നമ്മുടെ നാട്ടില്‍ ഉരുള്‍പ്പോട്ടല്‍ മൂലം നഷ്ടങ്ങളും മരണങ്ങളും ഉണ്ടായെങ്കില്‍ വടക്കന്‍ ചൈനയിലേ ഹെബീ പ്രവിശ്യയില്‍ ഒരു ചരിത്ര സ്മാരകമാണ് തകര്‍ന്നത്. സാക്ഷാല്‍ വന്‍ മതിലിന്‍റെ ഒരു ഭാഗം നാല് ദിവസമായി തുടര്‍ന്ന മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഡാജിഗാമന്‍ എന്ന സ്ഥലത്തെ മതിലിന്‍റെ ഭാഗമാണ് തകര്‍ന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള വാര്‍ത്ത ആഴ്ചകള്‍ കഴിഞ്ഞാണ് ചൈന പുറത്ത് വിട്ടത്. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ സാധരണമായി ജൂലൈ മാസങ്ങളില്‍ കനത്ത മഴയും ഉരുള്‍പ്പോട്ടലുകളും സാധരണമാണ്. വന്‍മതിലിന്‍റെ 36 മീറ്റര്‍ നീളത്തിലുള്ള ഭാഗമാണ് തകര്‍ന്നത്. എന്നാല്‍ ഇതിന്‍റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായി പ്രദേശിക ഭരണകൂടം അറിയിച്ചിട്ടുണ്ട്.കനത്ത മഴയെതുടര്‍ന്ന് അടുത്തുള്ള കുന്നില്‍ നിന്ന് വന്‍തോതില്‍ വെള്ളപാച്ചില്‍ ഉണ്ടായതാണ് മതില്‍ തകരാനുള്ള കാരണമായി വിലയിരുത്തുന്നത്.നിലവില്‍ തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതിലില്‍ ആയിരക്കണക്കിന് അപകടകരമായ വിള്ളലുകള്‍ ഉള്ളതായണ് റിപ്പോര്‍ട്ട്. 1368 മുതല്‍ 1644 വരെ ചൈന ഭരിച്ചിരുന്ന മിങ് രാജവംശത്തിന്‍റെ കാലത്താണ് വന്‍മതില്‍ നിര്‍മ്മിച്ചത്. ചൈനയുടെ വടക്കന്‍ അതിര്‍ത്തിയെ സംരക്ഷിക്കാന്‍ പണിതീര്‍ത്തതായിരുന്നു ഈ മതില്‍. ലോകാത്ഭുതങ്ങളില്‍ ഒന്നായണ് കണക്കിലെടുക്കുന്നത്. ചന്ദ്രനില്‍ നിന്ന് നോക്കിയാല്‍ കാണുന്ന എക മനുഷ്യ നിര്‍മ്മിതിയും ചൈനീസ് വന്‍മതിലാണ്.Friday, 10 August 2012
വന്‍മതിലിന്‍റെ വന്‍ വീഴ്ച
നമ്മുടെ നാട്ടില്‍ ഉരുള്‍പ്പോട്ടല്‍ മൂലം നഷ്ടങ്ങളും മരണങ്ങളും ഉണ്ടായെങ്കില്‍ വടക്കന്‍ ചൈനയിലേ ഹെബീ പ്രവിശ്യയില്‍ ഒരു ചരിത്ര സ്മാരകമാണ് തകര്‍ന്നത്. സാക്ഷാല്‍ വന്‍ മതിലിന്‍റെ ഒരു ഭാഗം നാല് ദിവസമായി തുടര്‍ന്ന മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഡാജിഗാമന്‍ എന്ന സ്ഥലത്തെ മതിലിന്‍റെ ഭാഗമാണ് തകര്‍ന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള വാര്‍ത്ത ആഴ്ചകള്‍ കഴിഞ്ഞാണ് ചൈന പുറത്ത് വിട്ടത്. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ സാധരണമായി ജൂലൈ മാസങ്ങളില്‍ കനത്ത മഴയും ഉരുള്‍പ്പോട്ടലുകളും സാധരണമാണ്. വന്‍മതിലിന്‍റെ 36 മീറ്റര്‍ നീളത്തിലുള്ള ഭാഗമാണ് തകര്‍ന്നത്. എന്നാല്‍ ഇതിന്‍റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായി പ്രദേശിക ഭരണകൂടം അറിയിച്ചിട്ടുണ്ട്.കനത്ത മഴയെതുടര്‍ന്ന് അടുത്തുള്ള കുന്നില്‍ നിന്ന് വന്‍തോതില്‍ വെള്ളപാച്ചില്‍ ഉണ്ടായതാണ് മതില്‍ തകരാനുള്ള കാരണമായി വിലയിരുത്തുന്നത്.നിലവില്‍ തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതിലില്‍ ആയിരക്കണക്കിന് അപകടകരമായ വിള്ളലുകള്‍ ഉള്ളതായണ് റിപ്പോര്‍ട്ട്. 1368 മുതല്‍ 1644 വരെ ചൈന ഭരിച്ചിരുന്ന മിങ് രാജവംശത്തിന്‍റെ കാലത്താണ് വന്‍മതില്‍ നിര്‍മ്മിച്ചത്. ചൈനയുടെ വടക്കന്‍ അതിര്‍ത്തിയെ സംരക്ഷിക്കാന്‍ പണിതീര്‍ത്തതായിരുന്നു ഈ മതില്‍. ലോകാത്ഭുതങ്ങളില്‍ ഒന്നായണ് കണക്കിലെടുക്കുന്നത്. ചന്ദ്രനില്‍ നിന്ന് നോക്കിയാല്‍ കാണുന്ന എക മനുഷ്യ നിര്‍മ്മിതിയും ചൈനീസ് വന്‍മതിലാണ്.Sunday, 5 August 2012
ഓര്‍മ്മകള്‍ മരിക്കില്ല...തുണ്ട് കടലാസ്സിലാണെങ്കിലും
സ്വഹൃദത്തിന്‍റെ ഒരു ദിനം..ഇന്ന് കിട്ടിയ ഒരു സമ്മാനം ഒരു സുവര്‍ണകാലത്തേക്ക് തിരിച്ചുപോകുവാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.
