാമോ..?
അത് അറിയണം എങ്കില്‍ ഐസ് ലാന്‍റ് എന്ന രാജ്യത്തെ കുറിച്ച് അറിയണം..അവിടെ സംഭവിച്ച മാറ്റത്തെ കുറിച്ച് അറിയണം....
അതിലെ നെല്ലും പതിരും തിരിക്കുന്നത് പിന്നീട് എന്നാല്‍ ഈ സത്യം വായിക്കൂ...

 ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു കുഞ്ഞു ദ്വീപ്.  ജനസംഖ്യ  3.20 ലക്ഷം. പക്ഷേ, ലോകത്തെ മറ്റൊരു രാജ്യവും കാട്ടാത്ത ധൈര്യം ഈ കുഞ്ഞുരാജ്യം കാട്ടി. രാജ്യത്തെ എല്ലാ നിശ ക്ലബ്ബുകളും അടച്ചു പൂട്ടാനുള്ള നിയമം അവര്‍ പാസ്സാക്കി. വ്യഭിചാരം നിയമ വിധേയമായിരുന്ന ഇവിടെ ഇപ്പോള്‍ അതും നിരോധിച്ചു. സ്ത്രീകളെ കടത്തുന്നത് തടയാന്‍ ശക്തമായ നടപടികളുമെടുത്തു. എല്ലാറ്റിനും മുന്നില്‍ നിന്നത് രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ജൊഹാന സിഗുറാര്‍ടോട്ടിര്‍.

മതപരമായ കാരണങ്ങളാലല്ലാതെ ഫെനിനിസ്റ്റ് ചിന്തയുടെ അടിസ്ഥാനത്തില്‍ എല്ലാത്തരം സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളും നിരോധിക്കുന്ന ആദ്യരാജ്യമായിരിക്കുകയാണ്  ഐസ് ലാന്‍ഡ്.  ദേശീയ പാര്‍ലമെന്റായ 'ആള്‍തിങ്ങി'ല്‍ കോള്‍ബണ്‍ ഹാള്‍ദോര്‍സ്‌ടോട്ടിന്‍ എന്ന വനിത  നേതാവാണ് പുതിയ നിയമം അവതിരപ്പിച്ചത്. സ്ത്രീകള്‍ തുല്യ പൗരന്മാരാണ്, വിലയ്ക്കു വാങ്ങാനുള്ള വസ്തുക്കളല്ല എന്ന ശക്തമായ ആശയം ഉള്‍‌കൊള്ളുന്നതായിരുന്നു നിയമം

 ശക്തമായ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുള്ള രാജ്യങ്ങള്‍ക്കു പോലും സാധിക്കാത്തത് എങ്ങനെ ഐസ് ലാന്‍ഡ് സാധിച്ചു? അതിലുള്ള പ്രധാന കാര്യം അവിടുത്തെ പാര്‍ലമെന്റില്‍ പകുതില്‍ എറെ സ്ത്രീകളാണ് എന്നതു തന്നെ. രാഷ്ട്രീയരംഗം അടക്കി വാഴുകയാണ് സ്ത്രീകള്‍ അവിടെ. ഫെമിനിസ്റ്റ് . 130 ലോകരാജ്യങ്ങളുടെ ജന്‍ഡര്‍ സ്ത്രീ-പുരുഷ സമത്വ സൂചികയില്‍ നാലാം സ്ഥാനമാണ് ഐസ് ലാന്‍ഡിനുള്ളത്. രാഷ്ട്രീയക്കാരില്‍ മൂന്നിലൊന്നിലേറെ സ്ത്രീകളാണെങ്കില്‍ രാഷ്ട്രീയത്തിന്റെ സ്വഭാവം തന്നെ മാറുമെന്നാണ് ഐസ് ലാന്‍ഡുകാര്‍ പറയുന്നത്. പിന്നെ, തീരുമാനങ്ങള്‍ സ്ത്രീപക്ഷത്തു നിന്നുള്ളവയായിരിക്കും.

രണ്ടാമത്തെ കാര്യം, ഈ നിയമം പാസ്സക്കണം  എന്ന കാര്യത്തില്‍ അവിടെ അഭിപ്രായ ഐക്യം ഉണ്ടായിരുന്നു എന്നതാണ്.
ഇതിന്‍റെ അനുകൂല പ്രതികൂല വാദങ്ങള്‍ നിങ്ങള്‍ക്ക് വിടുന്നു.....

Wednesday, 2 May 2012

മനുഷ്യത്വം വീണ്ടും ചര്‍ച്ചയാകുന്നു...


സോണിസോറി എന്ന യുവതിയെ കുറിച്ച് അറിയാമോ ഇറോം ശര്‍മ്മിള എന്ന യുവതിയുടെ പോരാട്ടത്തിനപ്പുറം.ഭരണകൂടത്തിന്‍റെ ഭീകര കരങ്ങള്‍ പതിച്ച ഒരു പെണ്‍ജീവിതമാണ് ഇവരുടെത്.‘മാവോയിസ്റ്റ് ബന്ധം’ ആരോപിച്ചു കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് ദാന്ധെവാഡയില്‍ അധ്യാപികയായ സോണി സോറിയെ ‘മാവോയിസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇപ്പോള്‍ റായിപൂര്‍ ജയിലില്‍ കഴിയുകയാണ് സോണി സോറി. ക്രൂര പീഡനങ്ങള്‍ നേരിട്ട് കഴിയുന്ന സോണിയുടെ മോചനം ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകര്‍ എഴുതിയ കത്ത് താഴെ ചേര്‍ക്കുന്നു...

