![]() |
| പിക്കസോ |
![]() |
| ഗൂര്‍ണീക്കോ |
1936 -ലെ തെരഞ്ഞെടുപ്പില്‍ ജനകീയമുന്നണിയുടെ റിപബ്ലിക്കന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍.ജര്‍മ്മന്‍ ഇറ്റാലിയന്‍ ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ സഹായത്തോടെ സ്പെയ്നിലെ ഫാസിസ്റ്റ് കക്ഷികള്‍ സ്പെയിനിലുടനീളം സൈനിക കലാപം ആരംഭിച്ചു. ഇത് രൂക്ഷമായ അഭ്യന്തരയുദ്ധമായി പരിണമിച്ചു. ജനറല്‍ ഫ്രാങ്കോ എന്ന ക്രൂരനായ സൈനിക തലവനാണ് ഇത്തരം ആക്രമണത്തിന്‍റെ നെടുനായകത്വം വഹിച്ചത്. ക്രൂരമായ പീഡനങ്ങളാണ് ഫ്രങ്കോയുടെ സ്പാനിഷ് ദേശീയസൈന്യം ജനങ്ങള്‍ക്കുനേരെ അഴിച്ചുവിട്ടത്. ഈ കലാപത്തിന് യാഥാസ്ഥിതികരായ സഭാ പുരോഹിതരുടെയും സൈന്യത്തിന്‍റയും, ഭൂവുടമകളുടെയും ,ഫാസിസ്റ്റുകളുടെയും പിന്തുണയുണ്ടായിരുന്നു. റിപബ്ലിക്കന്‍ പക്ഷത്തിന് തൊഴിലാളികളുടെയും വിദ്യാസമ്പന്നരായ മധ്യവര്‍ഗ്ഗത്തിന്‍റയും കമ്യൂണിസ്റ്റുകാരുടെയും സോഷ്യലിസ്റ്റുകളുടെയും പിന്തുണയുണ്ടായിരുന്നു. ഇവര്‍ക്ക് ലോകമെമ്പാടുനിന്നും സഹാനുഭൂതി ലഭിച്ചിരുന്നു. ലോകമെങ്ങുമുള്ള ജനാധിപത്യവിശ്വാസികളുടെ ഐക്യദാര്‍ഢ്യം സ്പെയിനിലെ പൊരുതുന്ന ജനങ്ങളെ തേടിയെത്തി.ഇന്ത്യയില്‍ നിന്ന് ആക്കാലത്ത് നെഹറുവും ഐക്യദാര്‍ഢ്യം സ്പെയിനില്‍ എത്തിയിരുന്നു. സ്പെയിനിലെ ജനങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് വിപ്ലവകാരികള്‍ ഒഴുകിയെത്തി. സ്പെയിനിലെ പൊരുതുന്ന ജനതയ്ക്ക് പിന്തുണയുമായി ലോകമെങ്ങും ബുദ്ധിജീവികളുടെ കൂട്ടായ്മകള്‍ രൂപം കൊണ്ടു.ഇത്തരം ജനകീയ മുന്നേറ്റത്തില്‍ ഭീതി പൂണ്ട നാഷനലിസ്റ്റ് ഫാസിസ്റ്റുകള്‍ ഇറ്റലിയും ജര്‍മനിയിലും അധികാരത്തിലിരുന്ന ഫാസിസ്റ്റ് സര്‍ക്കാരുകളുടെ സഹായം തേടി. മുസ്സോളിനിയും ഹിറ്റ്‌ലറും സ്പെയിനിലെ ഫാഷിസ്റ്റു ശക്തികള്‍ക്ക് സൈന്യവും ടാങ്കുകളും പോര്‍വിമാനങ്ങളും എത്തിച്ചുകൊടുത്തു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പദ്ധതികളുമായി നടന്നിരുന്ന ഇറ്റലിയും ജര്‍മനിയും സ്പെയിനിനെ തങ്ങളുടെ പുത്തന്‍ ആയുധക്കോപ്പുകളുടെ പരീക്ഷണശാലയാക്കി മാറ്റി.
ഈ ഫാസിസ്റ്റ് ഭീകരതക്കെതിരായുള്ള ശക്തമായ പ്രതിഷേധം ചിത്രീകരിച്ചുകൊണ്ട് പിക്കാസോ ഗൂര്‍ണിക്കോയെ അനശ്വരമാക്കിയത്. യുദ്ധ വിരുദ്ധതയ്ക്ക് എക്കാലത്തും പ്രചോദനമേകുന്ന അനശ്വര ചിത്രം....



No comments:
Post a Comment