പയ്യന്നൂര്‍ കോളേജിന്‍റെ അതിര്‍ത്തിയിലാണ് സുവോളജി ബ്ലോക്ക് അവിടെ എപ്പോഴും അനാട്ടമിയും, എംബ്രിയോളജിയും ക്ലാസിഫിക്കേഷനും തത്തികളിക്കും
അതിനെല്ലാം അപ്പുറം സിലബസിനപ്പുറം മനുഷ്യത്വമുള്ള ഒരു കൂട്ടം മനുഷ്യരും ഉണ്ടായിരുന്നു. എന്‍ട്രന്‍സിന്‍റെ ചില്ലയില്‍ നിന്ന് ചിറകോടിഞ്ഞ് വീണവരും
രസതന്ത്രത്തിന്‍റെയും ഉൌര്‍ജ തന്ത്രത്തിന്‍റെയും റോയല്‍ പളപ്പില്‍ നിന്നും പുറം തള്ളപ്പെട്ടവരുടെ ആഘോഷ സ്ഥലമായിരുന്നു അത്. എന്നാല്‍ ആരുടെയോ
ഭാഗ്യത്തിന് ഇതിന് ഉള്ളില്‍ വന്നവര്‍ക്ക് കയ്പ്പുള്ള അനുഭവങ്ങള്‍ ഒന്നും നല്‍കുന്നില്ല ആ മൂന്ന് വര്‍ഷങ്ങള്‍.. ..
സ്വഹൃദം പൂത്തുലഞ്ഞ മൂന്ന് വര്‍ഷങ്ങള്‍.
കോളേജ്കാലത്തെ ഏതോ മടുപ്പിക്കുന്ന ക്ലാസില്‍ ആയിരിക്കാം പിന്നിലെ ബെഞ്ചിലിരുന്ന് വെറുതെ എന്തോക്കയോ കുത്തിക്കുറിച്ചു. ചില വരികള്‍ അത്
കവിതയാണെന്നോ കഥയാണോ
എന്നോന്നും പറയാന്‍ സാധിക്കില്ല. പക്ഷെ ചുരുട്ടികൂട്ടി എറിഞ്ഞ ആ കടലാസ്സ് കഷണങ്ങള്‍ ഇന്ന് വീണ്ടും കിട്ടി.
ഇത് സ്വന്തം കയ്യില്‍ സൂക്ഷിച്ച ഒരു സുഹൃത്ത് സൌഹൃദദിനത്തില്‍ എനിക്ക് സമ്മാനമായി ലഭിച്ചു...
നന്ദി സുഹൃത്തേ.......
തെണ്ടി
അവിടെയും ഇവിടെയും
അല്ലാത്ത
എവിടെയോ
നോക്കിയിരിക്കുന്ന
കണ്ണിനോട്....
മൂക്ക് പറഞ്ഞു
ഇങ്ങോട്ട് നോക്കുവാന്‍...
ആവി പറക്കുന്ന ഭക്ഷണത്തിന്
നിന്നോട് പറയാനുള്ളത് ഒന്ന് മാത്രം
തെണ്ടി...എന്നും..തെണ്ടി....
.............................................................
മരണം
ഒരിക്കല്‍ മാത്രം കാണുന്ന
ഒരിക്കല്‍ മാത്രം കേള്‍ക്കുന്ന
ഒരു ശബ്ദം ഉണ്ട്
അതിന് പതിഞ്ഞ കാലോച്ചയാണ്
ഞാനും നീയും നടക്കുന്ന
കറുത്ത ഇടവഴികളില്‍
ചുവന്ന പുഴയോരങ്ങളില്‍
അടഞ്ഞുകിടന്ന തെരുവുകളില്‍
അത് ചിലപ്പോള്‍ ചാടി വീഴും
അത് മരണമാണ്.......
.................................................................
ടിക്കറ്റ്
ഒരു ടിക്കറ്റില്‍
രണ്ടു പേര്‍ക്ക് യാത്രചെയ്യാന്‍
പറ്റുമോ.....??
പറ്റും
ഞാനും അവളും ഇന്ന്
ഒരു ''വിഷകുപ്പി'' ടിക്കറ്റില്‍ യാത്ര തുടങ്ങി...
.......................................................