"ബഹുമാനം നിറഞ്ഞ ശ്രീ മന്മോഹന്‍ സിംഗ്, ഇന്ത്യന്‍ പ്രധാനമന്ത്രി,

‘മാവോയിസ്റ്റ് ബന്ധം’ ആരോപിച്ചു റായിപൂര്‍ ജയിലില്‍ കഴിയുന്ന സോണി സോറിയിലേക്ക് ഞങ്ങള്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. റായിപൂര്‍ ജയലില്‍ കഴിയുന്ന അവരുടെ ശാരീരിക നില നിരന്തരം മോശമായി കൊണ്ടിരിക്കുന്നു. ഏറെ ക്ഷീണിതരായ അവര്‍ക്ക് നടക്കാനും ഇരിക്കാനും വരെ ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നു. മുത്രം ഒഴിക്കുമ്പോള്‍ പോലും രക്തം . സോണിയുടെ യോനിയിലേക്ക് വലിയ കല്ലുകള്‍ കയറ്റിയതായി എന്‍ ആര്‍ എസ് മെഡിക്കല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടും കാര്യമായ ചികില്‍സയോ വൈദ്യ പരിശോധനയോ നല്‍കാന്‍ സര്‍ക്കാര്‍ ഇത് വരെ തയാറായിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് ദാന്ധെവാഡയില്‍ അധ്യാപികയായ സോണി സോറിയെ ‘മാവോയിസ്റ്റ് ബന്ധം’ആരോപിച്ചു അറസ്റ്റ് ചെയുന്നത്. അറസ്റ്റു ചെയ്യപ്പെട്ട അവരെ ജയിലില്‍ ശാരീരികമായും ലൈംഗികപരമായും ക്രൂര പീഡനങ്ങള്‍ക്കാണ് വിധേയമാക്കിയത്. അറസ്റ്റ് ചെയ്യപ്പെട്ടു ആറു മാസം കഴിഞ്ഞിട്ടും സംഭവത്തെ കുറിച്ച് കൃത്യമായ അന്വേഷണം പോലും നടത്താന്‍ സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ തയ്യാറായിട്ടില്ല. സുപ്രീം കോടതയിലെ അവരുടെ കേസ് നിരന്തരം മാറ്റി വെക്കുകയാണ് ഉണ്ടായത്. ഈ കാലയളവില്‍ സിവില്‍ സമൂഹവുമായുള്ള സോണിയുടെ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാനുള്ള ശ്രമങ്ങളാണ് പോലീസ് അധികാരികള്‍ നടത്തിയത്. കഴിഞ്ഞ ജനുവരിയില്‍ സോണിയെ കാണാന്‍ റായിപൂര്‍ ജയിലില്‍ എത്തിയ, രാജ്യത്തിലെ വിവിധ വനിതാ സംഘടന പ്രധിനിധികളെ തിരിച്ചയക്കുകയായിരുന്നു. സോണി സോറി അനുഭവിക്കുന്ന പീഡനങ്ങളും , നിലവില്‍ ഛത്തീസ്ഗഡില്‍ നിലനില്‍ക്കുന്ന അടിച്ചമര്‍ത്തല്‍ പ്രക്രിയകളും, രാജ്യത്തിലേയും ഛത്തീസ്ഗഡിലേയും വിവിധ ജയിലുകളില്‍ കഴിയുന്ന വനിതകളെ കുറിച്ച് ഞങ്ങളെ ഉല്‍ക്കണ്ഠകുലരാക്കുന്നു. ആയതിനാല്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സോണിയുടെ ശാരീരിക നിലയുടെ നിജസ്ഥിതി അറിയുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഞങ്ങള്‍ താങ്ങളോട് ആവശ്യപെടുന്നു. ദിവസേന വഷളായി കൊണ്ടിരിക്കുന്ന സോണിയുടെ ആരോഗ്യ നില ഞങ്ങളെ വല്ലാതെ ആശങ്കാകുലരാക്കുന്നു. ആയതിനാല്‍ അവരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് വേണ്ടി അടിയന്തരമായി അവരെ വൈദ്യ പരിശോധനക്ക് ഹാജരാക്കണമെന്നും ഞങ്ങള്‍ വിനീതമായി താങ്ങളോട് ആവശ്യപെടുകയാണ്…."

മനുഷ്യവാകശത്തിന്‍റെ പേരിലുള്ള വെറും വാക്കുകള്‍ അല്ല ഈ സ്ത്രീയുടെ കാര്യത്തില്‍ വേണ്ടത്. ബിനായക് സെന്‍ അടക്കമുള്ളവരുടെ അനുഭവങ്ങള്‍ നിങ്ങള്‍ ഓര്‍മ്മയില്‍ കുറിച്ച് ഓര്‍ക്കുക.

Wednesday, 25 April 2012

ഗൂര്‍ണിക്കോയുടെ ഓര്‍മ്മകള്‍.....




പിക്കസോ
യുദ്ധത്തിന്‍റെ കരിംകാഴ്ചകള്‍ക്ക് കലയുടെ കരങ്ങളാല്‍ നല്‍കിയ ഒരു മറുപടിയായിരുന്നു ഗൂര്‍ണിക്കോ. പിക്കസോ എന്ന മഹാനായ കലാകാരന്‍റെ ചിന്തയില്‍ വിരിഞ്ഞ മഹത്തായ ചിത്രരചന. തീ കാറ്റ് വിഴുങ്ങുന്ന നഗരത്തില്‍ കടിഞ്ഞാണ്‍ പൊട്ടിയോടുന്ന കുതിരയുടെ ദൃശ്യം യുദ്ധ വിരുദ്ധതയുടെ ആഗോളമായ ചിഹ്നമായി മാറുകയായിരുന്നു.

ഗൂര്‍ണീക്കോ
1937 ഏപ്രില്‍ 26 തിങ്കള്‍ സായാഹ്നം.സ്പാനിഷ് നഗരമായ ഗൂര്‍ണിക്കോയുടെ  ടൌണ്‍ മാര്‍ക്കറ്റ് ജനനിബിഡമായിരുന്നു. തലയ്ക്ക് മുകളിലൂടെ പാഞ്ഞ് പോകുന്ന വിമാനങ്ങളുടെ ഇരമ്പലാണ് പിന്നീട് അവര്‍ കേട്ടത്.പീന്നീട് മരണം ഭീകരമായ സ്ഫോടനങ്ങളുമായി ഗൂര്‍ണിക്കന്‍ ജനതയുടെ ജീവിതം കവര്‍ന്നെടുത്തു.  ജര്‍മനിയുടെയും ഇറ്റലിയുടെയും നാസിവ്യോമസേന മൂന്നു മണിക്കൂറുകളാണ് 110 ചതുരശ്ര കീലോ മീറ്റര്‍ മാത്രം വിസ്തീര്‍ണ്ണം ഉണ്ടായിരുന്ന ഗൂര്‍ണിക്കോ നഗരത്തിനു മുകളില്‍ ബോംബുകള്‍ വര്‍ഷിച്ചത്. പോര്‍വിമാനങ്ങള്‍ ഇന്ധനം തീരുന്നതുവരെ ബോംബുകള്‍ ഇട്ട ഫാസിസ്റ്റ് വിമാനങ്ങള്‍. തിരിച്ചുപോയി ഇന്ധനം നിറച്ച്‌ വീണ്ടും ആക്രമണങ്ങള്‍ ആവര്‍ത്തിച്ചു. 4.30 നും 7.30 നും ഇടയ്ക്ക് 31 ടണ്‍ ബോംബുകളാണ് ഗൂര്‍ണിക്കോയില്‍ വര്‍ഷിച്ചത്. ഗൂര്‍ണിക്കോയുടെ മാര്‍ക്കറ്റ്‌ പരിസരം മുഴുവന്‍  മനുഷ്യരുടെയും മൃഗങ്ങളുടെയും ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. ആക്രമണത്തില്‍ ആ നഗരം പൂര്‍ണ്ണമായും തകര്‍ത്തു തരിപ്പണമാക്കി.