പുലി
ഞാന്‍ നിന്നോട് കുറേ ദിവസമായി
പറയണം..പറയണം
എന്ന് കരുതുന്നു
നീ
ഒന്നും വിചാരിക്കരുത്
എന്നെ
കുറിച്ച് ഒന്നും തോന്നരുത്
ഞാന്‍ പാവമായിരുന്നു
ഠേ...ഠേ...
"അവള്‍ പുലിയായിരുന്നു"
...........................................................
മാസ്ക്
ആദ്യമായി അവള്‍
'ചുംബിച്ചപ്പോള്‍'
അതിന്‍റെ മധുരം വിടാതിരിക്കാന്‍
ഞാന്‍ മാസ്ക് ധരിച്ചു
പക്ഷെ
അവള്‍ക്ക്
പന്നി പനി വന്നു എന്ന് അറിഞ്ഞത്
മുതല്‍ മാസ്കിന് വിള്ളല്‍
വീണു...
.................................
നാണം
കറുത്ത കണ്ണിനോട്
വെളുത്ത ശരീരമുള്ള കറുത്തമുടിക്കാരി
കുട്ടിചോദിച്ചു
''നാണമില്ലേ''
ഈ ചോദ്യങ്ങള്‍ മുന്‍പും കേട്ടിട്ടുള്ളതിനാല്‍
കണ്ണ് പറഞ്ഞു
''ഇല്ലാ''...
..........................
നന്ദി ഇത്രയും കാലം ഇത് കാത്തുവച്ച എന്‍റെ എല്ലാമായ സുഹൃത്തിന്
Wednesday, 11 July 2012
ഓണ്‍ലൈനായ ആദ്യ ചിത്രം ....
വെബ്ബില്‍ ആദ്യമായി പോസ്റ്റ് ചെയ്യപ്പെട്ട ചിത്രം എതാണ് ..ഇന്‍റര്‍നെറ്റില്‍ വിവിധ വഴി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ വഴിയും അല്ലാതെയും ദിവസം കോടികണക്കിന് ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യപ്പെടുന്ന കാലത്താണ് ഈ ചോദ്യം.
![]() |
| ''ലെസ് ഹോറിബിള്‍ സെര്‍നെറ്റ്സ്'' |
![]() |
| സില്‍വാനോ ഡി ജെനീറോ |
![]() |
| ടിം ബര്‍ണേസ് ലീ |
Wednesday, 4 July 2012
ഇന്ത്യ കര്‍ഷകന്‍റെ കൊലക്കളമാകുമ്പോള്‍....
കര്‍ഷക ആത്മഹത്യയുടെ ഗ്രാഫ് മുകളിലേക്ക് തന്നെ. രാജ്യത്തിലെ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ് എന്ന യാഥാര്‍ത്ഥ്യം ഓര്‍മ്മിപ്പിക്കുകയാണ് ക്രൈം റെക്കോഡ്സ് ബ്യൂറോ പ്രസിദ്ധികരിച്ചിരിക്കുന്ന പുതിയ വിവരങ്ങള്‍. 2011ലെ കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ആത്യന്തികമായി ഇന്ത്യയുടെ ഗ്രാമീണ മേഖല കടുത്ത പ്രതിസന്ധികളെ അഭിമൂഖികരിക്കുകയാണ് എന്ന വന്‍ സത്യം ഈ കണക്കുകള്‍ നമ്മോട് വിളിച്ചോതുന്നു. ധാന്യങ്ങള്‍ക്കും ,കാര്‍ഷിക വിളകള്‍ക്കും ഉപഭോഗ വിപണിയില്‍ വില എറുമ്പോഴും നമ്മുടെ കര്‍ഷക ജീവിതങ്ങള്‍ ഹോമിക്കപ്പെടുന്നത് എങ്ങനെ എന്ന് ഒരു പ്രഹേളികയായി തോന്നാം എന്നാല്‍ ജനാധിപത്യരാജ്യത്തിന്‍റെ മുഖം മൂടിയില്‍ ഇന്നും എന്നും മറഞ്ഞിരുന്ന ചൂഷണ കരങ്ങള്‍ വീണ്ടും വീണ്ടും ശക്തമാകുന്നതിന്‍റെ സാക്ഷ്യം കൂടിയാണിത്. സാമൂഹികമായ വിലയിരുത്തലുകള്‍ക്കപ്പുറം വന്‍ നടപടികള്‍ കൂടി ആവശ്യപ്പെടുകയാണ് ഈ കണക്കുകള്‍. സായിനാഥ് ഹിന്ദുവില്‍ എഴുതിയ ലേഖനത്തിന്‍റെ പരിഭാഷ
2011ല്‍ രാജ്യത്ത് 14,027 കര്‍ഷകര്‍ ആത്മഹത്യ ചെയ്തെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ഇതോടെ 1995ന് ശേഷം ഇന്ത്യയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 2,70,940 ആയി. കഴിഞ്ഞ വര്‍ഷം 3,337 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളില്‍ ഒന്നാമത്. കണക്കുകള്‍ ലഘൂകരിച്ചും കര്‍ഷകന്റെ നിര്‍വ്വചനത്തില്‍ പോലും മാറ്റം വരുത്തിയും പരമാവധി ശ്രമിച്ചിട്ടും മഹാരാഷ്ട്രക്ക് ഈ അപമാനകരമരമായ ഒന്നാം സ്ഥാനത്തു നിന്നും രക്ഷപ്പെടാനായില്ല. കഴിഞ്ഞ ഒരു ദശാബ്ദമായി മഹാരാഷ്ട്രയാണ് കര്‍ഷകരുടെ ഏറ്റവും വലിയ ദുരന്തഭൂമി.
2009ല്‍ 2,872 കര്‍ഷകരും 2010ല്‍ 3,141 കര്‍ഷകരുമാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. 1995 മുതല്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 54,000ത്തിലേക്ക് അടുക്കുകയാണ്. ഇതില്‍ 33,752 പേരും ആത്മഹത്യ ചെയ്തത് 2003ന് ശേഷമാണ്, അതും 3,750 എന്ന വാര്‍ഷിക ശരാശരിയില്‍. 1995-02 കാലത്ത് 2,508 എന്ന വാര്‍ഷിക ശരാശരിയില്‍ 20,066 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ജീവിതം അവസാനിപ്പിച്ചത്. കര്‍ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആത്മഹത്യാ നിരക്കിലുള്ള വര്‍ധന എന്നതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്.
ആകെ കര്‍ഷക ആത്മഹത്യയുടെ എണ്ണം നോക്കിയാല്‍ 2011ല്‍ കുറവ് കാണുന്നുണ്ട്. എന്നാല്‍ ഛത്തീസ്ഖഡില്‍ ഒരൊറ്റ കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്തിട്ടില്ലെന്നാണ് രേഖകള്‍ പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 7,777 കര്‍ഷകരും കഴിഞ്ഞ വര്‍ഷം 1,126 കര്‍ഷകരും ആത്മഹത്യ ചെയ്ത സംസ്ഥാനമാണ് ഛത്തീസ്ഖഡ്. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ഛത്തീസ്ഖഡ്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവയാണ് മറ്റ് നാല് സംസ്ഥാനങ്ങള്‍. ഛത്തീസ്ഖഡ് കര്‍ഷകരുടെ സ്വര്‍ഗ്ഗമായി മാറിയെന്ന് കരുതുന്നതിനേക്കാള്‍ സമയത്ത് അവര്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോക്ക് കണക്ക് നല്‍കിയില്ലെന്ന് വിലയിരുത്തുന്നതാകും ഉചിതം.
ഛത്തീസ്ഖഡില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കര്‍ഷക ആത്മഹത്യയുടെ ശരാശരി വെച്ച് കണക്കാക്കിയാല്‍ ഇന്ത്യയിലാകെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 14,027ല്‍ നിന്നും 15,582 ആയി ഉയരും. ഇതില്‍ ഏറ്റവും ചിന്തിക്കേണ്ട കാര്യം മോശക്കാരായ അഞ്ച് സംസ്ഥാനങ്ങളും ഈവര്‍ഷം വരള്‍ച്ചയുടെ പിടിയിലാണെന്നതാണ്. കാലാവസ്ഥ കടിഞ്ഞാണിടുന്ന ഇന്ത്യന്‍ കാര്‍ഷിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് ഇതില്‍ നിന്നും വ്യക്തം.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50ല്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ അഞ്ച് സംസ്ഥാനങ്ങള്‍ രേഖപ്പെടുത്തി. 2010നേക്കാള്‍ 196 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയാണ് ഏറ്റവും മോശം സംസ്ഥാനം. തമിഴ്നാട്(82) മധ്യപ്രദേശ്(89) ഹരിയാന(87) ഗുജറാത്ത് (55) എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കര്‍ഷകരുടെ കണ്ണീര്‍ വീണു. ഒമ്പത് സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞിട്ടുണ്ട്. ഇതില്‍ 50ല്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യയുടെ കുറവ് രേഖപ്പെടുത്തിയത് മൂന്നേ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം, കര്‍ണ്ണാടക(485), ആന്ധ്രാ പ്രദേശ്(319), പശ്ചിമ ബംഗാള്‍(186). രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യാ മുനമ്പിലാണെന്ന വ്യക്തമായ സൂചനയാണ് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പുതിയ കണക്കുകള്‍ നല്‍കുന്നത്.