1936 -ലെ തെരഞ്ഞെടുപ്പില്‍  ജനകീയമുന്നണിയുടെ റിപബ്ലിക്കന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍.ജര്‍മ്മന്‍‌ ഇറ്റാലിയന്‍ ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ സഹായത്തോടെ സ്പെയ്നിലെ ഫാസിസ്റ്റ് കക്ഷികള്‍  സ്പെയിനിലുടനീളം സൈനിക കലാപം ആരംഭിച്ചു. ഇത് രൂക്ഷമായ അഭ്യന്തരയുദ്ധമായി പരിണമിച്ചു. ജനറല്‍ ഫ്രാങ്കോ എന്ന ക്രൂരനായ സൈനിക തലവനാണ് ഇത്തരം ആക്രമണത്തിന്‍റെ നെടുനായകത്വം വഹിച്ചത്. ക്രൂരമായ പീഡനങ്ങളാണ് ഫ്രങ്കോയുടെ സ്പാനിഷ് ദേശീയസൈന്യം ജനങ്ങള്‍ക്കുനേരെ അഴിച്ചുവിട്ടത്.  ഈ കലാപത്തിന് യാഥാസ്ഥിതികരായ സഭാ പുരോഹിതരുടെയും സൈന്യത്തിന്‍റയും, ഭൂവുടമകളുടെയും ,ഫാസിസ്റ്റുകളുടെയും പിന്തുണയുണ്ടായിരുന്നു. റിപബ്ലിക്കന്‍ പക്ഷത്തിന് തൊഴിലാളികളുടെയും വിദ്യാസമ്പന്നരായ മധ്യവര്‍ഗ്ഗത്തിന്‍റയും കമ്യൂണിസ്റ്റുകാരുടെയും സോഷ്യലിസ്റ്റുകളുടെയും പിന്തുണയുണ്ടായിരുന്നു. ഇവര്‍ക്ക് ലോകമെമ്പാടുനിന്നും സഹാനുഭൂതി ലഭിച്ചിരുന്നു. ലോകമെങ്ങുമുള്ള ജനാധിപത്യവിശ്വാസികളുടെ ഐക്യദാര്‍ഢ്യം സ്പെയിനിലെ പൊരുതുന്ന ജനങ്ങളെ തേടിയെത്തി.ഇന്ത്യയില്‍ നിന്ന് ആക്കാലത്ത് നെഹറുവും ഐക്യദാര്‍ഢ്യം സ്പെയിനില്‍ എത്തിയിരുന്നു. സ്പെയിനിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് വിപ്ലവകാരികള്‍ ഒഴുകിയെത്തി. സ്പെയിനിലെ പൊരുതുന്ന ജനതയ്ക്ക് പിന്തുണയുമായി ലോകമെങ്ങും  ബുദ്ധിജീവികളുടെ കൂട്ടായ്മകള്‍ രൂപം കൊണ്ടു.

ഇത്തരം ജനകീയ മുന്നേറ്റത്തില്‍ ഭീതി പൂണ്ട നാഷനലിസ്റ്റ് ഫാസിസ്റ്റുകള്‍ ഇറ്റലിയും ജര്‍മനിയിലും അധികാരത്തിലിരുന്ന ഫാസിസ്റ്റ് സര്‍ക്കാരുകളുടെ സഹായം തേടി. മുസ്സോളിനിയും ഹിറ്റ്‌ലറും സ്പെയിനിലെ ഫാഷിസ്റ്റു ശക്തികള്‍ക്ക് സൈന്യവും ടാങ്കുകളും പോര്‍വിമാനങ്ങളും എത്തിച്ചുകൊടുത്തു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പദ്ധതികളുമായി നടന്നിരുന്ന ഇറ്റലിയും ജര്‍മനിയും സ്പെയിനിനെ തങ്ങളുടെ പുത്തന്‍ ആയുധക്കോപ്പുകളുടെ പരീക്ഷണശാലയാക്കി മാറ്റി.

ഈ ഫാസിസ്റ്റ് ഭീകരതക്കെതിരായുള്ള ശക്തമായ പ്രതിഷേധം ചിത്രീകരിച്ചുകൊണ്ട് പിക്കാസോ ഗൂര്‍ണിക്കോയെ അനശ്വരമാക്കിയത്. യുദ്ധ വിരുദ്ധതയ്ക്ക് എക്കാലത്തും പ്രചോദനമേകുന്ന അനശ്വര ചിത്രം....

രചിതവിന് പ്രണാമങ്ങള്‍....

മനുഷ്യവേട്ടയുടെ സഫാരികള്‍ സൃഷ്ടിക്കുന്നവര്‍..