കടപ്പാട്- ദി ഹിന്ദു.സായിനാഥ്
Monday, 2 July 2012
ഉസ്താദ് ഹോട്ടല്‍- --------_ ഒരു ബിരിയാണിക്കഥയ്ക്കപ്പുറം
അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ ഒരു നല്ല ''മസാല'' വെപ്പുകാരനാണെന്നാണ് മലയാള സിനിമയിലെ പൊതു അഭിപ്രായം ( കണ്ണീരിന്‍റെ ഉപ്പുള്ള ബ്രിഡ്ജ് എന്ന ഹൃസ്വചിത്രം പരിഗണിച്ച് തന്നെയാണ് ഈ അഭിപ്രായം) അഞ്ജലി മേനോനും നല്ലോരു പാചകകാരിയാണ് ഗൃഹതുരതയുടെ രസം ചാലിച്ച് സാമൂഹികമായി സിനിമ വിളമ്പുന്ന ചലച്ചിത്രകാരി. ലിന്‍സ്റ്റന്‍ സ്റ്റീഫന്‍ എന്ന നിര്‍മ്മതാവ് യുവതയുടെ രസകൂട്ടുകള്‍ രുചിച്ച,രുചിപ്പിച്ച വ്യക്തിയാണ് .ഇത്തരം ഒരു ടീമിന്‍റെ ബിരിയാണിയുണ്ടാക്കിയ കഥയാണ് 'ഉസ്താദ് ഹോട്ടല്‍'
കോഴിക്കോടന്‍ ബിരിയാണിയുടെ ദം പൊട്ടിക്കുമ്പോഴുള്ള മണം പരക്കുന്ന ഒരു കഥയുണ്ട് ഈ ചിത്രത്തില്‍ എന്നും, ആഘോഷമായ ഒരു ഭക്ഷണകഥ എന്നും തെറ്റിദ്ധരിച്ച് ഉസ്താദ് ഹോട്ടലില്‍ എത്തുന്നവര്‍ക്ക് ഈ ചിത്രം നിരാശ നല്‍കും എന്ന് ആദ്യമേ പറയുന്നു. കാരണം തെറ്റിദ്ധാരണകളാണ് മലയാള സിനിമയുടെ ഇന്നത്തെ ശാപം എന്ന് വിലയിരുത്തപ്പെടുമ്പോള്‍ പ്രത്യേകിച്ചും. അതിനാല്‍ തന്നെ തിന്നും കുടിച്ചും വയര്‍ നിറച്ച് പൊകുന്നതല്ല. വയറിനൊപ്പം മനവും നിറയ്ക്കാന്‍ കഴിയുന്നതായിരിക്കണം ഭക്ഷണം എന്നതാണ് ചിത്രത്തില്‍ പറഞ്ഞ് വയ്ക്കുന്ന പാഠം.
മരണം ,വിവാഹം,പ്രണയം,സംഗീതം,വിരഹം ജീവിതത്തിന്‍റെ പലഘട്ടങ്ങള്‍ തലോടിയാണ് കോഴിക്കോടിന്‍റെ പാശ്ചാത്തലത്തില്‍ ഉസ്താദ് ഹോട്ടലിന്‍റെ കഥ വികസിക്കുന്നത്. തന്‍റെ സ്വപ്നങ്ങള്‍ നിരാകരിക്കപ്പെടുമ്പോള്‍ വീട് വിട്ട് ഇറങ്ങുന്ന ഫൈസി എന്ന ഫൈസല്‍ എത്തിച്ചേരുന്നത് അനുഭവത്തിന്‍റെ സ്നേഹത്തിന്‍റെയും കൈപുണ്യം വിളമ്പുന്ന ഉസ്താദ് ഹോട്ടലില്‍ അവിടെത്തെ ഉസ്താദായ തന്‍റെ ഉപ്പാപ്പയില്‍ നിന്ന് പിന്നീട് ജീവിതം പഠിക്കുകയാണ് ഫൈസി. ആ ഹോട്ടലിന് ചുറ്റും ജീവിക്കുന്ന ജീവിതങ്ങള്‍. പരിഷ്കൃതമായ ജീവിതത്തിന്‍റെ പൊള്ളയായ യാഥാര്‍ത്ഥ്യങ്ങളും. പണത്തിന്‍റെ പളപ്പും ഒക്കെ ഒരു ബീരിയാണി വെപ്പിന്‍റെ അനുസാരികള്‍പോലെ വിഷയമാകുന്നുണ്ട് ചിത്രത്തില്‍. എന്നാലും വിഷയ ദാരിദ്രം നിഴലിക്കുന്ന രണ്ടാം പകുതി പലപ്പോളും ഇഴയുന്നു എന്ന് പറയാതിരിക്കാനാകുന്നില്ല. എല്ലാ ബിരിയാണിയിലും എല്ലാ അരിയും വെന്തോ എന്ന് നോക്കുവാന്‍ പാചകകാരന് കഴിയില്ല എന്നത് തന്നെയാണ് ഇതിന് ഒരു ന്യായീകരണവും കണ്ടുപിടിക്കാന്‍ സാധിക്കുക.
അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ തന്‍റെ ശൈലിമാറ്റത്തിന് ഒരു മറുകുറിപ്പ് നല്‍കുകയായിരുന്നു ബ്രിഡ്ജ് എന്ന ചിത്രത്തിലൂടെ ചെയ്തത്.തന്‍റെ കാലോചിതമായ മാറ്റത്തിന് എതാണ്ട് 3 വര്‍ഷത്തെ കാത്തിരിപ്പും അന്‍വര്‍ നടത്തി എന്നതും ശ്രദ്ധേക്കേണ്ട വിഷയമാകുന്നു. വഴി മാറി നടത്തം ഗംഭീരമായി എന്നു തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു. ഷോട്ടുകളിലും സ്വീക്വന്‍സുകളും തിരഞ്ഞെടുക്കുന്നതില്‍ ഒരു തികഞ്ഞ സംവിധായകന്‍റെ കൈയ്യടക്കം അന്‍വര്‍ റഷീദ് പുലര്‍ത്തുന്നുണ്ട് തന്‍റെ സിനിമ സങ്കല്‍പ്പങ്ങളോട് അടുക്കാനുള്ള മികച്ച ശ്രമം തന്നെയാണ് ഈ സംവിധായകന്‍ നടത്തുന്നത്.
മഞ്ചാടി കുരു എന്ന കഥയുടെ വികാസത്തില്‍ പുലര്‍ത്തുന്ന കൈയ്യടക്കം അഞ്ജലി മേനോന്‍ എന്ന തിരക്കഥകൃത്ത് ഈ ചിത്രത്തിലും പുലര്‍ത്തുന്നുണ്ട്. കാലവും സംസ്കാരവും കുടിയോഴിയുന്ന തിരക്കഥകളില്‍ നിന്ന് വ്യത്യസ്ഥമായി മികച്ച രീതിയിലുള്ള പഠനം നടത്തിയാണ് തിരക്കഥ തയ്യാറക്കിയിരിക്കുന്നത് എന്നത് വളരെ വ്യക്തമാകുന്നുണ്ട്. പളിപ്പോക്കുന്ന സന്ദര്‍വ്വങ്ങളിലും ഇത്തരം ഒരു കരുതല്‍ തിരക്കഥയില്‍ സൂക്ഷിക്കുന്നുണ്ട് കഥാകാരി. സുലൈമാനിയില്‍ വിരിയുന്ന പ്രണയത്തിന്‍റെ ഫ്ലാഷ് ബാക്ക് അത്തരം ഒരു സന്ദര്‍വ്വമാണ് അത് നന്നായി ദൃശ്യവത്കരിക്കാന്‍ സംവിധായകനും സാധിക്കുന്നുണ്ട്.പതിവ് റിയല്‍ എസ്റ്റേറ്റ് കയ്യേറ്റവും മറ്റും അടങ്ങുന്ന മലയാള സിനിമയുടെ പതിവുവഴിക്കുള്ള ഓട്ടം വീണ്ടും തിരക്കഥയുടെ ചില ഘട്ടങ്ങള്‍ നടത്തുന്നുണ്ട്. എന്നാലും ജീവിതത്തിന്‍റെ ചില അപരിചിത കോണുകളില്‍ നിന്ന് അഭ്രപാളിയിലേക്ക് സന്നിവേശം നടത്താന്‍ സാധിക്കുന്ന ഇത്തരം തിരക്കഥകള്‍ വികസിപ്പിക്കാന്‍ കഴിയുന്നത് മലയാളത്തിന് നല്ലകാഴ്ചയാണ്.
തിലകന്‍ എന്ന നടനാണ് ചിത്രത്തിന് തിളക്കം നല്‍കുന്ന ഒരു താരം മുന്‍പ് പലപ്പോഴും കെട്ടിയാടിയ ഋഷിതുല്യ റോള്‍ തന്നെയാണെങ്കിലും മുന്‍ അനുഭവം നല്‍കുന്നില്ല അതിന്‍റെ രൂപവും ഭാവവും.ചിലപ്പോള്‍ ഇത്രത്തോളം വായിക്കുന്ന ഒരാള്‍ക്ക് തീര്‍ച്ചയായും ഒരു സംശയം വരാം ദുല്‍ഹര്‍ സല്‍മാന്‍ എന്ന ഒരു നടന്‍ നായകനായി അഭിനയിച്ച പടത്തെ കുറിച്ചല്ലെ പറയുന്നത് എന്ന്. അതേ അവസാന വാചകമായി ഒരു കാര്യം പറയാം. ആര്‍ക്കും നടക്കാവുന്ന മണലാണ് കോഴിക്കോട് കടപ്പുറത്തുള്ളത് അതിനാല്‍ തന്നെ അര്‍ക്കും അഭിനായിക്കാവുന്ന ഒരു റോളില്‍ ഒരു നടന്‍ അഭിനയിച്ചു എന്നതിനപ്പുറം വിലയിരുത്തല്‍ ആവശ്യമായി വരുന്നില്ല.
Wednesday, 20 June 2012
റീയോ+20 നമ്മള്‍ എന്ത് ചെയ്യുകയായിരുന്നു...????
ജീവന്‍റെ ആലയം എന്ന് നാം വിശ്വസിക്കുന്നതും കാണുന്നതും ഈ ഭൂഗോളത്തെ മാത്രമാണ് അതിനാല്‍ നിലനില്‍പ്പ് നമ്മുടെ മാത്രം പ്രശ്നമാകുന്നു..ഇത്തരം ഒരു ചിന്തയ്ക്കും വിനാശത്തിനുമിടയില്‍ ലോകം യോഗം കൂടി ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്......
1992 മെയ് മാസം ബ്രസീലിലെ റിയോ ഡി ജനീറോവില്‍ 100 രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പടെ ആ 178 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഭൗമ ഉച്ചകോടിക്കായി ഒത്തുചേര്‍ന്നിട്ട് ഇരുപത് വര്‍ഷങ്ങള്‍ തികഞ്ഞു എവിടെ വരെ എത്തി അവിടെ വച്ച് നാം ഭൂഗോള രക്ഷയ്ക്കായി തലകുലുക്കി സമ്മതിച്ച പരിപാടികള്‍ എന്നു മാത്രം ചോദിക്കരുത്. ക്രിയത്മകമായ മാറ്റങ്ങള്‍ സംഭവിച്ചതിനുമപ്പുറം ദുരന്തമായിരുന്നു ആ തീരുമാനങ്ങള്‍ എന്ന് ലോകം സമ്മതിക്കും......