   ആഫ്രിക്കന്‍ സഫാരി എന്ന് കേട്ടിട്ടുണ്ട് ആഫ്രിക്കയുടെ കറുത്തഭൂമിയിലെ പുല്‍മേടുകളാണ് സഫാരികള്‍ മൃഗങ്ങള്‍ ശാന്തമായി വാഴുന്ന സ്ഥലം. വിശപ്പിന്‍റെ വിളിയില്‍ മാത്രം ഇരയെ ആക്രമിക്കുന്ന സിംഹ നീതി നിലനിന്നിരുന്ന  ഭൂമിക. അത്തരം ഒരു സ്ഥലത്തേക്ക് വേട്ടയുടെ തത്വവുമായി കടന്നുവന്നത് യൂറോപ്യന്മാരയിരുന്നു. തന്‍റെ പ്രദേശത്ത് നിന്ന് ഞാന്‍ എവിടെ പോകാന്‍ എന്ന് ചോദിക്കും രീതിയില്‍ തല ഉയര്‍ത്തി വേട്ടയാടാന്‍ എത്തിയവന് മുന്നില്‍ നില്‍ക്കുന്ന മൃഗങ്ങളെ വെടിവച്ച് രസിച്ചവര്‍  അത്  തന്‍റെ വേട്ടയുടെ ശൂരത്വമായി പുറം ലോകത്തില്‍ കഥകള്‍ വിളമ്പി..പീന്നീട് അവിടം സന്ദര്‍ശിച്ച ഒരു സാഹിത്യകാരന്‍റെ കുറിപ്പ് വായിച്ചപ്പോഴാണ് യൂറോപ്യന്‍റെ വേട്ടക്കഥയുടെ യാഥാര്‍ത്ഥ്യം മനസ്സിലായത്. കുറച്ച് നീണ്ടുപ്പോയ ആമുഖം ആയി ഇത് മാറിയതില്‍ ക്ഷമിക്കുക...
             സഫാരിയെ കുറിച്ച് ഓര്‍ക്കുവാന്‍ എന്താണ് കാര്യം എന്ന് ചോദിച്ചാല്‍ ഇന്നലെ വന്ന ഒരു വാര്‍ത്തയാണ്.കുപ്രസിദ്ധമായ കടല്‍ കൊലപാതകത്തിന്‍റെ നഷ്ടപരിഹാര കേസ് ഒത്തുതീര്‍ന്നു. 1 കോടി രൂപവീതം  കടലില്‍ പൊലിഞ്ഞ ജീവിതത്തിന് പകരമായി കുടുംബങ്ങള്‍ക്ക് നല്‍കിയാണ് നഷ്ടപരിഹാര കേസ് ഒത്തുതീര്‍പ്പാക്കിയത്.എല്ലാ മാധ്യമങ്ങളും ഒത്തുതീര്‍പ്പായി എന്ന് തന്നെയാണ് കൊടുത്തിരുന്ന നിയമ പരമായി ഹൈക്കോടതി ലോകയുക്തയ്ക്ക് മുന്നില്‍ നടത്തിയ നടപടിയെ അങ്ങനെ മാത്രമേ പറയാന്‍ കഴിയു എന്നായിരിക്കാം അതിന് ലഭിക്കുന്ന മറുപടി.എന്നാല്‍ ഇത് ഒരു ഒത്തുതീര്‍പ്പാല്ല കേസ് ഒതുക്കലാണ് നടന്നത്.
  സാധരണമായി നമ്മുക്ക് തോന്നാവുന്ന ചില നല്ല ചിന്തകള്‍ ഉണ്ട് കേസും ബഹളവും ഇല്ലാതെ ആ കുടുംബത്തിന് ജീവിക്കേണ്ടത് ലഭിച്ചല്ലോ എന്ന ചിന്ത. ശരിയായിരിക്കാം പക്ഷെ ഒരു കോടി രൂപ എന്നത് മരിച്ചുപോയവരുടെ ജീവന്‍റെ വിലയാകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. സാധാരണമായ ഒരു മരണമല്ല നിരായുധരായി അന്നം കണ്ടെത്താന്‍ ജോലി ചെയ്യുന്നവരെ പച്ചയ്ക്ക് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് കൂടി ഓര്‍ക്കുക.
 നിയമപരമായ ചില സംശയങ്ങള്‍ ചൂണ്ടികാണിക്കുവാനണ് ആദ്യം ഉദ്ദേശിക്കുന്നത്. തങ്ങള്‍ക്ക് അന്താരാഷ്ട്ര കടല്‍ നിയമങ്ങളാണ് ബാധകമാവുക എന്ന് വാദിക്കുന്ന ഇറ്റാലിയന്‍ അധികൃതര്‍ എന്തിന് ഇന്ത്യന്‍ നിയമപ്രകാരമുള്ള ഒരു ഒത്തുതീര്‍പ്പിന് തയ്യാറായി.. ഒരിക്കലും അന്താരാഷ്ട്ര നിയമപ്രകാരം നഷ്ടപരിഹാര തുക ഒരു കോടിയില്‍ ഒതുങ്ങില്ല എന്ന യാഥാര്‍ത്ഥ്യം ഇറ്റലി മറന്നതാണോ അതോ മരിച്ച മത്സതോഴിലാളികളുടെ കുടുംബത്തിന്‍റെ പരാതികള്‍ ഒതുക്കാന്‍ ഇറങ്ങിയ 'പട്ടക്കാര്‍' മറച്ചുവച്ചതാണോ..
ഇറ്റാലിയന്‍ ഇരട്ടത്താപ്പും അതിന് ചൂട്ടുപ്പിടിച്ച ഇടത്തരക്കാരുടെയും കള്ളക്കളി ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.
    കൊല കേസില്‍ തങ്ങള്‍ക്ക് ഇന്ത്യന്‍ നിയമം ബാധകമല്ല എന്ന് പറയുന്നവര്‍ പിന്നെ എന്തിന് നഷ്ടപരിഹാര കേസില്‍ ഇന്ത്യന്‍ നിയമം അംഗീകരിക്കണം..?
ഇനി ചില സത്യങ്ങള്‍  കപ്പലില്‍ നിന്ന് വെടിവെച്ച് മത്സ്യതോഴിലാളികളെ കൊന്ന രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കും ക്രിസ്തുവിന്റെ നാമത്തില്‍ മാപ്പ് നല്‍കുന്നതായി മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ കേസ് ഒതുക്കല്‍ രേഖയില്‍ ഒപ്പുവച്ച ശേഷം വ്യക്തമാക്കി. വെറും വ്യക്തമാക്കല്‍ അല്ല മുദ്രപ്പത്രത്തില്‍ ഇക്കാര്യം രേഖപ്പെടുത്തി ഒപ്പിട്ടു നല്‍കുകയും ചെയ്തു. ഫിബ്രവരി 15-ന് ഉണ്ടായ സംഭവത്തില്‍ കടുത്ത വിഷമമുണ്ടെന്നാണ് കപ്പലില്‍ നിന്നുള്ള വെടിവെപ്പിനെപ്പറ്റി രേഖയില്‍ പറയുന്നത്. അനാവശ്യമായിരുന്ന ആ സംഭവം തങ്ങളുടെ ജീവിതത്തെ എന്നന്നേക്കും ബാധിക്കുന്നതാണ്. എന്നാല്‍ അതിന്റെ പേരില്‍ എടുത്ത കേസുകളില്‍ നാവികരെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും രേഖയില്‍ പറയുന്നു. മാപ്പ് നല്‍കി പ്രതിയെ മോചിതനാക്കുക എന്ന രീതി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അംഗീകരിക്കുന്നില്ല എന്ന യാഥാര്‍‌ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ ഈ രേഖയ്ക്ക് പ്രധാന്യമുണ്ട്. നിലവില്‍ ഈ കുടുംബം കര്‍ത്താവിന്‍റെ പേരില്‍ കേസില്‍ നിന്ന് പിന്മാറി കഴിഞ്ഞു എന്നത് വ്യക്തമായിരിക്കുന്നു അതിനാല്‍ തന്നെ വാദികള്‍ ഇല്ലാത്ത കേസ് എങ്ങനെ നിലനില്‍ക്കും. അതായത് നിലവില്‍ നീണ്ടകര പോലീസിന്‍റെ എഫ്ഐഅറി നുമുകളിലുള്ള കേസ് മാത്രമാണ് കോടതിക്ക് മുന്നില്‍ വരുക. കോടതിയില്‍ കേന്ദ്രത്തില്‍ നിന്നുള്ള മുഖ്യഭാഷകന്‍ കഴിഞ്ഞവാരം ചോല്ലിയ മണ്ടത്തരം വീണ്ടും അവര്‍ത്തികുകയാണെങ്കില്‍ ആ കേസും ഗോപി. അത് മണ്ടത്തരം അല്ല ഇറ്റലിക്കാര്‍ തിരക്കഥ വച്ചാണ് കളിച്ചത് എന്നത് മറ്റോരു കാര്യം. ഇത്തരം ഒരു ഒത്തു കളി അനുവദിച്ച് കൊടുത്തതിലൂടെ നല്‍കുന്ന സന്ദേശത്തിനെ എന്താണ്. നിങ്ങള്‍ ഇന്ത്യയില്‍ വന്ന് കൊന്നാല്‍ ഒരു കോടി നഷ്ടം കൊടുത്തല്‍ നിങ്ങള്‍ക്ക് രക്ഷപ്പെടാം എന്നല്ലെ അതാണ് മുകളില്‍ പറഞ്ഞ സഫാരിയുടെ കാര്യം വരുന്നത് ഇനി വെള്ളക്കാരന്‍ വീണ്ടും വരാം തോക്കുമായി എന്നിട്ട് അറേബ്യന്‍ സീ സഫാരിയാക്കും ഇത് എന്‍റെ സ്ഥാലമാട എന്ന് പറയുന്നവരുടെ തല നോക്കി ഉന്നം പിടിക്കും,വെടിപോട്ടിക്കും...
അപ്പോഴും അന്യന്‍റെ വിയര്‍പ്പിന് അപ്പവും വീഞ്ഞും കഴിച്ച് മദിച്ച കര്‍ദിനാള്‍മാരും (രഞ്ജി പണിക്കര്‍ക്ക് നന്ദി) കരിങ്കാലികളും ഇറങ്ങും ഒത്തുകളിക്ക്...ഇതോക്കെ കാണുമ്പോള്‍ പണ്ട് തമ്പുരക്കന്മാരുടെ ഓളിസേവയ്ക്ക് ചൂട്ടുപിടിച്ച് നടന്ന ചിലരെയാണ് ഓര്‍മ്മ വരുക...നേറിക്കേട്ട ചരിത്രം പുനരവതരിക്കും പുതിയ രൂപത്തില്‍.
പിന്നെ വിദ്യാഭ്യാസം ഇല്ലാത്ത ഒരു അരയ കുടുംബത്തെ പറ്റിച്ചു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിക്ക് ഇടമില്ല....
ഓപ്പം കേരള ഇനതയെയും....
(ബോട്ട് തകര്‍ന്ന്  ലക്ഷങ്ങള്‍ കടക്കാരനായ ഒരു മനുഷ്യന്‍റെ കഥ ഉണ്ടായിരുന്നു അയാളെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ..?)