പങ്കെടുത്ത ഗ്വാട്ടിമാലയിലെ നോബെല്‍ സമ്മാനം നേടിയ സാഹിത്യകാരി റിഗോബെര്‍ട്ട മെഞ്ചു അന്ന് ഉച്ചകോടിയെ പ്പറ്റി ഇങ്ങനെയാണെഴുതിയത്: 'ഭൂമി, സസ്യങ്ങള്‍, പ്രകൃതി എന്നിവയെ പറ്റിയൊക്കെ ഇവരുടെ ധാരണ എന്താണെന്നറിയാനാണ് പോയത്. പക്ഷേ ഞാനവിടെ കണ്ടത് പരിസ്ഥിതിയുടെ വാണിജ്യ രൂപമാണ്. കടുവയുടെയും സിംഹത്തിന്റെയും തത്തയുടെയും ചിത്രങ്ങളടിച്ച ടീ ഷര്‍ട്ടുകള്‍, മൃഗങ്ങളുടെ മുഖങ്ങളുള്ള പ്ലാസ്റ്റിക് ബാഗുകള്‍. പരിസ്ഥിതി വെച്ച് ബിസിനസ്സുകാര്‍ കാശുണ്ടാക്കുന്ന പരിപാടിയായിരുന്നു അത്.'
ഇത് ശരിയായിരുന്നു ആര് ലോകത്തിന് നേരിടേണ്ടി വരുന്ന പരിസ്ഥിതി നാശത്തിന്‍റെ പിതൃത്വം എറ്റെടുക്കും എന്ന ചര്‍ച്ചകളാണ് തുടര്‍ന്ന് ഇങ്ങോട്ട് നടന്നത്. നമ്മള്‍ അത്തരം വേദികളില്‍ നമ്മുടെ രാജ്യം അടക്കം നടത്തുന്ന പിടിവാശ്ശികള്‍ രാജ്യ സ്നേഹത്തിന്‍റെ തുലാസ്സില്‍ തൂക്കുന്നു. നമ്മള്‍ അമേരിക്കയെയും മറ്റു രാജ്യങ്ങളെയും വിമര്‍ശിക്കുന്നു എന്ന തരത്തില്‍ ഹെഡിങ്ങുകള്‍ ആകുന്നു എന്നാല്‍ യാഥാര്‍ത്ഥ്യം എന്തെന്ന് നമ്മള്‍ ചികയുന്നില്ല....
റീയോയില്‍ രണ്ട് കരാറുകളിലാണ് ലോക നേതാക്കള്‍ ഒപ്പ് വച്ചത്.ജൈവവൈവിധ്യ ഉടമ്പടിയും കാലാവസ്ഥ വ്യതിയാന ചട്ടക്കൂട് ഉടമ്പടിയും (കണ്‍വെന്‍ഷന്‍ ഓഫ് ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി, ഫ്രെയിംവര്‍ക് കണ്‍വെന്‍ഷന്‍ ഓഫ് ക്ലൈമേറ്റ് ചെയ്ഞ്ച്) എന്നിവയായിരുന്നു ആ കരാറുകള്‍ എന്നാല്‍ ഇവ ഇന്ന് ലോകത്ത് എത് തരത്തില്‍ പ്രാവര്‍ത്തികമായത്...
ഇതിന് ശേഷം നടന്ന ഒരു വസ്തുത താഴെ
1990-ല്‍ അന്തരീക്ഷത്തിലേക്ക് പുറത്തുവിട്ടുകൊണ്ടിരുന്ന കാര്‍ബണ്‍ ഡൈയോക്‌സൈഡിന്റെ അളവ് 2270 കോടി ടണ്‍ ആയിരുന്നു. 2010-ലെത്തുമ്പോഴേക്കും അത് 3000 കോടി ടണ്‍ ആയി. 45% വര്‍ദ്ധന. 2010-ല്‍ മാത്രം 5% ഉയര്‍ന്നു. തകര്‍ച്ചയില്‍ കൂപ്പുകുത്തിനിന്ന ആഗോളസാമ്പത്തികാവസ്ഥ പതുക്കെ കര കയറിത്തുടങ്ങിയ 2010-ല്‍ തന്നെ ഇങ്ങനെയൊരു വര്‍ദ്ധനവുണ്ടായത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
മറ്റോരു വസ്തുത ഇതാണ്
1992-ല്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈയോക്‌സൈഡിന്റെ സാന്നിദ്ധ്യം 360 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍) ഉണ്ടായിരുന്നത് ഇപ്പോള്‍ 400 പി.പി.എം ആയി വര്‍ദ്ധിച്ചു. അനേക ജീവജാലങ്ങള്‍ ഭൂമുഖത്ത് നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായി.