Monday, 23 April 2012

മലയാളത്തിന്‍റെ വിസ്മയ കാഴ്ച മറയുമ്പോള്‍...



ഇന്ന് ഒരു സിനിമാപ്രതിഭയെ ഓര്‍മ്മിച്ച ഇടത്ത് വീണ്ടും ഒരു ഓര്‍മ്മ കുറിപ്പ് കുറിക്കേണ്ടി വരും എന്ന് കരുതിയിരുന്നില്ല.
കാക്കനാട് പ്രസ് അക്കദമിയില്‍ ജേര്‍ണലിസം പഠിച്ച് മദിച്ച് നടക്കുന്ന കാലത്ത് പെട്ടെന്ന് വന്ന ഒരു ആഗ്രഹമായിരുന്നില്ല അത്. നവോദയ അപ്പച്ചനെ കാണണം,കൂട്ടത്തിലുള്ള വല്യസിനിമാക്കരന്‍ സുധി ആരോടും പറയാതെ ആ വലിയ മനുഷ്യനെ കാണുവാന്‍ പോയ കുശുമ്പിന് പോയതാണ് സിനിമക്കാര്‍ക്കുള്ള 'സുരക്ഷ'
സംവിധാനങ്ങള്‍ ഇല്ലാത്ത ഒരു മനുഷ്യന്‍. എന്തായലും ആ അനുഭവം വിവരിക്കാന്‍ കഴിയില്ല. പതിനേഴിന്റെ ചുറുചുറുക്കുമായി മലയാളസിനിമയില്‍ വീണ്ടും നവോദയം സൃഷ്ടിക്കാന്‍ ആ മനുഷ്യന് കഴിയും എന്ന് തോന്നിയതായിരുന്നു ആ കൂടികാഴ്ച.
പക്ഷെ എറെയോന്നും കാത്തുനില്‍ക്കാതെ ഇന്ന് ആ ഉദയം അസ്തമിച്ചു ഇന്ന് വൈകിട്ട് 6.30ന് എറണാകുളം ലൈക്ക് ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. നിറഞ്ഞുനില്‍കുന്ന ചിരിയുമായി സിനിമയുടെ വിസ്മയക്കാഴ്ചകള്‍ മലയാളത്തിന് സമ്മാനിച്ച മഹാനായിരുന്നു  എം സി പുന്നൂസ് എന്ന നവോദയ അപ്പച്ചന്‍. സിനിമയുടെ ലോകവുമായി എഴുപത് വര്‍ഷത്തിന്‍റെ ബന്ധമുണ്ടായിട്ടും അപ്പച്ചന് സിനിമ ഇന്നും പുതുമയായിരുന്നു. ഇടയ്‌ക്കെപ്പോഴോ സിനിമയില്‍ നിന്ന്  ഇടവേളയെടുത്തെങ്കിലും സിനിമയെ പൂര്‍ണമായും മറക്കാന്‍ നവോദയ അപ്പച്ചന് തയ്യാറയില്ല. വൈകിയാണെങ്കിലും സിനിമാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ സി ഡാനിയേല്‍ പുരസ്‌കാരവും സ്വീകരിച്ചതിന് ശേഷമാണ്അപ്പച്ചന്‍ വിടപറയുന്നത്. കോച്ചി കാക്കനാട്ടെ നവോദയ സ്റ്റുഡിയോ നവീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചതോടെ അപ്പച്ചന്‍ അതിന്‍റെ തിരക്കിലേക്ക് വ്യപൃതനായി വരുകയായിരുന്നു .

പതിനേഴാം വയസില്‍ ജ്യേഷ്ഠന്‍ കുഞ്ചാക്കോയോടപ്പമാണ് അപ്പച്ചന്‍ ചലച്ചിത്രത്തിന്‍റെ ലോകത്ത് എത്തിച്ചേരുന്നത്. .  യേശുദാസിന്റെ പിതാവും കുഞ്ചാക്കോയുടെ അടുത്ത സുഹൃത്തുമായ അഗസ്റ്റിന്‍ ജോസഫ് അഭിനയിച്ച നല്ലതങ്കയാണ് അപ്പച്ചന്‍ ഭാഗമായ ആദ്യ സിനിമ. ഉദയ പുതുമയുള്ള നിരവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചപ്പോള്‍ കുഞ്ചാക്കോയോടപ്പം നിഴലായി അപ്പച്ചനുണ്ടായിരുന്നു.കുഞ്ചാക്കോയുടെ മരണശേഷമാണ് 'നവോദയ' ജന്മം കൊള്ളുന്നത്. ഉദയയെപ്പോലെ തന്നെ നവോദയയും മലയാളികള്‍ക്ക് പുതുമയും വ്യത്യസ്തതയുമുള്ള ചലച്ചിത്രകാഴ്ചകള്‍ സമ്മാനിച്ചു. ആദ്യ സിനിമാസ്‌കോപ്പ്, 70 എം എം, ത്രീഡി തുടങ്ങി മലയാള സിനിമാപ്രേക്ഷകര്‍ക്ക് എന്നും ഓര്‍മിക്കുവാന്‍ നിരവധി വിസ്മയങ്ങള്‍ നവോദയ നല്‍കി.സിനിമാസ്‌കോപ്പ് ഒരു തുടക്കമായിരുന്നു. ഇത്തരം മാറ്റങ്ങളെ കുറിച്ച് അന്നത്തെ കൂടികാഴ്ചയില്‍ ചോദിച്ചപ്പോള്‍  പഴമയില്‍ നിന്നൊരു മാറ്റം വേണമെന്നുള്ള തന്‍റെ എന്നുമുള്ള  ആഗ്രഹംമൂലമായിരുന്നുവെന്ന് നവോദയ അപ്പച്ചന്‍ പറയുകയുണ്ടായി‍.
 
അന്നത്തെ കൂടികാഴ്ച മറക്കുവാന്‍ കഴിയില്ല കാരണം തന്‍റകാലത്ത് ചെയ്ത മഹത്തായ കാര്യങ്ങള്‍ ഒരു കഥപോലെ അദ്ദേഹം വിവരിച്ചു അക്കാലത്ത് പത്തോളം തിയേറ്ററുകളില്‍ മാത്രമായിരുന്നു സിനിമാ സ്‌കോപ്പ് സ്‌ക്രീനുണ്ടായിരുന്നത്. ബാക്കി തിയേറ്ററുകള്‍ക്ക് സിനിമാസ്‌കോപ്പ് സ്‌ക്രീനും ലെന്‍സും

വാങ്ങി നല്‍കി. വലിയൊരു മാറ്റമാണ് മലയാള സിനിമയില്‍ അത് സൃഷ്ടിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ പോലും തിയേറ്ററുകള്‍ വന്നു. വലിയോരു വിഭാഗത്തിന് പുതിയൊരു വരുമാനമാര്‍ഗമാണ് ഇത് വഴി തുറന്നുകിട്ടിയതെന്ന് അദ്ദേഹം അന്ന് അഭിമാനത്തോടെ പറഞ്ഞത് ഓര്‍ക്കുന്നു.മകന്‍ ജിജോയാണ് പലപ്പോഴും മാറ്റങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.ഇത്തരം മാറ്റങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുമെന്നാ വിശ്വാസത്തിലാണ്  മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീഡി സിനിമയുടെ

നിര്‍മാണത്തിനു പിന്നിലെന്നും അപ്പച്ചനും പറയുന്നു‍.

കുട്ടിച്ചാത്തന്‍റെ നിര്‍മ്മാണത്തെ കുറിച്ചും അപ്പച്ചാന്‍  വാചലനായി. കുട്ടിച്ചാത്തന്‍ സാക്ഷാത്കരിക്കുന്നതിനായി ഒരുപാട് അലയേണ്ടിവന്നു. ഒടുവില്‍ രഘുനാഥ് പലേരിയും ജിജോയും ചേര്‍ന്ന് തിരക്കഥയൊരുക്കി. ത്രീഡി ലെന്‍സ് ഇംഗ്ലണ്ടില്‍ നിന്നാണ് വാങ്ങിയത്. വളരെ കഷ്ടപ്പെട്ടാണ് ത്രീഡി ലെന്‍സ് ഫോക്കസ് പുള്ളറെയും കണ്ടെത്തിയത്. ഡേവിഡ് സ്മിയര്‍ എന്ന സായിപ്പിനെ പൊന്നിന്‍ വിലകൊടുത്ത്  നവോദയയിലെത്തിച്ചു. ക്യാമറമാന്‍ അശോക് കുമാറായിരുന്നു. ആദ്യ ഒരാഴ്ച തിയേറ്ററില്‍ സിനിമ കണ്ട് കുട്ടികള്‍ കരയാന്‍ തുടങ്ങിയതോടെ പടം പൊട്ടുമെന്നാണ് കരുതിയത്.പിന്നെ കുട്ടികള്‍ തന്നെയാണ് കുട്ടിച്ചാത്തനെ വിജയിപ്പിച്ചു എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് അപ്പച്ചാന്‍. കുട്ടിച്ചാത്തന്‍ മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും വിജയമായി. പ്രേംനസീര്‍, അമിതാഭ് ബച്ചന്‍, രജനീകാന്ത് എന്നിങ്ങനെ എല്ലാ സൂപ്പര്‍താരങ്ങളെയും ചിത്രത്തിന്റെ പ്രമോഷന് ഉപയോഗിച്ച  കാര്യവും അദ്ദേഹം ഓര്‍ത്തെടുത്തു . 15 വര്‍ഷം കഴിഞ്ഞ് ഡിജിറ്റലാക്കി റിലീസ് ചെയ്തപ്പോഴും കുട്ടിച്ചാത്തന്‍ ഹിറ്റായിരുന്നു എന്ന കാര്യവും സന്തോഷത്തോടെയാണ് അദ്ദേഹം പങ്കുവച്ചത്. തന്‍റ വിജയങ്ങള്‍ എന്നും കൂട്ടായ്മയുടെ വിജയമായി വിലയിരുത്തിയിരുന്ന അപ്പച്ചാന്‍ തന്‍റെ വിജയങ്ങള്‍ കൂട്ടായ്മയുടെ വിജയമാണെന്ന് വിലയിരുത്തുന്നു.അന്ന് ഓരോ സിനിമയിലെയും അഭിനേതാക്കളെല്ലാം ഒരു കുടുംബംപോലെയായിരുന്നു.ഇന്നത്തെ സിനിമയുടെ രംഗത്തെ കുറിച്ച് അദ്ദേഹം ഇങ്ങനെ വിലയിരുത്തി ജാതിയും മതവും രാഷ്ട്രീയവുമെല്ലാം കൂട്ടിച്ചേര്‍ത്ത് സിനിമയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. അന്ന് സിനിമാ രംഗത്ത് പല സംഘടനകളില്ലായിരുന്നു. അതിനാല്‍ പ്രശ്നങ്ങളും
ഒടുവില്‍ ഭാവിയിലെ പത്രപ്രവര്‍ത്തകര്‍ക്ക് നന്മ എഴുതാനും പ്രവര്‍ത്തിക്കാനുമുള്ള ഉപദേശം നല്‍കിയാണ് പറഞ്ഞ് അയച്ചത്.....