ലോകം അഭിമുഖികരിക്കുന്ന മറ്റൊരു പ്രതിസന്ധി ആഗോള താപനമാണ്. 1997-ല്‍ യുനിറ്റൈഡ് നാഷന്‍സ് ഫ്രെയിംവര്‍ക് കണ്‍വെന്‍ഷന്‍ ഓഫ് ക്ലൈമേറ്റ് ചെയ്ഞ്ച് പ്രകാരം ജപ്പാനില്‍ വെച്ച് ക്യോട്ടോയില്‍ വച്ച് ഇതിനെതിരെ ഒരു ഉടമ്പടി ഉണ്ടാക്കി എന്നാല്‍ നടന്നതോ 2012 ആയപ്പോള്‍ 7% വരെ ഹരിതഗേഹവാതകങ്ങള്‍ പുറത്ത് വിടുന്നത് കുറഞ്ഞെന്ന് കെട്ടിഘോഷിക്കപ്പെടുമ്പോള്‍ വന്‍വ്യവസായരാഷ്ട്രമായിരുന്ന സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ സാമ്പത്തികപ്രതിസന്ധിയും ഇതിന് സഹായകരമായി എന്നത് കാണാതിരിക്കരുത്. മാത്രമല്ല 1999-നും 2010-നും ഇടയില്‍ അമേരിക്ക 11% വര്‍ദ്ധനവില്‍ ഹരിതഗേഹവാതകങ്ങള്‍ പുറത്തുവിട്ടു. പുരോഗതിയിലേക്ക് പാഞ്ഞടുക്കുന്ന രാജ്യങ്ങളും അമേരിക്കയെ അനുകരിച്ച് വാതകപുറത്തുവിടല്‍ ഇരട്ടിയാക്കി. അതിനിടയില്‍ വീണ്ടും റീയോ ഉണരുകയാണ് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ജൂണ്‍ 20-23 വരെ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വീണ്ടും ഭൗമഉച്ചകോടി നടക്കുകയാണ്. ജൂണ്‍ 20 തൊട്ട് മൂന്ന് ദിവസങ്ങളില്‍ റിയോ ഡി ജനീറോവില്‍ ലോകനേതാക്കളും പത്തായിരത്തിലധികം ജനങ്ങളും ഒത്തു ചേരുന്നത് ഭൂമിയെ ജീവിക്കാനുള്ള ഇടമായി നിലനിര്‍ത്താനുള്ള അവസാന അവസരമാണിതെന്ന ചിന്തയോടെയാണ് അതിനാല്‍ തന്നെ നമ്മുക്കും ചിന്തിക്കേണ്ട സമയമായിരിക്കുന്നു.....
[കടപ്പാട്- മാതൃഭൂമി]
Sunday, 17 June 2012
നിമിത്തം മരണം പൂകുമ്പോള്
റോഡ്നി കിംങിന്‍റെ ശവശരീരം അയാളുടെ വീട്ടിലെ പൂളിന്‍റെ അടിത്തട്ടില്‍ കിടക്കുകയായിരുന്നു. ഒരു കാലത്ത് തന്‍റെ കാരണത്താല്‍ നാട്ടുകാരുടെ അടി എറെ വാങ്ങിയ അതെ ലോസ് അഞ്ജിലോസ് പോലീസ് തന്നെ ആ ശവശരീരം കരയ്ക്കെത്തിച്ചു. ആരാണ് റോഡ്നി കിംങ് എന്നത് ചിന്തിപ്പിക്കുന്ന ഒരു വിഷയമാണ് എന്നാല്‍. പോലീസ് ഭീകരതയ്ക്കെതിരെയും , മനുഷ്യാവകാശം പുലര്‍ത്താനുള്ള കാമറ പോരാട്ടങ്ങളുടെയും നിമിത്തമായ അമേരിക്കനാണ് റോഡ്നി കിംങ്...
എന്നാല്‍ മുകളില്‍ എല്ലാം കാണുന്ന ഒരാള്‍ ഉണ്ട് എന്ന് പറയുന്നത് ശരിവയ്ക്കും പൊലെ ഇതെല്ലാം അടുത്തുള്ള ബാല്‍കണിയില്‍ നിന്ന് ജോര്‍ജ് ഹോളിഡേ എന്ന മനുഷ്യന്‍റെ കാമറയുടെ കണ്ണുകള്‍കാണുന്നുണ്ടായിരുന്നു. ഇത് പിന്നീട് വിവിധ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. പോലീസുകാര്‍ക്കെതിരായ നടപടി വേണം എന്ന് വ്യാപക ആവശ്യം ഉയര്‍ന്നു. നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത ലോസ് അഞ്ജിലസ്സ് പോലീസ് നടപിടി വന്‍ കലാപത്തിലേക്ക് നീങ്ങി. വര്‍ണ്ണ വിവേചന ആക്രമണമായി ഇത് ചിത്രീകരിക്കപ്പെട്ടതോടെ കലാപം പടര്‍ന്നു എതാണ്ട് 55 പേര്‍ കലാപത്തില്‍കൊല്ലപ്പെട്ടു. 2000 പേര്‍ക്ക് പരിക്ക് പറ്റി. എന്നാല്‍ അമേരിക്കയില്‍ മുഴുവന്‍ പോലീസ് നവീകരണത്തിന് വഴി കുറിക്കുന്ന തരത്തില്‍ ഈ സംഭവം പരിണമിച്ചു .....
Subscribe to:
Posts (Atom)