ആ ഓര്‍മ്മയ്ക്ക് മുന്നില്‍  അഞ്ജലി പുഷ്പങ്ങള്‍....


റേ:ഓര്‍മ്മയിലെ മായാത്ത ഫ്രൈ





സത്യജിത്ത് റേയുടെ പേര് ആദ്യമായി കണ്ടത് ഒരു ഇയര്‍ ബുക്കിലാണ്.പഥേര്‍ പാഞ്ചാലി എന്ന ചിത്രത്തിന്‍റെ ബ്ലാക്ക് അന്‍റ് വൈറ്റ് ചിത്രവും ഉണ്ടായിരുന്നു.വലിയ മഹാന്‍ തന്നെ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ ചിത്രങ്ങള്‍ ഒന്നും കണ്ടിട്ടില്ലാത്തതിനാല്‍ പഥേര്‍ പാഞ്ചാലി എന്നത് പുരണത്തിലെ പാഞ്ചാലിയുടെ കഥയാണെന്നാണ് വിചാരിച്ചത്.മറ്റൊരു പുസ്തകത്തില്‍ യാഥാര്‍ത്ഥ കഥ വായിക്കുംവരെ. പ്ലസ്ടൂ ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ സംഭവം ഒന്ന് കാണുന്നത്. സത്യം പറഞ്ഞാല്‍ അന്നത്തെ എല്ലാ അലപ്പും മനസ്സില്‍ വച്ച് പറഞ്ഞിട്ടുണ്ട് എന്തോന്ന് ബോര്‍ പടം...
പക്ഷെ ചിന്താകാലം മാറുവാന്‍ സമയം അധികം എടുത്തില്ല. സര്‍ഗാത്മക സിനിമകളുടെ ലോകത്തേക്കുള്ള സഞ്ചാരങ്ങള്‍ കൂടിയും കുറഞ്ഞും നടത്തുവാനും സിനിമയുടെ ലോക ഭാഷയുമായി സമരസ്സപ്പെടുവാനുള്ള ശ്രമങ്ങളും വര്‍ധിച്ചു.അപ്പോഴാണ് സത്യജിത്ത് റേ എന്ന മനുഷ്യന്‍റെ കാഴ്ചപ്പാടും കാഴ്ചയും മനസ്സിലാക്കിയത്. സര്‍ഗാത്മക സിനിമ പിതാവ് എന്ന സ്ഥാനത്തിന് അദ്ദേഹം എന്തുകൊണ്ട് അര്‍ഹനാകുന്നു എന്ന വലിയ തിരിച്ചറിവ് പഥേര്‍ പാഞ്ചാലിയുടെ ഫ്രൈമുകളിലൂടെ വീണ്ടും യാത്ര നടത്തിയപ്പോഴാണ് മനസ്സിലായത്.അപുവും,ദുര്‍ഗ്ഗയും ഓക്കേ മായാത്ത കഥാശില്‍പ്പങ്ങളാക്കിമാറ്റുന്ന ക്യാമറയുടെ മാന്ത്രിക സ്പര്‍ശം തിരിച്ചറിഞ്ഞത്  ആ രണ്ടാം ദര്‍ശ്ശനമാണ്.
 1921 മെയ് 2ന് ബംഗാളിലെ അറിയപ്പെടുന്ന ചിത്രകാരനും കാര്‍ടൂണിസ്റ്റുമായ സുകുമാര്‍ റേയുടെയും സംഗീതത്തില്‍ പ്രശസ്തയായ സുപ്രഭാ ദേവിയുടെയും മകനായണ് റേയുടെ പിറവി. കുട്ടിക്കാലത്തെ ചിത്രരചനയിലും കവിതയെഴുത്തിലും കഴിവു പ്രകടിപ്പിച്ച റേയ്ക്ക് പിന്നീട് സിനിമ ജീവിതമാകുകയായിരുന്നു. ടാഗോറിന്‍റെ ശാന്തി നികേതനില്‍ ചിത്രരചനാ പഠനത്തിന് ചേര്‍ന്നതില്‍ പിന്നെയാണ് റേയുടെ ചിന്തകള്‍ വഴിമാറുന്നത്.കൊല്‍ക്കത്തയുടെ നദീജീവിതം പകര്‍ത്തിയ  ദ റിവര്‍ എന്ന സിനിമ ചിത്രീകരിക്കാന്‍ എത്തിയ സംഘത്തോട് ചേര്‍ന്നതോടെയാണ്   സിനിമയുടെ പാഠങ്ങള്‍ കരസ്ഥാമാക്കുന്നത്.ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ഡിസീക്കയുടെ ബൈസിക്കിള്‍ തീവ്സ് എന്ന ചിത്രം കാണാനിടയായത് അദേഹത്തിന്‍റെ സിനിമാ സ്വപ്നങ്ങളെ കൂട്ടിയുറപ്പിക്കാന്‍ കാരണമായി.കല്‍ക്കത്തിയില്‍ തിരിച്ചെത്തിയ എണ്ണിയാലൊടുങ്ങാത്ത തടസ്സങ്ങള്‍ക്കൊടുവില്‍ ആദ്യ ചിത്രം പൂര്‍ത്തീകരിച്ചു.  പഥേര്‍ പാഞ്ചാലി എന്ന ഇന്ത്യന്‍ സിനിമയുടെ ചരിത്രം മാറ്റിമറിച്ച ചിത്രം. തുടര്‍ന്ന് റേ എന്നാല്‍ ഇന്ത്യന്‍ സിനിമ എന്ന നിലയിലേക്ക് മാറി. 29 കഥാചിത്രങ്ങളും ഏഴോളം ഡോക്യുമെന്‍ററികളും ഹൃസ്വചിത്രങ്ങളും റേയുടെ സംഭാവനകള്‍ നീളുന്നു. ആയുഷകാല നേട്ടങ്ങള്‍ക്കായുള്ള പ്രത്യേക ഓസ്കാര്‍ പുരസ്കാരം ഡി ലിറ്റ് പദവി, ഫ്രാന്‍സില്‍ നിന്ന് ലിജിയന്‍ ഡി ഹോണിയന്‍ പദവിയടക്കം എണ്ണമറ്റ വിദേശ പുരസ്കാരം നേടിയ  ഇന്ത്യന്‍ ചലച്ചിത്രകാരന്‍ കൂടിയാണ് റേ
ഇന്ന് റേ വിട പറഞ്ഞിട്ട് 20 വര്‍ഷങ്ങള്‍...ഓര്‍മ്മയില്‍ മറക്കാത്ത ഓര്‍മ്മകള്‍ക്ക് പ്രണാമം

Wednesday, 18 April 2012

ഓര്‍മ്മകളുടെ പ്രകാശവേഗം


                                                  ആൽബർട്ട് ഐൻസ്റ്റൈൻ
                                             (1879 മാർച്ച് 14-1955 ഏപ്രിൽ 18)

ശാസ്ത്രകാമനകള്‍ മതിക്കുന്ന മനസ്സില്‍ ഒരായിരം ഭൌതികാത്ഭുതങ്ങള്‍ തിരുത്തുകയും വ്യഖ്യാനിക്കുകയും ചെയ്ത മഹാനായ  മനുഷ്യന്‍ വിട വാങ്ങിയിട്ട് 57 വര്‍ഷങ്ങള്‍. ശാസ്ത്ര സത്യങ്ങള്‍ സിദ്ധാന്തവത്കരിച്ചപ്പോഴും പ്രയോഗികതയുടെ അര്‍ത്ഥങ്ങളില്‍ നൂറ്റാണ്ട് മുന്നില്‍ നടന്ന വ്യക്തിയായിരുന്നു ആൽബർട്ട് ഐൻസ്റ്റൈൻ. കണക്കുകള്‍ മാറി മറയുന്ന കടലാസ്സ്  കഷ്ണങ്ങളില്‍ നിന്ന് മഹത്തരമായ ബൌദ്ധികത വിരിയിച്ച പ്രതിഭയ്ക്ക്  ഭാഷ്യങ്ങളും അലങ്കാരങ്ങളും അനവധി നല്‍കുവാന്‍ കഴിയുമെങ്കിലും ആൽബർട്ട് ഐൻസ്റ്റൈൻ അതിനും അപ്പുറമാണ്. കണിക പരീക്ഷണത്തിന്‍റെ അറ്റവും മൂലയും കൂട്ടിയോജിപ്പിക്കാനുള്ള നൂതന ശ്രമങ്ങള്‍ പുരോഗമിക്കുന്ന കാലത്ത് ഐൻസ്റ്റൈൻ തിരസ്കരണം ഒരു ഫാഷനായി മാറുകയാണ്.ശാസ്ത്ര ശാവകളില്‍ വരുന്ന കണക്കുകൂട്ടല്‍ പിഴവുകള്‍‌ ഐൻസ്റ്റൈൻ സിദ്ധാന്തങ്ങളുടെ ചുമലില്‍ കെട്ടിവയ്ക്കാനുള്ള വ്യഗ്രത ഏറിവരുമ്പോഴാണ് വീണ്ടും ഐൻസ്റ്റൈൻ ഓര്‍മ്മകള്‍ കടന്നുവരുന്നത്.
ആധുനിക ഭൗതിക ശാസ്ത്രത്തി‌ന്റെ പിതാവായി വിശേഷിക്കപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റൈൻ 1879 മാർച്ച് 14നാണ്‌ ജർമ്മനിയില്‍ ജനിച്ചത്. രണ്ടാം വയസ്സില്‍ മാത്രം ആല്‍ബര്‍ട്ട് സംസാരിക്കാന്‍ തുടങ്ങിയത്. ചെറുപ്പത്തിലേ സംഗീതത്തിൽ അതീവ തല്പരനായിരുന്നു ആല്‍ബര്‍ട്ട്. 1905ൽ അഞ്ച് ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധം ചെയ്തു. അതിലെ വിപ്ലവകരമായ ചില ആശയങ്ങൾ ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. അതിലൊരു പ്രബന്ധം പ്രശസ്തമായ ‘ആപേക്ഷികതാ സിദ്ധാന്തം’ ആയിരുന്നു . അതിൽ പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളു എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തിൽ അദ്ദേഹം വസ്തുവും ഊർജ്ജവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്തു. ഈ പ്രസിദ്ധ നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ് 1945ൽ ആറ്റംബോംബ് ഉണ്ടാക്കിയത്.
ആറ്റം ബോംബിന്‍റെ വഴി മരുന്നിട്ടവന്‍ എന്ന പേരുദോഷം തുടര്‍ന്നുള്ള ജീവിതത്തില്‍ പലപ്പോഴും ഐന്‍സ്റ്റൈനെ വേട്ടയാടിയിരുന്നു. ആണവാക്രമണങ്ങള്‍ക്ക് ശേഷമുള്ള കാലത്ത് ആണവ വിരുദ്ധ യുദ്ധ വിരുദ്ധ പ്രസംഗങ്ങളുമായണ് ഐൻസ്റ്റൈൻ തള്ളി നീക്കിയത്. എന്തായാലും മനുഷ്യന്‍റെ ചിന്താവേഗത്തിനേക്കാള്‍ ഉയരത്തില്‍ ചിന്തിച്ച ഈ മനുഷ്യന്‍ ശാസ്ത്രസത്യങ്ങളുടെ അപ്പോസ്തലനായി എന്നും വാഴും..